Page 136 of 137 FirstFirst ... 3686126134135136137 LastLast
Results 1,351 to 1,360 of 1364

Thread: ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ SWARGAVAASAL ▀▄▀

  1. #1351
    FK Addict Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    1,325

    Default

    Quote Originally Posted by ITV View Post
    നായാട്ട് കണ്ടു

    ചിത്രം ബോക്*സ് ഓഫീസ് ദുരന്തം ആകും

    കൊറോണ കാലത്ത് 150 രൂപ മുടക്കി പ്രേക്ഷകൻ തിയറ്ററിൽ വരുന്നത് റിലാക്സ് ചെയ്യാനാണ്. അവന്റെ മുന്നിൽ റിയലിസം റിയലിസ്റ്റിക് underlying politics എന്നൊക്കെ ഓൺലൈനിൽ റിവ്യൂ ഇടുന്ന ബുദ്ധിജീവികൾ എത്രയൊക്കെ അക്കമിട്ട് നിരത്തിയാലും സാധാരണ പ്രേക്ഷകന്റെ പൾസ് ചിത്രം അവരെ ആസ്വദിപ്പിച്ചില്ല എങ്കിൽ സിനിമ എല്ലാ അർത്ഥത്തിലും പരാജയം തന്നെയാണ്

    നായാട്ട് സമ്പൂർണ പരാജയം നേരിടുന്നത് രണ്ടാം പകുതിയിൽ ആണ്. ഒട്ടും ത്രിൽ അടിപ്പിക്കാത്ത ഇപ്പോഴത്തെ രഞ്ജിത് ചിത്രങ്ങൾ പോലുള്ള തിരക്കഥ

    മാർട്ടിൻ പ്രകാട്ടിന്റെ തട്ടകം entertainers ആണ്

    ഈ ചിത്രം OTT stuff മാത്രം
    ithu review aano?

    no offense bro, but you have said absolutely nothing about technical parts and acting in the film.. thankalude baaki review vechu nokumbol ithu deshyam vannu type cheytha polundu..

    otherwise, most of your reviews have been spot on, recently chathurmugham.
    Dread it. Run from it. Destiny still arrives.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1352
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,281

    Default

    Beast (ബീസ്റ്റ്)

    കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ ഒരുക്കുന്ന വിജയ് ചിത്രം, അനിരുദ്ധ് സംഗീതവും

    പ്രതീക്ഷകളോടെ ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകൻ ആദ്യ ഗാനം മുതൽ വഞ്ചിക്കപ്പെടുന്ന കാഴ്ച്ച ആണ്

    യാതൊരു താരബഹളങ്ങളും ഇല്ലാത്ത ഒരു സാധാരണ ഇൻട്രോ സീൻ കണ്ടപ്പോൾ മുതൽ ആദ്യ ഫൈറ്റ് പകുതി വരെ നൽകിയ പ്രതീക്ഷ പിന്നെയും ഒരു 10 മിനിറ്റ് അറബിക് കുത്ത് ഗാനം വരെ പിടിച്ചു നിർത്തി

    പിന്നെയങ്ങോട്ട് ലോകത്തുള്ള സകല തീവ്രവാദ സംഘടനകളെയും വിനയൻ ചിത്രത്തിലെ തീവ്രവാദികളെയും നാണിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ട്രെയിലറിൽ കാണിച്ച മാൾ ഹൈജാക്ക് ചെയ്യുന്ന _തീവ്രവാദി_ ഗ്രൂപ്പിന്റെ ഓരോ നീക്കങ്ങളും. ഇത്രയും ദാരിദ്ര്യം പിടിച്ച പ്ലാനിങ് ഹൈജാക്ക് & തീവ്രവാദി ഗ്രൂപ്പ് ലോക സിനിമയിൽ ഇന്ന് വരെ വന്നിട്ടില്ല, ഇനി വരികയുമില്ല

    വിജയ് എന്ന സൂപ്പർതാരത്തിന്റെ ആരാധകരെ രസിപ്പിക്കാൻ എന്ന വണ്ണം ചെയ്തത് എല്ലാം ഏച്ചുകെട്ടൽ ആവുകയും അനിരുദ്ധ് മിക്ക സമയവും സൈലന്റ് ആയതും അപ്പപ്പോൾ എൽക്കാത്ത കോമഡി ഒക്കെയായി ചളകൊളം.

