Kunjikka Mass! :band:
Above Avg Trailer
Padam FDFS Urappichu
:yahoo::yahoo::yahoo:
edited....
ചാര്*ലി എല്ലാവരിലേക്കും പടര്*ന്നിറങ്ങുന്ന കാറ്റു പോലെ (അഭിമുഖം: ഉണ്ണി ആര്*)
Updated By അശ്വതി അനില്‍*A+ A-1 comments
http://www.reporterlive.com/wp-conte...09ea268f5f.jpgചാര്*ലി ഒരു അണ്ടര്‍*വേള്*ഡ് ചിത്രമാണ് എന്നൊരു തെറ്റിദ്ധാരണ പലര്*ക്കുമുണ്ട് പക്ഷെ അതല്ല സത്യം. മലയാള സിനിമയുടെ തിരക്കഥാ ശൈലിക്ക് നൂതനമായ സൗന്ദര്യം നല്*കിയ ഉണ്ണി ആറിന്റെ സൗന്ദര്യം നിറഞ്ഞ വാക്കുകള്‍*. കാറ്റു പോലെ കടന്നു പോകുന്ന ഒരാളിന്റെ കഥയാകും ചാര്*ലി. വളരെ സ്വതന്ത്രമായി പോകുന്ന ഒരാള്‍*. ഉപാധികളില്ലാതെ സ്*നേഹിക്കുന്ന ഇരുത്തം വന്നൊരു കഥാപാത്രം. വലിയ താരനിരയുള്ള ചിത്രമാണ് ചാര്*ലി. അതുപോലെ തന്നെ അണിയറയില്‍* പ്രവര്*ത്തിച്ചവര്*ക്ക് ഏറെ പ്രതീക്ഷ നല്*കുന്ന ചിത്രവും. ചിത്രത്തില്‍* പ്രധാന വേഷത്തില്‍* എത്തുന്ന ദുല്‍*ഖര്* പാരമ്പര്യ സാമൂഹിക വാദങ്ങളോട് കലഹിക്കുന്ന ഒരു കഥാപാത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്.
രണ്ടു വര്*ഷങ്ങള്*ക്കു മുന്‍*പാണ് ഈ ചിത്രത്തിന്റെ തിരക്കഥയെപറ്റി ദുല്‍*ഖറിനോട് പറയുന്നത്. അതും ഒരു ഫോണ്‍* സംഭാഷണത്തിലൂടെ. കഥ കേട്ടയുടന്‍* തന്നെ അദ്ദേഹം ചിത്രത്തില്‍* അഭിനയിക്കാന്‍* ഏറെ താല്പര്യം കാണിച്ചു. ജനിതകപരമായി കൈമാറിക്കിട്ടിയ അഭിനയ മികവിലോ അതോ സ്വതസിദ്ധമായ അഭിനയ പാടവത്തിന്റെ മേന്മ കൊണ്ടോ ഏറ്റവും മികച്ച രീതിയില്‍* തന്നെ ചാര്*ലിയിലെ കഥാപാത്രത്തെ ദുല്‍*ഖര്* അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിനയ ജീവിത്തില്‍* ഒരു വഴിത്തിരിവായിരിക്കും ചാര്*ലിയിലെ കഥാപാത്രമെന്ന കാര്യത്തിന് സംശയവുമില്ല. കഥയെഴുതി കഴിഞ്ഞ് കഥാപാത്രത്തെ കഥയിലേക്ക് ആവാഹിക്കുന്ന അവസരത്തില്‍* ആദ്യം മനസ്സിലേക്ക് വന്നതും ദുല്‍*ഖറിന്റെ മുഖമായിരുന്നു. പിന്നീട് ഈ കഥയിലേക്ക് ദുല്‍*ഖറിനെ ഒഴിച്ചു നിര്*ത്തി മറ്റൊരു കഥാപാത്രത്തെ ചിന്തിക്കാനും തനിക്ക് സാധിച്ചില്ല. അങ്ങനെ അഭിനയിക്കാമെന്ന് ദുല്‍*ഖര്* നല്*കിയ ഉറപ്പിന്മേലാണ് കഥയെഴുത്തിന്റെ അടുത്തഘട്ടം നടന്നത്. ഇത്രയും നാള്* പ്രേക്ഷകര്‍* കണ്ട രീതിയിലുള്ളൊരു കഥാപാത്രത്തെയല്ല ദുല്‍*ഖര്* ഇതില്‍* കൈകാര്യം ചെയ്യുന്നത്. മനുഷ്യനെ അറിയുന്ന മനുഷ്യനെ സ്*നേഹിക്കുന്ന ലോകത്തെ കണ്ട ഇരുത്തം വന്നൊരു കഥാപാത്രം. എല്ലാവരിലേക്കും പടര്*ന്നിറങ്ങുന്ന കാറ്റു പോലൊരു കഥാപാത്രമാണിത്.http://www.reporterlive.com/wp-conte.../chalir-04.jpg
വ്യക്തമായി പറഞ്ഞാല്‍* ദുല്‍*ഖറിന്റെ കഴിവിനെ പോസിറ്റീവായ രീതിയില്‍* ചൂഷണം ചെയ്ത ചിത്രമാണ് ചാര്*ലി. അദ്ദേഹത്തിന്റെ അഭിനയ പാടവം പരമാവധി പുറത്തെടുക്കാന്‍* ശ്രമിച്ചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊര്*ജ്ജ്വസലമായ അഭിനയവും എനര്*ജിയുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവായി താന്‍* കാണുന്നത്. അത് മറ്റു താരങ്ങളിലേക്കും അണിയറ പ്രവര്*ത്തകരിലേക്കും പകരാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
ചാര്*ലി കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച്…
ന്യൂജെന്‍* പ്രേക്ഷകര്‍* ന്യൂജെന്‍* സംവിധായകരില്‍* നിന്നും തിരക്കഥാകൃത്തുക്കളില്‍* നിന്നും പ്രതീക്ഷിക്കുന്ന തരത്തിലുള്ളൊരു കഥയെയല്ല ചാര്*ലി കൈകാര്യം ചെയ്യുന്നത്. എന്നാല്‍* ഗൗരവം കുറഞ്ഞ വിഷയമല്ലതാനും. കഥയെ വളരെ ലാളിത്യമോടെ വളരെ കൂളായി അവതരിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. സിനിമയിലൂടെ സന്ദേശങ്ങള്‍* കൈമാറുന്നത് വേണ്ടാന്നു വയ്ക്കുന്ന ഒരാളാണ് ഞാന്‍*. അതൊരു എന്റര്‍*ടെയ്ന്*മെന്റ് പ്രദാനം ചെയ്യുന്ന വഴി എന്നതു കൊണ്ടു തന്നെയാണത്. ജീവിതത്തില്‍* എവിടെയെങ്കിലും എപ്പോഴെങ്കിലും കണ്ടു മറന്നൊരു കഥാപാത്രമാണ് ചാര്*ലിയെന്നു നിങ്ങള്‍*ക്കു തോന്നിയേക്കാം. സ്*നേഹമാണ് അയാളുടെ മതം. ചാര്*ലിയുടെ കഥ പറയുന്ന രീതിയും വ്യത്യസ്തമാണ്. പിന്നീട് എപ്പോഴെങ്കിലും പറയുമ്പോള്‍* ചിത്രത്തിന്റെ ഏറ്റവും വ്യത്യസ്തമായ പോയിന്റ്.
http://www.reporterlive.com/wp-conte.../charlie02.jpgചിത്രത്തിന്റെ അണിയറ പ്രവര്*ത്തകരെക്കുറിച്ച്..
ചാര്*ലിയെന്ന നല്ലൊരു സിനിമയുടെ സംവിധാനം മാര്‍*ട്ടിന്* പ്രക്കാട്ട് ആണ്. കഥാ സംഭാഷണം ഞാനാണ് തയ്യാറാക്കിയത്. ഞാനും മാര്‍*ട്ടിനും ചേര്*ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അതു സംബന്ധിച്ചും ചില തെറ്റിദ്ധാരണകള്‍* നിലനില്*ക്കുന്നുണ്ട്. അതിനൊന്നും അടിസ്ഥാനമില്ല. ഞങ്ങള്‍* നല്ല സുഹൃത്തുക്കളാണ്. ഈ സൗഹൃദമാണ് ചിത്രത്തിന്റെ തിരക്കഥയുടെ പിന്നിലെ വിജയവും. ചിത്രം ഡിസംബര്‍* 18ന് തീയറ്ററുകളിലെത്തുകയാണ്. ദുല്‍*ഖര്*, അപര്*ണ്ണ ഗോപിനാഥ്, പാര്*വ്വതി മേനോന്* എന്നിവരാണ് പ്രധാന അഭിനേതാക്കള്‍* .
സ്വപ്*നം പോലെ ലീല…
അതുപോലെ തന്നെ ഡിസംബര്‍* അവസാനം ചിത്രീകരണം ആരംഭിക്കാന്‍* പോകുന്ന ലീലയും അത്തരമൊരു ചലഞ്ചിംഗ് വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നത്. രഞ്ചിത്ത് ആണ് നിര്*മ്മിക്കുന്നത്. സ്വന്തം കഥകള്‍* തിരക്കഥയായി മാറ്റുന്നതില്‍* താന്‍* ഒരു കാലത്ത ഏറെ ബുദ്ധിമുട്ടിരുന്നു. എന്റെ തന്നെ ആശയങ്ങളെ സിനിമതിരക്കഥയായി സന്നിവേശിപ്പിക്കാന്‍* എനിക്ക് പ്രചോദനം നല്*കിയത് രഞ്ചിത്താണ്. ഒരു സംവിധായകനെന്ന നിലയ്ക്ക് തനിക്കേറെ ആത്മവിശ്വസവും സ്വാതന്ത്ര്യവും നല്*കിയ വ്യക്തിയാണ് രഞ്ചിത്ത്. ബിജു മേനോനാണ് ഇതിലെ മുഖ്യ കഥാപാത്രം. മറ്റൊരാളുടെ തിരക്കഥയില്‍* ആദ്യമായി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ലീലയ്ക്കുണ്ട്.
