മംമ്ത മോഹന്*ദാസ് വിവാഹിതയായി
Published on Wed, 12/28/2011 - 15:39 ( 1 hour 2 min ago)
(+)(-) Font Size
ShareThis
കോഴിക്കോട്: പ്രശസ്ത തെന്നിന്ത്യന്* സിനിമാ താരം മംമ്ത മോഹന്*ദാസ് വിവാഹിതയായി. ബഹ്*റൈനില്* ബിസിനസുകാരനായ പ്രജിത്ത് പത്മനാഭനാണ് മംമ്തയുടെ കഴുത്തില്* താലി ചാര്*ത്തിയത്. രാവിലെ പതിനൊന്നിന് കോഴിക്കോട് കടവ് റിസോര്*ട്ടിലായിരുന്നു വിവാഹ ചടങ്ങ്. കുടുംബാംഗങ്ങളും സിനിമാരംഗത്തെ ചുരുക്കം ചിലരും മാത്രമാണ് ചടങ്ങില്* പങ്കെടുത്തത്.
11.11.11 എന്ന മാന്ത്രിക തീയതിയിലായിരുന്നു മംമ്തയുടെ വിവാഹനിശ്ചയം നടന്നത്. മംമ്തയുടെ കുടുംബസുഹൃത്താണ് പ്രജിത്ത് പത്മനാഭന്*. ഹരിഹരന്റെ 'മയൂഖം'എന്ന സിനിമയിലൂടെയാണ് മംമ്ത വെളളിത്തിരയിലെത്തിയത്.