    നല്ല ആരംഭം, നല്ല കഥാപാത്ര സൃഷ്ടി, നായിക കഥാപാത്രവും നല്ല എഴുത്ത്, പൂജ ഹെഗ്*ഡെ കിട്ടിയ റോൾ നന്നായി ചെയ്തിട്ടുമുണ്ട്. നല്ലൊരു വില്ലൻ ഇല്ലാത്തതും, മിക്ക സമയവും ഒരേ തെങ്ങിൽ കെട്ടിയ പശുവിനെ പോലെ 2 ഇടത്തായി ഇഴയുന്ന ഭാവന തീരെ ഇല്ലാത്ത, എന്നാൽ ഉള്ളത് എന്നു നമുക്ക് തോന്നുന്നത് വൃത്തിക്ക് അവതരിപ്പിക്കാത്ത സംവിധാനവും.

    ഡോക്ടർ എന്ന ചിത്രത്തിൽ പയറ്റിയ പോലെ അവസാനം ഗാനം വെച്ചപ്പോ ചെല്ലമ്മ സോങിന് മുൻപ് അത് വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ പറ്റിയ തിരക്കഥ ഇല്ല എന്നത് നെൽസൺ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

    കുറഞ്ഞ പക്ഷം ആ വിനയ് എങ്കിലും വില്ലൻ ആയിരുന്നു എങ്കിൽ ഒരു നല്ല ഫൈറ്റ് എങ്കിലും കാണാമായിരുന്നു. അവസാന 15 മിനിറ്റ് സമ്പൂർണ തട്ടിക്കൂട്ട് ലെവലിൽ പോയത് സംവിധായകന്റെ മേൽപറഞ്ഞ ഭവനയില്ലായ്*മ കൊണ്ടാണ്. കുറഞ്ഞ പക്ഷം ആ ഡൈ ഹാർഡ് കോപ്പി എങ്കിലും അടിച്ചിരുന്നു എങ്കിൽ നല്ല ചിത്രം ആയേനെ. ശിവകാർത്തികേയൻ പോലും തിരിഞ്ഞ് നോക്കാത്ത, വല്ല സിബിരാജ് ചെയ്യേണ്ട സ്ക്രിപ്റ്റ് വിജയ്നെ വച്ച് ചെയ്ത നെൽസൺ & കാശിറക്കിയ സൺ പിക്ചേഴ്*സ് ആണ് ബോധരഹിതർ, പക്ഷെ ബോധം പോയത് പ്രേക്ഷകന്റെ ആണ്, ടിക്കറ്റ് കാശ് ഓർത്ത്

    സുറ,പുലി കഴിഞ്ഞ് വിജയ്ടെ ഒട്ടും interesting അല്ലാത്ത രണ്ടാമത് ഒന്ന് കാണാൻ പോലും തോന്നാത്ത സിനിമ, എന്നാൽ മേൽപറഞ്ഞ ചിത്രങ്ങളിലെ പോലെ വിജയ് എന്ന നടൻ ഇതിൽ ബോർ അല്ല, മറിച്ച് വളരെ നന്നായിട്ടുമുണ്ട് എന്നതാണ് വിരോധാഭാസം

    ഇനിഷ്യൽ കഴിഞ്ഞ് മൂക്ക് കുത്തി വീണിരിക്കും ബോക്*സ് ഓഫീസിൽ

  4. Likes anupkerb1 liked this post
  5. #1353
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,206

    Default

    Aa pazhamkutti trailer kandappazhe urapparnnu pokku case aanennu..Blue sattai azhinjadum

  6. #1354
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,281

    Default

    Quote Originally Posted by ALEXI View Post
    Aa pazhamkutti trailer kandappazhe urapparnnu pokku case aanennu..Blue sattai azhinjadum
    ദുരന്തം പടം ആക്കിക്കളഞ്ഞ്

  7. #1355
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,206

    Default

    Quote Originally Posted by ITV View Post
    ദുരന്തം പടം ആക്കിക്കളഞ്ഞ്
    Adutha padam etha

  8. #1356
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,281

    Default

    Quote Originally Posted by ALEXI View Post
    Adutha padam etha
    വിജയ്ടെ വംശി പടം

    നെൽസൺ രജനികാന്ത് പടം

  9. #1357

    Default

    Quote Originally Posted by ITV View Post
    Beast (ബീസ്റ്റ്)

    കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ ഒരുക്കുന്ന വിജയ് ചിത്രം, അനിരുദ്ധ് സംഗീതവും

    പ്രതീക്ഷകളോടെ ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകൻ ആദ്യ ഗാനം മുതൽ വഞ്ചിക്കപ്പെടുന്ന കാഴ്ച്ച ആണ്

    യാതൊരു താരബഹളങ്ങളും ഇല്ലാത്ത ഒരു സാധാരണ ഇൻട്രോ സീൻ കണ്ടപ്പോൾ മുതൽ ആദ്യ ഫൈറ്റ് പകുതി വരെ നൽകിയ പ്രതീക്ഷ പിന്നെയും ഒരു 10 മിനിറ്റ് അറബിക് കുത്ത് ഗാനം വരെ പിടിച്ചു നിർത്തി

    പിന്നെയങ്ങോട്ട് ലോകത്തുള്ള സകല തീവ്രവാദ സംഘടനകളെയും വിനയൻ ചിത്രത്തിലെ തീവ്രവാദികളെയും നാണിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ട്രെയിലറിൽ കാണിച്ച മാൾ ഹൈജാക്ക് ചെയ്യുന്ന _തീവ്രവാദി_ ഗ്രൂപ്പിന്റെ ഓരോ നീക്കങ്ങളും. ഇത്രയും ദാരിദ്ര്യം പിടിച്ച പ്ലാനിങ് ഹൈജാക്ക് & തീവ്രവാദി ഗ്രൂപ്പ് ലോക സിനിമയിൽ ഇന്ന് വരെ വന്നിട്ടില്ല, ഇനി വരികയുമില്ല

    വിജയ് എന്ന സൂപ്പർതാരത്തിന്റെ ആരാധകരെ രസിപ്പിക്കാൻ എന്ന വണ്ണം ചെയ്തത് എല്ലാം ഏച്ചുകെട്ടൽ ആവുകയും അനിരുദ്ധ് മിക്ക സമയവും സൈലന്റ് ആയതും അപ്പപ്പോൾ എൽക്കാത്ത കോമഡി ഒക്കെയായി ചളകൊളം.

    നല്ല ആരംഭം, നല്ല കഥാപാത്ര സൃഷ്ടി, നായിക കഥാപാത്രവും നല്ല എഴുത്ത്, പൂജ ഹെഗ്*ഡെ കിട്ടിയ റോൾ നന്നായി ചെയ്തിട്ടുമുണ്ട്. നല്ലൊരു വില്ലൻ ഇല്ലാത്തതും, മിക്ക സമയവും ഒരേ തെങ്ങിൽ കെട്ടിയ പശുവിനെ പോലെ 2 ഇടത്തായി ഇഴയുന്ന ഭാവന തീരെ ഇല്ലാത്ത, എന്നാൽ ഉള്ളത് എന്നു നമുക്ക് തോന്നുന്നത് വൃത്തിക്ക് അവതരിപ്പിക്കാത്ത സംവിധാനവും.

