Page 19 of 21 FirstFirst ... 91718192021 LastLast
Results 181 to 190 of 208

Thread: Kerala Infrastructure

  1. #181
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default



    Aluva Manappuram ready for Shivaraathri

  2. Sponsored Links ::::::::::::::::::::Remove adverts
  3. #182

    Default



    കൂറ്റന്* മണ്ണുമാന്തി എത്തി

    കരയിലും വെള്ളത്തിലും പ്രവര്*ത്തിക്കുന്ന കൂറ്റന്* മണ്ണുമാന്തി 'ആംഫിബിയന്* ഡ്രെഡ്ജര്*' ആദ്യമായി കേരളത്തില്* എത്തി. രാജ്യത്തെ ഉള്*നാടന്* ജലപാതകളുടെ പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും ചുമതലയുള്ള ഇന്*ലാന്*ഡ് വാട്ടര്*വെയ്*സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് മൂന്നുകോടി അറുപതുലക്ഷം രൂപ വിലവരുന്ന ആംഫിബിയന്* ഡ്രെഡ്ജര്* ഫിന്*ലന്*ഡിലെ അക്വമക് എന്ന കമ്പനിയില്*നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്.

    സംസ്ഥാനത്തെ ഉള്*നാടന്* ജലപാത ഗതാഗതയോഗ്യമാക്കാനും മണ്ണുമാന്താനും മാലിന്യം പുറന്തള്ളാനുമാണ് ഈ മണ്ണുമാന്തിക്കപ്പല്* പ്രധാനമായും പ്രയോജനപ്പെടുത്തുകയെന്ന് കേന്ദ്ര കപ്പല്* ഗതാഗത മന്ത്രാലയത്തിനു കീഴില്* പ്രവര്*ത്തിക്കുന്ന ഉള്*നാടന്* ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ മറൈന്* ഡയറക്ടറും ഹൈഡ്രോഗ്രാഫിക് ചീഫുമായ എസ്. ഡാന്*ഡപാട്ട് 'മാതൃഭൂമി'യോടു പറഞ്ഞു.

    ഉഭയജീവിവര്*ഗത്തില്*പെട്ട തവളയുടേതുപോലുള്ള രൂപകല്പനയാണ് വാട്ടര്* മാസ്റ്റര്* ക്ലാസിക്-4 എന്ന ഈ മണ്ണുമാന്തിക്കപ്പലിനുള്ളത്. ഈ മണ്ണുമാന്തി കരയിലും വെള്ളത്തിലും പ്രവര്*ത്തിക്കും. നദികളില്*നിന്ന് കരയിലെ അഴുക്കുചാലുകളിലേക്കും കുളങ്ങളിലേക്കും അരുവികളിലേക്കും ഇഴഞ്ഞുകയറിയും ഇറങ്ങിയും പ്രവര്*ത്തിക്കുവാനും കഴിവുണ്ട്. ഈവിധം സഞ്ചരിക്കാന്* കഴിയുന്ന തരത്തിലാണ് ഇതിന്റെ ഹൈഡ്രോളിക് സംവിധാനം. കട്ടര്* സെക്ഷന്* മണ്ണുമാന്തിക്കപ്പല്* (സി. എസ്. ഡി.) ആധുനിക സാങ്കേതികവിദ്യയിലൂടെ വീണ്ടും വികസിപ്പിച്ചെടുത്താണ് വാട്ടര്* മാസ്റ്റര്* ക്ലാസിക്-4 നിര്*മിച്ചിരിക്കുന്നത്.

    ഇന്ത്യയില്* ഇറക്കുമതി ചെയ്യുന്ന അഞ്ചാമത്തെ മണ്ണുമാന്തിയാണിത്. ആദ്യത്തെ വാട്ടര്* മാസ്റ്റര്* ഡല്*ഹിയിലെ അഴുക്കുചാലുകള്* വൃത്തിയാക്കാനാണ് വരുത്തിയത്. രണ്ടാമത്തേത് ജമ്മുകശ്മീരിലെ ഡാല്* തടാകത്തിന്റെ സൗന്ദര്യവത്കരണത്തിനായും മൂന്നാമത്തേത് മണിപ്പുരിലെ ലോക്ടാക് അരുവികളുടെ പുനരുദ്ധാരണത്തിനും നാലാമത്തേത് ജമ്മുകശ്മീരിലെ ജലസേചനത്തിന്റെ ഭാഗമായി ഝലം നദിയിലെ മണ്ണുമാന്തുന്നതിനുമായിരുന്നു.

