Teaser nale..titlil today aaki..nale edit cheyyendallo
Teaser nale..titlil today aaki..nale edit cheyyendallo
പ്രധാനപ്പെട്ട അറിയിപ്പ്*: വെള്ളിയാഴ്ച്ച 'ഇടി'യുടെ ടീസർ ഇറക്കാനുള്ള അഹോരാത്ര പ്രവർത്തനങ്ങൾക്കിടയിൽ പ്രതീക്ഷിക്കാതൊരു വൻ അത്യാഹിതം സംഭച്ചിരിക്കുന്നു. വിശദമായി പറയുകയാണെങ്കിൽ ഒരു മെഗാ സീരിയലിനുള്ള ഐറ്റമുള്ളത്* കൊണ്ട്* ചുരുക്കി വിവരിക്കാം. അതായത്* കുരുവീസ്*, എഡിറ്റർ ഷമീർ കഷ്ടപ്പെട്ട്* വെട്ടി കൂട്ടി ഒട്ടിച്ച ടീസറിൽ 'ടിഷ്യും, ഠടെ, പഠാർ' തുടങ്ങിയ കാതിൻ കുളിർമ്മയേകുന്ന ശബ്ദ വീജികളും നിറച്ച്*, രാഹുലേട്ടന്റെ മരണമാസ്* മ്യൂസിക്കും സമൂലം ചേർത്ത്* ഹാപ്പി സീനാക്കി വരുന്ന വഴിയിൽ ആ ഫയൽ ഉൾപ്പടെ വണ്ടി അത്യഗാധമായൊരു കൊക്കയിലേക്ക്* മറിഞ്ഞു. പകച്ച്* പോയി ഞങ്ങളുടെ ബാല്യവും, കൗമാരവും പ്രൊഡ്യൂസറുടെ വാർദ്ധക്യവും. വിധിയെന്നല്ലാതെ എന്നാ പറയാനാ. ഇനിയിപ്പോ ഇതെല്ലാം ഒന്ന് കൂടി ചെയ്ത്* ഒന്നിച്ചാക്കി നാളെ നിങ്ങളെ കാണിക്കുക എന്നത്* ധാരാവിയിലെ ഒരു കോളനി ഒറ്റ രാത്രി കൊണ്ട്* ജഗനാഥൻ ഒഴിപ്പിച്ചത്* പോലെ അത്രയ്ക്ക്* ഈസിയല്ലാത്തത്* കൊണ്ട്* സദയം ക്ഷമിക്കുക, സഹിക്കുക, സഹകരിക്കുക
മനസ്സിലാകുന്ന ഭാഷയിൽ പറയെടാ എന്നാണെങ്കിൽ, സാങ്കേതികപ്പരമായ ചില മുട്ടൻ ഐറ്റംസ്* കൂടി ചേർക്കാനുള്ളത്* കൊണ്ട്* ടീസർ നാളെ ഇറങ്ങില്ല. ഇനിയെന്ന് ഇറങ്ങുമെന്ന് ഉടനെ അറിയിക്കാം. കാത്തിരിക്കില്ലെ, ആനകളെയും തെളിച്ച്* ഞങ്ങൾ ഈ വഴി വരുന്നത്* :(
Enik urappaayrnnu :ennekollu: hype undaakkaan nokukaya....cheeti pokum ingane kaanichaal :lol:
Indian time ipo Fri the 3rd ale... epaya teaser varunne?