കൂറ്റന്‍* മണ്ണുമാന്തി എത്തി
കരയിലും വെള്ളത്തിലും പ്രവര്*ത്തിക്കുന്ന കൂറ്റന്‍* മണ്ണുമാന്തി 'ആംഫിബിയന്‍* ഡ്രെഡ്ജര്‍*' ആദ്യമായി കേരളത്തില്‍* എത്തി. രാജ്യത്തെ ഉള്*നാടന്‍* ജലപാതകളുടെ പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും ചുമതലയുള്ള ഇന്‍*ലാന്*ഡ് വാട്ടര്‍*വെയ്*സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് മൂന്നുകോടി അറുപതുലക്ഷം രൂപ വിലവരുന്ന ആംഫിബിയന്‍* ഡ്രെഡ്ജര്‍* ഫിന്*ലന്*ഡിലെ അക്വമക് എന്ന കമ്പനിയില്‍*നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ ഉള്*നാടന്‍* ജലപാത ഗതാഗതയോഗ്യമാക്കാനും മണ്ണുമാന്താനും മാലിന്യം പുറന്തള്ളാനുമാണ് ഈ മണ്ണുമാന്തിക്കപ്പല്‍* പ്രധാനമായും പ്രയോജനപ്പെടുത്തുകയെന്ന് കേന്ദ്ര കപ്പല്‍* ഗതാഗത മന്ത്രാലയത്തിനു കീഴില്‍* പ്രവര്*ത്തിക്കുന്ന ഉള്*നാടന്‍* ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ മറൈന്‍* ഡയറക്ടറും ഹൈഡ്രോഗ്രാഫിക് ചീഫുമായ എസ്. ഡാന്‍*ഡപാട്ട് 'മാതൃഭൂമി'യോടു പറഞ്ഞു.
ഉഭയജീവിവര്*ഗത്തില്‍*പെട്ട തവളയുടേതുപോലുള്ള രൂപകല്പനയാണ് വാട്ടര്‍* മാസ്റ്റര്‍* ക്ലാസിക്-4 എന്ന ഈ മണ്ണുമാന്തിക്കപ്പലിനുള്ളത്. ഈ മണ്ണുമാന്തി കരയിലും വെള്ളത്തിലും പ്രവര്*ത്തിക്കും. നദികളില്‍*നിന്ന് കരയിലെ അഴുക്കുചാലുകളിലേക്കും കുളങ്ങളിലേക്കും അരുവികളിലേക്കും ഇഴഞ്ഞുകയറിയും ഇറങ്ങിയും പ്രവര്*ത്തിക്കുവാനും കഴിവുണ്ട്. ഈവിധം സഞ്ചരിക്കാന്‍* കഴിയുന്ന തരത്തിലാണ് ഇതിന്റെ ഹൈഡ്രോളിക് സംവിധാനം. കട്ടര്‍* സെക്ഷന്‍* മണ്ണുമാന്തിക്കപ്പല്‍* (സി. എസ്. ഡി.) ആധുനിക സാങ്കേതികവിദ്യയിലൂടെ വീണ്ടും വികസിപ്പിച്ചെടുത്താണ് വാട്ടര്‍* മാസ്റ്റര്‍* ക്ലാസിക്-4 നിര്*മിച്ചിരിക്കുന്നത്.
ഇന്ത്യയില്‍* ഇറക്കുമതി ചെയ്യുന്ന അഞ്ചാമത്തെ മണ്ണുമാന്തിയാണിത്. ആദ്യത്തെ വാട്ടര്‍* മാസ്റ്റര്‍* ഡല്*ഹിയിലെ അഴുക്കുചാലുകള്‍* വൃത്തിയാക്കാനാണ് വരുത്തിയത്. രണ്ടാമത്തേത് ജമ്മുകശ്മീരിലെ ഡാല്‍* തടാകത്തിന്റെ സൗന്ദര്യവത്കരണത്തിനായും മൂന്നാമത്തേത് മണിപ്പുരിലെ ലോക്ടാക് അരുവികളുടെ പുനരുദ്ധാരണത്തിനും നാലാമത്തേത് ജമ്മുകശ്മീരിലെ ജലസേചനത്തിന്റെ ഭാഗമായി ഝലം നദിയിലെ മണ്ണുമാന്തുന്നതിനുമായിരുന്നു.
ഫിന്*ലന്*ഡില്*നിന്ന് കപ്പല്‍*മാര്‍*ഗം കൊച്ചിയിലെത്തിയ മണ്ണുമാന്തിക്കപ്പല്‍* കസ്റ്റംസ് നടപടിക്രമങ്ങള്‍*ക്കുശേഷം ദേശീയ ജലപാത അതോറിറ്റിക്ക് കീഴിലുള്ള വിവിധ ജില്ലകളിലെ ഉള്*നാടന്‍* ജലാശയങ്ങളിലേക്കും കനാലുകളിലേക്കും മണ്ണുമാന്തല്‍* പ്രവര്*ത്തനത്തിന് ഉപയോഗിക്കും. തമിഴ്*നാട്ടിലെ ദര്*ശന്* ഡ്രെഡ്ജിങ് ആന്‍*ഡ് കണ്*സ്ട്രക്ഷന്*സ് എന്ന കമ്പനിയാണ് മണ്ണുമാന്തിക്കപ്പലിന്റെ പരിപാലനവും മണ്ണുമാന്തല്‍* പ്രവര്*ത്തനവും കേരളത്തില്‍* നടത്തുന്നത്.കപ്പലില്‍* പല ഭാഗങ്ങളായി എത്തിയ മണ്ണുമാന്തിക്കപ്പല്‍* കരയില്‍* വെച്ചാണ് സംയോജിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍* കാസര്*കോട് മുതല്‍* തിരുവനന്തപുരം വരെയുള്ള ഉള്*നാടന്‍* ജലപാതകളുടെ പരിപാലനം ഏറ്റെടുക്കുന്നത് ഈ മണ്ണുമാന്തിയാവും. വിനോദസഞ്ചാരവികസനത്തിന്റെ ഭാഗമായി കുട്ടനാടന്‍* കായലുകളിലും മറ്റും ടൂറിസ്റ്റ് ബോട്ടുകളുടെ യാത്ര സുഗമമാക്കല്‍*, കടത്തുയാത്ര സുരക്ഷിതമാക്കല്‍* ഉള്*പ്പെടെയുള്ള പ്രവര്*ത്തനങ്ങള്*ക്ക് മണ്ണുമാന്തിക്കപ്പല്‍* ഉപയോഗിക്കും. ഈ മണ്ണുമാന്തിക്കപ്പല്‍* ഇറക്കുമതി ചെയ്യുന്നതിന് മുന്നോടിയായി ദര്*ശന്* ഡ്രെഡ്ജിങ് ആന്‍*ഡ് കണ്*സ്ട്രക്ഷന്*സ് കമ്പനി പ്രസിഡന്റ് ജെ.എ. രാജ് ഫിന്*ലന്*ഡില്* എത്തി പ്രവര്*ത്തനം പരിശോധിച്ചിരുന്നു.
മാരിടൈം കോര്‍*പ്പറേഷന്* എം.ഡി.യും ഡ്രെഡ്ജിങ് വിദഗ്ധനുമായ കെ.കെ. രാജേന്ദ്രന്* ജമ്മുവില്‍* പ്രവര്*ത്തിക്കുന്ന ഇത്തരം മണ്ണുമാന്തിക്കപ്പലിന്റെ പ്രവര്*ത്തനം പരിശോധിക്കുകയുണ്ടായി. കേരള സ്റ്റേറ്റ് മാരിടൈം ബോര്*ഡില്* കേരള മാരിടൈം കോര്‍*പ്പറേഷന്* ലയിക്കുന്നതോടെ മേലില്‍* മണ്ണുമാന്തിക്കപ്പലിന്റെ പ്രവര്*ത്തനവും മാരിടൈം ബോര്*ഡിന് കീഴില്‍* വരും.
വിദേശനാടുകളില്‍* നഗരാരോഗ്യശുചീകരണ പ്രവര്*ത്തനത്തിന്റെ ഭാഗമായി മാലിന്യമൊഴിവാക്കി പ്രകൃതിഭംഗി കാത്തുസൂക്ഷിക്കുന്നതിന് ഇത്തരം മണ്ണുമാന്തികളാണ് ഉപയോഗിക്കുന്നത്.
സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതി തടയുന്നതിനും വെള്ളപ്പൊക്കം നിയന്ത്രണാധീനമാക്കാനും ഇത്തരം മണ്ണുമാന്തിക്കപ്പലിന്റെ പ്രയോജനം സ്റ്റേറ്റ് മാരിടൈം ഡെവലപ്*മെന്റ് കോര്‍*പ്പറേഷന്* വിലയിരുത്തിയിരുന്നു.
പരാമാവധി ആറ് മീറ്റര്‍* ആഴം വരെയുള്ള ജലാശലയങ്ങളുടെ അടിത്തട്ടില്‍*നിന്നുള്ള മണ്ണും കരയിലും വെള്ളത്തിലും പാറപോലെ ഉറച്ചുനില്*ക്കുന്ന മണ്ണും ഇത് പൊളിച്ചെടുത്ത് നീക്കും. വെള്ളം കുറവായ ജലാശയങ്ങളിലും അനായാസമായി പ്രവര്*ത്തിക്കാനുള്ള കഴിവ് 'വാട്ടര്‍* മാസ്റ്ററി'നുണ്ട്.