Rony's Happiness
https://www.youtube.com/watch?v=T86yFoLi4OE
Rony's Happiness
https://www.youtube.com/watch?v=T86yFoLi4OE
മമ്മൂട്ടി എന്ന വിശ്വാസം, ത്രില്ലടിപ്പിക്കുന്ന 'കണ്ണൂര്‍* സ്ക്വാഡ്': റിവ്യൂ
പൊലീസ് സംവിധാനത്തെ റിയലിസ്റ്റിക് ആയി സമീപിച്ചിരിക്കുന്ന, ഒരു യഥാര്*ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തിലെ പൊലീസുകാരൊന്നും അമാനുഷികരല്ല
https://static-ai.asianetnews.com/im..._573x321xt.jpg
മമ്മൂട്ടിയെ നായകനാക്കി സംവിധായകരായി അരങ്ങേറ്റം കുറിച്ച പ്രഗത്ഭരുടെ ഒരു നീണ്ട നിരയുണ്ട്. ഒരു നവാഗത സംവിധായകനൊപ്പം വീണ്ടുമെത്തുമ്പോള്‍* അദ്ദേഹത്തിനൊപ്പം പ്രേക്ഷകരുടെയും പ്രതീക്ഷയേറ്റുന്നത് മുന്‍*പിലുള്ള ആ ചിത്രങ്ങളാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍* അദ്ദേഹം തന്നെ നിര്*മ്മിക്കുന്ന ചിത്രമെന്നതും വലിയ പ്രീ റിലീസ് പബ്ലിസിറ്റിയില്ലാതെ തിയറ്ററുകളിലെത്തിയ കണ്ണൂര്‍* സ്ക്വാഡ*ില്* പ്രേക്ഷകപ്രതീക്ഷയേറ്റിയ ഘടകമാണ്. തങ്ങളുടെ നാലാം ചിത്രത്തിലും ബാനറിന്*റെ വിശ്വാസ്യത കാത്തിരിക്കുന്നു മമ്മൂട്ടി കമ്പനി. കഴിഞ്ഞ നാല് പതിറ്റാണ്ടിലെ കരിയറില്‍* മമ്മൂട്ടി അവതരിപ്പിച്ച് ആരാധകര്‍* കൊണ്ടാടിയ നിരവധി പൊലീസ് കഥാപാത്രങ്ങളുണ്ട്. ഈ വര്*ഷത്തെ റിലീസുകളില്‍* മമ്മൂട്ടിയുടേതായെത്തുന്ന രണ്ടാമത്തെ പൊലീസ് വേഷവുമാണ് അത്. എന്തുകൊണ്ട് വീണ്ടുമൊരു പൊലീസ് വേഷമെന്നതിനുള്ള അദ്ദേഹത്തിന്*റെ ഉത്തരമാണ് കണ്ണൂര്‍* സ്ക്വാഡ്.
അധികാര കേന്ദ്രങ്ങളോട് ഭയമില്ലാത്ത, നെടുങ്കന്‍* പഞ്ച് ഡയലോഗുകളില്‍* തിയറ്ററുകളില്‍* കൈയടി ഉയര്*ത്തിയവരാണ് മമ്മൂട്ടിയുടെ ആദ്യകാല പൊലീസ് കഥാപാത്രങ്ങളെങ്കില്‍* സ്വഭാവത്തില്‍* സൗമ്യനാണ് എഎസ്ഐ ജോര്*ജ് മാര്‍*ട്ടിന്*. എസ്*പിയുടെ അഭിപ്രായത്തില്‍* ക്ലോക്ക് നോക്കി ജോലി ചെയ്യാത്ത ചെറിയൊരു ശതമാനം പൊലീസുകാരില്‍* ഒരാള്‍*. ജനശ്രദ്ധ നേടുന്ന ചില പ്രമാദമായ കേസുകള്‍* അന്വേഷിക്കാന്‍* കാസര്*ഗോഡ് എസ്*പി രൂപീകരിച്ച പൊലീസ് സംഘത്തിലെ പ്രധാനിയാണ് ജോര്*ജ് മാര്‍*ട്ടിന്*. ഒരിക്കല്‍* ജോര്*ജിനും സംഘത്തിനും മുന്നില്‍* ഒരു കേസ് എത്തുന്നു. ഒരു രാഷ്ട്രീയ നേതാവിനെ വീട്ടില്‍* കയറി കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന കേസ് ആണത്. പ്രതികളെ പിടിക്കാനായി ജോര്*ജും സംഘാംഗങ്ങളായ മറ്റ് മൂന്ന് യുവ പൊലീസുകാരും ചേര്*ന്ന് നടത്തുന്ന അന്വേഷണമാണ് കണ്ണൂര്‍* സ്ക്വാഡ്.