    ഫിന്*ലന്*ഡില്*നിന്ന് കപ്പല്*മാര്*ഗം കൊച്ചിയിലെത്തിയ മണ്ണുമാന്തിക്കപ്പല്* കസ്റ്റംസ് നടപടിക്രമങ്ങള്*ക്കുശേഷം ദേശീയ ജലപാത അതോറിറ്റിക്ക് കീഴിലുള്ള വിവിധ ജില്ലകളിലെ ഉള്*നാടന്* ജലാശയങ്ങളിലേക്കും കനാലുകളിലേക്കും മണ്ണുമാന്തല്* പ്രവര്*ത്തനത്തിന് ഉപയോഗിക്കും. തമിഴ്*നാട്ടിലെ ദര്*ശന്* ഡ്രെഡ്ജിങ് ആന്*ഡ് കണ്*സ്ട്രക്ഷന്*സ് എന്ന കമ്പനിയാണ് മണ്ണുമാന്തിക്കപ്പലിന്റെ പരിപാലനവും മണ്ണുമാന്തല്* പ്രവര്*ത്തനവും കേരളത്തില്* നടത്തുന്നത്.കപ്പലില്* പല ഭാഗങ്ങളായി എത്തിയ മണ്ണുമാന്തിക്കപ്പല്* കരയില്* വെച്ചാണ് സംയോജിപ്പിച്ചിരിക്കുന്നത്. ഭാവിയില്* കാസര്*കോട് മുതല്* തിരുവനന്തപുരം വരെയുള്ള ഉള്*നാടന്* ജലപാതകളുടെ പരിപാലനം ഏറ്റെടുക്കുന്നത് ഈ മണ്ണുമാന്തിയാവും. വിനോദസഞ്ചാരവികസനത്തിന്റെ ഭാഗമായി കുട്ടനാടന്* കായലുകളിലും മറ്റും ടൂറിസ്റ്റ് ബോട്ടുകളുടെ യാത്ര സുഗമമാക്കല്*, കടത്തുയാത്ര സുരക്ഷിതമാക്കല്* ഉള്*പ്പെടെയുള്ള പ്രവര്*ത്തനങ്ങള്*ക്ക് മണ്ണുമാന്തിക്കപ്പല്* ഉപയോഗിക്കും. ഈ മണ്ണുമാന്തിക്കപ്പല്* ഇറക്കുമതി ചെയ്യുന്നതിന് മുന്നോടിയായി ദര്*ശന്* ഡ്രെഡ്ജിങ് ആന്*ഡ് കണ്*സ്ട്രക്ഷന്*സ് കമ്പനി പ്രസിഡന്റ് ജെ.എ. രാജ് ഫിന്*ലന്*ഡില്* എത്തി പ്രവര്*ത്തനം പരിശോധിച്ചിരുന്നു.

    മാരിടൈം കോര്*പ്പറേഷന്* എം.ഡി.യും ഡ്രെഡ്ജിങ് വിദഗ്ധനുമായ കെ.കെ. രാജേന്ദ്രന്* ജമ്മുവില്* പ്രവര്*ത്തിക്കുന്ന ഇത്തരം മണ്ണുമാന്തിക്കപ്പലിന്റെ പ്രവര്*ത്തനം പരിശോധിക്കുകയുണ്ടായി. കേരള സ്റ്റേറ്റ് മാരിടൈം ബോര്*ഡില്* കേരള മാരിടൈം കോര്*പ്പറേഷന്* ലയിക്കുന്നതോടെ മേലില്* മണ്ണുമാന്തിക്കപ്പലിന്റെ പ്രവര്*ത്തനവും മാരിടൈം ബോര്*ഡിന് കീഴില്* വരും.
    വിദേശനാടുകളില്* നഗരാരോഗ്യശുചീകരണ പ്രവര്*ത്തനത്തിന്റെ ഭാഗമായി മാലിന്യമൊഴിവാക്കി പ്രകൃതിഭംഗി കാത്തുസൂക്ഷിക്കുന്നതിന് ഇത്തരം മണ്ണുമാന്തികളാണ് ഉപയോഗിക്കുന്നത്.
    സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതി തടയുന്നതിനും വെള്ളപ്പൊക്കം നിയന്ത്രണാധീനമാക്കാനും ഇത്തരം മണ്ണുമാന്തിക്കപ്പലിന്റെ പ്രയോജനം സ്റ്റേറ്റ് മാരിടൈം ഡെവലപ്*മെന്റ് കോര്*പ്പറേഷന്* വിലയിരുത്തിയിരുന്നു.

