Get ready for Conductor job in KSRTC
December 15, 2012Featured, Mathrubhumi, News
കെ.എസ്.ആര്*.ടി.സിയിലെ കണ്ടക്ടര്* നിയമനത്തിനുള്ള സാധ്യതാപട്ടിക പി.എസ്.സി. തയാറാക്കി. അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. 80,000-ത്തിനും ഒരു ലക്ഷത്തിനുമിടയ്ക്ക് ഉദ്യോഗാര്*ഥികള്* പട്ടികയിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പി.എസ്. സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റപ്പട്ടികയാണിത്.
2010-ലാണ് പി.എസ്.സി. ഈ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചത്. 6.30 ലക്ഷം പേര്* അപേക്ഷിച്ചു. 2012-ല്* മൂന്നു ഘട്ടമായി നടത്തിയ പരീക്ഷയ്ക്ക് 3.26 ലക്ഷം പേര്* ഹാജരായി. ഇതില്*നിന്നാണ് പട്ടിക തയാറാക്കിയത്.
മൂന്ന് പരീക്ഷകളുടെയും മാര്*ക്ക് ഏകീകരിച്ചാണ് ഉദ്യോഗാര്*ഥികളുടെ അന്തിമ മാര്*ക്ക് നിശ്ചയിച്ചത്. പട്ടികയിലുള്*പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും രേഖാ പരിശോധനകള്*ക്കും ശേഷമാണ് റാങ്ക്*ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 9016 ഒഴിവുകള്* പി.എസ്.സിക്ക് റിപ്പോര്*ട്ട് ചെയ്തിരുന്നതെങ്കിലും ഇപ്പോള്* അത്രയും നിലവിലില്ലെന്നാണ് കെ.എസ്.ആര്*.ടി.സിയുടെ നിലപാട്. സര്*ക്കാര്* ഉത്തരവനുസരിച്ച് 4000-ത്തോളം പേരെ സ്ഥിരപ്പെടുത്തിയതായും കെ.എസ്.ആര്*.ടി.സി. അറിയിച്ചിട്ടുണ്ട്. എന്നാല്* ആദ്യം റിപ്പോര്*ട്ട് ചെയ്ത ഒഴിവുകള്*ക്ക് ആനുപാതികമായ സാധ്യതാപട്ടികയാണ് പി.എസ്.സി. ഇപ്പോള്* തയാറാക്കിയിരിക്കുന്നത്.
2013 മാര്*ച്ചോടെ റാങ്ക്*ലിസ്റ്റ് പ്രസിദ്ധീകരിച്ച് അഡൈ്വസ്*ചെയ്യാനാണ് പി.എസ്.സിയുടെ നീക്കം.
നിരവധി വനിതാ അപേക്ഷകരും കണ്ടക്ടര്*പരീക്ഷ എഴുതിയിരുന്നു. എന്നാല്* ഇവര്*ക്ക് ശാരീരിക അളവില്* ഇളവ് അനുവദിച്ചിട്ടില്ല. 158 സെന്റീമീറ്റര്* ഉയരവും 76 സെന്റീമീറ്റര്* നെഞ്ചളവും വേണമെന്നാണ് വ്യവസ്ഥ. പട്ടികജാതി-വര്*ഗക്കാര്*ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.