Ithokke fake news anennum sharikumulla budgey 400 kwadiku mugalil varumennum paranju vimalonte post ee aduth thanne kanum :bgrin:
Sent from my SM-J710F using Tapatalk
Printable View
Ithokke fake news anennum sharikumulla budgey 400 kwadiku mugalil varumennum paranju vimalonte post ee aduth thanne kanum :bgrin:
Sent from my SM-J710F using Tapatalk
Ee padam drop aayo.... news kandallo.....
Mukesh ambani polum 300C oru Mal cinemakau mudakan theyyaru avilla ...its just simple logic and common sense ....oru 300 C Mal film PR ine vetchu conceive cheyan Vimalum mandan alla ....the purpose was to hype the project which it did ....mothathil oru fraud set up manakkundu when it comes to this guy !!
മൊയ്തീന്റെ വിജയം തലയ്ക്കു പിടിച്ച വിമലിനെ സിനിമാലോകം കൈവിടുന്നു; അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കർണ്ണന്റെ നിർമ്മാതാവ് പിന്മാറി; പുതിയ ആളിനെ കണ്ടെത്താനുമാകുന്നില്ല; മൊയ്തീന്റെ രണ്ടാം ഭാഗത്തിൽ നിന്നും ഒഴിവാക്കി; പൃഥ്വി രാജും വിമലിനെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്
October 29, 2016 | 12:54 PM | Permalink
http://www.marunadanmalayali.com/ass...1477725892.jpg
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കർണ്ണൻ എന്റെ മനസ്സിലുണ്ടായിരുന്നത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നുഅതാണിപ്പോൾ യാഥാർത്ഥ്യമാവുന്നത്. ആർ.എസ്. വിമലിന്റെ പുതിയ ചിത്രമായ കർണ്ണനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞു. ദുബായിലെ സപ്തനക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബിയിൽ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമ്മിക്കാൻ സമ്മതിച്ചത്. യു.എ.ഇ യിലും ബിസിനസ്സ് സംരംഭങ്ങളുള്ള വേണു പക്ഷേ ഈ സംരംഭത്തിൽ നിന്നും പിന്മാറുകയാണ്. സംവിധായകൻ ആർഎസ് വിമലുമായുള്ള ഭിന്നതയാണ് ഇതിന് കാരണം. ഇതോടെ കർണ്ണൻ പ്രതിസന്ധിയിലുമായി. പലപ്പോഴും വാക്ക് മാറ്റി പറയുന്നതാണ് വിമലിനെ നിർമ്മാതാവുമായി തെറ്റിച്ചത്.
കർണ്ണത്തിന്റെ പ്രാരംഭ ജോലികൾക്കായി വേണു ഒരു കോടിയോളം രൂപ നൽകിയിരുന്നതായാണ് സൂചന. ഇതുപയോഗിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ വിമൽ തുടങ്ങുകയും ചെയ്തു. ആദ്യം 25 കോടിയുടെ ബജറ്റിലെ സിനിമയാണ് വിമൽ മുന്നോട്ട് വച്ചത്. ഇത് അംഗീകരിച്ചാണ് വേണു നിർമ്മാണം ഏറ്റെടുത്തത്. പിന്നീട് നൂറു കോടിയുടെ ബജറ്റിലേക്ക് വിമൽ മാറി. എന്ന് നിന്റെ മൊയ്തീന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് 300 കോടിയുടെ ചെലവ് തുക പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ നിർമ്മാതാവ് എത്ര തുക വേണമെങ്കിലും മുതൽമുടക്കുമെന്നായിരുന്നു അവകാശ വാദം. എന്നാൽ വേണു ഇതിന് സമ്മതം അറിയിച്ചിരുന്നില്ലെന്നാണ് സൂചന. ഇതേ ചൊല്ലിയുള്ള പ്രശ്*നങ്ങളാണ് കർണ്ണനെ ബാധിക്കുന്നത്. 25 കോടിക്കപ്പുറം ചില്ലകാശ് ചെലവാക്കാനില്ലെന്നാണ് വേണുവിന്റെ നിലപാട്.