    പരാമാവധി ആറ് മീറ്റര്* ആഴം വരെയുള്ള ജലാശലയങ്ങളുടെ അടിത്തട്ടില്*നിന്നുള്ള മണ്ണും കരയിലും വെള്ളത്തിലും പാറപോലെ ഉറച്ചുനില്*ക്കുന്ന മണ്ണും ഇത് പൊളിച്ചെടുത്ത് നീക്കും. വെള്ളം കുറവായ ജലാശയങ്ങളിലും അനായാസമായി പ്രവര്*ത്തിക്കാനുള്ള കഴിവ് 'വാട്ടര്* മാസ്റ്ററി'നുണ്ട്.

  4. #183
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളെ തമ്മില്* യോജിപ്പിക്കുന്ന വിമാന സര്*വീസ്* ഉടന്*



    കേരളത്തിലെ മൂന്ന്* വിമാനത്താവളങ്ങളെ തമ്മില്* യോജിപ്പിക്കുന്ന ഫ്*ളൈറ്റ്* സര്*വീസ്* ആരംഭിക്കുന്നതിനുള്ള നടപടികള്* തുടങ്ങി. എയര്* ഇന്ത്യയാണ്* ഈ ഫ്*ളൈറ്റ്* ആരംഭിക്കുന്നത്*. 42 സീറ്റുള്ള എടിആര്* വിമാനമായിരിക്കും ഇതിന്* ഉപയോഗിക്കുന്നത്*. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്*, ലക്ഷദ്വീപിലെ അഗത്തി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന സര്*വീസായിരിക്കും തുടങ്ങുന്നത്*. കോഴിക്കോടുനിന്നും രാവിലെ 10ന്* പുറപ്പെടുന്ന ഫ്*ളൈറ്റ്* കൊച്ചി വഴി അഗത്തിക്ക്* പോകും. കോഴിക്കോടുനിന്നും അഗത്തിക്കുള്ള ടിക്കറ്റ്* നിരക്ക്* 2850 രൂപയാണ്*. കോഴിക്കോടുനിന്നും രാവിലെ 6.10നാണ്* തിരുവനന്തപുരം ഫ്*ളൈറ്റ്* ആരംഭിക്കുന്നത്*. ഇതിന്റെ ടിക്കറ്റ്* നിരക്ക്* 1850 രൂപയായിരിക്കും. ഈ വിമാനത്തിന്* കൊച്ചിവരെയുള്ള ടിക്കറ്റ്* നിരക്ക്* 850 രൂപയാണ്*. കോഴിക്കോടുനിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന സര്*വീസ്* മലബാര്* മേഖലയ്*ക്ക്* സംസ്ഥാന തലസ്ഥാനവുമായിട്ടുള്ള ബന്ധം കൂടുതല്* മെച്ചപ്പെടുത്താന്* സഹായകമാവും.

  5. #184
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    പാചക വാതകം ഇനി പെപ്പ്*ലൈനുകളിലൂടെ- ആദ്യ പദ്ധതി കൊച്ചിയില്*

