'ബാല്യകാലസഖി' വരവായ്*
posted on:
01 Feb 2014
http://images.mathrubhumi.com/images...201_558794.jpg
തിക്തമായ ജീവിതസാഹചര്യങ്ങള്‍*ക്കിടയിലും പ്രണയത്തിന്റെ ഹൃദ്യമായ മധുരം കാത്തുസൂക്ഷിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി'യിലെ മജീദും സുഹ്*റയും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. 1942-ല്‍* എഴുതിയ സത്യസന്ധമായ പ്രണയകഥയായ ബാല്യകാലസഖി ഒരു കാലഘട്ടത്തെ മറികടന്ന് ചലച്ചിത്രഭാഷ്യവുമായി മലയാളികളുടെ മുന്നിലെത്തിക്കുന്നത് സംവിധായകന്* പ്രമോദ് പയ്യന്നൂരാണ്.
കാലം, ചരിത്രം, രാഷ്ട്രീയം, പ്രണയം എന്നിവ ലളിതമായി കാവ്യാത്മകമായി അവതരിപ്പിക്കുന്ന ബാല്യകാലസഖിയില്‍* മജീദായും മജീദിന്റെ ബാപ്പയായും മമ്മൂട്ടി വിഭിന്നങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശക്തമായ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി കാലത്തെ തിരിച്ചു പിടിക്കുന്നു. പ്രണയിനി സുഹ്*റയായി ഇഷാ തല്‍*വാറും മജീദിന്റെ ഉമ്മയായി മീനയും അഭിനയിക്കുന്നു.
ലിവിന്* ആര്*ട്ട് ഫിലിം ഫാക്ടറിയുടെ ബാനറില്‍* എം.ബി. മൊഹ്*സിന്*, സജീബ് ഹാഷിം എന്നിവര്‍* നിര്*മിക്കുന്ന ഈ ചിത്രത്തില്‍* മാമുക്കോയ, സുനില്‍* സുഖദ, ശശികുമാര്‍*, പരംബ്രത ചാറ്റര്*ജി, അനീഷ് ജി. മേനോന്*, രാജേന്ദ്രന്* തായാട്ട്, എം.എസ്. ഫൈസി, കെ.പി.എ.സി. ലളിത, സീമാ ബിശ്വാസ്, കവിതാ നായര്‍*, ജീന, ഡോണ തുടങ്ങിയവരോടൊപ്പം പ്രശസ്ത നാടകനടന്മാരും അഭിനയിക്കുന്നു. ക്യാമറാമാന്*: ഹരിനായര്‍*. പ്രമോദ് പയ്യന്നൂര്‍* തിരക്കഥ, സംവിധാനം നിര്*വഹിക്കുന്ന ബാല്യകാലസഖി ഫിബ്രവരി ആറിന് അച്ചാപ്പു റിലീസ് പ്രദര്*ശനത്തിനെത്തിക്കുന്നു.