https://www.youtube.com/watch?v=ZEi2...b_channel=WION
Printable View
US , Israel ellam peeak aayaloo :lol: lokathu Mask vekkatha ROI matram corona ila . mask vekuna keralathil und. . corona spread akunathu eni mask aanoo
Ividekidannu kore marmandanmaar ippolum kuttam parayan maathram undu...just see posts above you....you cant cure mandatharam....
Still in USA 90%+ people hospitalized are unvaccinated. Kure mala mayi******ar undu ellayidathum...njan vaccine edukkilla, mask idilla ennum paranju nadakkunnavanmaar.. Ingane paranju nadannavaril kure ennam Covid infected aayi marichu, still they dont follow simple rules of safety. Stupidest thing is - Anti-vaxer a**holes are taking animal medicine and also promoting it as a cure. Actually that medicine is literally a low dose poison for human body....On top of it, kure state Governers also banned mask mandates which doesn't help in containing the spread....
In US, still only 53% (full population) are completed vaccination and around 100m are not taken a single dose. If you think (if you can) these are the people who don't follow any safety measures and higher chances of getting covid and spreading to others....People needs to understand, USA is not a country to look as an example if you want to measure successful containment of Covid. Canada may be a much better example to look at.
Athu kondalle Biden appooppan mask ini muthal nirbhandham illennu prakhapichathu covid vimukthamayi ennu thallimaricha americcayil kandille avastha appoppan fans vare vaccination eduthillennu pinne ethinu thallan poyi !! Pinu vine pole loka durantham anu US pinu..
*കോവിഡ് അടക്കം രോഗങ്ങൾ കൂടുതലും മലപ്പുറം ജില്ലയിൽ; വിസ്തൃതിയും ജനസംഖ്യയും കൂടുതൽ ആണെന്നത് കാരണം: കുറവുള്ളത് ആശുപത്രികളും ചികിത്സാ സൗകര്യങ്ങളുമൊക്കെ തന്നെ...!!!*
*മലപ്പുറം:* സംസ്ഥാനത്ത് ജനസംഖ്യയിൽ ഒന്നാമതും ഭൂവിസ്*തൃതിയിൽ മൂന്നാമതുമാണ് മലപ്പുറം. 2011-ലെ സെൻസസ് പ്രകാരം അരക്കോടിയോളമാണ് ജനസംഖ്യ. ജനസാന്ദ്രതയിൽ മാത്രമല്ല, രോഗാതുരതയിലും മുന്നിൽ. ശിശുമരണനിരക്കിന്റെ അഞ്ചിലൊന്നും മാതൃമരണനിരക്കിന്റെ നാലിലൊന്നും ഇവിടെയാണ്. ഡെങ്കിപ്പനി മരണവും രക്താതിസമ്മർദം, പ്രമേഹം, ഹൃദ്രോഗം, അർബുദം, വൃക്കരോഗം എന്നിവയും കൂടുതൽ. പകർച്ചവ്യാധികളുടെ തിരിച്ചുവരവും പ്രതിസന്ധിയുണ്ടാക്കുന്നു. ആരോഗ്യമേഖലയിൽ ജനസംഖ്യാനുപാതികമായി ഇവിടെ സൗകര്യങ്ങളില്ല.
*ആശുപത്രികൾ 117; സ്ഥിതി ഗുരുതരം.*
മറ്റു പല ജില്ലകളിലും ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമ്പോഴും മലപ്പുറത്തിന്റെ സ്ഥിതി അതീവഗുരുതരമാണ്. ഇവിടെ അരക്കോടിയോളം ജനങ്ങൾക്ക് സർക്കാർമേഖലയിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളടക്കമുള്ളത് 117 ആശുപത്രികൾ മാത്രം. ഏറെയും അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നവ.
കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങൾ പ്രകാരം 25,000 പേർക്ക് ഒരു പ്രാഥമികാരോഗ്യകേന്ദ്രവും (പി.എച്ച്.സി.), 1.2 ലക്ഷം ജനങ്ങൾക്ക് ഒരു സാമൂഹികാരോഗ്യകേന്ദ്രവും (സി.എച്ച്.സി.) വേണം. എന്നാൽ ഇവിടെ 53,500 പേർക്ക് ഒരു പി.എച്ച്.സി.യും 2.4 ലക്ഷം പേർക്ക് ഒരു സി.എച്ച്.സി.യുമാണുള്ളത്. ഇതിനുസരിച്ച് ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും തസ്തികയും ജില്ലയ്ക്ക് നഷ്ടപ്പെടുന്നു. ജില്ലയിൽ 13,611 ആളുകൾക്ക് ഒരു ഡോക്ടർ എന്ന നിലയിലാണുള്ളത്. പുതുതായി തുടങ്ങിയ എഫ്.എച്ച്.സി.കളിലോ താലൂക്ക് ആശുപത്രികളിലോ ക്ലിനിക്കുകൾ നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ സ്റ്റാഫില്ല.
*1643 പേർക്ക് ഒരു കിടക്ക;*
ആശുപത്രി കിടക്കകളുടെ കാര്യത്തിലും ജില്ല ഏറെ പിന്നിലാണ്. പലപ്പോഴും ഒരുകട്ടിലിൽ രണ്ടും മൂന്നും രോഗികളെ കിടത്തുന്നു. പ്രസവവേദനയുമായി ഗർഭിണികളടക്കം അയൽജില്ലകളിലെ ആശുപത്രികൾതേടി അലയുന്നു. മറ്റുചിലർ ആശുപത്രി വരാന്തകളിൽ അഭയംതേടുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യാഥാക്രമം 677, 615, 1012 രോഗികൾക്ക് സർക്കാർ മേഖലയിൽ ഒരു ആശുപത്രിക്കിടക്ക ഒരുക്കിയപ്പോൾ മലപ്പുറത്ത് 1643 പേർക്ക് ഒരു കിടക്കയാണുള്ളത്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ കിടക്കകളെല്ലാം നിറഞ്ഞു. ഇതോടെ മറ്റു രോഗികൾക്ക് അടിയന്തരഘട്ടങ്ങളിൽപ്പോലും ചികിത്സ ലഭിക്കുന്നില്ല.
*ഐ.സി.യു. 128; വെന്റിലേറ്റർ 107*
വെന്റിലേറ്റർ, ഐ.സി.യു, ഓക്സിജൻ സംവിധാനങ്ങളുടെ കാര്യവും പരിതാപകരമാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആകെ 128 ഐ.സി.യു. കിടക്കകളും 107 വെന്റിലേറ്ററുകളുമാണുള്ളത്. ഇതിൽ 167 ഐ.സി.യു. കിടക്കകളും 77 വെന്റിലേറ്ററുകളും മഞ്ചേരി മെഡിക്കൽകോളേജിലാണ്. മാസങ്ങളായി കോവിഡ് രോഗികളെ മാത്രമാണ് ഇവിടെ പ്രധാനമായും ചികിത്സിക്കുന്നത്. പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികളിൽ ഐ.സി.യു., വെന്റിലേറ്റർ സൗകര്യം പേരിനുമാത്രമാണ്. വെന്റിലേറ്റർ, ഓക്സിജൻ, ഐ.സി.യു. കിടക്കകളെല്ലാം കോവിഡ് രോഗികളാൽ നിറഞ്ഞുകഴിഞ്ഞു. സ്വകാര്യ ആശുപത്രികളിൽ വെന്റിലേറ്ററിന് പ്രതിദിനം 3500 രൂപമുതൽ 5000 രൂപവരെയാണ് ഈടാക്കുന്നത്. ഇങ്ങനെയാണ് മലപ്പുറത്തിന്റെ ‘ആരോഗ്യം'