lalettan da :yeye:
Printable View
lalettan da :yeye:
Getting good reviews about #Vismayam /#Manamantha / #Namadhu is a good feel which is worth celebrating. Celebrating its success with AKMFCWA Calicut members.
https://scontent-lhr3-1.xx.fbcdn.net...3a&oe=5825B467
#Vismayam Secondshow Family Rush at Attingal Ganga Complex
https://scontent-lhr3-1.xx.fbcdn.net...41&oe=58193914
വിസ്മയങ്ങളുടെ തമ്പുരാൻ വീണ്ടും അവതരിച്ചു മറ്റൊരു വിസ്മയവുമായി.
ഒൻപതു മാസങ്ങൾക്കു ശേഷം ആണ് മലയാള സിനിമയുടെ താര ചക്രവർത്തി നമ്മുക്ക് മുന്നിൽ ഒരു ചിത്രവുമായി എത്തുന്നത്. ഈ കാലയളവിൽ അദ്ദേഹം 2 മലയാളം സിനിമകളും 2 തെലുങ്ക് സിനിമകളും പൂർത്തിയാക്കിയിരുന്നു. അതിലൊന്നായ മനമന്ത എന്ന ചിത്രം ഇന്ന് ലോകമെമ്പാടും ഉള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി, വിസ്മയം എന്ന പേരിൽ മലയാളത്തിലും നാമത് എന്ന പേരിൽ തമിഴിലും ഒരേ സമയം എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ചന്ദ്രശേഖർ യെലേറ്റി ആണ്. വാരാഹി ചലന ചിത്ര നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഗൗതമി, വിശ്വന്ത്*, റെയ്ന റാവു , ഉർവശി എന്നിവരേയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
നാല് ജീവിതങ്ങൾ..സായിറാം എന്ന ഒരു സൂപ്പർ മാർക്കറ്റ് അസിസ്റ്റന്റ് മാനേജർ, ഗായത്രി എന്ന വീട്ടമ്മ, അഭിരാം എന്ന കോളേജ് സ്ടുടെന്റ്റ്, മഹിത എന്ന സ്കൂൾ കുട്ടി..ജീവിതത്തിലെ നാല് ഘട്ടങ്ങളെ, അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന നാല് പേർ. അവരുടെ ജീവിതത്തിലൂടെ നടത്തുന്ന ഒരു യാത്ര ആണ് വിസ്മയം..അവരുടെ സന്തോഷങ്ങൾ, സങ്കടങ്ങൾ, സ്നേഹം, പ്രണയം, വിരഹം എല്ലാം ഒപ്പിയെടുത്ത ഒരു യാത്ര. അവരുടെ ജീവിതത്തിന്റെ ഗതി മാറ്റുന്ന ചില പ്രശ്നങ്ങളും അത് അവരെ നയിക്കുന്ന വഴികളും അവസാനം അവർ എങ്ങനെ ആ പ്രശ്നങ്ങൾ പരിഹരിക്കുന്നു എന്നതുമാണ് വിസ്*മയം പറയുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാവ് ആരെന്ന ചോദ്യത്തിന് ഉത്തരമായി ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ പോലും കണ്ണുമടച്ചു പറയും മോഹൻലാൽ എന്ന്. പക്ഷെ മോഹൻലാലിലെ നടനിലുപരി അതിശയിപ്പിക്കുന്ന ആ താരപ്രഭയെ ഉപയോഗിക്കാൻ മാത്രം കഴിഞ കുറച്ചു വര്ഷങ്ങളായി ചിലർ ശ്രമിച്ചപ്പോൾ തെലുങ്കിൽ നിന്ന് ഒരു ചന്ദ്രശേഖർ യെലേറ്റി വരേണ്ടി വന്നു ഇന്ത്യൻ സിനിമയുടെ വിസ്മയത്തെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രത്തിലൂടെ തിരികെ കൊണ്ട് വരാൻ. അതിശയിപ്പിക്കുന്ന കയ്യടക്കം പുലർത്തിയ തിരക്കഥയും , കഥാപാത്ര സൃഷ്ടിയും അതിലുപരി ഓരോ നടനിൽ നിന്നും നടിയിൽ നിന്നും അവരുടെ ഏറ്റവും മികച്ചത് തന്നെ നേടിയെടുക്കാനുള്ള കഴിവും ചന്ദ്രശേഖർ യെലേറ്റി എന്ന സംവിധായകനെ മറ്റൊരു തലത്തിൽ നിര്ത്തുന്നു. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ വളരെ വിശ്വസനീയമായ ഒരു കഥാപശ്ചാത്തലത്തെ ഒരുക്കി കഥാഖ്യാനം നടത്തിയ ഈ സംവിധായകൻ തെലുങ്ക് സിനിമയെ കൂടുതൽ ഉയരങ്ങളിലേക്കാണ് കൊണ്ട് പോകുന്നത്.