25 കോടിക്ക് അപ്പുറം മുടക്കിയാൽ പണം തിരിച്ചുപിടിക്കുക ബുദ്ധിമുട്ടാകും. പുലി മുരുകൻ 100 കോടിയേ കള്കട് ചെയ്യൂവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ 300 കോടി മുടക്കിയാൽ അത് ഒരിക്കലും മലയാളത്തിൽ തിരിച്ചുപിടിക്കാനാവില്ല. ഈ സാഹചര്യത്തിൽ യാഥാർത്ഥ്യ ബോധമില്ലാത്ത കർണ്ണനുമായി പോകാൻ അദ്ദേഹം തയ്യാറല്ല. മറ്റൊരു സിനിമയുമായി സഹകരണം ഈ നിർമ്മാതാവ് തുടങ്ങിയെന്നാണ് സൂചന. ഇതിനിടെ ഈ നിർമ്മാതാവിന്റെ സമ്മതമില്ലാതെ കർണ്ണനുമായി മുന്നോ്ട്ട് പോകാൻ വിമലിന് കഴിയില്ല. കർണ്ണന് വേണ്ടി തടുക്കത്തിൽ വാങ്ങിയ കാശാണ് ഇതിന് കാരണം. ഇതോടെ സിനിമ സംവിധായകനിൽ നിന്ന് നിർമ്മാതാവിന് ആയി. ഇനി നിർമ്മാതവിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയാൽ മാത്രമേ മറ്റൊരു നിർമ്മാതാവിനെ കൊണ്ട് പോലും സിനിമ നിർമ്മിക്കാൻ നിയമപരമായി കഴിയൂ.
ചിത്രത്തിനായി മുതൽ മുടക്കിയ ഒരു കോടി രൂപ നൽകിയാൽ മാത്രമേ നോ ഒബ്ജക്ഷൻ റിപ്പോർട്ട് നൽകൂവെന്നാണ് അറിയുന്നത്. ഇതോടെ ഒരു കോടി ഉടൻ നൽകാൻ കഴിയുന്ന നിർമ്മാതാവിനെ തേടിയുള്ള യാത്രയിലുമായി ആർ എസ് വിമൽ. എന്നാൽ പൃഥ്വി രാജുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വിമലിന് തിരിച്ചടിയായി. എന്ന് നിന്റെ മൊയ്തീനിൽ കാഞ്ചന മാലയും മൊയ്തീനുമായുള്ള പ്രണയം മാത്രമാണ് ചിത്രീകരിച്ചത്. അതിന് അപ്പുറത്തേക്കുള്ള മൊയ്തീനെന്ന വ്യക്തി പരമാർശിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ മൊയ്തീനുമായി ബന്ധപ്പെട്ട രണ്ടാമത്തെ സിനിമയും അണിയറയിൽ ഒരുങ്ങുകയാണ്. മൊയ്തീന്റെ സഹോദരനായ ബി.പി.റഷീദാണ് സിനിമയ്ക്ക് പിന്നിൽ. സിനിമയുടെ കഥ, നിർമ്മാണം അടക്കമുള്ള കാര്യങ്ങളാണ് റഷീദ് നിർവഹിക്കുക.
http://www.marunadanmalayali.com/ass...ge.784.410.jpg
എന്ന് നിന്റെ മൊയ്തീൻ എന്ന പേരിനോട് ചേർന്ന് നിൽക്കുന്ന പേരാകും പുതിയ ചിത്രത്തിനിടുക. പുതിയ സിനിമയിൽ മൊയ്തീന്റെ ജീവിത കഥ മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്ന് ബി.പി.റഷീദ് പറയുന്നു. ഒരു ടെലിവിഷൻ അഭിമുഖത്തിൽ സീമ പറഞ്ഞ ഒരു സംഭവമാണ് വീണ്ടും ഒരു സിനിമ ഒരുക്കുന്നതിന് പ്രചോദനമായത്. സീമയുടെ ആദ്യ ചിത്രത്തിന്റെ നിർമ്മാതാവ് മൊയ്തീനായിരുന്നു എന്ന് സീമ പറഞ്ഞിരുന്നു. ഇത്തരത്തിൽ പ്രേക്ഷകർ ഇനിയും അറിയാത്ത മൊയ്തീന്റെ ജീവിതമാണ് പുതിയ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുകയെന്നും റഷീദ് വ്യക്തമാക്കി. പൃഥ്വി രാജ് തന്നെയാണ് നായകൻ. കാഞ്ചനമാലയായി പാർവ്വതിയും. എന്നാൽ വിമലിനെ സംവിധായകനാക്കേണ്ടെന്നും തീരുമാനിച്ചു. ഇത് പൃഥ്വി രാജിനോട് കൂടെ ആലോചിച്ചിട്ടാണെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കർണ്ണനുമായി പൃഥ്വി രാജ് സഹകരിക്കുമോ എന്ന സംശയവും ഉണ്ട്. ഇതുകൊണ്ട് കൂടിയാണ് പുതിയ നിർമ്മാതാക്കൾ വിമലുമായി സഹകരിക്കാൻ താൽപ്പര്യക്കുറവ് കാട്ടുന്നത്.
കർണ്ണന്റെ തിരക്കഥയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. മലയാളത്തിന് പുറമെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഒരേ സമയം കർണ്ണന്റെ ചിത്രീകരണം നടത്താനായിരുന്നു പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കർണ്ണൻ എന്റെ മനസ്സിലുണ്ടായിരുന്നത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നുഅതാണിപ്പോൾ യാഥാർത്ഥ്യമാവുന്നത്. സിനിമയുടെ പേര് പ്രഖ്യാപന ചടങ്ങിൽ പൃഥീരാജ് പറഞ്ഞു. ജനനത്തിൽ അമ്മയാൽ തിരസ്*കരിക്കപ്പെട്ട കർണ്ണന്റെ ജീവിതത്തെ പല കോണുകളിലൂടെ കാണാം. അതിൽ എന്റെ സമീപനമായിരിക്കും സിനിമയെന്ന് ആർ.എസ് വിമൽ പറഞ്ഞിരുന്നു. രണ്ടായിരത്തോളം സ്*ക്രീനുകളിൽ ഒരേസമയം പ്രദർശിപ്പിക്കുന്ന വിധത്തിൽ വലിയൊരു സിനിമയായിട്ടാണ് കർണ്ണനെ ഒരുക്കാൻ ലക്ഷ്യമിട്ടത്. മുന്നൂറ് കോടി മുടക്കി സിനിമയെടുത്താൽ ഒരുതരത്തിലും അത് തിരിച്ചുപിടിക്കാനാവില്ലെന്നാണ് വിലയിരുത്തൽ.
അതിനൊപ്പം മമ്മൂട്ടിയെ നായകനാക്കി കർണ്ണനെന്ന പേരിൽ മധുപാലും സിനിമ ചെയ്യുന്നുണ്ട്. 70 കോടി മുതൽമുടക്കിൽ എത്രയും വേഗം സിനിമ പുറത്തിറക്കാനാണ് പദ്ധതി. പി ശ്രീകുമാറാണ് തിരിക്കഥാകൃത്ത്. ഇത്തരമൊരു സിനിമ കൂടി ഇറങ്ങുന്നതിനാൽ 300 കോടിയിൽ പൃഥ്വിരാജ് ചിത്രം വന്നാൽ വിജയിക്കില്ലെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. ഇത് കൂടി മനസ്സിലാക്കി പൃഥ്വിരാജിനും വിമലിന്റെ കർണ്ണനോടുള്ള പ്രിയം കുറഞ്ഞു. ഇതിനൊപ്പം നിർമ്മാതാവിന്റെ പിന്മാറ്റവും കാര്യങ്ങൾ പ്രതികൂലമാക്കി. ഈ സിനിമയിൽ നിന്ന് മമ്മൂട്ടി പിന്മാറിയെന്ന് പോലും വാർത്തകളെത്തിയിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് ശ്രീകുമാർ തന്നെ അറിയിച്ചു കഴിഞ്ഞു. എത്രയും വേഗം സിനിമ തുടങ്ങാനാണ് തീരുമാനം. ഇതും വിമലിന് തിരിച്ചടിയാണ്.
http://www.marunadanmalayali.com/ass...n-launched.jpg
എന്ന് നിന്റെ മൊയ്തീൻ വിമലിന്റെ കന്നിചിത്രമായിരുന്നു. ബോക്*സ് ഓഫീസിൽ വൻ ചലനമാണ് എന്ന് നിന്റെ മൊയ്തീൻ സൃഷ്ടിച്ചത്. ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്*കാരവും ലഭിച്ചു. മൊയ്തീൻ മറ്റ് പല അവാർഡുകളും വാരിക്കൂട്ടുകയും ചെയ്തു. ഈ സമയത്താണ് കർണ്ണനെന്ന പ്രോജക്ട് വിമൽ പ്രഖ്യാപിച്ചത്.
apo ithnu oru theerumanam ayalle... allelum 300 Kwaaaadi oke mudakunnavan thalakku vivaram illathavana.. athum malayalathil.... commonsense ulla oru manushyam viswasikilla... Vimal annan thalliyappozhe doubt undarnnu... Pavam oru poojyam koodi poyathavum.. kshmichu kala...
evde oru KARNAN mathi eni...... athu mmade IKKA :drum::drum::drum::drum: