ബാല്യകാല സഖി റിലീസ് ഡേറ്റ് ഒരു ദിവസം വൈകിയപ്പോഴേക്കും കാത്തിരിക്കുന്നവര്‍*ക്ക് അത് ഒരു സങ്കടമായി മാറി . വര്*ഷങ്ങളായി ഇതിന് വേണ്ടി കഷ്ടപ്പെടുന്ന ഭക്ഷണം പോലും കൃത്യ സമയത്ത് കഴിക്കാതെ , ഉറക്കം പോലും നഷ്ടപ്പെടുത്തി യാത്രകളും , പഠനങ്ങളും കൊണ്ട് തന്*റെ ഏറ്റവും വലിയ വായനാനുഭാവമായ ബാല്യകാല സഖിയെ അഭ്രപാളികളില്‍* ചലിക്കുന്ന രൂപമായി കാണാന്‍* കൊതിക്കുന്ന സംവിധായകന്* ''പ്രമോദ് പയ്യന്നൂറിനെ''ക്കുറിച്ച് നമ്മള്* ചിന്തിച്ചിട്ടുണ്ടോ...! ഓരോ ദിവസവും പ്രേക്ഷകര്‍* ഇതെങ്ങനെ സ്വീകരിക്കുമേന്നോര്*ത്ത് നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന അദ്ദേഹത്തെയും ,മജീദായി സ്വയം മാറിയ മമ്മൂക്കയെയും ഇതിന് പിന്നില്‍* പ്രവര്*ത്തിച്ച ഓരോരുത്തരെയും നമ്മള്* ഒന്നോര്‍*ക്കുക . അവരുട സ്ഥാനത്ത് നിന്ന് നമ്മളെയൊന്ന് സങ്കല്*പ്പിച്ച് നോക്കുക .......!
കാത്തിരിക്കുകയാണ് ഞാന്‍* എന്‍*റെയും നിങ്ങളുടെയും ജീവിതത്തില്‍* ഇനി കാണാന്‍* സാദ്യതയില്ലാത്ത ഒരു മാസ്മരിക ഹൃദയത്തെ തൊട്ടുണര്*ത്തുന്ന മനസ്സിന് കുളിരേകുന്ന ഓര്*മ്മകള്* സമ്മാനിക്കുന്ന ഒരു ചിത്രമാകട്ടെ എന്‍*റെ ബാല്യകാല സഖിയെന്ന്.
https://fbcdn-sphotos-c-a.akamaihd.n...35661036_n.jpg