    പൈപ്പ്* ലൈനുകളിലൂടെ വീടുകളില്* പാചകവാതകം നേരിട്ട്* എത്തിക്കുന്ന സംവിധാനം കേരളത്തിലേക്കും. കേരള സംസ്ഥാന വ്യവസായ വികസന കോര്*പറേഷനും ഗ്യാസ്* അഥോറിറ്റി ഓഫ്* ഇന്ത്യയും ചേര്*ന്നാണു കേരളത്തില്* പ്രകൃതി വാതക അടിസ്ഥാന സൗകര്യം ഒരുക്കുന്നത്*. കൊച്ചിയിലെ പെട്രോനെറ്റ്* എല്*എന്*ജി ടെര്*മിനലില്* നിന്നു വിവിധ ഉപഭോക്താക്കള്*ക്ക്* പ്രകൃതിവാതകം എത്തിച്ചു കൊടുക്കുന്നതിനുള്ള പ്രധാന പൈപ്പ്*ലൈന്* ഗെയില്* ആണ്* സ്ഥാപിക്കുന്നത്*. 1100 കിലോമീറ്റര്* ദൈര്*ഘ്യമുള്ള കൊച്ചി - ബാംഗളൂര്* - മംഗലാപുരം പൈപ്പ്*ലൈനും കൊച്ചിയില്* നിന്നു കായംകുളത്തേക്ക്* കടലിനടിയിലൂടെ 100 കിലോമീറ്റര്* പൈപ്പ്*ലൈനുമാണ്* സ്ഥാപിക്കുന്നത്*. 4000 കോടി രൂപ ചെലവു വരുന്ന ഈ പ്രവര്*ത്തനം 2013 മാര്*ച്ചില്* പൂര്*ത്തിയാക്കാനാണ്* ലക്ഷ്യമിടുന്നത്*. ഇതിനു പുറമെ, പ്രധാന പൈപ്പ്*ലൈനില്* നിന്ന്* ഉപഭോക്താക്കളിലേക്ക്* ചെറുപൈപ്പുകളിലൂടെ പ്രകൃതിവാതകം എത്തിച്ചു കൊടുക്കുന്നതുള്*പ്പെടെയുള്ള പ്രവര്*ത്തനങ്ങള്*ക്കായി അധിക പ്രകൃതിവാതക ശൃംഖല സ്ഥാപിക്കുന്നതിനൊപ്പം സിറ്റി ഗ്യാസ്* ഡിസ്*ട്രിബ്യൂഷന്* പദ്ധതിയും നടപ്പിലാക്കും. പെട്രോളിയം ആന്*ഡ്* നാച്വറല്* ഗ്യാസ്* റഗുലേറ്ററി ബോര്*ഡിന്റെ ലൈസന്*സ്* നേടുന്നവര്*ക്കായിരിക്കും ആദ്യ അഞ്ചു വര്*ഷത്തേക്ക്* നഗരത്തിലെ പാചകവാതക വിതരണത്തിനുള്ള കുത്തകഅവകാശം. ഇതിനുശേഷം മാത്രമേ കൂടുതല്* ഏജന്*സികളെ ഇതിനായി പരിഗണിക്കുകയുള്ളു. കെഎസ്*ഐഡിസിയും ഗെയില്* ഇന്ത്യയുടെ ഉപസ്ഥാപനമായ ഗെയില്* ഗ്യാസ്* ലിമിറ്റഡും ചേര്*ന്ന്* സംയുക്ത സംരംഭമായി കേരള ഗെയില്* ഗ്യാസ്* ലിമിറ്റഡ്* എന്ന കമ്പനി രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്* പൂര്*ത്തിയായി വരികയാണ്*.

  6. #185
    FK Citizen
    Join Date
    Sep 2010
    Location
    Cochin
    Posts
    16,233

    Default

    Mobility HUB Vitila


  7. #186

  8. #187

  9. #188
    Navarasanayakan mallufan's Avatar
    Join Date
    Jun 2010
    Location
    Grenada, West Indies; USA; Ettumanoor
    Posts
    22,549

    Default

    thanks chandruvanna.. Ee multilevel parking okke ippozhaano naattil varunnathu??

  10. #189
    FK Regular
    Join Date
    Apr 2010
    Location
    CANADA
    Posts
    609

    Default

    All the major develpoments are coming in Kochi only...why???

  11. #190

    Default

    High Speed Rail Corridor set to become reality




    The government has decided to go ahead with preparation of detailed project report for the High Speed Rail Corridor connecting Thiruvananthapuram to Kasaragod trains speeding more than 200 kilometres an hour.

    Though there were apprehensions about the feasibility of the project, the Delhi Metro Rail Corporation, which conducted the feasibility study, has given a positive report.

    The all party meeting, convened by Chief Minister Oommen Chandy here on Monday, agreed with the government, in principle, on going ahead with the project and preparation of the detailed project report. The meeting was told that a loan could be raised from Japan International Cooperation Agency for the project. The loan would carry an interest of 1.5 per cent (payable in Yen).

    The Opposition sought details of the feasibility report and the Chief Minister agreed to make an executive summary available within ten days. Opposition Leader V. S. Achuthanandan, who was among leaders of various political parties who attended the meeting, queried the government about the interest rate on the loan.

    The project is to take off by April next year and fully commissioned by March 2020. Each train running along the route will have eight coaches (six motorised coaches and two trailers attached to the motorised coaches at both ends). They could carry 817 passengers per trip. The total cost of the project will be about 1,18,000 crore on completion, Chairman and Managing Director of Kerala High Speed Rail Corporation Ltd T. Balakrishnan said.




Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •