Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ബംഗളൂരു-എറണാകുളം റൂട്ട് കുത്തകയാക്കി കര്*ണാടക; കേരളത്തിന് മൂന്ന് ബസ് മാത്രം
ബംഗളൂരു: യാത്രാക്ളേശം അനുഭവപ്പെടുന്ന ബംഗളൂരു-എറണാകുളം റൂട്ടില്* കര്*ണാടക ആര്*.ടി.സി പ്രതിദിനം ആറ് സര്*വീസ് നടത്തുമ്പോള്* കേരള ബസുകള്* മൂന്നെണ്ണം മാത്രം. ദീര്*ഘദൂര യാത്രക്കാര്*ക്ക് സൗകര്യപ്രദമായ രീതിയില്* എ.സിയാണ് കര്*ണാടകയുടെ കൂടുതല്* ബസുകളും. കേരള ബസുകളില്* രണ്ടെണ്ണം സൂപ്പര്* എക്സ്പ്രസും ഒന്ന് സൂപ്പര്* ഡീലക്സ് എയര്* ബസും. ഇവയില്* രണ്ടെണ്ണവും കോഴിക്കോട് വഴിയായതിനാല്* എറണാകുളം യാത്രക്കാര്*ക്ക് ഉപയോഗപ്രദമാകുന്നില്ല. നേരത്തെ ഗൂഡല്ലൂര്*, നിലമ്പൂര്* വഴി എറണാകുളം ബസ് സര്*വീസ് തുടങ്ങിയെങ്കിലും രാത്രിയാത്രാ നിരോധത്തെ തുടര്*ന്ന് പിന്*വലിക്കുകയായിരുന്നു.
എറണാകുളത്തേക്കുള്ള കര്*ണാടക ബസുകളെല്ലാം സേലം വഴിയായതിനാല്* സമയം ലാഭിക്കാനുമാകുന്നു. കര്*ണാടക ആര്*.ടി.സി പ്രതിദിനം ആറ് സര്*വീസുകള്* നടത്തുന്നതിന് പുറമെ യാത്രാതിരക്ക് കണക്കിലെടുത്ത് വെള്ളിയാഴ്ചകളില്* എറണാകുളത്തേക്കും ഞായറാഴ്ചകളില്* ബംഗളൂരുവിലേക്കും സ്പെഷല്* എ.സി ബസും ഓടിക്കുന്നു. ഐരാവത് ക്ളബ് ക്ളാസ് (ബെന്*സ് എ.സി) മള്*ട്ടി ആക്സില്* -രണ്ട്, ഐരാവത് ക്ളബ് ക്ളാസ് (വോള്*വോ എ.സി) മള്*ട്ടി ആക്സില്* -ഒന്ന്, എ.സി സ്ളീപര്* -ഒന്ന്, രാജഹംസ എക്സിക്യൂട്ടിവ് -രണ്ട് എന്നിവയാണ് കര്*ണാടകയുടെ സര്*വീസുകള്*. രാജഹംസ ഒഴികെയുള്ള ബസുകളില്* 900ത്തിന് മേലെയാണ് ടിക്കറ്റ് നിരക്കെങ്കിലും യാത്രക്കാര്* കുറവില്ല. അവധിക്ക് മുമ്പുള്ള ദിനങ്ങളില്* നാട്ടിലേക്കും അവധി കഴിയുന്ന ദിനങ്ങളില്* ബംഗളൂരുവിലേക്കും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്.
ടിക്കറ്റ് ചാര്*ജ് കുറവാണെങ്കിലും യാത്രക്കാരെ വലക്കുന്നതാണ് കേരള ആര്*.ടി.സി ബസുകളുടെ സമയക്രമം. സൂപ്പര്* എക്സ്പ്രസില്* 468 രൂപയും (സേലം വഴി 42സൂപ്പര്* ഡീലക്സില്* 578 രൂപയുമാണ് ചാര്*ജ്.
എന്നാല്*, കോഴിക്കോട്, മൈസൂര്* വഴിയുള്ള ബസ് ബംഗളൂരുവില്* എത്താന്* 15 മണിക്കൂര്* വേണം. മുത്തങ്ങയില്* യാത്രാനിരോധം ഉള്ളതിനാല്* രാത്രി ഈ ബസുകള്* അതിര്*ത്തിയില്* കിടക്കുകയും ചെയ്യുന്നു. പാലക്കാട്, സേലം വഴിയുള്ള ബസും കൂടുതല്* സമയമെടുത്താണ് ബംഗളൂരുവിലെത്തുന്നത്. അതേസമയം, കര്*ണാടക ബസുകള്* ബംഗളൂരു-എറണാകുളം റൂട്ടില്* ഓടിയെത്താന്* എടുക്കുന്നത് പത്ത്-പത്തര മണിക്കൂറാണ്.കര്*ണാടകക്ക് തമിഴ്നാടുമായുള്ള ഗതാഗതക്കരാറില്* കൂടുതല്* കിലോമീറ്ററിന് അനുമതിയുള്ളതിനാലാണ് കര്*ണാടക ആര്*.ടി.സി സേലം വഴി ബസുകള്* ഓടിക്കുന്നത്. കര്*ണാടകയുടെ എറണാകുളം ബസുകള്* കര്*ണാടകയിലൂടെ ഓടുന്നത് 40 കിലോമീറ്റര്* (ബംഗളൂരു-ഹൊസൂര്*) മാത്രമാണ്. കേരളവും കര്*ണാടകയുമായി ഗതാഗതക്കരാറില്* കൂടുതല്* കിലോമീറ്റര്* സര്*വീസിന് അനുമതിയുണ്ടെങ്കിലും തമിഴ്നാടുമായി കുറവാണ്. ഇതാണ് തമിഴ്നാട്ടിലൂടെയുള്ള സര്*വീസ് കുറയാന്* കാരണമെന്ന് കേരള ആര്*.ടി.സി അധികൃതര്* ചൂണ്ടിക്കാട്ടുന്നു.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........