athe....black and white pictures ini undaakilla.......:grin2:
Printable View
Asianetil Fimfare broadcast cheythirunnille? Aarenkilum kandirunno??
https://s10.postimg.org/ugp8voywp/13...03841069_n.jpg
:xmas:......
ദേശീയ അവാര്*ഡിനേക്കാള്* എനിക്ക് പേരുകിട്ടിയ സിനിമ 'പൊന്തന്‍*മാട'യാണ്. - പട്ടണം റഷീദ്
http://www.nanaonline.in/Events/Make...mada-movie.jpg
'മമ്മൂക്കയെ ഞാന്‍* എന്നു മുതല്‍* കാണാന്‍* തുടങ്ങിയോ അന്നുമുതല്‍* ഞങ്ങള്‍* തമ്മില്‍* നല്ല സൗഹൃദവും ബന്ധവും കാത്തുസൂക്ഷിക്കുന്നു.' കേരളത്തില്‍* കുന്നംകുളം, കൂറ്റനാട്, പഴഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പൊന്തന്‍*മാടയുടെ പ്രധാന ലൊക്കേഷന്‍*. മമ്മൂക്കയുടെ വയസ്സായ വേഷം അഭിനയിച്ചുതുടങ്ങുന്ന ആദ്യദിവസം. ഒരു മേക്കപ്പ്മാന്* എന്ന നിലയില്‍* എനിക്ക് ടെന്‍*ഷന്* ഇല്ലാതില്ല. അനുഗ്രഹം ഉണ്ടാകുമെന്ന ദൈവവിശ്വാസത്തില്‍* ഞാന്‍* ആ ജോലികളിലേക്ക് കടന്നു. കുറേ സമയമെടുത്താണ് മേക്കപ്പ് കഴിഞ്ഞത്. മുഖം മാത്രമല്ല, കൈകളും ശരീരവും ഒക്കെ മേക്കപ്പ് ചെയ്യണം. ടി.വി. ചന്ദ്രന്റേയും ക്യാമറാമാന്* വേണുവിന്റേയുമൊക്കെ സാന്നിദ്ധ്യത്തില്‍* മേക്കപ്പ് തുടര്‍*ന്നു. സാധാരണ മമ്മൂക്ക മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍* എന്തെങ്കിലുമൊക്കെ അഭിപ്രായങ്ങള്‍* പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ, ഈ ദിവസമാകട്ടെ, ഒന്നും പറയാതെ മമ്മൂക്കയും മേക്കപ്പില്‍*തന്നെ ശ്രദ്ധ ചെലുത്തിയിരിക്കുകയാണ്. മേക്കപ്പ് കഴിഞ്ഞ് ഒടുവില്‍* കണ്ണാടിയില്‍* നോക്കിക്കഴിയുമ്പോള്‍* അപാകതകളുണ്ടെങ്കില്‍* എന്തെങ്കിലുമൊക്കെ കമന്റുണ്ടാകും. എന്റെ പണി പാളുകയും ചെയ്യും. അതുകൊണ്ടുതന്നെ ഞാന്‍* ഭയന്നുനില്*ക്കുന്ന ഒരവസ്ഥയിലാണ്. മമ്മൂക്ക കണ്ണാടിയില്‍* നോക്കുമ്പോഴേക്കും മമ്മൂക്ക ഇരുന്ന കസേരയുടെ അരുകില്‍*നിന്നും ഞാന്‍* അല്‍*പ്പം പിന്നിലേക്കൊന്നുമാറി. കുറച്ചുനേരം കണ്ണാടിയില്‍* മമ്മൂക്ക നോക്കിയിരുന്നു. എനിക്ക് ടെന്‍*ഷനായി. മുഖം തിരിച്ചും മറിച്ചുമൊക്കെ ഒന്ന് നോക്കിയിട്ട് മമ്മൂക്ക എന്നോടൊരു ചോദ്യം ചോദിച്ചു. 'റഷീദേ, നീ ഇതെല്ലാം എവിടെനിന്നാണെടാ പടിച്ചേ?' സന്തോഷത്തിന്റെ വലിയ നിമിഷങ്ങളായിരുന്നു അത്. ആ ചോദ്യത്തില്‍* എല്ലാം അടങ്ങിയിരുന്നു. സത്യത്തില്‍* അത് കേട്ടപ്പോഴാണ് എന്റെ മനസ്സ് തണുത്തത്. ആ വേഷപ്പകര്*ച്ച മമ്മൂക്കയ്ക്ക് വളരെ ഇഷ്ടമായി എന്ന് ആ മുഖത്തുനിന്നും എനിക്ക് വായിച്ചറിയാന്‍* കഴിഞ്ഞു. ചന്ദ്രേട്ടനും ക്യാമറാമാനും ഒക്കെ ഓ.