Subtitles vechu kaanam :)
Drishyam
Memories
Amen
ABCD
Mumbai Police
Neram
Honey Bee
Shutter
Left Right Left
Celluloid
Thanks Canada. I guess its first premier was at Toronto.[/QUOTE]
Yes, I heard good opinion from people who watched it
Sponsored Links ::::::::::::::::::::Remove adverts | |
ഉയർന്ന് താണ ഒരു ചിരി ചിത്രം
അമർ അക്ബർ അന്തോണി റിവ്യൂ
16/10/15 @ PVR Lulu
നാദിർഷയുടെ കന്നി ചിത്രം 'അമർ അക്ബർ അന്തോണി' കാസ്റ്റിംഗ് മൂലം പ്രതീക്ഷ നല്കുകയും, എന്നാൽ ശരാശരിയിൽ ഒതുങ്ങുന്നതും ആയ ഒരു 'entertainer' ആണ്. പ്രിത്വിരാജ്, ജയസുര്യ, ഇന്ദ്രജിത്ത് എന്നിവരുടെ ഇന്ന് വരെ ഉള്ള വളർച്ച മുന്നിൽ വച്ച് കൊണ്ട് തന്നെ, ഈ സിനിമയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രം ആണ്. ആദ്യ പകുതിയുടെ 30-40 മിനിറ്റുകൾ അത് സാധൂകരിക്കുന്നതും തന്നെ. പക്ഷെ കൃത്യം പറഞ്ഞാൽ രാത്രിയിൽ തെങ്ങുംപറമ്പിൽ ഉള്ള ഒരു സുദീർഖമായ വെള്ളമടി സീൻ മുതൽ ചിത്രത്തിൽ ഇഴച്ചിൽ അനുഭവപ്പെടുന്നു. എങ്കിലും ഒരു പറ്റം ഫ്രഷ്* കോമഡി സീനുകൾ കോർത്തിണക്കി കൊണ്ട് നന്നേ കണ്ടിരിക്കാവുന്ന ആദ്യ പകുതി എന്ന് പറയാം.
രണ്ടാം പകുതിയിൽ കാര്യങ്ങൾ ഒരേ ഗതിയിൽ തന്നെ ആണ്. സിനിമയുടെ ക്ലൈമാക്സ്*ലേക്കുള്ള വഴി ആദ്യം മുതൽ തന്നെ പ്രകടം ആണെങ്കിലും, അവിടേക്ക് എത്താൻ നന്നേ താമസിക്കുന്നത് പോലെ തോന്നാം. അവസാന പതിനഞ്ചു മിനിറ്റിൽ മാത്രം ആണ് കഥാഗതിക്ക് ഒരു പുരോഗതി ഉണ്ടാകുന്നത്. പ്രിത്വിരാജ്ന്റെ കോമഡി വേഷം നന്നായി എന്ന് പറയാം. അധികം കോമഡി റോളുകൾ അടുത്ത കാലത്തായി ചെയ്യാത്തത് കൊണ്ട് അതിൽ ഒരു പുതുമ തോന്നുന്നു. ജയസുര്യയും ഇന്ദ്രജിത്തും അവർക്ക് ഉള്ള ഭാഗങ്ങൾ നന്നായി ചെയ്തു. സിനിമയുടെ സാങ്കേതിക വശങ്ങളും കൊള്ളാം. സുജിത് വാസുദേവും ജോണികുട്ടിയും ക്യാമറയും എഡിറ്റിംഗ്ഉം നന്നാക്കി.
അടുത്തിടെ തുടര്ച്ചയായി വരുന്ന സീരിയസ് സിനിമകൾ നിന്ന് 'അമർ അക്ബർ അന്തോണി' പോലെയുള്ള ഒരു യൂത്ത് 'entertainer' ഒരു ചേഞ്ച് കിട്ടാൻ സഹായിച്ചേക്കാം. പ്രതീക്ഷകൾ മിതമാക്കി വച്ചാൽ ശരാശരിയിൽ നില്കുന്ന ഒരു ഫണ്* ചിത്രമായി കണ്ടു ഇറങ്ങാം.
അഭിപ്രായം - ശരാശരി
Rating - 2.5/5
Last edited by critic; 10-17-2015 at 10:16 AM.
thanxxx critic
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........