https://static-ai.asianetnews.com/im...ollage--9-.jpg
2 മണിക്കൂര്‍* 41 മിനിറ്റ് ദൈര്*ഘ്യമുള്ള കണ്ണൂര്‍* സ്ക്വാഡില്‍* സമയമെടുത്താണ് റോബി വര്*ഗീസ് രാജ് കഥ പറയുന്നത്. പൊലീസ് സംവിധാനത്തെ റിയലിസ്റ്റിക് ആയി സമീപിച്ചിരിക്കുന്ന, ഒരു യഥാര്*ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തിലെ പൊലീസുകാരൊന്നും അമാനുഷികരല്ല. എന്നാല്‍* അവര്‍*ക്ക് മുന്നില്‍* എത്തുന്നത് ദുര്*ഘടമായ ഒരു കേസും. കേസ് അന്വേഷണത്തിന്*റെ ഭാഗമായി റോഡ് മാര്‍*ഗം കാസര്*ഗോഡ് നിന്ന് ഇന്ത്യയുടെ മറ്റൊരു അറ്റത്തേക്ക് ജോര്*ജും സംഘവും നടത്തുന്ന ഒരു യാത്രയുണ്ട്. ആ യാത്ര തന്നെയാണ് ചിത്രത്തിന്*റെ കാതലും. ഒരു ഇന്‍*വെസ്റ്റിഗേറ്റീവ് ത്രില്ലര്‍* ആയിരിക്കുമ്പോള്‍*ത്തന്നെ ഒരു റോഡ് മൂവിയുമാണ് കണ്ണൂര്‍* സ്ക്വാഡ്. നേരത്തെ പുറത്തെത്തിയ ട്രെയ്*ലറില്‍* ഇതരദേശങ്ങളില്‍* കേസ് അന്വേഷിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തില്‍* നിന്നും ഈ ചിത്രത്തിന് മമ്മൂട്ടി തന്നെ നായകനായ 2019 ചിത്രം ഉണ്ടയുമായി ഉണ്ടായേക്കാവുന്ന സാമ്യത്തെക്കുറിച്ച് പ്രേക്ഷകര്‍*ക്കിടയില്* ചില ചര്*ച്ചകള്* നടന്നിരുന്നു. എന്നാല്‍* രണ്ടും പൊലീസ് കഥാപാത്രങ്ങളും കേരളത്തിന് പുറത്താണ് പ്രധാന പശ്ചാത്തലമെന്നതുമൊഴിച്ചാല്* ഇരു ചിത്രങ്ങളും തമ്മില്‍* യാതൊരു സാമ്യവുമില്ല.
