Sponsored Links ::::::::::::::::::::Remove adverts | |
ആസ്ഥാനമന്ദിരം ഉള്*പ്പെടെ 50 സ്ഥാപനങ്ങള്* പണയത്തിലെന്ന് കെ.എസ്.ആര്*.ടി.സി.
കടം 3371.42 കോടി രൂപ
![]()
തിരുവനന്തപുരം: ആസ്ഥാനമന്ദിരം ഉള്*പ്പെടെ 35 ഡിപ്പോകളും പാപ്പനംകോട് സെന്*ട്രല്*വര്*ക്*സ് ഉള്*പ്പെടെ 15 വര്*ക്ക്*ഷോപ്പുകളും യാര്*ഡുകളും പണയത്തിലെന്ന് കെ.എസ്.ആര്*.ടി.സി. വിവിധ ധനകാര്യ സ്ഥാപനങ്ങളില്*നിന്നായി എടുത്ത 2112.38 കോടി രൂപ വായ്പയ്ക്ക് ഈടായിട്ടാണ് ഈ വസ്തുവകകള്* നല്*കിയിട്ടുള്ളത്. ഇതിനുപുറമെ കെ.ടി.ഡി.എഫ്.സി, സര്*ക്കാര്* വായ്പകള്* കൂടി കണക്കിലെടുക്കുമ്പോള്* മൊത്തം ബാധ്യത 3371.42 കോടി രൂപയാകും.
കെ.ടി.ഡി.എഫ്.സി.യുടെ 1200 കോടി രൂപയുടെ വായ്പ തീര്*ക്കാന്*വേണ്ടി പൊതുമേഖലാ ബാങ്കുകളിലാണ് കൂടുതല്* വസ്തുവകകള്* ഈട് നല്*കിയിട്ടുള്ളത്. ചീഫ് ഓഫീസ്, സിറ്റി ഗ്യാരേജ്, സിറ്റി ഡിപ്പോ, സ്റ്റാഫ് ട്രെയിനിങ് കോളേജ്, പാപ്പനംകോട് സെന്*ട്രല്*വര്*ക്*സ്, മാവേലിക്കര റീജണല്* വര്*ക് ഷോപ്പ്, തമ്പാനൂര്*, ഈഞ്ചയ്ക്കല്* ഡിപ്പോകള്* തുടങ്ങി തന്ത്രപ്രധാനമായ സ്ഥാപനങ്ങളെല്ലാം പൊതുമേഖലാ ബാങ്കുകള്*ക്ക് ഈട് നല്*കി.ഇവ പണയപ്പെടുത്താന്* മാത്രം ഇടനിലക്കാര്*ക്ക് രണ്ടുകോടി രൂപ നല്*കിയിരുന്നു.
പാലക്കാട് ജില്ലാ സഹകരണ ബാങ്കില്* നിന്നും 293 കോടി രൂപയാണ് വായ്പ വാങ്ങിയത്. കോഴിക്കോട്, എടപ്പാള്*, ആലുവ വര്*ക്ക് ഷോപ്പുകളും പൊന്നാനി സ്റ്റേഷനുമാണ് ഈട് നല്*കിയത്. എറണാകുളം ജില്ലാ സഹകരണ ബാങ്കിന് 191 കോടി രൂപയുടെ ബാധ്യതയാണുള്ളത്. എറണാകുളം ബസ് സ്റ്റേഷന്*, കാരയ്ക്കാമുറി, ബോട്ട് യാര്*ഡ്, തേവര ബസ് സ്റ്റേഷന്* എന്നിവയാണ് ഈട്.
എസ്.ബി.ടി. മിഡ് കോര്*പ്പറേറ്റ് ബ്രാഞ്ചില്* നിന്നും 120 കോടി രൂപയാണ് വായ്പ വാങ്ങിയത്. വെള്ളനാട്, പെരിന്തല്*മണ്ണ, പെരുമ്പാവൂര്* ഡിപ്പോകളാണ് ഇവിടെ പണയത്തിലുള്ളത്. പവര്* ഫിനാന്*സ് കോര്*പ്പറേഷനുള്ള 50 കോടി രൂപ വായ്പയില്* പാലക്കാട് ബസ് സ്റ്റേഷനാണ് ഈട് നല്*കിയത്.
ഹഡ്*കോ നല്*കിയ വായ്പകള്*ക്ക് ചേര്*ത്തല, ആര്യനാട്, കണ്ണൂര്*, മാനന്തവാടി, കാട്ടാക്കട, ചേര്*ത്തല ഡിപ്പോകളാണ് പണയപ്പെടുത്തിയത്. 2016 ല്* ഇതുവരെ 260 കോടി രൂപ കെ.ടി.ഡി.എഫ്.സി.യില്* നിന്നും സര്*ക്കാര്* ഈടില്* വായ്പ വാങ്ങിയിട്ടുണ്ട്.
പണയത്തിലുള്ള വസ്തുവകകളില്* ഭൂരിഭാഗവും സര്*ക്കാര്* കെ.എസ്.ആര്*.ടി.സി.ക്ക് നല്*കിയവയാണ്. തിരുവനന്തപുരത്ത് നഗരത്തിനുള്ളില്* മാത്രം 7.83 ഹെക്ടര്* ഭൂമി കെ.എസ്.ആര്*.ടി.സി.ക്കുണ്ട്. ഇവയെല്ലാം പണയത്തിലാണ്. 126.74 ഹെക്ടറാണ് കെ.എസ്.ആര്*.ടി.സി.ക്ക് സംസ്ഥാനത്തുള്ളത്. ഇതില്* 40.32 ഹെക്ടറിന് പട്ടയം ലഭിച്ചിട്ടില്ല.
Innalathe Ganesante Niyama sabha prsangam kettu; KSRTC poottippoyal 1 masam party-kal thozhilalikalude koode kaanum, pinne aarum thirinju nokkilla ennu.
ee masam sambalam mudangiyappol sahathapikkan pothujanam aarum undayirunnilla ennum.
ഇതാ, ഗണേശ് പറഞ്ഞ ആ സ്വർണ്ണപ്പല്ല് വലിച്ചൂരൽ ..! കെഎസ്ആർടി സർവീസ് നടത്തുന്നത് കാലിയായ സീറ്റുകളുമായി; സ്വകാര്യ ബസുകൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ജീവനക്കാരും
തിരുവനന്തപുരം: കെഎസ്ആർടിസി എന്നത് മുങ്ങുന്ന കപ്പലാണ് എന്ന വാദമാണ് ആ വകുപ്പിലെ മേധാവികൽക്കും തൊഴിലാളികൾക്കുമുള്ളത്. എന്നാൽ പത്തനാപുരം എംഎൽഎയും മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായ കെബി ഗണേശ്*കുമാർ പറഞ്ഞത് പോലെ കെഎസ്ആർടിസി എന്ന വെന്റിലേറ്ററിൽ കിടക്കുന്ന മുത്തശ്ശിയുടെ സ്വർണ്ണപല്ല് ഊരിയെടുക്കുന്നത് ആ വകുപ്പിലെ തൊഴിലാളികൾ തന്നെയാണെന്നാണ്. ലാഭകരമായ റൂട്ട് സ്വകാര്യന്മാർക്ക് തീറെഴുതിയ സർക്കാർ തന്നെയാണ് ഈ സംഭവത്തിലെ ഒന്നാം പ്രതി. വണ്ടി കാലിയായി ഓടിയാലും ശമ്പളം ലഭിക്കും എന്നതു കൊണ്ട് ജീവനക്കാർക്കും ആത്മാർത്ഥത കുറവാണ്.
കെഎസ്ആർടിസിയുടെ കടയ്ക്കൽ കത്തി വെയ്ക്കുന്നത് ജീവനക്കാർ തന്നെയാണെന്നും എന്നാൽ സ്വന്തം കഞ്ഞിയിൽ പാറ്റയിടുന്ന നിലപാടാണ് ഇതെന്നും ഗണേശ്*കുമാർ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ലോബികളെ സഹായിക്കാൻ വേണ്ടിയാണ് ജീവനക്കാർ ഇപ്രകാരം ചെയ്യുന്നത്. അവർ മനസ്സിലാക്കേണ്ടകാര്യം നിസ്സാരമാണ്. കഴിഞ്ഞ മാസം ശമ്പളം ലഭിച്ചത് 5ാം തീയതിയാണ്. ഇതേ തുടർന്ന് ജീവനക്കാർ സമരം ചെയ്യുകയും ചെയ്തിരുന്നു. ബസ്സുകൾ ഓടിയില്ലെന്നും ജനങ്ങൾക്ക് ബുദ്ധിമുണ്ടായതുമൊക്കെയാണ് എല്ലാ മാദ്ധ്യമങ്ങളും വാർത്തയാക്കിയത്.