    ഡോക്ടർ എന്ന ചിത്രത്തിൽ പയറ്റിയ പോലെ അവസാനം ഗാനം വെച്ചപ്പോ ചെല്ലമ്മ സോങിന് മുൻപ് അത് വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ പറ്റിയ തിരക്കഥ ഇല്ല എന്നത് നെൽസൺ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

    കുറഞ്ഞ പക്ഷം ആ വിനയ് എങ്കിലും വില്ലൻ ആയിരുന്നു എങ്കിൽ ഒരു നല്ല ഫൈറ്റ് എങ്കിലും കാണാമായിരുന്നു. അവസാന 15 മിനിറ്റ് സമ്പൂർണ തട്ടിക്കൂട്ട് ലെവലിൽ പോയത് സംവിധായകന്റെ മേൽപറഞ്ഞ ഭവനയില്ലായ്*മ കൊണ്ടാണ്. കുറഞ്ഞ പക്ഷം ആ ഡൈ ഹാർഡ് കോപ്പി എങ്കിലും അടിച്ചിരുന്നു എങ്കിൽ നല്ല ചിത്രം ആയേനെ. ശിവകാർത്തികേയൻ പോലും തിരിഞ്ഞ് നോക്കാത്ത, വല്ല സിബിരാജ് ചെയ്യേണ്ട സ്ക്രിപ്റ്റ് വിജയ്നെ വച്ച് ചെയ്ത നെൽസൺ & കാശിറക്കിയ സൺ പിക്ചേഴ്*സ് ആണ് ബോധരഹിതർ, പക്ഷെ ബോധം പോയത് പ്രേക്ഷകന്റെ ആണ്, ടിക്കറ്റ് കാശ് ഓർത്ത്

    സുറ,പുലി കഴിഞ്ഞ് വിജയ്ടെ ഒട്ടും interesting അല്ലാത്ത രണ്ടാമത് ഒന്ന് കാണാൻ പോലും തോന്നാത്ത സിനിമ, എന്നാൽ മേൽപറഞ്ഞ ചിത്രങ്ങളിലെ പോലെ വിജയ് എന്ന നടൻ ഇതിൽ ബോർ അല്ല, മറിച്ച് വളരെ നന്നായിട്ടുമുണ്ട് എന്നതാണ് വിരോധാഭാസം

    ഇനിഷ്യൽ കഴിഞ്ഞ് മൂക്ക് കുത്തി വീണിരിക്കും ബോക്*സ് ഓഫീസിൽ
    thnxxxx bro
    Trailer kandappozhe thonni durantham aanennu.

    the funny fact is that, my preference was kgf. unfortunately, there is not much theatres charted - As i prefer single screen. Ella theatres'um ee chavaru padam.
    Ethreyum pettennu Kgf more theatres chart cheyyan prathishethikkuka.

  10. #1358
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,281

    Default

    LOVE TODAY

    Pradeep Ranganathan after Jayam Ravi starrer COMALI

    Blockbuster stuff
    Wholesome Comedy Entertainer
    Must watch for all generation

    Pradeep as writer director and actor 🔥
    Ivana💘
    RaveenaRavi, Sathyaraj & Radhika Sarathkumar👍🏽
    YogiBabu 👌🏼
    Actors who did friends' role✌🏽

    GO FOR IT
    Don't miss the ultimate theatre experience
    Go with friends & enjoy to its fullest in a big screen housefull crowd

