-
Attingal Vishaka First Show https://uploads.tapatalk-cdn.com/202...2b8e02e6cd.jpg
Sent from my LLD-AL10 using Tapatalk
-
-
-
Tomo 24 shows at Multies Kochi
PAN-5
Q-6
Oberon-5
Lulu-5
Lulu Gold-3
-
V Cinemas Koothattukulam First Show
https://uploads.tapatalk-cdn.com/202...2ae4c0583c.jpg
Sent from my LLD-AL10 using Tapatalk
-
-
ഇതെഴുതിയ ആൾക്കിരിയ്ക്കട്ടെ ഒരു കുതിരപ്പവൻ 😘😘❤️
************
സേവാഗിൻെറ ബാറ്റിങ്ങിനെക്കുറിച്ച് പണ്ട് സച്ചിൻ പറഞ്ഞതോർമ്മയുണ്ട്.''നിങ്ങൾ അയാളുടെ ബാറ്റിങ്ങ് ഇഴകീറി പരിശോധിക്കുകയൊന്നും വേണ്ട...കോപ്പിബുക്ക് ശൈലിയിലുള്ള ഓർത്തഡോക്സ് ഷോട്ടുകളൊന്നുമാകില്ല കളിക്കുന്നത്.പക്ഷെ,ഞാൻ നോൺസ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന് അയാളുടെ ബാറ്റിങ്ങ് ആസ്വദിക്കുകയിണ്... നിങ്ങളും ചുമ്മാ ആസ്വദിക്കുക..''.
ഇവിടെയും അത് തന്നെയാണ് പറയാനുള്ളത്.ദ്രാവിഡിൻെറയും സച്ചിൻെറയുമൊക്കെ ശൈൈലിയിൽ ഓരോ ഷോട്ടും ഇഴകീറി പരിശോധിക്കാൻ പോന്ന പെരൻപും...ഉണ്ടയുമൊക്കെ തന്ന മമ്മൂട്ടി ഇവിടെ സേവാഗിനെപ്പോലെ അഴിഞ്ഞാടുകയാണ്.ക്ലാസിക് ടച്ചുള്ള പുതുമയുള്ള കഥാതന്തുവുള്ള സിനിമയല്ലിത്.സിനിമയുടെ മൂല്ല്യത്തെ അളക്കാനല്ല പ്രായഭേദമന്യെ ഇന്നലെ രാത്രി വൈകിയും ജനം തീയറ്ററിലേയ്ക്ക് ഒഴുകിയെത്തിയത്.മമ്മൂട്ടിയുടെ കഥാപാത്രമായുള്ള താണ്ഡവം... അഴിഞ്ഞാട്ടം കാണാൻ വേണ്ടി തന്നെയാണ്.തിരക്കഥയിൽ മമ്മൂട്ടിയെ കഥാപാത്രമായി കെട്ടഴിച്ചുവിട്ടാലുണ്ടാകുന്ന മാജിക് രാജമാണിക്യം പോലുള്ള സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്.ഇത് രാജമാണിക്യമല്ല.പക്ഷെ പടം കണ്ടിരിക്കുമ്പോൾ എവിടെയൊക്കെയോ മാണിക്യത്തിൻെറ സ്മരണ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.മാണിക്യത്തേക്കാൾ രണ്ടിരട്ടി ഡോസ് കൂടിയ കഥാപാത്രമാണീ ബോസ്സ്.3ഫൈറ്റുണ്ട്.കസബയിലെ ബാർഫൈറ്റിനുശേഷം ഇത്രമേൽ ആസ്വദിച്ചുകണ്ട ഫൈറ്റ് സീക്വൻസുകൾ ഉണ്ടായിട്ടില്ല.തൻെറ സിനിമയിലെ ഫൈറ്റ് സീക്വൻസുകളെ വിമർശിച്ച എതിരാളികളെക്കൊണ്ടുപോലും കയ്യടിപ്പിച്ച അജയ് മാജിക്.ക്ലൈമാക്സ് ഫൈറ്റ് ചെയ്തത് അനിൽ അരശാണോന്നറിയില്ല...ആരായാലും ഒരു കുതിരപ്പവൻ.രജനി... കമൽ...ചിരഞ്ജീവി...കൂടെ വന്നവരെല്ലാം പ്രായത്താൽ ക്ഷീണിതരാണ്.മുഖ്യ എതിരാളി മോശം അഭിനയത്തിൻെറ പേരിൽ ട്രോൾ ചെയ്യപ്പെടുന്നു.പക്ഷെ,ഇയാൾക്കുമാത്രം പരിധികളില്ല.പ്രായം തൊട്ടുപോലും നോവിക്കുന്നില്ല.അഭിനയത്തിൽ...സ്ക്രീൻ പ്രസൻസിൽ...ഡയലോഗ് ഡെലിവറിയിൽ...ഫൈറ്റിൽ...എനർജി ലെവലിൽ 15വർഷം മുൻപ് വന്ന മാണിക്യത്തിൻെറ തലയ്ക്ക് മുകളിൽ കാലുയർത്തുന്ന അഴിഞ്ഞാട്ടം.പലനടൻമാരും സ്ക്രിപ്റ്റിൻെറയും മേക്കിങ്ങിൻെറയും ബലത്തിൽ സേഫ്സോൺ കളിക്കുമ്പോൾ സ്ക്രിപ്റ്റിനുമുകളിൽ കഥാപാത്രം കെട്ടിയാടാൻ മമ്മൂട്ടിക്കുമുകളിൽ മറ്റാരാണ്.ഫാൻബോയ് ചുമ്മാ ആടാൻ പറഞ്ഞു....പുള്ളി പത്തിവിടർത്തി അഴിഞ്ഞാടി.അയാൾ അങ്ങഴിഞ്ഞാടട്ടെ.പാട്ടും പാടി സിക്സ് അടിക്കുന്ന സെവാഗിനെക്കുറിച്ച് സച്ചിൻ പറഞ്ഞതുപോലെ...''ചുമ്മാ...ആസ്വദിക്കുക...!"
#MegastarRampage #ShylockRulingBoxOffice
-
-
-