:welcome::welcome::welcome:
Bluefox Media with Vivek Vinayaraj and 85 others
1 hr · Edited · ·
https://fbcdn-sphotos-b-a.akamaihd.n...48128651_o.jpg
പ്രേക്ഷകരെ തൃപ്തിപ്പെടുത്തി മമ്മൂട്ടിയുടെ "ഭാസ്കര്‍* ദി റാസ്*കല്*"
വിഷു ദിനത്തില്‍* പതിവ് പോലെ രാവിലത്തെ ആദ്യ ഷോ കാണാന്‍* പോകുമ്പോള്‍* ഭാസ്കര്‍* ദി റാസ്കല്‍* എന്ന ഈ സിനിമയുടെ വിജയത്തെ കുറിച്ചോ ഈ സിനിമയുടെ സ്വഭാവത്തെ കുറിച്ചോ ഒന്നും സംശയം ഉണ്ടായിരുന്നില്ല. പക്ഷെ, മമ്മൂട്ടി എന്ന പ്രിയപ്പെട്ട നടനെ സംബന്ധിച്ചിടത്തോളം ഈ സിനിമയുടെ വിജയം അനിവാര്യം തന്നെയായിരുന്നു. "എന്നും എപ്പോഴും" എന്ന ചിത്രത്തിന് ശേഷം 2015ലെ മികച്ച ഒരു കുടുംബചിത്രം എന്ന് പറയാം "ഭാസ്കര്‍* ദി റാസ്*കല്*"നെ.
വിദേശത്ത് പഠനം പൂര്*ത്തിയാക്കി നാട്ടില്‍* വന്നു സാമ്പത്തിക ഇടപാട് ആരംഭിച്ചു സമ്പന്നനായ വെക്തിയാണ് റാസ്*കല്* എന്ന അപരനാമത്തില്‍* അറിയപ്പെടുന്ന ഭാസ്കര്‍*. ജീവിതം വരച്ചുകാട്ടുന്ന സിനിമകള്‍* അപൂര്*വ്വമാകുന്ന മലയാള സിനിമയില്‍*, ഒരു മുഴുനീള ചിരിപ്പടം എന്ന രീതിയില്‍* തുടങ്ങിയ ഭാസ്കര്‍* ദി റാസ്കല്‍* ഒരു ഹിന്ദി സിനിമ പോലെ ഭാവം മാറുന്ന കാഴ്ചയാണ് രണ്ടാം പകുതിയില്‍* കണ്ടത്. ഇടവേളക്ക് തൊട്ടുമുന്‍*പുള്ള ട്വിസ്റ്റും ശ്രദ്ധേയമായിരുന്നു ... ആദ്യ പകുതി രസകരമായിരുന്നു.. അമിത പ്രതീക്ഷകള്‍* ഒന്നുമിലാതെ അവസാനിക്കുന്ന ഒരു മനോഹര കുടുംബ ചിത്രമാണ് ഭാസ്കർ ദി റാസ്ക്കൽ.
നായിക എന്ന നിലയില്‍* നയന്‍*താര ശക്തമായ സ്ത്രീ കഥാപാത്രത്തെ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു .സിറ്റുവേഷന്* കോമഡിയുടെ അതിപ്രസരം തന്നെയായിരുന്നു ഈ സിനിമയില്‍* , നേതൃത്വം നല്*കിയത് ഹരിശ്രീ അശോകനും പാഷാണം ഷാജിയും കലാഭവന്‍* ഷാജോനുമൊക്കെ .. ചിലതൊക്കെ ഏല്*ക്കാതെ പോയി എങ്കിലും അനിഖ , സനൂപ് എന്നീ കുട്ടിതാരങ്ങള്‍* കഥയുടെ ഗതി മാറ്റി കൊണ്ട് പോയത് വളരെ രസകരമായിട്ടായിരുന്നു.
നല്ല കോമഡി ഫസ്റ്റ് ഹാഫും കുറച്ച് സീരിയസ് സെക്കന്റ് ഹാഫുമായി കഥ നല്ല രീതിയില്‍ തന്നെ കൊണ്ടുപോവാന്‍ സിദ്ധിക്കിന്ന് സാധിച്ചു..
ആക്ഷന്‍* രംഗങ്ങള്‍* നല്ല നിലവാരം പുലര്*ത്തിയെങ്കിലും , ഇതിലെ രണ്ടാം പകുതിയിലെ അധോലോക ബന്ധവും ക്ലീഷേ ക്ലൈമാക്സും സിനിമയുടെ നിറം കെടുത്തിയ പോലെ തോന്നി . ബോഡി ഗാര്*ഡ് പോലെ അതി മനോഹരമായ ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ച ഈ പ്രേക്ഷകന്*റെ അഭിപ്രായം മാത്രമാണ് ഇത്. ഏതായാലും ഈ വിനോദസിനിമ ആരാധകരെ പോലെ പ്രേക്ഷകരെകരെയും പൂര്*ണ്ണമായും തൃപ്തിപ്പെടുത്തി എന്ന് നിസംശയം പറയാം. അത് കൊണ്ട് തന്നെ ഈ വിഷു ചിത്രം വിജയ ചിത്രമായിരിക്കുമെന്നും..
അമിതപ്രതീക്ഷകളോന്നുമില്ലാതെ കുടുംബ സമേതം ദൈര്യമായി കണ്ടിരിക്കാം. നിങ്ങൾക്ക് നല്ലൊരു വിരുന്നാണ് ഈ മമ്മൂക്ക - സിദ്ദിക്ക് - നയൻസ് ചിത്രം - "ഭാസ്കര്‍* ദി റാസ്*കല്*".
film kandu .....kurach varshangalk shesham mamoottyde nalla oru entertainer kanan kazhinju ... rvw ititund
padam ishtaayi..2nd half siddique theere careless ayi poya pole..especially climax
ikka superod super.... :clap: onnum parayan illa
pinne totally nalla colourful ayirunu..every frame