    Yuvan Shankar Raja is back

  11. #1359
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,281

    Default

    വാരിസ്

    ബീസ്റ്റ് എന്ന നിരാശയ്ക്ക് ശേഷം വരുന്ന വിജയ് സിനിമ. തോഴാ എന്ന നല്ല ചിത്രം ഒരുക്കിയ വംശി സംവിധാനം ചെയ്യുന്ന സിനിമ തെലുങ്ക് സെറ്റപ്പിൽ വീണ്ടും ഒരു _പാസം_ ഫെസ്റ്റിവൽ ഉറപ്പിച്ച ട്രെയ്*ലർ, പ്രതീക്ഷയുടെ ഭാരങ്ങൾ ഇല്ലാതെ കഞ്ഞി പ്രതീക്ഷിച്ചു പോയിട്ട് നല്ല ഒന്നാന്തരം സദ്യ കിട്ടിയ അവസ്ഥ

    കഥയൊക്കെ ഒരുപാട് തവണ കണ്ടത് തന്നെ, അതിനെ നന്നായി പാക്കേജ് ചെയ്തിട്ടുണ്ട് വംശിയുടെ തിരക്കഥയും സംവിധാനവും. ഒരിടത്ത് പോലും അരോചകം ആയി പോകുന്ന കാഴ്ചകൾ ആരിലും വരാതെ മിതമായി അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വലിയൊരു പ്ലസ് പോയിന്റ് ഗാനരചനയും തിരക്കഥാസഹായവും കൂടി ചെയ്*ത വിവേക് ഒരുക്കിയ ഡയലോഗുകൾ ആണ്. പ്രേക്ഷകർ എപ്പോൾ അയ്യേ എന്നു പറയുമെന്ന് കൃത്യമായ ധാരണയുള്ള വിവേക് അത് അതേ നാണയത്തിൽ തിരിച്ചടിച്ച് ഒരുപാട് സീനുകൾ കിടു ലെവൽ ആക്കി.

    ശരത്കുമാർ 👌🏼ജയസുധ👍🏽 ശ്രീകാന്ത്, ശ്യാം, പ്രകാശ് രാജ്, പ്രഭു, ഗണേഷ് വെങ്കട്ടരാമൻ, യോഗി ബാബു ഒക്കെ കിട്ടിയ വേഷം ഭംഗിയാക്കി.

    _സരിലേരു നീക്കെവ്വരു_ എന്നതിലെ പോലെ രാഷ്മിക കുളമാക്കുമോ എന്നു കരുതിയിടത്ത് കൃത്യമായ മീറ്ററിൽ സംവിധായകൻ നിർത്തി ഒരു വലിയ ട്രോൾ കമ്മ്യുണിറ്റിയെ നിരാശരാക്കി

    3 സീനിൽ വന്ന് എസ് ജെ സൂര്യ കലക്കിയിട്ട് പോയി

    സച്ചിൻ എന്ന ചിത്രത്തിന് ശേഷം ആ റൊമാന്റിക് അടുത്ത വീട്ടിലെ പയ്യൻ അമ്മാചെല്ലം ഇളയദളപതിയെ അതിന്റെ പരിപൂർണതയിൽ 100% കഥാപാത്രമായി പഞ്ച് ലൈനും ആക്ഷനും ഒന്നുമില്ലാതെ വിജയ് നിറഞ്ഞാടുന്ന കാഴ്ച്ച. കോമഡി സീനുകൾ എല്ലാം വർക്ക് ആയി. ഇടയ്ക്ക് ഈ വിജയ് കൂടി വരണം മാസ്സ് ഒന്നുമില്ലാതെ. രണ്ടാം പകുതി കമേർഷ്യൽ മാസ് സിനിമ പാക്കേജിൽ ദളപതി മോഡിൽ ആണെങ്കിലും ഒരിടത്തും നമുക്ക് ഓവർ ആയി തോന്നില്ല എന്നത് സംവിധായകന്റെ കഴിവ് കൂടി ആണ്.

