ഫഹദ്* നായകനാകുന്നു; രഞ്*ജിത്തും സൂപ്പര്‍*താരങ്ങളെ കൈവിട്ടു - See more at:
http://www.mangalam.com/cinema/lates....wC3sHZbm.dpuf
http://www.mangalam.com/sites/defaul...2232_fahad.jpg
പ്രായമായി എന്ന കാര്യം മലയാള സൂപ്പര്‍*താരങ്ങള്‍*ക്ക്* അറിയില്ലെങ്കിലും പ്രേക്ഷകര്‍*ക്ക്* അറിയാമെന്ന്* ഒടുവില്‍* സംവിധായകന്* രഞ്*ജിത്തിനും മനസ്സിലായി. മമ്മൂട്ടിയേയും മോഹന്‍*ലാലിനെയും സ്*ഥിരം നായകനാക്കുന്ന പതിവില്‍* നിന്നും രഞ്*ജിത്തും പിന്* തിരിയുകയാണെന്ന്* പുതിയ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍* തന്നെ പറയും. മോഹന്‍*ലാല്‍* ചിത്രമായ ജീ ഫോര്‍* ഗോള്‍*ഡ്* മാറ്റി വെച്ചിരിക്കുന്ന രഞ്*ജിത്ത്* ഫഹദ്* ഫാസിലിനെ നായകനാക്കി ചിത്രം ഒരുക്കാനൊരുങ്ങുകയാണ്*.
സെവന്* ആര്*ട്*സിന്* വേണ്ടി രഞ്*ജിത്ത്* ചെയ്യുന്ന ചിത്രത്തിന്റെ പേരോ മറ്റ്* കാര്യങ്ങളോ തീരുമാനിച്ചിട്ടില്ല. രഞ്*ജിത്തിന്റെ ചിത്രത്തില്‍* ഫഹദ്* നായകനാകുന്നത്* ഇതാദ്യമായിരിക്കും. വന്‍* താരനിരയെ അണിനിരത്തി അഞ്*ജലി മേനോന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്* ഫഹദ്* ഇപ്പോള്‍* അഭിനയിച്ചുകൊണ്ടിരിക്കുന്നത്*. ഫഹദിന്* പുറമെ ദുല്‍*ഖര്* സല്*മാനും നിവിന്‍* പോളിയും ചിത്രത്തില്‍* അണിനിരക്കുന്നുണ്ട്*.
ഇതിന്* പിന്നാലെ അമല്‍* നീരദിന്റെ ചിത്രത്തിലേക്കാകും ഫഹദ്* പോകുക. ഈ ചിത്രത്തിലും ഫഹദിനൊപ്പം ദുല്‍*ഖറുണ്ട്*. ടെലിവിഷന്‍* റൈറ്റിലൂടെ വലിയ ലാഭം ഉണ്ടാക്കിയെങ്കിലും രഞ്*ജിത്ത്* സൂപ്പര്‍*താരങ്ങളെ വെച്ച്* ചെയ്*ത ചിത്രങ്ങളൊന്നും അടുത്ത കാലത്ത്* തീയറ്ററില്‍* ആളെ കയറ്റിയില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കടല്‍* കടന്നൊരു മാത്തുക്കുട്ടി. എന്തായാലും മലയാളത്തിലെ നിലവിലുള്ള പ്രതിഭാ ധനനായ സിനിമാക്കാരില്‍* ഒരാളായ രഞ്*ജിത്തിന്റെ ചിത്രത്തിനായി ആരാധകരുടെ ആകാംഷ ഏറിയിട്ടുണ്ട്*.
- See more at:
http://www.mangalam.com/cinema/lates....wC3sHZbm.dpuf