NeeKoNjaCha ile parvathy nair nte athe luk... Athum same name...
:band::band::band:
പ്രണയം അസുലഭമായ അനുഭൂതിയാണ്*. പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള ഹൃദയങ്ങളുടെ വൈകാരികതയാണ്* പ്രണയചകോരങ്ങള്*ക്ക്* എനര്*ജി നല്*കുന്നത്*. പ്രണയിനിക്കുവേണ്ടി സ്വന്തം കാതറുത്ത്* ചോരയില്‍* കുളിച്ചുനിന്ന ഒറ്റക്കാതനായ കാമുകന്* വിന്*സന്റ്* വാന്‍*ഗോഗ്* പ്രണയത്തിന്റെ രക്*തസാക്ഷിയാണ്*. ഇന്ത്യന്‍* പ്രണയത്തിന്റെ സുവര്*ണ കുടീരമാണ്* ഷാജഹാന്* പണിതുയര്*ത്തിയ താജ്*മഹല്‍*.
കാനനഛായയില്‍* ആട്* മേയ്*ക്കാന്‍* പോയ രമണന്റെയും ചന്ദ്രികയുടെയും പ്രണയത്തിന്റെ സത്യം മലയാളിയുടെ ഹൃദയങ്ങളില്‍* പെയ്*തിറക്കി മാംസബദ്ധ മല്ലീരാഗമെന്ന്* ഉദ്*ഘോഷിച്ച്* ആത്മഹനനത്തിന്റെ വഴിയിലൂടെ നടന്നുപോയ ചങ്ങമ്പുഴ വായനയുള്ള മലയാളിയുടെ മനസിലെ നീറ്റലാണ്*.
പ്രണയമെന്ന വാക്കിന്* അര്*ത്ഥമില്ലാതാവുകയും പ്രണയലേഖനങ്ങള്‍* വിസ്*മൃതിയിലേക്ക്* വലിച്ചെറിയപ്പെടുകയും പ്രണയമെന്നത്* മാംസത്തോടുള്ള കത്തുന്ന കാമാര്*ത്തിയായി മാറുകയും ചെയ്യുന്ന വര്*ത്തമാനകാലത്ത്* പ്രണയത്തിന്* വേണ്ടി ജീവിതം മാറ്റിവച്ച രണ്ടുപേരുടെ കഥ മലയാളത്തില്‍* സിനിമയാവുകയാണ്*.
തൊള്ളായിരത്തി അറുപതുകളില്‍* മലയാളക്കരയില്‍* ഏറെ ചര്*ച്ച ചെയ്യപ്പെട്ട പ്രണയകഥയിലെ നായകനും നായികയുമായിരുന്നു ബി.പി. മൊയ്*തീനും കാഞ്ചനമാലയും.
ഒരിക്കലും ഒന്നിക്കാനാവാതെ കാമുകനായ മൊയ്*തീന്* തന്റെ 43-ാമത്തെ വയസില്‍* മരിച്ചു. മൊയ്*തീന്* മരിക്കുമ്പോള്‍* 40 വയസുണ്ടായിരുന്ന കാഞ്ചനയ്*ക്ക് ഇപ്പോള്‍* 74 വയസ്*. കോഴിക്കോട്* ജില്ലയിലെ മുക്കത്ത്* ഇപ്പോഴും ഇഷ്*ടപ്രാണേശ്വരനെ മനസില്‍* അരക്കിട്ടുറപ്പിച്ച്* തന്റെ ജീവിതയാത്ര തുടരുന്നു.
ബി.പി. മൊയ്*തീന്റെയും കാഞ്ചനമാലയുടെയും കഥ അഭ്രപാളിയിലെത്തുമ്പോള്‍* സംവിധായകന്* ആര്*.എസ്*. വിമല്‍* ചിത്രത്തിന്റെ പേര്* 'എന്ന്* നിന്റെ മൊയ്*തീന്*' എന്നാണ്* നല്*കിയിരിക്കുന്നത്*.
പത്രപ്രവര്*ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ആ.എസ്*. വിമലിന്റെ ആദ്യചിത്രമാണിത്*. മലയാളത്തിലെ മുഖ്യധാരയിലുള്ള പല സംവിധായകരും മൊയ്*തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ സിനിമയാക്കണമെന്ന ആഗ്രഹവുമായി കാഞ്ചനമാലയെ സമീപിച്ചെങ്കിലും തങ്ങളുടെ പ്രണയകഥ സിനിമയാക്കാന്‍* കാഞ്ചനമാല സമ്മതിച്ചിരുന്നില്ല.
കാഞ്ചനമാലയെക്കുറിച്ച്* സംവിധായകന്* ആര്*.എസ്*. വിമല്‍* ജലംകൊണ്ട്* മുറിവേറ്റവള്‍* എന്നൊരു ഡോക്യുമെന്ററി ഉണ്ടാക്കിയിരുന്നു. ഡോക്യുമെന്ററി ഇഷ്*ടപ്പെട്ടപ്പോഴാണ്* കാഞ്ചനമാല തന്റെയും മൊയ്*തീന്റെയും പ്രണയകഥ സിനിമയാക്കാന്‍* സമ്മതമാണെന്ന്* വിമലിനെ അറിയിച്ചത്*.
കാമുകനായ മൊയ്*തീന്* വേണ്ടി 25 വര്*ഷമാണ്* കാഞ്ചനമാല വീട്ടുതടങ്കലില്‍* കഴിഞ്ഞത്*. മൊയ്*തീന്* വീട്ടുതടങ്കലിലായിരുന്ന തന്റെ പ്രണയിനിയായ കാഞ്ചനമാലയുമായി കത്തിടപാട്* നടത്താന്‍* സ്വന്തമായി ലിപിതന്നെ കണ്ടെത്തിയിരുന്നു.
മൊയ്*തീനും കാഞ്ചനമാലയ്*ക്കും മാത്രം വായിക്കാനറിയാവുന്ന ലിപിയിലുള്ള നൂറുകണക്കിന്* പ്രണയലേഖനങ്ങള്‍* ഇപ്പോഴും കാഞ്ചനമാല പൊന്നുപോലെ സൂക്ഷിക്കുന്നു.
മൊയ്*തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥയുടെ തിരക്കഥയൊരുക്കാന്‍* സം വിധായകന്* ആര്*.എസ്*. വിമലിന്* അഞ്ചുവര്*ഷം വേണ്ടിവന്നു. മൊയ്*തീനായി അഭിനയിക്കാന്‍* വിമല്‍* കണ്ടെത്തിയത്* പൃഥ്വിരാജിനെയായിരുന്നു. കോഴിക്കോട്ടെ ക്രൗണ്‍* പ്ലാസയില്‍*വച്ച്* നാലുമണിക്കൂര്‍* കൊണ്ടാണ്* വിമല്‍* പൃഥ്വിരാജിന്* തിരക്കഥ വായിച്ചു കേള്*പ്പിച്ചത്*.
വിമല്‍* സംവിധാനം ചെയ്*ത കാഞ്ചനമാലയെക്കുറിച്ചുള്ള ജലംകൊണ്ട്* മുറിവേറ്റവള്‍* എന്ന ഡോക്യുമെന്ററി കണ്ടതോടെ പൃഥ്വിരാജ്* മൊയ്*തീനാവാന്* പച്ചക്കൊടി കാണിക്കുകയായിരുന്നു.
'എന്ന്* നിന്റെ മൊയ്*തീന്*' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്* നടന്നത്* പാലക്കാട്* ഗവ. വിക്*ടോറിയ കോളജിലാണ്*. നിരവധി സിനിമകളുടെ ചിത്രീകരണം നടന്നിട്ടുള്ള വിക്*ടോറിയ കോളജില്‍* മെന്‍*സ്* ഹോസ്*റ്റലിന്റെ ബ്ലോക്ക്* വിമന്‍*സ്* ഹോസ്*റ്റലാക്കി മാറ്റിയാണ്* ചിത്രീകരണം നടന്നത്*.
ഷൂട്ടിംഗ്* തുടങ്ങി രണ്ടാഴ്*ച കഴിഞ്ഞെങ്കിലും കേന്ദ്രകഥാപാത്രത്ത അവതരിപ്പിക്കാന്‍* പൃഥ്വിരാജ്* ചിത്രത്തില്‍* ജോയിന്‍* ചെയ്*തിട്ടില്ലെന്ന്* അണിയറപ്രവര്*ത്തകര്* സിനിമാമംഗളത്തോട്* പറഞ്ഞു.
പൃഥ്വിരാജിന്റെ അസാന്നിധ്യത്തില്‍* ബാലയും പാര്*വതി മേനോനും തമ്മിലുള്ള പരമാവധി സീനുകള്‍* ചിത്രീകരിക്കുകയായിരുന്നു.
തൊള്ളായിരത്തി അറുപതുകളില്‍* കോഴിക്കോട്ടെ മുക്കത്ത്* വലിയൊരു ഹീറോ ജീവിച്ചിരുന്നു. ബി.പി. മൊയ്*തീനെന്ന ഈ ഹീറോ അറിയപ്പെടുന്ന ഫുട്*ബോള്‍* പ്ലെയറായിരുന്നു. ഒത്ത ഉയരവും സൗന്ദര്യവുമുള്ള മൊയ്*തീന്റെ അച്*ഛന്* നാട്ടിലെ അറിയപ്പെടുന്ന കോണ്‍*ഗ്രസുകാരനായിരുന്നു. എന്നാല്‍* അച്*ഛന്റെ രാഷ്*ട്രീയത്തോട്* കൂറു പുലര്*ത്താതെ മൊയ്*തീന്* സോഷ്യലിസ്*റ്റ് പാര്*ട്ടിയുടെ പ്രവര്*ത്തകനായി മാറി.
നാട്ടിലെ കാര്യങ്ങളിലൊക്കെ സജീവസാന്നിധ്യമായിരുന്ന മൊയ്*തീന്* എം.ടി. വാസദേവന്‍* നായരുമായി സൗഹൃദമുണ്ടായിരുന്നു. മാതൃഭൂമിയുടെ സ്*പോര്*ട്*സ് ലേഖകനായും പ്രവര്*ത്തിച്ചു. ശരിക്കും മൊയ്*തീന്* ഒരുതരം റിബലായിരുന്നു. ഈ ഘട്ടത്തില്‍* മുക്കത്ത്* കാഞ്ചനമാലയെന്ന പെണ്*കുട്ടിയും പൊതുരംഗത്ത്* സജീവമായിരുന്നു.
അനീതികള്‍*ക്കെതിരെ പൊടുന്നനെ പ്രതികരിച്ചിരുന്ന കാഞ്ചനമാലയും റിബലായിരുന്നു. ബി.പി. മൊയ്*തീന്റെയും കാഞ്ചനമാലയുടെയും മനസില്‍* പ്രണയം കടന്നുവന്നു.
മൊയ്*തീന്റെയും കാഞ്ചനമാലയുടെയും അച്*ഛന്മാര്* ഉറ്റചങ്ങാതിമാരായിരുന്നു. ഈ സൗഹൃദം ഇരുവരെയും കടുതല്‍* അടുപ്പത്തിലാക്കാന്‍* സഹായിച്ചു. മുസ്ലീമായ മൊയ്*തീനും ഹിന്ദുവായ കാഞ്ചനയും പ്രണയത്തിലാണെന്നറിഞ്ഞതോടെ സാമ്പത്തികമായി മുന്നില്‍* നില്*ക്കുന്ന ഇരുവരുടെയും കുടുംബങ്ങള്‍* തമ്മില്‍* പ്രശ്*നമായി.
കാഞ്ചനമാല വീട്ടുതടങ്കലിലായി. കത്തുകള്‍* ആരും വായിക്കാതിരിക്കാന്‍* പത്തുവര്*ഷംകൊണ്ട്* ഇവര്‍*ക്കു മാത്രം വായിക്കാന്‍* കഴിയുന്ന ലിപി തന്നെ മൊയ്*തീനും കാഞ്ചനമാലയും കണ്ടെത്തി.
കാഞ്ചനമാല തുടര്‍*ച്ചയായി 25 വര്*ഷമാണ്* വീട്ടുതടങ്കലിലായത്*. ഒരിക്കലും ഒന്നിക്കാനാവാതെ 1983-ല്‍* 43-ാമത്തെ വയസില്‍* മൊയ്*തീന്* മരിച്ചു.
മൊയ്*തീന്റെ സഹോദരന്* ബി.പി. റഷീദിന്റെ മകന്* റോഷനും ചിത്രത്തില്‍* അഭിനയിക്കുന്നു.
ബി.പി. മൊയ്*തീനായി പൃഥ്വിരാജും കാഞ്ചനമാലയായി പാര്*വതി മേനോനുമാണ്* അഭിനയിക്കുന്നത്*. കാഞ്ചനമാലയുടെ സഹോദരന്* സേതുവെന്ന കഥാപാത്രമായി ബാല വേഷമിടുന്നു.
74 വയസായെങ്കിലും മുക്കത്ത്* ബി.പി. മൊയ്*തീന്* സ്*മാരക ട്രസ്*റ്റിന്റെ പ്രവര്*ത്തനങ്ങളിലും കാഞ്ചനമാല പങ്കാളിയാവാറുണ്ട്*.
പ്രണയകഥയായ 'എന്ന്* നിന്റെ മൊയ്*തീന്*' എന്ന ചിത്രത്തില്‍* സായ്*കുമാര്‍*, ലെന, ടോവിനൊ, സുധീഷ്*, ദേവഗ, കലാരഞ്*ജിനി, ശ്രീജിത്ത്* രവി, ശശികുമാര്‍*, ശിവജി ഗുരുവായൂര്‍*, കോഴിക്കോട്* നാരായണന്* നായര്‍* എന്നിവരാണ്* അഭിനേതാക്കള്‍*.
ടൈറ്റില്‍* കാര്‍*ഡ്*:
ബാനര്‍*- ന്യൂട്ടന്* മൂവീസ്*, രചന, സംവിധാനം- ആര്*.എസ്*. വിമല്‍*, നിര്*മ്മാണം- സുരേഷ്രാജ്*, ബിനോയ്* ശങ്കരത്ത്*, ക്യാമറ- ജോമോന്* ടി. ജോണ്‍*, സംഗീതം- രമേശ്* നാരായണന്*, എം. ജയചന്ദ്രന്*, എഡിറ്റര്‍*- മഹേഷ്* നാരായണന്*, കല- ഗോകുല്‍*ദാസ്*, വസ്*ത്രം- കുമാര്‍* എടപ്പാള്‍*, ചമയം- രഞ്*ജിത്ത്* അമ്പാടി, എക്*സിക്യൂട്ടീവ്* പ്ര?ഡ്യൂസര്‍*, രമേശ്* നാരായണന്*, ചീഫ്* അസോസിയേറ്റ്* ഡയറക്*ടര്‍*- ആര്*.ജെ. രാജന്*, ശ്രീലാല്‍*, പ്ര?ഡക്*്ഷന്‍* കണ്*ട്രോളര്‍*- രാജു നെല്ലിമൂട്*, പ്ര?ഡക്*്ഷന്‍* എക്*സിക്യൂട്ടീവ്*സ്- ദീപക്* പരമേശ്വരന്*, പ്ര?ഡക്*്ഷന്‍* മാനേജര്‍*- ജയന്* കണ്ണൂര്‍*, നൂറുദ്ദീന്‍*, സ്*പോര്*ട്*സ് എഡിറ്റര്‍*- ഷമീര്‍*, സ്*റ്റില്‍*സ്*- പോള്‍* ബത്തേരി, വിതരണം- ആഗസ്*റ്റ് സിനിമ ഇന്ത്യ പ്രൈവറ്റ്*ലിമിറ്റഡ്*.
kaanchana chechi bhayankara karachilum pizhichilum aanallo..ivarkku same name okke ozhivakki koodaayirunno?
Alexi...:clapping:
@ALEXI......fantastic work.....rep cheyyaan kazhiyunnilla.......thank you so much....