variety padam aanennu thonunnu :hmmm:
Printable View
പപ്പയുടെ അപ്പൂസ് നായകനാകുന്നു; വിശുദ്ധ പുസ്തകം ഉടന്‍* ചിത്രീകരണം ആരംഭിക്കും
http://www.deshabhimani.com/images/n...sha-621383.jpg
കൊച്ചി > പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍* മമ്മൂട്ടിയുടെ മകന്* അപ്പൂസ് ആയി അഭിനയിച്ച ബാദുഷ നായകനായി അഭിനയിക്കുന്നു. മാര്‍*ച്ച് മീഡിയക്കുവേണ്ടി അലി തേക്കുതോട്, സുരേഷ്, അഫ്സല്* എന്നിവര്‍* നിര്*മ്മിക്കുന്ന വിശുദ്ധപുസ്തകം എന്ന ചിത്രത്തിലാണ് ബാദുഷ ആദ്യമായി നായകനാകുന്നത്.
സംവിധാനം - ഷാബു ഉസ്മാന്*. ബാദുഷ വ്യത്യസ്തമായ വേഷം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍* അമല്‍* ഉണ്ണിത്താന്*, മനോജ് ഗിന്നസ്, ഉല്ലാസ് പന്തളം, കൊല്ലം സിറാജ്, കോട്ടയം സോമരാജ്, മുരളി മോഹന്‍*, ബാബു വെളിയത്ത് എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. ഫെബ്രുവരി അവസാനം ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ആരംഭിക്കും.
ഷാബു ഉസ്മാനും ജഗദീപ് കുമാറും ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍* - ഹനീഷ് കോന്നി, ഗാനങ്ങള്‍* - പൂവച്ചല്‍* ഖാദര്‍*, ഫെമിന ബീഗം, സംഗീതം - സുമേഷ് കൂട്ടിക്കല്‍*, ആലാപനം - യേശുദാസ്, നജീം അര്*ഷാദ്, ഷാജഹാന്*, മായാശങ്കര്‍*, അന്നാ ബേബി, ക്യാമറ - ആര്*. ജയേഷ്, എഡിറ്റര്‍* - ബാബു രത്നം, പ്രൊഡക്ഷന്‍* കോ-ഓര്*ഡിനേറ്റര്* - സുരേഷ് കുണ്ടറ, പ്രൊഡക്ഷന്‍* കണ്*ട്രോളര്‍* - മാത്യു കോന്നി, പ്രൊഡക്ഷന്‍* എക്സിക്യുട്ടീവ് - അപ്പു അലിമുക്ക്, മേക്കപ്പ് - മുരുകന്* കുണ്ടറ, കൊറിയോഗ്രാഫര്‍* - നജ്മല്‍* വോള്‍*ക്കാനോ, അസോസിയേറ്റ് ഡയറക്ടര്‍* - മന്*സൂര്* സേഠ്, സ്റ്റില്‍* - ശാലു പ്രകാശ്, പിആര്‍*ഒ - അയ്മനം സാജന്*.
പവിയേട്ടന്*റെ മധുരച്ചൂരൽ http://www.deepika.com/feature/cini_2017feb24ra1.jpg ചന്ദനപ്പാറ മലയോര ഗ്രാമത്തിലെ പവിത്രൻ മാഷും ആനി ടീച്ചറും ദമ്പതിമാരാണ്. വ്യത്യസ്ത മതവിശ്വാസികളായിരുന്ന ഈ വർഷങ്ങൾ ഏറെയായെങ്കിലും അവർക്കു കുട്ടികളില്ല. എങ്കിലും അവർ പ്രണയകുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ്.
വളരെ സരസനായ പവിത്രൻ മാഷ്, സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന സാമൂഹിക ബോധമുള്ള വ്യക്*തിയാണ്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ ഗൗരവമായിത്തന്നെ കാണുകയും സമൂഹത്തിൽ നന്മ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സ്നേഹ സമ്പന്നനായ മനുഷ്യൻ. പുരാതനമായ സമ്പന്ന ക്രിസ്തീയ കുടുംബത്തിൽ ജനിച്ച് ഇഷ്ടപുരുഷനോടൊപ്പം വീട്ടുകാരെ ഉപേക്ഷിച്ച് സന്തോഷപൂർവം ഭർത്താവിനെ പരിചരിച്ചു കഴിയുന്ന ആനി ടീച്ചർ. ഈ അധ്യാപകരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പവിയേട്ടന്റെ മധുരച്ചൂരൽ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്ന ശ്രീhttp://www.deepika.com/feature/cini_2017feb24ra2.jpgൃഷ്ണൻ ആദ്യമായി സംവിധാനംചെയ്യുന്ന സഫലമീ യാത്ര കണ്ണൂർ തളിപ്പറമ്പിൽ ചിത്രീകരണം പുരോഗമിക്കുന്നു. പവിത്രൻ മാഷായി ശ്രീനിവാസനും ആനി ടീച്ചറായി ലെനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരിശ്രീ അശോകൻ, വിജയരാഘവൻ, മജീദ്, ലിഷോയ്, ബാബു അനൂർ, വിജയൻ കാരന്തൂർ, നന്ദു പൊതുവാൾ, നസീർ സംക്രാന്തി, ഷെബിൻ, വി.കെ. ബൈജു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സഞ്ജീവനി ക്രിയേഷൻസിന്റെ ബാനറിൽ വി.സി. സുധൻ, സി. വിജയൻ എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശ്രീനിവാസൻ എഴുതുന്നു. പി. സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഘുനാഥ് സംഗീതം പകരുന്നു.
പ്രൊഡ. കൺട്രോളർ– നന്ദു പൊതുവാൾ, കല– ബോബൻ, മേക്കപ്– രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം– കുമാർ എടപ്പാൾ, സ്റ്റിൽസ്– കാഞ്ചൻ മുള്ളൂർക്കര, എഡിറ്റർ– രഞ്ജൻ ഏബ്രഹാം, പരസ്യകല– കോളിൻസ് ലിയോഫിൽ.
എ.എസ്. ദിനേശ്
ദുര്യോധന റിലീസിങ്ങിനൊരുങ്ങുന്നു
http://www.manoramaonline.com/conten...ge.784.410.jpg
പൂർണ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദുര്യോധന റിലീസിങ്ങിനൊരുങ്ങുന്നു. വെയിറ്റിങ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശിൽപ്പ പണിക്കർ പ്രധാന വേഷം ചെയുന്ന ഈ ചിത്രത്തിൽ വിനുരാഗവ് ,അനിൽകുമാർ ,ഹിമാശങ്കർ , ശ്രീലക്ഷ്മി, പ്രദോഷ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിൻ വാര്യർ ആലപിച്ച മനോഹരമായഗാനം ഇതിനോടകം ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു.