മെസ്സി കൊച്ചിയില്‍* കളിക്കുമോ? വെള്ളിയാഴ്ച അറിയാം
Posted on: 14 Mar 2012
അനീഷ് പി. നായര്‍*
കോഴിക്കോട്: ലയണല്‍* മെസ്സിയും സാവിയും ആന്ദ്രെ ഇനിയേസ്റ്റയുമടങ്ങുന്ന സ്വപ്നസംഘം നമ്മുടെ കൊച്ചിയില്‍* കളിക്കാനെത്തുമോ? കേരളത്തിലെ ഫുട്*ബോള്‍* പ്രേമികള്‍* ആകാംഷയോടെ കാത്തിരിക്കുന്ന മത്സരത്തിന്റെ ഭാവി വെള്ളിയാഴ്ച അറിയാം. ലോക ഫുട്*ബോളിലെ ഏറ്റവും മികച്ച ടീമായ ബാഴ്*സലോണ കൊച്ചിയില്‍* കളിക്കുമോയെന്ന കാര്യത്തില്‍* വെള്ളിയാഴ്ച തീരുമാനമാകും. കെ.എഫ്.എ.യും ഇവന്റ് മാനേജ്*മെന്റ് ഗ്രൂപ്പും തമ്മില്‍* നടക്കുന്ന അവസാനവട്ട ചര്*ച്ചകളില്* കാര്യങ്ങള്‍* അനുകൂലമായാല്‍* കേരളത്തിലെ ഫുട്*ബോള്‍* പ്രേമികള്‍*ക്ക് ലോക ഫുട്*ബോളര്‍* മെസി അടക്കമുള്ള സൂപ്പര്‍* ടീമിന്റെ കളി കാണാന്‍* കഴിയും.
ഇന്ത്യന്‍* ഫുട്*ബോള്‍* എവല്യൂഷന്‍* ഗ്രൂപ്പാണ് ഇന്ത്യയിലെ ബാഴ്*സയുടെ പര്യടനം സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍* രണ്ട് നഗരങ്ങളില്‍* മത്സരം നടത്താനാണ് ബാഴ്*സ മാനേജ്*മെന്റിനും താത്പര്യം. മുംബൈ, ബാംഗ്ലൂര്‍*, കൊച്ചി. കൊല്*ക്കത്ത നഗരങ്ങളാണ് പരിഗണിക്കപ്പെടുന്നത്. മത്സരം നടത്താനുള്ള ചെലവ്, പ്രതീക്ഷിക്കുന്ന വരുമാനം, കാണികള്‍*, സ്റ്റേഡിയത്തിന്റെ നിലവാരം എന്നിവ സംബന്ധിച്ച് എവല്യൂഷന്‍* ഗ്രൂപ്പ് ഇതിനകം പഠനം നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച കേരള ഫുട്*ബോള്‍* അസോസിയേഷന്* അധികൃതരുമായി ചര്*ച്ച നടത്തുന്നത്.
മെയ്, ജൂണ്‍* മാസങ്ങളിലാണ് ബാഴ്*സ ഏഷ്യന്‍* പര്യടനം നടത്തുന്നത്. ഫുട്*ബോളില്‍* ഇന്ത്യയുടെ വാണിജ്യ പങ്കാളിത്തം വളര്*ന്നുവരുന്ന സാഹചര്യത്തിലാണ് ബാഴ്*സ ഇന്ത്യയിലേക്ക് വരാന്‍* താത്പര്യം കാണിക്കുന്നത്. യൂറോപ്യന്‍* ഫുട്*ബോള്‍* ലീഗുകളുടെ റേറ്റിങ് ഇന്ത്യയില്‍* ഉയര്*ന്നു വരുന്നതും, ആരാധകരുടെ എണ്ണത്തില്‍* വന്‍* വര്*ധനയുണ്ടായതും ബാഴ്*സയുടെ വരവിനുള്ള അനുകൂലഘടകങ്ങളാണ്.