https://static-ai.asianetnews.com/im...ollage--6-.jpg
മമ്മൂട്ടിയുടെ താരപരിവേഷത്തേക്കാള്‍* അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തിയുള്ളതാണ് ജോര്*ജ് മാര്‍*ട്ടിന്*റെ പാത്രാവിഷ്കാരം. സഹരചയിതാവ് കൂടിയായ റോണി ഡേവിഡ് രാജ്, ശബരീഷ് വര്*മ്മ, അസീസ് നെടുമങ്ങാട് എന്നിങ്ങനെ ജോര്*ജിനൊപ്പം അന്വേഷണസംഘത്തിലുള്ള മറ്റ് പൊലീസ് കഥാപാത്രങ്ങള്‍*ക്കും ഏകദേശം തുല്യപ്രാധാന്യമാണ് നല്*കിയിരിക്കുന്നത്. മേലുദ്യോഗസ്ഥന്*റെ വീരപരാക്രമത്തിന് കൈയടിക്കുന്ന സ്ഥിരം പതിവിന് പകരം വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് ഇതൊക്കെയും. കേരളത്തിന് പുറത്ത് ഭൂമിശാസ്ത്രപരമായും ഭാഷാപരമായുമുള്ള ബുദ്ധിമുട്ടുകള്‍* മറികടന്ന് മുന്നേറുന്ന ജോര്*ജിനും സംഘത്തിനും മുന്നില്‍* ഒന്നിനു പിന്നാലെ മറ്റൊന്നെന്ന നിലയില്‍* പ്രതിസന്ധികള്‍* നേരിടേണ്ടിവരുന്നുണ്ട്. ഒരു സൂപ്പര്‍*താരം നായകനായതിനാല്‍* ഏത് മിഷനും എളുപ്പം സാധിക്കുമെന്ന തോന്നല്‍* ചിത്രത്തിന്*റെ തുടക്കത്തിലേ തിരക്കഥാകൃത്തുക്കളും സംവിധായകനും ചേര്*ന്ന് ഉടച്ചുകളയുന്നുണ്ട്. ഇടയ്ക്കിടെ അപ്രതീക്ഷിതത്വങ്ങള്‍* കാത്തുവച്ചിരിക്കുന്ന, അറിയാ ഭൂമികയിലെ കേസന്വേഷണത്തിനൊപ്പം മമ്മൂട്ടിയിലെ നടനും കൈയടി നേടുന്ന നിരവധി മുഹൂര്*ത്തങ്ങള്* ചിത്രത്തിലുണ്ട്.
https://static-ai.asianetnews.com/im...llage--10-.jpg
ഒരു ഇന്‍*വെസ്റ്റിഗേഷന്* ത്രില്ലര്‍* ആയിരിക്കുമ്പോള്‍*ത്തന്നെ പ്രേക്ഷകരുമായി ഇമോഷണല്‍* കണക്ഷന്* സൃഷ്ടിക്കാന്‍* സാധിച്ച ചിത്രം കൂടിയാണ് കണ്ണൂര്‍* സ്ക്വാഡ്. 2.41 മണിക്കൂര്‍* ദൈര്*ഘ്യമുള്ള ചിത്രത്തിന് സംഗീത സംവിധായകനായ സുഷിന്* ശ്യാം നല്*കിയിരിക്കുന്ന പിന്തുണ എടുത്ത് പറയേണ്ടതാണ്. മാസ് മൊനന്*റുകളില്* മാത്രം സ്കെയില്‍* ഉയര്*ത്തി, വൈകാരികതയുടേതായി പോയിന്*റുകളില്* അതിന് പ്രാധാന്യം നല്*കിയുള്ള സുഷിന്*റെ സ്കോറിംഗ് സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്. വ്യത്യസ്ത ഭൂപ്രകൃതികളും ഗ്രാമനഗരങ്ങളുമൊക്കെ കടന്ന് സഞ്ചരിക്കുന്ന ചിത്രത്തിന്*റെ ഛായാഗ്രഹണം നിര്*വ്വഹിച്ചിരിക്കുന്നത് റാഹില്‍* ആണ്. ജോര്*ജും സംഘവും കടന്നുപോകുന്ന വഴികള്‍* പലതും കണ്ണിന് ഇമ്പമുള്ളതും മലയാള സിനിമയില്‍* വന്നിട്ടില്ലാത്തതുമാണെങ്കിലും അവയുടെ മനോഹാരിതയിലേക്ക് ഫോക്കസ് ചെയ്തിട്ടില്ല ഛായാഗ്രാഹകന്‍*. മറിച്ച് ഒരു ഇന്‍*വെസ്റ്റിഗേഷന്* ത്രില്ലറിന് വേണ്ട ഗൌരവവും പേസുമെല്ലാം വിഷ്വലി സംവിധായകന് നല്*കിയിട്ടുണ്ട് അദ്ദേഹം. പ്രവീണ്‍* പ്രഭാകര്‍* ആണ് ചിത്രത്തിന്*റെ എഡിറ്റര്‍*. ദൈര്*ഘ്യക്കൂടുതല്* പ്രേക്ഷകരെ അനുഭവിപ്പിക്കാതിരിക്കുന്നതില്* എഡിറ്റര്‍*ക്കുമുണ്ട് കൈയടി.
https://static-ai.asianetnews.com/im...llage--11-.jpg
പ്രീ പ്രൊമോഷന്* വേദികളിലൊന്നും ചിത്രത്തെക്കുറിച്ച് അധികം മേനി പറഞ്ഞിട്ടില്ല അണിയറക്കാര്‍*. ഒരു ഇന്‍*വെസ്റ്റിഗേഷന്* ത്രില്ലര്‍* ആണെന്നതിലുപരി ചിത്രത്തിലുള്ള അവരുടെ ആത്മവിശ്വാസം കൊണ്ടുമായിരുന്നിരിക്കാം വാക്കുകളിലെ ആ പിശുക്ക്. സമീപകാലത്ത് തിയറ്ററുകളില്‍* ഒരു മമ്മൂട്ടി ചിത്രത്തിന് എന്‍*ഡ് ക്രെഡിറ്റ്സില്‍* ലഭിക്കുന്ന ഏറ്റവും വലിയ കരഘോഷവും കണ്ണൂര്‍* സ്ക്വാഡിനാണ്.
Lensmen GREEN :band: :band:
In totality, the film is definitely worth the watch, and a significant reason for that is the survival thriller layer of the story.
https://lensmenreviews.com/kannur-sq...e-review-2023/
Sent from my iPhone using Tapatalk
കണ്ണൂർ സ്ക്വാഡ് എന്ന സൂപ്പർ സ്ക്വാഡ്; റിവ്യു - Kannur Squad Review
https://img-mm.manoramaonline.com/co...ge.845.440.jpg
ആദ്യാവസാനം കാണികളെ ആകാംക്ഷ കൊണ്ട് വലിച്ചുമുറുക്കി മുന്നോട്ടുപോവുന്ന ഒരു ത്രില്ലർ സിനിമ. മലയാളത്തിന് ഒരു മികച്ച പൊലീസ് സ്റ്റോറി സമ്മാനിച്ചുകൊണ്ടാണ് കണ്ണൂർ സ്ക്വാഡിന്റെ വരവ്. ഒരേസമയം കണ്ണൂർ സ്ക്വാഡ് മികച്ചൊരു ക്രൈം ത്രില്ലറും മികച്ചൊരു റോഡ് മൂവിയുമാണ്. കുറ്റവാളികളെ വേട്ടയാടാനുള്ള ഓട്ടം. നാടും നഗരവും പിന്നിട്ട് ഓടിക്കിതച്ച് മുന്നോട്ടുപോവുന്ന യാത്ര. കയ്യടക്കമുള്ള അഭിനയവുമായി മമ്മൂട്ടി എഎസ്ഐ ജോർജ് മാർട്ടിനിലൂടെ വീണ്ടുമൊരു മികച്ച പൊലീസ് വേഷവുമായി തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കാനിറങ്ങുകയാണ്.
വളരെ വൃത്തിയുള്ള പൊലീസ് കഥയാണ് കണ്ണൂർ സ്ക്വാഡിന്റേത്. ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം സാങ്കേതികത്തികവുള്ളതാക്കാൻ പരമാവധി അധ്വാനിച്ചിട്ടുണ്ട്. അതു സ്ക്രീനിൽ കാണാനുമുണ്ട്. ഒരു കുറ്റകൃത്യം സംഭവിച്ചാൽ സാധാരണയായി പൊലീസ് ക്രൈം സ്ക്വാഡ് പിന്തുടരുന്ന അന്വേഷണരീതികൾ യഥാർഥത്തിൽ എങ്ങനെയാണോ, അതേ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, ഡോക്യുമെന്ററിയിലേക്ക് വഴിമാറിപ്പോവാതെ, വേണ്ട സ്ഥലങ്ങളിൽ കൃത്യമായ ഹീറോയിസം കാണിച്ചു കാണികളെ ത്രില്ലടിപ്പിച്ച് സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും കയ്യടിയർഹിക്കുന്നുണ്ട്. ഏറെ ശ്രദ്ധയോടെ സമയമെടുത്ത് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ലെന്ന് നിസ്സംശയം പറയാം.
കണ്ണൂർ എസ്പിയുടെ കീഴിലുള്ള പ്രത്യേക ക്രൈം സ്ക്വാഡിന്റെ കഥയാണ് കണ്ണൂർ സ്ക്വാഡ് പറയുന്നത്. വിരാജ്പേട്ട അതിർത്തിയിലെ കാട്ടിനകത്തുനിന്ന് ഒരു കൂട്ടം രാഷ്ട്രീയകുറ്റവാളികളെ വേട്ടയാടിപ്പിടിക്കാൻ മമ്മൂട്ടിയുടെ എഎസ്ഐ ജോർജിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം എത്തുന്നിടത്തുനിന്നാണ് ചിത്രം തുടങ്ങുന്നത്.
മുകളിൽനിന്നുള്ള സമ്മർദം കാരണം അതിവേഗം അന്വേഷണം പൂർത്തീകരിക്കേണ്ട കേസുകളെ കണ്ണൂർ സ്ക്വാഡ് അതിവിദഗ്ധമായി അതിവേഗം തെളിയിക്കുന്നുണ്ട്. സാധാരണ പൊലീസുകാരാണ് നാലുപേരും. റാങ്കുകളുടെ പകിട്ടില്ല. ചെകിടടപ്പിക്കുന്ന ഡയലോഗ് ബഹളങ്ങൾക്കോ മാസ് ആക്*ഷനുകൾക്കോ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സ്ഥാനമില്ലല്ലോ. മാസാമാസം കിട്ടുന്ന ശമ്പളം കൊണ്ട് അരിഷ്ടിച്ചുജീവിക്കുന്ന നാലു പൊലീസുകാർ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തങ്ങളെ എൽപിച്ച ജോലിക്കായി അരയുംതലയും മുറുക്കി ഇറങ്ങുകയാണ്. മുകളിൽനിന്നുള്ള തെറിവിളികൾ കേട്ടും മാനസികസമ്മർദം സഹിച്ചും അവർ കുറ്റവാളികളെ പഴുതടച്ച് പിടികൂടുന്നു. ഇവിടെനിന്നാണ് ചിത്രം തുടങ്ങുന്നത്.
കൂട്ടത്തിലൊരാൾ കൈക്കൂലി വാങ്ങിയതിന് പഴി കേൾക്കേണ്ടിവരുന്ന സമയത്താണ് കണ്ണൂർ സ്ക്വാഡിനെ തേടി ഒരു കേസ് എത്തുന്നത്. കടുത്ത രാഷ്ട്രീയസമ്മർദം കാരണം ഈ കേസ് ഉടനെ തെളിയിക്കേണ്ടത് ഭരണകൂടത്തിന് അത്യാവശ്യമാണ്. അഴിമതി ആരോപണങ്ങളെ മറികടക്കാൻ കണ്ണൂർ സ്ക്വാഡിനും ഈ കേസ് ഒരു പിടിവള്ളിയാണ്. പ്രതികളെ പിടികൂടാൻ ആകെ ലഭിക്കുന്നത് പത്തുദിവസമാണ്. കുറഞ്ഞ സമയം കൊണ്ട് പല സംസ്ഥാനങ്ങളിലൂടെ ഓടിക്കിതച്ച് പായുകയാണ് പൊലീസ് സംഘം. ഡിവൈഎസ്പി റാങ്കിൽ കുറഞ്ഞ പൊലീസുകാരന് വിമാനടിക്കറ്റ് എടുത്തുകൊടുക്കാൻ നടപടിക്രമങ്ങളുള്ളതിനാൽ റോഡ് മാർഗം ഒരു സാധാരണ വണ്ടിയോടിച്ച് അവർ യാത്രയാവുകയാണ്.
അതിർത്തികൾ കടന്ന്, ഭാഷയറിയാത്ത നാട്ടിലൂടെ കൊടുംകുറ്റവാളികളെ വേട്ടയാടാനിറങ്ങുന്ന ഒരു കൂട്ടം സാധാരണ പൊലീസുകാർ. കുറ്റവാളികൾ തിങ്ങിപ്പാർക്കുന്ന ഉത്തരേന്ത്യൻ *ഗ്രാമങ്ങളിൽ അവർ ചിലസമയം ഇരകളായി മാറുന്നു. പക്ഷേ മുന്നിൽനിന്ന് നയിക്കാൻ ഒരു ലീഡർ തലയുയർത്തിപ്പിടിച്ചുനിൽക്കുന്നതു കൊണ്ട് മാത്രം അവർ പ്രതിസന്ധികളെ അതിജീവിക്കുകയാണ്. അവരുടെ കൈവശം ആത്മവിശ്വാസം മാത്രമാണുള്ളത്.
സംവിധായകൻ റോബിയുടെ സഹോദരൻ കൂടിയായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാലംഗ സ്ക്വാഡിൽ മമ്മൂട്ടിയുടെ കൂടെ ഒരംഗമായി റോണി ഡേവിഡും എത്തുന്നുണ്ട്. ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നീ മറ്റു രണ്ടുപേരും മികച്ച പ്രകടനമാണ് നടത്തുന്നത്.
മലയാളികളെ ഇളക്കിമറിക്കുന്ന സംഗീതസംവിധായകനായ സുഷിൻ ശ്യാം കണ്ണൂർ സ്ക്വാഡിനുവേണ്ടി തികഞ്ഞ പക്വതയോടെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും എഡിറ്റിങ്ങുമടക്കം എല്ലാ മേഖലയിലും ഒന്നിനൊന്നു മികച്ച സാങ്കേതികപ്രവർത്തകരെയാണ് അണിനിരത്തിയിരിക്കുന്നത്. മുഹമ്മദ് റാഹിലിന്റെ ക്യാമറ കഥയ്ക്കൊപ്പം അനായാസമായി ഒഴുകി നടക്കുകയാണ്.
മമ്മൂട്ടിയിലെ യഥാർഥ പൊലീസുകാരനെ കണ്ടെത്തിയത് യവനികയിലൂടെ കെ.ജി. ജോർജ് ആണെന്ന് പല നിരൂപകരും പറയാറുണ്ട്. കണിശതയാർന്ന കുറ്റാന്വേഷകനായ പൊലീസുകാരൻ. കെ.ജി.ജോർജ് ഓർമയായി ഏതാനും ദിവസങ്ങൾക്കകം തിയറ്ററിലെത്തിയ കണ്ണൂർ സ്ക്വാഡിലും മമ്മൂട്ടിയിലെ പൊലീസ് അതേ അളവിലും അനുപാതത്തിലും കത്തിക്കയറുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ പേരും ജോർജ് എന്നായത് ആക്സമികമായിരിക്കാം.
WATCHED IT FROM CALICUT CORONATION
BRILLIANT MOVIE....I LIKED VERY MUCH
NEVERTHLESS THE RUNNING LENGTH OF THE MOVIE 2.45 HRS...I DIDNT FEEL BOREDOM EVEN IN A SINGLE FRAME OF THE MOVIE
RATING : 3.5/5.
VERDICT : ALL THE WAY TO SUPERHIT.
FIRST HALF: 3/5
SECOND HALF: 4/5.
MAMMOOTTY, WHAT A THESPIAN....If you look closely his acting in the movie,,,You will find something different from his side that you have never seen before.
final verdict : hope no one can bring a movie to this platform for at least 10 years. theeran,unda,kuttavum shikshayum,kannur squad ....it is finished.
കയറി പദ്മ 3.15 pm ഫുള്ള് ഫാമിലി nd yuths
Mammoottykampany. Enikk adyam thotte ithayrunnu confidence. Promotion onnum avasyam illa enn 2018 theliyichathalle. Ippo dha ithum. Gopalettante kayil ulla theater koode vangi eduthal happy.