    തമന്റെ പാട്ടുകളെക്കാൾ പശ്ചാത്തല സംഗീതം ആണ് കൂടുതൽ നന്നായത്

    vfx എന്ന ഏരിയ ആണ് ചിത്രത്തിന്റെ മൈനസ്, പ്രത്യേകിച്ച് നായകന്റെ ഇൻട്രോ സോങ്ങ് ആ ലൊക്കേഷനുകളിൽ പോയി എടുക്കാതെ സ്റ്റുഡിയോ സെറ്റ് കൃത്യമായി വിളിച്ചോതുന്ന വർക്ക് അരോചകമായി

    പൊങ്കൽ സീസണിൽ തിയറ്ററിൽ കയ്യടിച്ച് ആസ്വദിച്ചു കണ്ടിറങ്ങാവുന്ന നല്ല സിനിമ

  12. #1360
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,281

    Default

    തുണിവ്

    എച്ച് വിനോദ് എന്ന സംവിധായകൻ വലിമൈ എന്ന ചിത്രത്തിന്റെ ക്ഷീണം തീർക്കാൻ വീണ്ടും അജിത്തിനൊപ്പം. ട്രെയ്*ലർ കണ്ടപ്പോ ചെറിയ പ്രതീക്ഷ തോന്നി

    ആദ്യ പകുതി ത്രിൽ ഇല്ലാത്ത ത്രില്ലർ ലെവലിൽ നിർഗുണ ചിത്രമായി. രണ്ടാം പകുതി തുടക്കം കൈവിട്ട കാഴ്ച്ച ആയിരുന്നു എങ്കിലും അത് കഴിഞ്ഞ് വരുന്ന ഭാഗങ്ങൾ പ്രേക്ഷകരെ കയ്യിലെടുക്കുന്ന രീതിയിൽ വളരെ നന്നായി പോയി. പക്ഷെ കലാശക്കൊട്ട് എന്ന പേരിൽ നടത്തിയ വെടിവെപ്പും ചേസും ഭേദപ്പെട്ട് വന്ന പടത്തെ പിന്നോട്ടടിക്കുന്ന കാഴ്ച്ച. മൊത്തത്തിൽ ഒരു നല്ല കോർ പ്ലോട്ട്, അതിലേക്ക് ഒരു വലിയ സ്റ്റാർ വരുമ്പോൾ ആളെ എന്താക്കി കാസ്റ്റ് ചെയ്യണം എന്നതിലും അത് വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിലും സംവിധായകൻ അമ്പേ പരാജയപ്പെടുന്ന കാഴ്ച്ച

    അജിത് കിട്ടിയ വേഷം നന്നായി ചെയ്തിട്ടുണ്ട്, താരത്തെയോ നടനെയോ ഉപയോഗിക്കുന്ന പ്രത്യേകിച്ച് സീനുകൾ ഒന്നും തന്നെ സ്ക്രിപ്റ്റിൽ ഇല്ല. മഞ്ജു വാര്യരുടെ ആ ട്രെയിലറിൽ ഉള്ള ഗൺ ഫൈറ്റ് അല്ലാതെ പ്രത്യേകിച്ച് ഒന്നുമില്ല. ബാക്കി നടീനടന്മാർ ഒക്കെ കിട്ടിയ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്.

    ഗാനങ്ങൾ ബി ജി എം സൗണ്ട് മിക്സിങ് എന്നിവ 👎🏼

    തിരക്കഥ ശിവ കാർത്തികേയൻ അല്ലേൽ വിജയ് സേതുപതി ഒക്കെ ചെയ്യാനുള്ള ഐറ്റം മാത്രം, അജിത് വന്നപ്പോ ഒരു ഫ്ലാഷ്ബാക്കും 2 ഗാനങ്ങളും കൂടി എന്നു മാത്രം

    _ഭക്ഷണത്തിൽ മാത്രമല്ല, ഇപ്പോഴത്തെ തോക്കിലെ ബുള്ളറ്റിലും മായമാണ്, 4 വെടി കൊണ്ടാലും ഒരു പ്രശ്നവുമില്ല_

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •