Originally Posted by
rajees
വി.കെ.പി ചിത്രത്തില്‍* മോഹന്‍*ലാല്‍* അഭിനയിക്കുന്നില്ല
20 Oct 2012
'നത്തോലി ചെറിയ മീനല്ല' എന്ന ചിത്രത്തിനുശേഷം മോഹന്‍*ലാല്‍* നായകനായ ചിത്രമാണ് താന്‍* സംവിധാനം ചെയ്യുന്നതെന്ന റിപ്പോര്*ട്ട് തെറ്റാണെന്ന് വി.കെ.പ്രകാശ്. ഇത്തരം റിപ്പോര്*ട്ടുകള്* എവിടെനിന്നാണ് വരുന്നതെന്നും ആരാണ് ഇതിന് പിന്നിലെന്നും അറിയില്ല. എനിക്ക് മോഹന്‍*ലാലിനെ അറിയുക പോലുമില്ല-വി.കെ.പി പറയുന്നു.
മോഹന്‍*ലാലുമായി അത്തരം ഒരു ചര്*ച്ചയും നടന്നിട്ടില്ലെന്നുമാത്രമല്ല അങ്ങിനെയൊരു ചിത്രത്തെക്കുറിച്ച് ആരും നിര്*ദേശിക്കുക പോലും ചെയ്തിട്ടില്ല. ഇത്തരം റിപ്പോര്*ട്ടുകള്* എന്നെ ഏറെ വിഷമിപ്പിക്കുന്നു. എന്റെ മറ്റെല്ലാ പ്രൊജക്റ്റുകളെയും ഈ തെറ്റായ വാര്*ത്ത ബാധിക്കുന്നുണ്ട്-പ്രകാശ് പറഞ്ഞു.
ഫഹദ് ഫാസിലും കമാലിനി മുഖര്*ജിയുമാണ് 'നത്തോലി ചെറിയ മീനല്ല' എന്ന ചിത്രത്തില്‍* പ്രധാന വേഷങ്ങളില്‍* അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷം പുതിയ ചിത്രങ്ങളുടെ കരാറുകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും വി.കെ.പ്രകാശ് അറിയിച്ചു.