40 കോടിയാണ് ബാഴ്*സയുടെ രണ്ട് കളികള്‍*ക്കായി മുടക്കേണ്ടി വരുന്നത്. മുതല്‍* മുടക്ക് തിരിച്ചു പിടിക്കാന്‍* കഴിയുമോയെന്ന കാര്യത്തിലും ഇവന്റ് മാനേജ്*മെന്റ് ഗ്രൂപ്പ് പഠനം നടത്തിയിട്ടുണ്ട്. മെസ്സി, ഫാബ്രിഗസ്, സാവി, ഇനിയേസ്റ്റ, എന്നിവരടങ്ങുന്ന ബാഴ്*സ കളിച്ചാല്‍* കൊച്ചിയിലെ സ്റ്റേഡിയം നിറയുമെന്ന കാര്യത്തില്‍* സംഘാടകര്‍*ക്ക് തര്*ക്കമില്ല. എന്നാല്‍*, സ്*പോണ്*സര്*ഷിപ്പുകള്‍* സംബന്ധിച്ചാണ് ആശങ്കയുള്ളത്.
കൊച്ചിയില്‍* മത്സരം നടക്കില്ലെന്ന സ്ഥിതിയില്‍* നിന്ന് കാര്യങ്ങള്‍* ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ബാഴ്*സയ്*ക്കെതിരെ കളിക്കേണ്ട ടീമിനെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്*ക്കുന്നുണ്ട്. എ.സി.മിലാനെ കൊണ്ടുവരാന്‍* പദ്ധതിയുണ്ടായിരുന്നെങ്കിലും ഉപേക്ഷിച്ച മട്ടാണ്. ഇന്ത്യന്‍* ഇലവനേയോ, ഏഷ്യന്‍* ക്ലബ്ബുകളെയോ പരിഗണിക്കേണ്ടി വരും.
2017-ലെ ലോകകപ്പ് ഇന്ത്യയ്ക്ക് ലഭിച്ചാല്‍*, വേദിയാകേണ്ട കൊച്ചിയില്‍* അതിനു മുമ്പ് വന്‍* മത്സരം നടത്തുന്നത് ഗുണകരമാകുമെന്ന ആലോചനയും കെ.എഫ്.എ.യ്ക്കുണ്ട്. ബാഴ്*സയുടെ പര്യടന സമയം മഴക്കാലത്തായതിനാല്‍* പരാജയമാകുമോയെന്ന ആശങ്കയും നിലനില്*ക്കുന്നുണ്ട്.
കൊച്ചിയും മുംബൈയുമാണ് വേദിയായി സംഘാടകര്‍* പ്രധാനമായും പരിഗണിക്കുന്നത്. മത്സരം നടത്താന്‍* സന്നദ്ധമാണെന്ന് മുംബൈ അസോസിയേഷന്* വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍* പര്യടനം നടത്തുമെന്ന് ബാഴ്*സയും വ്യക്തമാക്കുന്നു. കൊല്*ക്കത്തയില്* ഈസ്റ്റ് ബംഗാളുമായി കളിക്കാന്‍* താത്പര്യമുണ്ടെന്ന് ബാഴ്*സ അറിയിച്ചിട്ടുണ്ട്.
മെസ്സി നായകനായി അര്*ജന്റീനയും വെനസ്വേലയും തമ്മിലുള്ള സൗഹൃദമത്*സരത്തിന്റെ വന്‍* വിജയമാണ് ബാഴ്*സയെ കൊല്*ക്കത്തയില്* കളിക്കാന്‍* പ്രേരിപ്പിക്കുന്നത്. ബാഴ്*സയ്ക്കുള്ള പ്രതിഫലമടക്കം മത്സരം നടത്താന്‍* 20 കോടി ചെലവുവരുമെന്നതാണ് ഈസ്റ്റ് ബംഗാളിനെ പിന്നോട്ടുനയിക്കുന്നത്. അവസാനവട്ട സാധ്യതകള്‍* പ്രകാരം കൊച്ചിയും മുംബൈയുമാണ് സാധ്യതാപട്ടികയില്‍* മുന്നില്‍*.