ഏഴാം വിംബിള്*ഡണ്* ഫെഡറര്*ക്ക് ഇനി ലക്ഷ്യം ഒളിമ്പിക്*സ്*
ലണ്ടന്*: ടെന്നീസിലെ എക്കാലത്തേയും മികച്ചവനായി വാഴ്ത്തപ്പെടുന്ന സ്വിസ് ഇതിഹാസം റോജര്* ഫെഡററുടെ സമ്മാനപ്പെട്ടിയില്* ഇല്ലാത്തത് ഒന്നുമാത്രം. ഒളിമ്പിക് സിംഗിള്*സ് സ്വര്*ണം. ലണ്ടനില്* ഒരു പക്ഷേ, അവസാന അവസരമാവും വിംബിള്*ഡണ്* ചാമ്പ്യനുമുന്നില്*. കഴിഞ്ഞ ദിവസം ഫൈനലില്* ആതിഥേയ പ്രതീക്ഷയായ ആന്*ഡി മറെയെ സെന്*ട്രല്* കോര്*ട്ടില്* കീഴടക്കി വിംബിള്*ഡണ്* വീണ്ടെടുത്തതോടെ ലോക ഒന്നാം നമ്പര്* പദവിയും ഒരിക്കല്*ക്കൂടി ഫെഡററെ തേടിയെത്തി. ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു ഫെഡ് എക്*സ്പ്രസ്സിന്റെ 17-ാം ഗ്രാന്*സ്ലാം വിജയം(4-6, 7-5, 6-3, 6-4).
ഇഷ്ടപ്രതലമായ വിംബിള്*ഡണ്* പുല്*ത്തകിടിയില്* ഏഴാം തവണയാണ് സ്വിസ്മാസ്റ്റര്* കിരീടം ഉയര്*ത്തുന്നത്. ഇതോടെ അമേരിക്കയുടെ പീറ്റ് സാംപ്രാസിന്റെ ഏഴ് കിരീടമെന്ന റെക്കോഡിന് ഒപ്പമെത്താനും ഫെഡറര്*ക്കായി. ഇത്തവണ ഒളിമ്പിക്*സ് ടെന്നീസ് വേദിയും വിംബിള്*ഡണിലാണെന്നത് ഫെഡററുടെ പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. നാലാം ഒളിമ്പിക്*സിനാണ് ഫെഡറര്* കളിക്കാനിറങ്ങുന്നത്. കഴിഞ്ഞതവണ സ്റ്റാനിസ്ലാസ് വാവ്*റിങ്കയ്*ക്കൊപ്പം ഡബിള്*സ് സ്വര്*ണം ഫെഡറര്* നേടിയിരുന്നു. എന്നാല്* സിംഗിള്*സില്* മെഡല്* അന്യമായി. 2000-ലെ ഒളിമ്പിക്*സിനിടെയാണ് ടെന്നീസ് താരമായ ഭാര്യ മിര്*ക്കയെ കണ്ടുമുട്ടുന്നത്. രണ്ട് ഒളിമ്പിക്*സുകളില്* സ്വിസ് പതാകയേന്തിയതും ഫെഡററായിരുന്നു. 'ഇത്തവണ നേടിയില്ലെങ്കില്* ഇനിയില്ലെന്ന' ചിന്തയോടെയാവും ഫെഡറര്* ഒളിമ്പിക്*സിനിറങ്ങുക.