കെ. പറഞ്ഞു. പിന്നെ ഹോട്ടല്‍* മുറിയില്‍* നിന്നും ഞങ്ങളെല്ലാവരുംകൂടി ലൊക്കേഷനിലേക്ക് പോയത് രണ്ടു കാറുകളിലാണ്. ആദ്യത്തെ കാറില്‍* മമ്മൂക്കയും അസിസ്റ്റന്റും പോയി. അടുത്ത കാറില്‍* ഞാനും ചന്ദ്രേട്ടനും വേണുവും ഒക്കെയുണ്ട്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍* ആദ്യംപോയ മമ്മൂക്കയുടെ കാര്‍* ഏത് വഴിപോയെന്നൊന്നും ഞാന്‍* കണ്ടില്ല. ലൊക്കേഷനിലെത്തുമ്പോള്‍* മമ്മൂക്കയെ കണ്ടില്ലെന്ന് മാത്രമല്ല, ഞങ്ങളുടെ കാറിനെ മമ്മൂക്കയുടെ ആരാധകര്‍* പൊതിഞ്ഞു. തിക്കിലും തിരക്കിലും പെട്ടാണ് ഞങ്ങള്‍* പുറത്തേക്കിറങ്ങിയത്. ഞങ്ങള്‍* വന്ന കാറില്‍* മമ്മൂക്കയുണ്ടെന്നാണ് ആളുകള്‍* വിചാരിച്ചത്. ഞങ്ങളുടെ കാറില്‍* മമ്മൂക്ക ഇല്ലെന്നറിഞ്ഞതോടെ ആളുകള്‍* പിന്*മാറിയെന്ന് മാത്രമല്ല, അവര്‍* വീണ്ടും അക്ഷമരായി മമ്മൂക്കയെ കാണാന്‍* കാത്തുനില്*ക്കുകയാണ്. അല്‍*പ്പനിമിഷം കഴിഞ്ഞപ്പോഴാണ് ആ കാഴ്ച ഞാന്‍* കണ്ടത്. ഞങ്ങള്‍* ഷൂട്ട് ചെയ്യാന്‍* പോകുന്ന ഒരു നിരപ്പലകയിട്ട കടയുടെ മണ്ണിട്ട തറയില്‍* മമ്മൂക്ക ഇരിക്കുന്നു. ഒരു ആദിവാസിയെ ഒക്കെപോലെ ഒരു വടിയും പിടിച്ച് മമ്മൂക്ക അവിടെ ഇരിപ്പുണ്ട്. ഒരാളും ആ നടനെ തിരിച്ചറിഞ്ഞിട്ടില്ല. അത് മമ്മൂട്ടിയാണെന്ന കാര്യം ഈ ബഹളം വച്ചവരാരും അറിയുന്നില്ല. പിന്നെ കുറേ കഴിഞ്ഞതിനുശേഷമാണ് അവര്‍* മമ്മൂട്ടിയെ തിരിച്ചറിഞ്ഞത്. 'പൊന്തന്‍*മാട' എന്ന സിനിമ ചെയ്തത് നിങ്ങളാണോയെന്ന് ഇപ്പോഴും ആളുകള്‍* എന്നോട് അത്ഭുതത്തോടെ ചോദിക്കാറുണ്ട്. അങ്ങനെ ചോദിക്കുന്ന ആ ചോദ്യത്തിന്റെ ഉത്തരം എന്നു പറയുന്നത് അന്ന് മമ്മൂട്ടിയെ മനസ്സിലാകാതെ പോയ ജനങ്ങളുടെ വികാരമാണ്. 'പരദേശി' എന്ന സിനിമയുടെ മേക്കപ്പിന് എനിക്ക് നാഷണല്‍* അവാര്*ഡു കിട്ടിയപ്പോള്‍* മെഡലും സര്*ട്ടിഫിക്കറ്റുമൊക്കെ ഞാന്‍* മമ്മൂക്കയെ കാണിച്ചു. അതു കണ്ടിട്ട് മമ്മൂക്ക പറഞ്ഞതിങ്ങനെയാണ്. 'ഇവനിങ്ങനെയൊക്കെയാകുമെന്ന് ആരെങ്കിലും വിചാരിച്ചതാണോ?' ഈ ദേശീയ അവാര്*ഡിനേക്കാള്* എനിക്ക് പേരുകിട്ടിയ സിനിമ 'പൊന്തന്‍*മാട' തന്നെയാണ്. മേക്കപ്പ്മാന്* പട്ടണം റഷീദ് പറഞ്ഞു.
Ikkede birthdayku black re release undenn paranjathu sathyano
Sent from my SM-J710F using Tapatalk