http://www.reporterlive.com/wp-conte...charlie-03.jpgകഥാരചനയും തിരക്കഥ രചനയും
ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് ഇത് രണ്ടും എഴുതുന്നതു തമ്മില്‍* ഏറെ വ്യത്യാസമുണ്ട്. എന്നെ സംബന്ധിച്ച തിരക്കഥ രചന ഏറെ എളുപ്പമാണെന്ന തോന്നലുണ്ട്. കാരണം അതിനു പിന്നില്‍* ഒരു ടീം തന്നെ എനിക്ക് പിന്തുണ നല്*കാനുണ്ട്. എന്നാല്‍* കഥയെഴുത്ത് അത് ഏറെ വേദനാജനകമാണ്. അതേസമയം പരമമായ ഒരു ആനന്ദം നല്*കുന്ന ഒരനുഭവവും. ആശയങ്ങള്‍* തമ്മിലുള്ള സംഘര്*ഷങ്ങളുടെ ഒരു ആകെത്തുകയാണത്. എന്നിരുന്നാല്‍* കൂടി ഒരേ സമയം ഇത് രണ്ടുമാവാനുള്ള ആത്മവിശ്വാസവും എനിക്കുണ്ട്. എഴുത്തിന് അതിര്*ത്തികളില്ലെന്നാണ് എന്റെ വിശ്വാസം.http://www.reporterlive.com/wp-conte...charlie-09.jpg
പിന്നെ ഇതിനെല്ലാം പുറമേ സാധാരണയായി ചെറുകഥകള്‍* തിരക്കഥയാക്കുമ്പോള്‍* സ്വാഭാവികമായും ചില ഘടകങ്ങളോട് എഴുത്തുകാര്‍*ക്കും സംവിധായകര്‍*ക്കും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അത്തരത്തിലൊരു വിട്ടുവീഴ്ചയൊഴികെ ലീല എന്ന കഥയുടെ നേര്*പ്പതിപ്പാണ് ചിത്രീകരണം ആരംഭിക്കാന്‍* പോകുന്ന ലീലയെന്ന ചിത്രവും. എന്നാല്‍* വാണിജ്യസിനിമകള്‍* ചെയ്യുമ്പോള്‍* ശൈലിയിലും രീതികളിലും വിട്ടു വീഴ്ചകള്‍* ഏറെയുണ്ടാകും.http://www.reporterlive.com/wp-conte...12/charlie.jpg
കഥയെഴുതുന്നതിനുള്ള മൂലധനം ആവിഷ്*കാര സ്വതന്ത്ര്യവും എന്റെ കടലാസ്സും എന്റെ പേനയുമാണ്. നടുക്കടലിലേക്ക് ഒറ്റയ്ക്കു തുഴഞ്ഞു പോകുന്നതിനു തുല്യമാണ് സ്വന്തം കഥയെഴുത്ത്. എന്നാല്‍* സിനിമ തിരക്കഥയില്‍* അതല്ല രീതികള്‍*. സിനിമയും കഥയും അനുഭവങ്ങളുടെ പ്രതിഫലനമാണ് എന്നു പറയുന്നതിലും തെറ്റില്ല. രണ്ടിനും എനിക്ക് എന്റേതായ രീതിയിലുള്ള ജഡ്ജ്*മെന്റുകളും വിശദീകരണവുമുണ്ട്.
ഒഴിവു ദിവസത്തെ കളി
ഏറ്റവു പുതിയ സന്തോഷം എന്റെ ആദ്യകാല കഥകളിലൊന്നായ ഒഴിവു ദിവസത്തെ കളി എന്ന സിനിമയാക്കിയ സനല്‍* കുമാര്‍* ശശിധരന് ലഭിച്ച അംഗീകാരത്തെ പറ്റിയാണ്. കലാമൂല്യമുള്ള രചനയാണ് എന്റേതെന്ന് തോന്നലിലൂടെ എനിക്ക് ആത്മവിശ്വസമുണ്ടാക്കിത്തരുന്നു അത്. അതുപോലെ തന്നെ പ്രചോദനമേകാനും ഇത് സഹായിച്ചു.
http://www.reporterlive.com/wp-conte...charlie-01.jpg
2
http://cat.jp.as.criteo.com/delivery...ZFdLaWswPXw%3D
ENTERTAINMENTEXCLUSIVETOP PICKS
2 days agoTopics
FROM THIS SECTIONസോഷ്യല്‍* മീഡിയ ഉപയോക്താക്കള്‍*ക്ക് തൊലിക്കട്ടി വേണമെന്ന് ഷാരൂഖ് ഖാന്*
പട്ടിയുണ്ട് സൂക്ഷിക്കുക- വീഡിയോ ആല്*ബം
ദിലീപും മംമ്തയും ഒന്നിക്കുന്ന ടു കണ്*ട്രീസ്; ടീസര്‍* പുറത്തിറങ്ങി
ദീപികയും വിന്* ഡീസലും ഒന്നിക്കുന്നതായി റിപ്പോര്*ട്ട്
നടി ശില്*പബാല