
Originally Posted by
wayanadan
കണ്ണൂര്*-കാസര്*കോട് കെ.എസ്.ആര്*.ടി.സി ചെയിന്* സര്*വിസ് പുനഃക്രമീകരിക്കും
കാസര്*കോട്: നഷ്ടത്തിലായ കെ.എസ്.ആര്*.ടി.സിയെ കര കയറ്റാന്* നിലവിലുള്ള ചെയിന്* സര്*വിസുകള്* പുനഃക്രമീകരിക്കാന്* തീരുമാനം. കണ്ണൂര്*-കാസര്*കോട് ദേശീയ പാതയിലൂടെ നിലവിലെ സര്*വിസ് പുതുക്കി പത്തു മിനുട്ടില്* ഒരു ബസ് എന്ന രീതിയില്* സര്*വിസ് ആരംഭിക്കാനാണു പദ്ധതി.
തീരുമാനം സര്*ക്കാര്* അംഗീകരിക്കുകയാണെങ്കില്* ഈ ആഴ്ച തന്നെ സര്*വിസ് തുടങ്ങാനാകുമെന്നു കണ്ണൂര്*, കാസര്*കോട് ട്രാന്*സ്*പോര്*ട്ട് ഓഫിസര്*മാര്* അറിയിച്ചു. 35 ബസുകളാണ് ഷെഡ്യൂളിട്ടിരിക്കുന്നത്. 10 ബസുകള്* കാസര്*കോട്ടു നിന്നും 12 ബസുകള്* കണ്ണൂരില്* നിന്നും ഒന്*പതു ബസുകള്* പയ്യന്നൂരില്* നിന്നും നാലു ബസുകള്* കാഞ്ഞങ്ങാട്ടുനിന്നും സര്*വിസ് തുടങ്ങും. നിലവിലെ ഷെഡ്യൂള്* പ്രകാരം കനത്ത നഷ്ടമാണു കോര്*പറേഷനുണ്ടാകുന്നത്.
സ്*പെയര്*പാര്*ട്ടുകള്* ആവശ്യത്തിനു ലഭിക്കാത്തതുകാരണം പല ബസുകളും കട്ടപ്പുറത്താണ്. കണ്ണൂരില്* 110ഉം കാസര്*കോട്ട് 77ഉം ബസുകളാണ് സര്*വിസ് നടത്തുന്നത്. പുതിയ മാറ്റ പ്രകാരം കാസര്*കോടുനിന്നു രാത്രി പത്തിനും ബസോടിക്കാന്* തീരുമാനമുണ്ട്.