Page 356 of 452 FirstFirst ... 256306346354355356357358366406 ... LastLast
Results 3,551 to 3,560 of 4516

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #3551
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,931

    Default


    ജോലി ചെയ്യാതെ ശമ്പളം വാങ്ങിയിരുന്ന ഡബിൾ ഡ്യൂട്ടി സംവിധാനം പൊളിച്ചടുക്കി; ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ലക്ഷങ്ങൾ ലാഭിക്കും; ഒപ്പിട്ട് യൂണിയൻ പ്രവർത്തനത്തിന് പോയ ഭരണകക്ഷി യൂണിയൻ സെക്രട്ടറിക്ക് റെഡ് കാർഡ്; കണ്ടക്ടറായി ജോലിക്ക് കയറി കെഎസ്ആർടിസി മുടിപ്പിച്ചിരുന്ന എക്*സിക്യൂട്ടീവ് ഡയറക്ടർമാർ പരിഭ്രാന്തിയിൽ: പിണറായിയുടെ ഉറച്ച പിന്തുണയോടെ കെഎസ്ആർടിക്ക് ജീവശ്വാസം നൽകാൻ അവസാന ശ്രമവുമായി രാജമാണിക്യം

    തിരുവനന്തപുരം: കെഎസ്ആർടിയെ നന്നാക്കാൻ ശ്രമിച്ച ഗത്യന്തരമില്ലാതെ പിന്മാറിയവരാണ് മുൻകാലങ്ങളിലെ ഉദ്യോഗസ്ഥരും മന്ത്രിമാരുമെല്ലാം. മാറി മാറി വരുന്ന സർക്കാറുകൾക്ക് ഏറ്റവും അധികം ബാധ്യത വരുത്തിവെക്കുന്നതും ഈ സ്ഥാപനം തന്നെയാണ്. ഇപ്പോൾ പ്രതിമാസം ശമ്പളം പോലും നൽകാൻ സാധിക്കാത്ത വിധത്തിൽ കുളം തോണ്ടിയിരിക്കയാണ് കെഎസ്ആർടിസിയുടെ പ്രവർത്തനം. ഒരു സ്വകാര്യ ബസുള്ളവൻ പോലും വലിയ മുതലാളിയാകുന്ന കാലത്താണ് ആയിരക്കണക്കിന് ബസുകൾ ഉള്ള കെഎസ്ആർടിസി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് എന്ന് ഓർക്കുമ്പോഴാണ് എത്രത്തോളം കെടുകാര്യസ്ഥത ഇക്കാര്യത്തിൽ നിലനിൽക്കുന്നു എന്ന് ബോധ്യമാകുക. ജീവനക്കാർ മുതൽ മന്ത്രിമാർ വരെയുള്ളവർ ആനവണ്ടിയുടെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് ഉത്തരവാദികളാണ്. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ജീവനക്കാരും കെഎസ്ആർടിസിക്ക് നഷ്ടം സമ്മാനിക്കുന്നു എന്ന് പറയേണ്ടി വരും.
    എന്നാൽ, ജീവനക്കാരുടെ ജോലി സംവിധാനത്തിൽ സമൂലമായ മാറ്റം വരുത്തി ഊർദ്ധശ്വാസം വലിക്കുന്ന കെഎസ്ആർടിസിയെ ലാഭകരമാക്കാനുള്ള ശ്രമങ്ങളാണ് പുതിയ എം ഡി രാജമാണിക്യം കൈക്കൊള്ളാൻ ഒരുങ്ങുന്നത്. ഇതോടെ ജീവനക്കാരിൽ നല്ലൊരു ശതമാനവും എതിർപ്പുയർത്തി രംഗത്തെത്തി. ഡബിൾ ഡ്യൂട്ടി സംവിധാനം പൊളിച്ചെഴുത്തി കൊണ്ടുള്ള പരിഷ്*ക്കാരമാണ് അദ്ദേഹം കൊണ്ടുവരാൻ ഒരുങ്ങുന്നത്. നാളിതുവരെ ആരും നടപ്പിലാക്കാൻ ധൈര്യപ്പെടാത്ത മൂന്ന് നീക്കങ്ങളാണ് രാജമാണിക്യത്തിന്റെ മനസിൽ.


