Sponsored Links ::::::::::::::::::::Remove adverts | |
Hi guys....Rahul ennanu original name from ekm...ippo Mumbai il aanu studying filmmaking (hence the username)....fk follow cheyyarund...pinne onnu rand frnds und fk il ulla...
എല്ലാവർക്കും നമസ്കാരം. ഇങ്ങനെ ഒരു ഫോറം നടത്തുന്ന അട്മിന്സിനു ആദ്യം നന്ദി അറിയിക്കുന്നു.
മലയാള സിനിമ ലോകം മുഴുവനും ആസ്വദിക്കുകയും വിജയിക്കുകയും ചെയ്യണം എന്നാഗ്രഹിക്കുന്ന (അത്യാഗ്രഹം തന്നെ) ഒരാളാണ് ഞാൻ. പ്രേമം, ദൃശ്യം പോലത്തെ വിജയങ്ങൾ എന്നെ വളരെ അധികം സന്തോഷിപ്പിക്കുന്നു. തമിഴരും തെലുങ്കരും ഒക്കെ ഈ സിനിമകളെ കുറിച്ച് വാചാലരാവുന്നത് വളരെ സന്തോഷം ഉളവാക്കുന്ന കാര്യം ആണ്.
ഇപ്പോഴത്തെ സംവിധായകരിൽ എനിക്കിഷ്ടം അമൽ നീരദ്, അൻവർ റഷീദ്, റോഷൻ ആണ്ട്രൂസ് ഒക്കെ ആണ് .
ഇഷ്ട നടൻ മോഹൻലാൽ, ജഗതി, ഫഹദ് തുടങ്ങിയവർ ആണ്. കാര്യം ഒരു മോഹൻലാൽ ഫാൻ ആണെങ്കിലും ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമകൾ തീയറ്ററിൽ പോയി കാണാറില്ല. സിനിമകളുടെ എണ്ണം കുറച്ചു നല്ല സിനിമകൾ ചെയ്യട്ടെ. (മമ്മൂട്ടി സിനിമകളും ഇപ്പോൾ കാണാറില്ല)
കൊല്ലം ആണ് സ്ഥലം. ജാനാധിപത്യ വിശ്വാസി, അവിശ്വാസി പക്ഷെ വിശ്വാസികളെ മാനിക്കുന്നു (വിശ്വാസങ്ങളെ മാനിക്കുന്നതല്ല).