അതിനു വലിയ പടങ്ങൾ ഉണ്ടാകണം. ഇവിടുത്തെ വലിയ പടങ്ങൾ ഹൃദയം ഭീഷ്മ കുറുപ്പ് ഒക്കെ മുന്നേ തന്നെ റിലീസ് ചെയ്തു.
ഓണമായി എന്ന് കരുതി തട്ടിക്കൂട്ടി ഇല്ലാത്ത ഉണ്ടാക്കാൻ കഴിയില്ല.
Gold ഒരു വലിയ സിനിമ എന്നു പറയാവുന്നതാണ് അത് റിലീസ് ചെയ്യാൻ പറ്റില്ല സങ്കടകരം തന്നെ. എന്ന് കരുതി ഇൻഡസ്ട്രിയുടെ മെക്കട്ട് കേറണ്ട യാതൊരു കാര്യവുമില്ല അത് വേറെ ഒരു ടൈമിൽ എല്ലാ പണികളും തീർത്ത് റിലീസ് ചെയ്താൽ നല്ല പടം ആണെങ്കിൽ വലിയ വിജയം ആകും.
പിന്നെ ഈ പരമ്പരാഗത ഓണം വിഷു ടൈമുകൾക്കൊന്നും യാതൊരു പ്രസക്തിയും ഇല്ലെന്ന് കോവിഡിന്റെ ഉച്ചസ്ഥായി റിലീസ് ചെയ്ത് ഹിറ്റായ ഹൃദയം തെളിയിച്ചതാണ്.
നോമ്പിന് പടം റിലീസ് ചെയ്താൽ പൊട്ടും എന്ന് പറഞ്ഞു മാറ്റിവെച്ച മലയാളം ഇൻഡസ്ട്രിയുടെ മുകളിലേക്ക് കെജിഎഫ് എന്ന പടം ഇട്ടുകൊടുത്ത് പുലിമുരുകന്റെ അടുത്ത് ഗ്രോസ് എടുത്തതാണ്.
ഓണമല്ലേ കുറെ പടം കണ്ടു കളയാം എന്നൊന്നും ഇപ്പോൾ ആരും ചിന്തിക്കില്ല. പത്തൊമ്പതാം നൂറ്റാണ്ട് ഒഴികെ മറ്റു ഒരു സിനിമയിൽ ഒരു കോടി പോലും കളക്ഷൻ എടുക്കാതെ വീണതിന്റെ കാരണം ഇതാണ്.
So വെറുതെ ഇൻഡസ്ട്രിയെ കുറ്റം പറയാതെ നല്ലത് വല്ലതും വരട്ടെ എന്ന് ആശിക്കു