സ്വന്തം അസ്ഥിവാരം തോണ്ടികൊണ്ടാണ് സ്വകാര്യ ലോബിയെ തങ്ങൾ സഹായിക്കുന്നതെന്ന് ജീവനക്കാർക്ക് അറിയാത്തതുകൊണ്ടണോ അതോ അറിഞ്ഞില്ലെന്ന് ഭാവിക്കുകയാണോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. കെഎസ്ആർടിസിയിൽ നിന്നും സർക്കാർ വിവിധ മണ്ഡലങ്ങളിലേക്ക് ബസ്സുകൾ നൽകിയെങ്കിലും പലതും ഇപ്പോഴും ഓടിതുടങ്ങിയിട്ടില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നൽകിയതും ഈ സർക്കാരിന്റെ കാലത്ത് നൽകിയതുമായ ബസ്സുകൾ പോലും പല മണ്ഡലങ്ങളിലും ഓടാത്തതിന് കാരണം ജീവനക്കാരാണ് എന്ന് നിയമ സഭയിൽ ഗണേശ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഗണേശ്*കുമാർ ജീവനക്കാർക്ക് നൽകിയ മുന്നറിയിപ്പ് വെറുതേയല്ല. കെഎസആർടിസി എന്ന സ്ഥാപനം പൂട്ടിപ്പോയാൽ സർക്കാറിനോ ജനങ്ങൾക്കോ അല്ല നഷ്ടം. ജനങ്ങൾക്ക് എന്തായാലും യാത്രാ സൗകര്യം സർക്കാർ ഒരുക്കും. കെഎസആർടിസിക്ക് പകരം സ്വകാര്യ ബസ്സുകൾ വരും. ജോലിയില്ലാതെ ജീവനക്കാർ സമരം ചെയ്താൽ എംഎൽഎമാരും പ്രതിപക്ഷവും മാദ്ധ്യമങ്ങളുമെല്ലാം ഒരു മാസം ശബ്ദമുണ്ടാക്കും അത് കഴിഞ്ഞാൽ പന്തല് കെട്ടി തിരുവനന്തപുരത്ത് സമരം ചെയ്താൽ ആരും തിരിഞ്ഞ് നോക്കില്ലെന്ന ഗണേശ്*കുമാറിന്റെ വാക്കുകൾ സംഭവിക്കാതിരിക്കണമെങ്കിൽ ജീവനക്കാർ കൂടുതൽ ആത്മാർത്ഥ കാണിക്കുക തന്നെ വേണം.
നാളെ മുതൽ പത്തനംതിട്ടയിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയ സർവീസ് ആരംഭിക്കും
10,000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തും![]()
തിരുവനന്തപുരം∙ 10,000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ള സർവീസുകൾ നിർത്തലാക്കാൻ കെഎസ്ആർടിസി എംഡി എം.ജി.രാജമാണിക്യം ഡിപ്പോകൾക്കു നിർദേശം നൽകി. വനമേഖല ഉൾപ്പെടെ മറ്റു സേവനങ്ങളില്ലാത്ത മേഖലകളിൽ വരുമാനം നോക്കാതെ സർവീസ് നടത്തും. നഷ്ടത്തിലോടുന്നവയ്ക്കു പകരം പുതിയ റൂട്ടുകളിൽ സർവീസ് തുടങ്ങും.
കെഎസ്ആർടിസിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ധനവും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെ ഒരു ബസിന് ദിവസം 7800 രൂപ ചെലവുവരുന്നുണ്ട്. ഡീസലിനു മാത്രം ശരാശരി ചെലവ് 4500 രൂപയാണ്. നേരത്തെ പ്രതിദിനവരുമാനമായി കെഎസ്ആർടിസി നിശ്ചയിച്ചിരുന്ന മിനിമം തുക 7000 രൂപയായിരുന്നു.
ജീവനക്കാർ അനധികൃതമായി ഹാജരാകാതിരിക്കുന്നതുമൂലം സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാനും നിർദേശം നൽകി. കഴിഞ്ഞ ദിവസം 300 ബസുകളാണ് ജീവനക്കാരില്ലാതെ മുടങ്ങിയത്. അനധികൃതമായി ഹാജരാകാതിരുന്ന 17 ജീവനക്കാരെ പുറത്താക്കി. രണ്ടും മൂന്നും വർഷങ്ങളായി ജോലിക്കെത്താത്തവരും ഇക്കൂട്ടത്തിലുണ്ട്.
കട്ടപ്പുറത്തുള്ള ബസുകൾ നിരത്തിലിറക്കാനുള്ള നടപടി ഫലം കണ്ടുതുടങ്ങി. കട്ടപ്പുറത്തായിരുന്ന നൂറോളം ബസുകൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരത്തിലിറങ്ങി. ഇതോടെ വരുമാനം അഞ്ച് കോടിയിൽ നിന്ന് 5.2 കോടിയായി. ദീർഘദൂര ബസുകളിൽ കണ്ടക്ടർക്കു പകരം കണ്ടക്ടർ ലൈസൻസുള്ള രണ്ടു ഡ്രൈവർമാരെ നിയോഗിക്കും.
ജിപിഎസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതോടെ ട്രെയിനുകളുടെ മാതൃകയിൽ ബസുകൾ എവിടെ എത്തിയെന്ന് അറിയാൻ യാത്രക്കാർക്കു കഴിയും. ടിക്കറ്റിനു പകരം എറണാകുളത്ത് സ്വകാര്യ ബസുകളിൽ നടപ്പാക്കിയ മാതൃകയിൽ സ്ഥിരം യാത്രികർക്കും വിദ്യാർഥികൾക്കും കാർഡ് സംവിധാനം ഏർപ്പെടുത്തും. തിരുവനന്തപുരത്തു സ്ത്രീ യാത്രികർക്കായി പ്രത്യേക ബസ് സർവീസുകൾ തുടങ്ങാനും പദ്ധതിയുണ്ട്.