    ഡ്രൈവർക്കും കണ്ടക്ടർ ഡബിൾ ഡ്യൂട്ടി നൽകിവരുന്ന സംവിധാനം പൊളിച്ചെഴുതും. നിലവിൽ ഡബിൾ ഡ്യൂട്ടി എന്ന പേരിൽ 16 മണിക്കൂർ ജോലി ചെയ്യേണ്ടതിന് പകരം 12 മണിക്കൂറോളം മാത്രമാണ് പലപ്പോഴും ജോലി ചെയ്യുന്നത്. എന്നാൽ, ഡബിൾ ഡ്യൂട്ടിയുടെ പണം നൽകേണ്ടിയും വരുന്നു. ഈ സംവിധാനത്തിലൊരു പൊളിച്ചെഴുത്താണ് ഉദ്ദേശിക്കുന്നത്. ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തുക എന്നതാണ് മറ്റൊരു കാര്യം. ഇത് വഴി ലക്ഷങ്ങൾ പ്രതിമാസം ലാഭിക്കാൻ സാധിക്കും. ദ്വീർഘദൂര സർവീസുകളുടെ കാര്യത്തിലാണ് ഈ സംവിധാനം ഗുണപ്രദമാകുക. കണ്ടക്ടറും ഡ്രൈവറും എന്ന നിലവിലെ സംവിധാനത്തിന് പകരം കണ്ടക്ടറുടെയും ഡ്രൈവറുടെയും റോൾ വഹിക്കുന്ന രണ്ട് പേരെ ദ്വീർഘദൂര സർവീസുകളിൽ നിയോഗിക്കും.
    കണ്ടക്ടറായും ക്ലർക്കായും പ്രവേശിച്ച് പിന്നീട് രാഷ്ട്രീയ പിൻബലത്തിൽ പ്രമോഷൻ നേടി ഉന്നത സ്ഥാനങ്ങൾ നേടിയെടുക്കുന്ന ശീലത്തിനും ഇതോടെ അറുതി വരാത്തുക എന്നതാമ് മൂന്നാമത്തെ നീക്കം. ഇതിനെ എതിർത്തു കൊണ്ടാണ് എക്*സിക്യൂട്ടീവ് ഡയറക്ടർമാർ തന്നെയാണ് രംഗത്തുള്ളത്. ആരും കൈവയ്ക്കാൻ തയ്യാറാകാത്തതും എക്കാലത്തും കെഎസ്ആർടിസിയുടെ വിജയത്തിനു തടസ്സമായി നിന്നിരുന്ന യൂണിയൻ നേതാക്കളുടെ ഇടയിലേക്കു തന്നെയായിരുന്നു രാജമാണിക്യം മറ്റു എക്*സിക്യുട്ടീവ് ഡയറക്ടറുമാരുമായി പരിശോധനയ്ക്ക് പോയത്. ഈ യാത്രയിൽ ജോലി ചെയ്യാതെ യൂണിയൻ കളിച്ച് ശമ്പളം വാങ്ങിയിരുന്നവർക്ക് മേലും പിടി വീണു.

    കെഎസ്ആർടിസി എംഡിയുടെ പരിശോധനയെ ഓപ്പറേഷൻസ് അഡ്*മിനിസ്*ട്രേഷൻ വിഭാഗം തലവന്മാർ എതിർത്തിരുന്നു. എന്നാൽ, രാജമാണിക്യത്തിന്റെ നിശ്ചയദാർഢ്യത്തിനു പിന്നിൽ അവർക്കു മുട്ടു മടക്കേണ്ടി വന്നു. ഹാജർ പരിശോധനയിൽ ഭരണക്ഷി യൂണിയൻ ഉന്നത നേതാവ് ഒപ്പിട്ടിട്ട് യൂണിയൻ പ്രവർത്തനത്തിന് പോയത് എംഡി കയ്യോടെ പിടികൂടി. യൂണിയൻ നേതാവിന്റെ രക്ഷക്കെത്തിയ അഡ്*മിനിസ്*ട്രേഷൻ വിഭാഗം നേതാവിനും ശകാരം കിട്ടിയെന്നാണ് അറിയുന്നത്. തൊണ്ടിയോടെ പിടികൂടിയതിനാൽ പണിമുടക്കു പോയിട്ട് ഒന്നു പ്രതികരിക്കാൻ കൂടി യൂണിയനായില്ല. അച്ചടക്കത്തിനു തന്നെയാണ് പ്രഥമ പരിഗണനയെന്നും അതിൽ വീഴ്*ച്ച വരുത്തുന്ന ആരെയും രക്ഷിക്കില്ല എന്നു മാത്രമല്ല അടിയന്തിര നടപടിയുണ്ടാകുയെന്ന സന്ദേശവും നൽകാൻ രാജമാണിക്യത്തിനായി.