മോഹൻലാൽ..ഈ നടനെ കുറിച്ച് എന്താണ് ഇനി പറയുക..വാക്കുകൾ ഇനി മലയാളം ഭാഷയിൽ അവശേഷിക്കുന്നുണ്ടോ എന്ന് തന്നെ സംശയം. അഭിനയിക്കാൻ അറിയാത്ത നടനാണ് മോഹൻലാൽ..കാരണം കഥാപാത്രം ആയി അതിശയിപ്പിക്കുന്ന പൂർണ്ണതയോടെ ഈ മനുഷ്യൻ ജീവിക്കുമ്പോൾ അഭിനേതാവ് എന്ന വാക്കു നമ്മൾ ഉപയോഗിച്ചാൽ ആ വിസ്മയത്തെ ചെറുതാക്കുക അല്ലെ ചെയ്യുന്നത് ?..സായി റാം എന്ന കഥാപാത്രം ആയി മോഹൻലാൽ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു..ഓരോ ചലനത്തിലും സായി റാം മാത്രം..ഓരോ നോട്ടത്തിലും സായി റാം മാത്രം..ചിരിയിലും സങ്കടത്തിലും എല്ലാം സായി റാമിനെ മാത്രമേ കാണാൻ കഴിയു. ഇത്ര പൂർണ്ണത ഈ കഥാപാത്രത്തിന് കൊടുക്കാൻ മറ്റാർക്കു കഴിയും..? മോഹൻലാലിനൊഴികെ മറ്റാർക്കും കഴിയില്ല..അത് കൊണ്ടാണല്ലോ അങ്ങ് തെലുഗ് ദേശത്തു നിന്ന് സായി റാമിനെ അവതരിപ്പിക്കാൻ മോഹൻലാലിനെ തേടി വന്നത് ചന്ദ്രശേഖർ യെലേറ്റി. ഇതൊരു നിയോഗമാണ്..വിസ്മയങ്ങൾ എന്നും എപ്പോഴും നൽകാനുള്ള നിയോഗം..
മഹേഷ് ശങ്കർ ഒരുക്കിയ സംഗീതം, രാഹുൽ ശ്രീവാസ്തവയുടെ ദൃശ്യങ്ങൾ, ജി വി ചന്ദ്രശേഖർ ന്റെ എഡിറ്റിംഗ് ...എല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. മോഹൻലാലിനൊപ്പം ഗൗതമിയും ഉർവശിയും വിശ്വന്തും റെയ്ന റാവുവും എല്ലാം തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയപ്പോൾ ഇന്ന് ഇന്ത്യൻ സിനിമയിൽ പിറന്നത് ഒരു ദൃശ്യ വിസ്മയം തന്നെയാണ്. പ്രേക്ഷകനെ ജീവിതം കാണിച്ച തരുന്ന വിസ്മയം..ചിരിക്കൊപ്പം ചിന്തയും തരുന്ന വിസ്മയം..വെള്ളിത്തിരയിൽ സൂര്യ തേജസായി ഉദിച്ചുയർന്നു മനസ്സുകളിൽ പ്രകാശവും സന്തോഷവും നിറക്കുന്ന മോഹൻലാൽ വിസ്മയം..
വീണ്ടും ദൃശ്യവിസ്മയം..!!