Mohanlal :athupinne:
http://news.keralakaumudi.com/news.p...51b8329276ab50
മമ്മൂട്ടി-സിദ്ദിഖ് ചിത്രത്തിന് നയൻതാരയുടെ 55 ദിവസം
ഹിറ്റ്ലറിനും ക്രോണിക് ബാച്ചിലറിനും ശേഷം മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഭാസ്*ക്കർ ദ റാസ്*ക്കൽ എന്ന ചിത്രത്തിലൂടെ നയൻതാര വീണ്ടും മലയാളത്തിലെത്തുന്നു. സിദ്ദിഖിന്റെ ബോഡി ഗാർഡാണ് നയൻതാര ഒടുവിലഭിനയിച്ച മലയാളം ചിത്രം. സിദ്ദിഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഭാസ്*ക്കർ ദി റാസ്*ക്കൽ. നയൻതാര മമ്മൂട്ടിയുടെ നായികയാകുന്നതും മൂന്നാം തവണയാണ്.
അമ്പത്തിയഞ്ച് ദിവസത്തെ ഡേറ്റാണ് ഭാസ്*ക്കർ ദി റാസ്*ക്കലിന് നയൻതാര നൽകിയിരിക്കുന്നത്. ഒട്ടേറെ മലയാള സിനിമകൾ ഇടക്കാലത്ത് നയൻതാരയെ തേടിയെത്തിയിരുന്നെങ്കിലും സ്*ക്രി്ര്രപ് ഇഷ്ടമാകാത്തതിനാൽ അവയെല്ലാം ഒഴിവാക്കിയ നയൻതാര മികച്ചൊരു പ്രോജക്ടിലൂടെ വേണം വീണ്ടും മലയാളത്തിലെ തിരിച്ചുവരവെന്ന് നയൻസ് ആഗ്രഹിച്ചിരുന്നു.
മമ്മൂട്ടിയോടൊപ്പം അമൽ നീരദിന്റെ അരിവാൾ ചുറ്റികനക്ഷത്രം എന്ന ചിത്രത്തിലൂടെ നയൻതാര തിരിച്ചുവരുന്നുവെന്ന് വാർത്തകൾപ്രചരിച്ചിരുന്നു. നയൻസ് ആ പ്രോജക്ടിന് സമ്മതം മൂളിയിരുന്നുവെങ്കിലും പലകാരണങ്ങളാലും ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു.
തൃശൂരിൽ ചിത്രീകരണമാരംഭിക്കുന്ന ഭാസ്*ക്കർ ദ റാസ്*ക്കലിൽ ഡിസംബർ പതിനെട്ടിനാണ് നയൻതാര ജോയിൻ ചെയ്യുന്നത്. ദീപു കരുണാകരന്റെ ഫയർമാനും സലിം അഹമ്മദിന്റെ പത്തേമാരിയുടെ സെക്കന്റ് ഷെഡ്യൂളും പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ഭാസ്*ക്കർ ദ റാസ്*ക്കലിൽ അഭിനയിച്ച് തുടങ്ങുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രം തൃശൂരിലും എറണാകുളത്തുമയി ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും. അടുത്ത വിഷുവിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.