    അനധികൃതമായി ജോലിക്കു ഹാജരാകാതെ സർവ്വീസ് മുടങ്ങിയതിന്റെ പേരിൽ നിരവധി ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ എക്*സിക്യൂട്ടീവ് ഡയറക്ടർ( ഇഡി)വിജിലൻസ് ഇതോടെ തയ്യാറായിട്ടുണ്ട്. സമയം കളയാതെ അടിയന്തിര നടപടികളുണ്ടായപ്പോൾ യൂണിയൻ നേതൃത്വം പകച്ചു. ചീഫ് ഓഫീസിലെ വിജിലൻസ് വിഭാഗത്തിൽ പണിയെടുക്കുന്ന ഓഫീസർമാരിൽ മുഴുവൻ ഭരണകക്ഷി തൊഴിലാളി യൂണിയൻ അംഗങ്ങളും നേതാക്കളുമാണ്. അവർ തീരുമാനിച്ചാൽ ആരുടെ പേരിലും എന്തു പരാതികളും ഉണ്ടാക്കാം. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പോലും നടത്താതെ ആരെ വേണമെങ്കിലും സസ്*പെൻഡ് ചെയ്യാം. വേണ്ടപ്പെട്ടവരുടെ ഫയലുകൾ മുക്കാം അതായിരുന്നു ഇന്നലെകളിൽ സംഭവിച്ചത്. എന്നാൽ രാജമാണിക്യ ഭരണത്തിൻ കീഴിയിൽ എക്*സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിനെ നിയന്ത്രിക്കാൻ ഭരണകക്ഷി യൂണിയനായില്ല. അങ്ങനെ വന്നപ്പോൾ ബസ്സുകളിലും ബസ്സ് സ്റ്റേഷനുകളിലും ഇഡി വിജിലൻസിനെതിരെ പോസ്റ്റർ പ്രളയമായി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകാനാണ് എംഡിയുടെ തീരുമാനം.
    ദ്വീർഘദൂര സർവീസ് നടത്തുന്ന ബസുകളിൽ ഇതുവരെ ഡ്രൈവർക്കും കണ്ടക്ടർക്കും ഡബിൾ ഡ്യൂട്ടിയാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, ഇതി മുതൽ ഈ സംവിധാനത്തിൽ മാറ്റം വരുത്താൻ രാജമാണിക്യം തയ്യാറാകും. ഇത്തരം സർവ്വീസുകൾ ലാഭത്തിലാക്കാൻ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമായിരുന്നു ഡ്രൈവർ കണ്ടക്ടർ പദ്ധതി. ഇക്കാര്യത്തിൽ വേഗത്തിൽ തന്നെ തീരുമാനം കൈക്കൊള്ളാണ് നീക്കം.
    പ്രതിവർഷം 500 കോടിയിലധികം രൂപ താഴെയുണ്ടാക്കുന്ന സംവിധാനമായിരുന്നു ജീവനക്കാരുടെ ഡബിൾ ഡ്യൂട്ടി സംവിധാനം. 2 മണിക്കൂർ വണ്ടി ഓടിച്ചാൽ പോലും 8 മണിക്കൂറിന്റെ ശമ്പളം കിട്ടുന്ന പരിപാടിയായിരുന്നു അത്. 16 മണിക്കൂർ വണ്ടി ഓടിക്കേണ്ട ഡബിൾ ഡ്യൂട്ടിയിൽ വണ്ടി ഓടിക്കുന്നത് 10 മുതൽ 12 മണിക്കൂർ വരെ മാത്രം. കർണ്ണാടകത്തിലും തമിഴ് നാട്ടിലുമൊക്കെ ഇത്തരം ഡ്യൂട്ടികൾക്ക് ഒരു റൂട്ടിലും 5 മണിക്കൂർ കഴിഞ്ഞുള്ള സമയത്തിന് മണിക്കൂർ ശമ്പളവുമാണ്. 1 20 ലക്ഷം ജനങ്ങൾ പണിയെടുക്കുന്ന ആന്ധ്ര ഗതാഗത കോർപ്പറേഷനിലും സ്ഥിതി ഇതു തന്നെയാണ് സ്ഥിതി.
    ഡബിൾ ഡ്യൂട്ടി സമ്പ്രദായത്തിനു പകരം 8 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയും ബാക്കിയുള്ളതിന് മണിക്കൂർ ശമ്പളവും എന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വിശദമായ മണിക്കൂർ കണക്കെടുക്കുകയാണ് യൂണിറ്റ് തലത്തിൽ ഇൻസ്*പെക്ടർമാർ. ഊണും ഉറക്കവുമില്ലാതെ ഫയലുകൾ വീട്ടിൽ കൊണ്ടു പോയി ആവശ്യമായ വിശദാംശങ്ങൾ തയ്യാറാക്കുകയാണിവർ. ഇതിലൊന്നും പ്രതികരിക്കാനോ പ്രതിഷേധിക്കാനോ സാധിക്കില്ലെന്ന് ഓഫീസർമാരായ അവർക്കറിയാം. അങ്ങനെ ചെയ്താൽ നിലവിലുള്ള തൊഴിലാളി യൂണിയൻ സംരക്ഷണം പോലും അവർക്കു നഷ്ടപ്പെടും.
    ഡ്രൈവർക്കും കണ്ടക്ടർ ഡബിൾ ഡ്യൂട്ടി സംവിധാനത്തിന്റെ പൊളിച്ചെഴുത്തൽ എന്നീ വിപ്ലവ തീരുമാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകുന്നത് ഓപ്പറേഷൻസ് അഡ്*മിന്*സ്*ട്രേഷൻ വിഭാഗങ്ങളുടെ ചുമതലയുള്ള 2 എക്*സിക്യുട്ടീവ് ഡയറക്ടർമാരാണ്. സിഐടിയു യൂണിയന് വേണ്ടിയാണ് വർ കരുക്കൽ നീക്കുന്നതെന്നാണ് ആക്ഷേപം. സ്വകാര്യ ബസുകളുമായി മത്സരിച്ചോടുന്ന കെഎസ്ആർടിസി ബസുകളിൽ 60 ശതമാനമെങ്കിലും കടുത്ത നഷ്ടത്തിലാണ്. ഒരു കിലോമീറ്റർ ഓടിക്കാൻ 55 രൂപ ചെലവാകുന്നിടത്ത് ഈ സർവ്വീസുകൾക്കു കിട്ടുന്നത് കിലോമീറ്ററിന് 20 മുതൽ 24 രൂപ വരെ മാത്രമാണ്. തീരെ അദ്ധ്വാന ഭാരമില്ലാത്ത സർവ്വീസുകളാണിവ. പ്രതിദിനം 440 മുതൽ 550 കിലോമീറ്റർ വരെ ഓടുമ്പോൾ സ്വകാര്യ ബസിന്റെ പുറകെ ആളില്ലാതെ ഓടിക്കുന്ന ഇത്തരം സർവ്വീസുകൾ പ്രതിദിനം 250 മുതൽ 280 കിലോമീറ്റർ വരെ മാത്രമാണ് ഓടിക്കേണ്ടത്. 10, 000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ള ഓർഡിനറി സർവ്വീസുകളെ പുനർ ക്രമീകരിക്കാൻ എംഡി ഉത്തരവിട്ടുവെങ്കിലും ഓപ്പറേഷൻസ് വിഭാഗം മേധാവി അതു നടപടിയിലെടുക്കാതിരിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയാണ്. ഇങ്ങനെ നഷ്ടത്തിന് ഒരു പരിധിവരെ കാരണക്കാർ കെഎസ്ആർടിസി ജീവനക്കാരുമാണ്. സ്വകാര്യ ബസുകളുമായുള്ള ഒത്തുകളിയായി ഇതിന് വ്യാഖ്യാനിക്കുന്നവർ ഏറെയാണ്.
    ഏറെ വിവാദമായ 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കലിലും സ്വകാര്യ ബസുകാർക്ക് വേണ്ടി വകുപ്പ് മേധാവികൾ ഒളിച്ചു കളിച്ചുവെന്ന ആരോപണമുണ്ട്. കാലാവധി കഴിഞ്ഞ നിരവധി സ്വകാര്യ സൂപ്പർ ക്ലാസ്സ് ബസുകൾ ഏറ്റെടുക്കാതെ ഓപ്പറേഷൻസ് ഡയറക്ടർ ബസുടമകളെ സഹായിച്ചിരുന്നു. ആ ബസുകൾക്ക് മാത്രം പകരം കെഎസ്ആർടിസി ഏറ്റെടുത്ത നിരവധി സ്വകാര്യ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ പിന്നീട് ടെലിഫോൺ സന്ദേശത്തിലൂടെ ഇഡി ഓപ്പറേഷൻസ് നിർത്തലാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്യുകയാണ്. വാക്കാലുള്ള നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ റദ്ദാക്കിയ ഇത്തരം കേസുകളിൽ വിജിലൻസ് അന്വേഷണത്തിനു തയ്യാറെടുക്കുകയാണ് രാജമാണിക്യം.
    ഇഡി ഓപ്പറേഷൻസിന്റെ വാക്കാലുള്ള നിർദ്ദേശത്തെ തുടർന്ന് ഏറ്റെടുത്ത ബസുകളോടുക്കാത്ത യൂണിറ്റ് അധികാരികളായിരിക്കും പ്രശ്*നത്തിലാകുക. പുതിയ എക്*സിക്യുട്ടീവ് ഡയറക്ടർമാർ അധികാരത്തിലെത്തിയ ശേഷമാണ് പ്രതിദിന കളക്ഷനിൽ വൻ കുറവുണ്ടായത്. 5.75 കോടി വരുമാനം 4. 15 കോടിയായി കുറഞ്ഞു. പ്രതിദിന വരുമാന കറവ് ഒന്നര കോടി. ഇങ്ങനെ വരുനമാനം കുറക്കാൻ സർവ്വീസുകൾ റദ്ദാക്കുന്നതിനു നേതൃത്വം നൽകുന്നത് യൂണിയൻ നേതാവായിരുന്നു എന്ന ആക്ഷേപവുമുണ്ട്.
    ഇതൊക്കെ മനസ്സിലാക്കിയാണ് കെഎസ്ആർടിയിലസുടെ വിജിലൻസിന്റെ തലപ്പത്ത് ഉത്തന പൊലീസ് ഉദ്യോഗസ്ഥൻ വരണമെന്നും വിജിലൻസ് വകുപ്പിൽ നിന്നും യൂണിയൻ നേതാക്കളായ ഇൻസ്*പെക്ടർമാരെ ഒഴിവാക്കണമെന്നും രാജമാണിക്യം നിർദ്ദേശിക്കുന്നത്. അതേസമയം നഷ്ടത്തിൽ നിന്നും കരകയറ്റി പൊതുഗതാഗത സംവിധാനം നിലനിർത്താൻ വേണ്ടി കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ പിന്തുണ രാജമാണിക്യത്തിനുണ്ട്. ഇപ്പോഴത്തെ നിലയിൽ വകുപ്പ് കാര്യമായി മുന്നോട്ടു പോകില്ലെന്ന കാര്യം എന്തായാലും ഉറപ്പാണ്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3552
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,931

    Default

    60 വര്*ഷങ്ങളില്* കേരളവും വാഹനങ്ങളും

    1938 ഫെബ്രുവരി 20-ന് തിരുവിതാംകൂര്* രാജകുടുംബാംഗങ്ങളുമായി തമ്പാനൂരില്*നിന്ന് കവടിയാറിലേക്ക് നടത്തിയ ബസ് യാത്രയിലാണ് കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തിന്റെ ചരിത്രം തുടങ്ങുന്നത്. അന്നത്തെ തിരുവിതാംകൂര്* രാജാവായിരുന്ന ചിത്തിര തിരുനാള്* ബാലവര്*മയാണ് ആദ്യ ബസ് സര്*വ്വീസ് ഉദ്ഘാടനം ചെയ്തത്. 33 ബസുമായി പ്രവര്*ത്തനം തുടങ്ങിയ ഈ സംവിധാനം ഐക്യകേരള രൂപീകരണത്തോടെ പൂര്*ണമായും സംസ്ഥാന ഗതാഗതവകുപ്പിന്റെ ഭാഗമായി. കഴിഞ്ഞ 60 വര്*ഷങ്ങള്*ക്കിടെ അശോക് ലയ്*ലാന്റ്, ടാറ്റ മോട്ടോഴ്*സ്, ഐഷര്* മോട്ടോഴ്*സ്, വോള്*വോ, സ്*കാനിയ എന്നീ കമ്പനികളാണ് കെഎസ്ആര്*ടിസി ബസുകള്* നിര്*മിക്കുന്നത്.


  4. #3553
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,931

    Default

    സ്റ്റേറ്റ് മോട്ടോര്* സര്*വ്വീസ് എന്ന പേരില്* അറിയപ്പെട്ട ആദ്യ പൊതു ഗതാഗത സംവിധാനം 1965ലാണ് കെഎസ്ആര്*ടിസിയായി മാറിയത്. അന്ന് 901 കെഎസ്ആര്*ടിസി ബസാണ് ഉണ്ടായിരുന്നതെങ്കില്* ഇന്നത് 6184 ആയി ഉയര്*ന്നു. കെഎസ്ആര്*ടിസിക്കൊപ്പം രൂപത്തില്* അടിമുടി മാറ്റത്തോടെ റോയലായി 2014ല്* ലോ ഫ്*ളോര്* ബസുകളുമായി കെയുആര്*ടിസിയും പ്രവര്*ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ആകെ ബസ് സര്*വ്വീസില്* 20 ശതമാനം ഒഴിച്ച് ബാക്കിയത്രയും പ്രൈവറ്റ് ബസുകളുടെ നിയന്ത്രണത്തിലാണെന്നതും മലയാളക്കരയിലെ വിരോധാഭാസമാണ്. ആദ്യ കാലത്ത് അര ചക്രമായിരുന്ന മിനിമം ചാര്*ജ്, ഇന്ന് 70 രൂപയിലെത്തി നില്*ക്കുന്നു (വോള്*വോ MULTI AXLE).


  5. Likes wayanadan liked this post
  6. #3554
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,931

    Default

    2016 കണ്*ട്രോളര്* ആന്*ഡ് ഓഡിറ്റര്* ജനറല്* കണക്ക് പ്രകാരം സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്* ഒരു വര്*ഷം കെഎസ്ആര്*ടിസി മാത്രമുണ്ടാക്കുന്ന നഷ്ടം 508 കോടിയാണ്. അനുദിനം കേരള സ്റ്റേറ്റ് റോഡ് ട്രാന്*സ്*പോര്*ട്ട് കോര്*പ്പറേഷന്* തകര്*ച്ചയിലേക്ക് കൂപ്പുകുത്തുകയാണെങ്കിലും സാധാരണക്കാരന് ഇന്നും വിശ്വാസത്തിന്റെയും സ്വീകാര്യതയുടെയും ഓര്*മ്മപ്പെടുത്തലായി കെഎസ്ആര്*ടി നിലകൊള്ളുന്നു. ഏറ്റവും ഒടുവിലായി ദിവസങ്ങള്*ക്ക് മുന്*പ് സമ്മര്*ദ്ദിത പ്രകൃതിവാതകം (CNG) ഇന്ധനമാക്കി ആദ്യ കെഎസ്ആര്*ടിസി ബസും സംസ്ഥാനത്ത് പുറത്തിറക്കി.

  7. Likes wayanadan liked this post
  8. #3555
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,931

    Default

    500ഉം 1000വും വാങ്ങാത്ത കെഎസ്ആർടിസി 2000 കൊടുത്താൽ ബാക്കി നൽകുന്നത് നിരോധിച്ച നോട്ടുകൾ; ചോദ്യം ചെയ്ത യാത്രക്കാരനെ ഡിപ്പോയിൽ ഇറക്കി ഭീഷണിപ്പെടുത്തി; ടിക്കറ്റിന്റെ പുറത്ത് ബാക്കി എഴുതി വീട്ടിൽ പൊയ്*ക്കോളാൻ ഡിപ്പോ മാനേജർ: കെഎസ്ആർടിയിൽ കയറിയ കുറ്റത്തിന് ഒരു യാത്രക്കാരൻ ശിക്ഷിക്കപ്പെട്ടത് ഇങ്ങനെ

    തിരുവനന്തപുരം: നോട്ട് നിരോധനം സാധാരണക്കാരെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനും, യാത്ര ചെയ്യാനും പോലും ചില്ലറയില്ലാതെ നട്ടം തിരിയുകയാണ് പൊതുജനം. ഈ ദുരിതം എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് വിവരിക്കാൻ പ്രയാസമാണ്. സർക്കാർ സംവിധാനങ്ങളും നോട്ടു നിരോധനത്തിന്റെ പേരിൽ ജനങ്ങളെ വട്ടം ചുറ്റിക്കുന്നു എന്നതാണ് ദുരിതം വർദ്ധിപ്പിക്കുന്ന കാര്യം. ഇതിന്റെ ഒടുവിലെ ഉദാഹരണമാണ് അജീഷ് ലാൽ എന്ന യുവാവിന് നേരിടേണ്ടി വന്ന ദുരനുഭവം. അജീഷ് ചെയ്ത കുറ്റം യാത്ര ചെയ്യാൻ വേണ്ടി കെഎസ്ആർടിസിയെ ആശ്രയിച്ചു എന്നതും ബാങ്കിൽ നിന്നും മാറ്റിക്കിട്ടിയ 2000 രൂപ നോട്ട് കണ്ടക്ടറെ ഏൽപ്പിച്ചു എന്നതുമാണ്. ഈ ഒറ്റക്കാരണം കൊണ്ട് തന്നെ ഒരു ദ്ിവസം മുഴുവനാണ് ജീവനക്കാരുടെ മോശം പെരുമാറ്റം കാരണം അജീഷ് ലാലിന് നഷ്ടമായത്.
    ടിക്കറ്റിന്റെ പണമായി രണ്ടായിരം രൂപ നൽകിയതിന്റെ ബാക്കിയായി കണ്ടക്ടർ നൽകിയ അസാധുവാക്കപ്പെട്ട നോട്ടുകൾ വാങ്ങാൻ വിസമ്മതിച്ചതോടെയായാണ് ഇതിന്റെ പേരിൽ യുവാവിനോട് ജീവനക്കാർ പ്രതികാരം തീർത്തത്. താൻ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത യാത്രയാണ് ഇതെന്ന് അജീഷ് ലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. അത്രയ്ക്ക് ജീവനക്കാർ എന്നെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. കൈയിൽ പകരം നൽകാൻ ചില്ലറയുണ്ടായിട്ടും അത് നൽകാതെ തന്നെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തതെന്നാണ് അജീഷ് വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് അജീഷ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

    ഇന്ന രാവിലെ 10.30ന് കരുനാഗപ്പള്ളിയിൽ നിന്നും ബസിൽ കയറിയ തനിക്ക് പിന്നീട് രക്ഷപെടാൻ സാധിച്ചത് 3.30തോടെയാണെന്ന് അജീഷ് പറയുന്നു. അതിന വേണ്ടി നെടുമങ്ങാട് വരെ അധികമായി യാത്ര ചെയ്യേണ്ടിയും പരാതി നൽകേണ്ടിയും വന്നു. കൂടാതെ ബാക്കി തുക ലഭിക്കാൻ വേണ്ടി നിരവധി ഓഫീസുകൾ കയറിയിറങ്ങേണ്ടിയും വന്നു. രാവിലെ ബസിൽ കയറിയപ്പോൾ മറ്റു് മാർഗ്ഗങ്ങളില്ലാത്തതിനാൽ 2000 രൂപയുടെ നോട്ട് നൽകി ടിക്കറ്റെടുത്തു. ചില്ലറയില്ലാത്തതു കൊണ്ടാണ് ഈ പണം നൽകുന്നതെന്ന് പറയുകയും ചെയ്തു. എന്നാൽ ടിക്കറ്റ് ചെലവായ തുക കിഴിച്ച് ബാക്കി 1918 രൂപ തരാൻ പിൻവലിച്ച 500 രൂപയാണ് തന്നത്. ഇത് സ്വീകരിക്കാൻ താൻ വിസമ്മതിച്ചതോടെയാണ് ജീവനക്കാർ മോശമായി പെരുമാറിയത്. ഞാനെന്തോ കൊടിയ അപരാധം ചെയ്തു എന്ന വിധത്തിലായിരുന്നു ഇവരുടെ പ്രതികരണം.
    'ആർ.പി.ഇ 50' എന്ന നമ്പറിലുള്ള ബസിലാണ് യാത്ര ചെയ്തത്. ബസ് കണ്ടക്ടർ ബാലൻസ് തന്നതിൽ രാജ്യത്ത് നിരോധിച്ച 500 രൂപ നോട്ട് കൈപ്പറ്റിയില്ല. രാജ്യത്ത് വാലിഡ് ആയിട്ടുള്ള നോട്ട് നൽകുമ്പോൾ നിങ്ങൾ നിരോധിച്ച നോട്ട് ഞാനെങ്ങനെ കൈപ്പറ്റുമെന്ന് മറുചോദ്യം ഞാൻ ചോദിക്കുകയുണ്ടായി. എന്നാല്, ഇതോടെ മുടന്തൻ ന്യായങ്ങൾ നിരത്തി കണ്ടക്ടർ. തന്ന കാശ് തിരികെ നൽകി ബസ്സിൽ നിന്നിറങ്ങാനാണ് ആദദ്യം പറഞ്ഞത്. എന്നാൽ, മറ്റ് മാർഗ്ഗമില്ലാതെ കയ്യിൽ ആ കാശ് വാങ്ങി. തിരുവനന്തപുരം എത്തുമ്പോഴെങ്കിലും ചില്ലറ ഇണ്ടെങ്കിൽ ദയവായ് മാറ്റി തരണമെന്ന് പറയുകയും ചെയ്തു.

    ബസ് തിരുവനന്തപുരത്ത് എത്തിയപ്പോൾ ഉദ്യോഗസ്ഥരെ കണ്ട് പണം മാറ്റണമെന്ന് ഞാൻ പറത്തതും ജീവനക്കാർക്ക് ഇഷ്ടമായില്ല. ഇത് ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ടില്ല. മാത്രമല്ല, തന്നോട് കയർത്തു സംസാരിക്കുകുയം ചെയ്തു. കിട്ടിയത് വേണേൽ വാങ്ങിയിട്ട് പോകാൻ പറഞ്ഞു. അതു കഴിയില്ലല്ലൊ സർ.. മറ്റൊരാളുടെ നോട്ട് ഞാൻ ബാങ്കിൽ കൊണ്ടു പോയി മാറിയെടുത്താൽ നിയമപരമായ തെറ്റലെന്ന തിരികേ ചോദിക്കുകയും ചെയ്തു. അപ്പോൾ അവർ തന്നോട് വീണ്ടും പ്രതികാരത്തോടെയാണ് പെരുമാറിയത്. തുടർന്ന് കാശ് തിരികേ വാങ്ങിയ ശേഷം യാത്ര ചെയ്ത ടിക്കറ്റിന് പുറകിൽ ബാക്കി രൂപ (191 എഴുതി കണ്ടക്ടർ ഒപ്പിട്ട് തന്നു. ഇവിടെ നിന്നും പണം നൽകില്ലെന്നും. വണ്ടി നെടുമങ്ങാടുള്ളതാണെന്നും അവിടെ പോയി വാങ്ങിക്കോളാനുമായി.
    ഇതോടെ തിരുവനന്തപുരം വരെ മാത്രം യാത്ര ചെയ്യേണ്ട ഞാൻ നെടുമങ്ങാട്ടേക്ക് പോകേണ്ടി വന്നു. അതേ വണ്ടിയിൽ നെടുമങ്ങാട് ചെന്ന് ചോദിച്ചപ്പോൾ നിങ്ങൾ ഒരു പരാതി ഡി.ടി ഓഫീസർക്ക് എഴുതി നൽകാൻ പറയുകയാണ് ചെയ്തത്. ഒരു യാത്രചെയ്തതിന് ഇത്രയും ബുദ്ധിമുട്ട് സഹിക്കണമല്ലോ എന്ന് ഗതികെട്ട് പറയുകയും ചെയ്തു. ഇതോടെ ആ ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറുകയാണ് ഉണ്ടായത്. നിന്നോട് ഇതുവരെ മാന്യമായിട്ടാ സംസാരിച്ച്,. ഇനി വേണേൽ മുകളിൽ പോയി പരാതി നൽകി വാങ്ങിച്ചൊ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുകളിൽ പോയപ്പോൾ ട്രഷറിയിൽ പോകാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ അതേ കണ്ടക്ടർ ഒത്തിരി ചില്ലറ നോട്ടുകൾ ട്രഷറിയിൽ അടയ്കുന്ന കാഴ്*ച്ചയാണ് കണ്ടത്. ഇതോടെ തന്നോട് പ്രതികാരം തീർത്തതാണെന്ന് വ്യക്തമായി.

    ട്രഷറിയിലെ ഉദ്യോഗസ്ഥയോട് ചോദിച്ചപ്പോൾ ഇപ്പോഴാണല്ലൊ ഇയാൾ എല്ലാ കാശും അടച്ചതെന്ന് പറഞ്ഞു. കണ്ടക്ടറോട് ചോദിച്ചപ്പോൾ ഇതിനൊക്കെ ഓരോ നിയമമുണ്ട് അതുപോലയേ നൽകാനാകൂ എന്നു പറഞ്ഞു. പിന്നാലെ ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയി. ഞാനാകട്ടെ വിശന്നു വലഞ്ഞ് അവിടെയിരുന്നു. അഞ്ച് മണിക്കൂർ ഇരുന്ന ശേഷമാണ് പണം കൈയിൽ കിട്ടിയത്. ഇത്രയും ദുരിതം നിറഞ്ഞ ഒരു ദിവസം അടുത്തിടെ എനിക്കുണ്ടായിരുന്നില്ല. മണിക്കൂറുകൾ ക്യൂ നിന്ന് ലഭിച്ച 2000 രൂപ ശരിക്കും ബുദ്ധിമുട്ടായി. സാധാരണക്കാരുടെ ദുരിതം എത്രത്തോളമാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റമാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്നും അജീഷ് മറുനാടനോട് പറഞ്ഞു.

  9. #3556
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,931

    Default

    ലണ്ടനിൽ നിന്നും കേരളം കാണാൻ എത്തിയ സായിപ്പന്മാർക്ക് 400 രൂപയുടെ ചില്ലറ ഇല്ലാത്തതിനാൽ യാത്ര മുടങ്ങി; തതുല്യമായ പെൻസ് എണ്ണി വാങ്ങി യാത്രയനുവദിച്ച് കണ്ടക്ടർ


    വണ്ടിപ്പെരിയാർ: നോട്ട് അസാധുവാക്കലിൽ പെട്ടത് വിദേശികളാണ്. അവരോടെ കൈയിലുള്ള കറൻസി എല്ലാം കടലാസിന്റെ വിലയുള്ളതായി മാറി ഒറ്റ ദിവസം കൊണ്ട്. അങ്ങനെ അവർ വലഞ്ഞു. ഇതിനിടെയിൽ നോട്ടുകൾ മാറിയെടുക്കാൻ കഴിയാതെ വന്ന വിദേശസഞ്ചാരികൾക്കു യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി കണ്ടക്ടർ ഏവരുടേയും കൈയടിയും നേടി.
    കുമളി ഡിപ്പോയിലെ കണ്ടക്ടർ നിസാം പി.അബ്ബാസാണ് വിദേശ നാണയമായ പൗണ്ട് സ്വീകരിച്ച് സഞ്ചാരികൾക്കു യാത്രയൊരുക്കിയത്. എ.ടി.എം.കൗണ്ടറിനുമുന്നിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും പണം ലഭിക്കാതെവന്നതോടെയാണ് ലണ്ടൻ സ്വദേശിയായ സ്റ്റുവർട്ടും സുഹൃത്തും കുമളി സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ എത്തിയത്. കോട്ടയത്തേക്ക് പോകേണ്ടതാണെന്നും ടിക്കറ്റ് ചാർജ് എത്രയാണെന്ന് ചോദിക്കുകയും ചെയ്തു.

    ഇന്ത്യൻ കറൻസിയായി ഇവരുടെ പക്കലുള്ളത് 140 രൂപ മാത്രം. ക്രെഡിറ്റ് കാർഡുകളും പൗണ്ടും കൈവശമുണ്ട്. എന്നാൽ, ടിക്കറ്റ്ചാർജായി നൽകേണ്ടത് 174 രൂപയാണ്. നാൽപ്പത് രൂപയ്ക്ക് സമാനമായ പൗണ്ടിന്റെ നാണയത്തുട്ടുകൾ കാണിച്ച് തങ്ങളുടെ നിസ്സഹായത സഞ്ചാരികൾ വിവരിച്ചു. തുടർന്നാണ് സ്റ്റേഷൻ മാസ്റ്റർ റഷീദ് പി.എം., കണ്ടക്ടർ നിസാം എന്നിവർ ഇവർക്ക് യാത്രചെയ്യാനുള്ള സാഹചര്യം ഒരുക്കിയത്. അടിയന്തര ഘട്ടത്തിൽ സഹായമേകിയ കെ.എസ്.ആർ.ടി.സി.ക്ക് 'നന്ദി' പറഞ്ഞാണ് സഞ്ചാരികൾ ലക്ഷ്യസ്ഥാനത്തേക്ക് പോയത്. സഞ്ചാരികൾ നൽകിയ പൗണ്ട്, രൂപയാക്കി മാറ്റിയെടുക്കുമെന്ന് നിസാം പറഞ്ഞു.
    40 രൂപയ്ക്ക് സമാനമായ പൗണ്ടിന്റെ നാണയത്തുട്ടുകൾ(പെൻസ്) സ്വീകരിച്ച് കണ്ടക്ടർ നിസാം ഇവർക്ക് യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കി. അടിയന്തര സാഹചര്യത്തിൽ സഹായം നൽകിയ കെ.എസ്.ആർ.ടി.സി യ്ക്ക് നന്ദി പറഞ്ഞാണ് സഞ്ചാരികൾ കോട്ടയം സ്റ്റാൻഡിൽ ബസിറങ്ങിയത്.

  10. #3557
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,931

    Default

    Quote Originally Posted by BangaloreaN View Post
    Latest Vanitha has some article on Kerala trip in KSRTC.
    @ALEXI, could you please post that?
    @ALEXI, ithu kittumo????

  11. #3558
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,355

    Default

    Quote Originally Posted by BangaloreaN View Post
    @ALEXI, ithu kittumo????









  12. #3559
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,447

    Default


  13. #3560
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,447

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •