വിനു മോഹനും നടി വിദ്യയും വിവാഹിതരാവുന്നു
http://malayalam.oneindia.in/img/201...han-vidhya.jpg
മലയാള സിനിമയ്ക്കിത് വിവാഹക്കാലമാണ്. യുവതാരങ്ങള്‍* കൂട്ടത്തോടെ വിവാഹവേദിയിലെത്തുന്ന കാഴ്ചയാണ് ഇനി കാണാനിരിയ്ക്കുന്നത്. മമ്മൂട്ടി പുത്രന്* ദുല്‍*ഖര്* സല്*മാന്‍* തുടക്കമിട്ട കല്യാണ മേളത്തിലേക്ക് ഉടന്‍* അണിചേരുന്നവര്‍* വിനീത് ശ്രീനിവാസനും സംവൃത സുനിലുമാണ്. മലബാറില്‍* നിന്നൊരു മൊഞ്ചത്തിയെ കണ്ടെത്തിയ ആസിഫ് അലിയും ബാച്ചിലര്‍* ലൈഫിന് ഫുള്‍*സ്റ്റോപ്പിടുകയാണ്.
ഇനി അടുത്ത ഊഴം നടന്* വിനു മോഹന്റെയാണ്. മറ്റുള്ളവരില്‍* നിന്നെല്ലാം വ്യത്യസ്തമായി വെള്ളിത്തിരയില്‍* നിന്നാണ് വിനു മോഹന്‍* തന്റെ ജീവിത സഖിയെ കണ്ടെത്തിയിരിക്കുന്നത്. തമിഴിലും മലയാളത്തിലും ശ്രദ്ധേയയായ യുവനടി വിദ്യയാണ് വിനുവിന്റെ വധുവാകുന്നത്.
മലയാളത്തിന് ലോഹിതദാസ് നല്*കിയ നടനാണ് വിനു മോഹന്‍*. ആദ്യ ചിത്രമായ നിവേദ്യത്തിലെ മോഹനകൃഷ്ണനെന്ന ലജ്ജാലുവായ കഥാപാത്രത്തെ മികച്ച രീതിയില്‍* അവതരിപ്പിച്ചാണ് വിനു പ്രേക്ഷകഹൃദയം കവര്‍*ന്നത്. അടുത്തിടെ അന്തരിച്ച നാടകചലച്ചിത്രപ്രവര്*ത്തകന്* മോഹന്റെയും നടി ശോഭാ മോഹന്റേയും മകനായ വിനുമോഹന്‍* ഇരുപതോളം ചിത്രങ്ങളില്‍* അഭിനയിച്ചിട്ടുണ്ട്.
കൊട്ടാരക്കര ശ്രീധരന്* നായരുടെ കൊച്ചുമകനും നടന്* സായികുമാരിന്റെ മരുമകനുമായ വിനു ഈ ലേബലുകളിലൊന്നുമല്ല സിനിമയില്‍* ചുവടുറപ്പിച്ചത്. സുല്‍*ത്താന്*, ചട്ടമ്പിനാട് , സൈക്കിള്‍* , ദലമര്*മരങ്ങള്‍* തുടങ്ങിയ ചിത്രങ്ങളാണ് വിനുവിന്റെ ശ്രദ്ധേയമായ സിനിമകള്‍*.
നീലാംബരി , മഹാരാജാടാക്കീസ് , എംഎല്* എ മണി തുടങ്ങിയവയാണ് വിദ്യയുടേതായി ഇതുവരെ പുറത്തുവന്നത്. കോട്ടയം തോട്ടയ്ക്കാട് സ്വദേശിയാണ് വിദ്യ. സിനിമയില്‍* നിന്നു തന്നെയാണ് സഖിയെ കണ്ടെത്തിയതെങ്കിലും വിനു മോഹന്റേത് പ്രണയവിവാഹമാണോയെന്ന ചോദ്യം ബാക്കിയാണ്.
ഈ തിരക്കിനിടയില്‍* എന്ന ചിത്രത്തില്‍* വിനുമോഹനും വിദ്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവര്‍* അടുത്തതെന്ന് കരുതപ്പെടുന്നു. അടുത്തവര്‍*ഷം മെയ് 19ന് താരവിവാഹം നടക്കും.