വ്യക്തിപരമായി വൈകാരികമായി വളരെ അടുപ്പത്തിലായിരുന്ന നടന് മുരളി പിന്നീട് തന്റെ ഏറ്റവും വലിയ ശത്രുവായതിനെ കുറിച്ച് നിറകണ്ണുകളോടെ മമ്മൂട്ടി
http://dhunt.in/1lKhh
മലയാള സിനിമയില്‍ കാരിരുമ്ബിന്റെ കരത്തുള്ള ഒരുപിടി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടനാണ് മുരളി. അമരം ദി കിംഗ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മുരളിയും മല്സരാഭിന.ം കാഴ്ചവെച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരുകാലത്ത് നല്ല സുഹൃത്തുക്കളായിരുന്ന മുരളിയും മമ്മൂട്ടിയും തമ്മില്‍ പിന്നീട് കടുത്ത ശത്രുക്കളായി മാറിയിരുന്നു.
തന്റെ ഉറ്റമിത്രമായിരുന്ന മുരളി തന്റെ ശത്രുവായത് എന്തിനെന്നറിയില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയ്ക്കിടെ സംവിധായകന് രഞ്ജിത്തുമായി മുരളിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കവേ ആണ് മമ്മൂട്ടി ഈ വിവരം വെളിപ്പെടുത്തിയത്.
ഇത് പറയുമ്ബോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
പലപ്പോഴും സിനിമയില്‍ തങ്ങള്‍ വില്ലനും നായകനുമായിരുന്നു. പക്ഷെ വ്യക്തിപരമായി വൈകാരികമായി വളരെ അടുപ്പത്തിലായിരുന്നു. തന്നെ ജര്‍മ്മന്‍ നടനായ ക്ലൌന്‍ കിന്സ്കിയുമായാണ് മുരളി താരതമ്യപ്പെടുത്തിയതെന്നും മമ്മൂട്ടി ഓര്‍മ്മിച്ചു. ദേശീയ അവാര്‍ഡ് കിട്ടിയ സമയത്തായിരുന്നു അത്.' അഗിര്‍, ദ റാത്ത് ഓഫ് ഗോഡ് എന്ന സിനിമ ചെയ്യുമ്ബോള്‍ മുരടനായ ക്ലൗണ്‍ കിന്‍സ്കിയെ സംവിധായകന് കാട്ടിലൂടെ നടത്തിയിട്ടുണ്ട്. അതുപോലെ മമ്മൂട്ടിയെയും നമ്മള് നടത്തിയിട്ടുണ്ട്, അയാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിലൂടെ' എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
പിന്നീട് എപ്പോഴോ അകല്‍ച്ചയിലായി.എന്തിനാണ് എന്നറിയാത്ത ആ ശത്രുത ഇപ്പോഴും തന്നെ വേദനിപ്പിയ്ക്കുന്നെന്നും വികാരാധീനനായി മമ്മൂട്ടി പറഞ്ഞു. ലോഹിതദാസ് ഒക്കെ കടന്നുപോയപ്പോഴും വേദനിച്ചെങ്കിലും അതൊക്കെ സ്നേഹത്തോടെയായിരുന്നു. ഇത് പക്ഷെ ആ കാരണമറിയാത്ത ശത്രുതയോടെ തന്നെ എന്നത് മറക്കാനാവാത്ത വേദനയായിയെന്നും പറയുന്നു.
ഏതായാലും മമ്മൂട്ടിയക്ക് ഇപ്പോഴും മുരളിയോട് അതിയായ സ്നേഹം തന്നെയാണെന്ന് പറയാതെ വയ്യ. അടുത്തിടെ മുരളിയുടെ മകളുടെ കല്യാണത്തിന് ദിവസങ്ങള്‍ക്ക് മുന്നേ അദ്ദേഹം അവിടെ എത്തുകയും മുരളിയുടെ മകളെ അനുഗ്രഹിയ്ക്കുകയും ചെയ്തിരുന്നത് വ ലിയ വാര്‍ത്തയായിരുന്നു.
via Tapatalk