chennai illa as per this : http://ksrtcedp.com/route/index.php
yes madurai, nagercoil undu...pinne kure undu: thirunelvely, kollur mookambika (karnataka), velamkanni
Sponsored Links ::::::::::::::::::::Remove adverts | |
chennai illa as per this : http://ksrtcedp.com/route/index.php
yes madurai, nagercoil undu...pinne kure undu: thirunelvely, kollur mookambika (karnataka), velamkanni
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
ഏറെ കൊട്ടിഘോഷിച്ച മിന്നൽ സർവീസും വൻ നഷ്ടത്തിൽ; ഒരു മാസം കൊണ്ട് തുലച്ചത് അരക്കോടി രൂപ! മിക്ക സർവീസുകൾക്കും ഫാസ്റ്റ് പാസഞ്ചറിന്റെ വരുമാനം പോലുമില്ല; വൻ ലാഭമെന്ന പ്രചരണം നടത്തുന്നത് രണ്ടു ദിവസത്തൈ കളക്ഷൻ ഒരു ദിവസത്തെയെന്ന് തെറ്റിദ്ധരിപ്പിച്ച്.
തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള എംഡി രാജമാണിക്യത്തിന്റെ ശ്രമങ്ങളോട് പൊതുസമൂഹത്തിന് നല്ല മതിപ്പു തന്നെയാണുള്ളത്. എന്നാൽ, അദ്ദേഹത്തിന്റെ ആഗ്രഹത്തിന് അനുസരിച്ച് കോർപ്പറേഷനിലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നില്ലെന്നതാണ് അറിയുന്നത്. കെഎസ്ആർടിസി മിന്നൽ സർവീസ് തുടങ്ങുന്നതിന് പിന്നിൽ രാജമാണിക്യത്തിന്റെ ബുദ്ധി കൂടി ഉണ്ടായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച പോലെ വിജയത്തിലല്ല മിന്നൽ സർവീസ് എന്നാണ് വ്യക്തമാകുന്ന വിവരം. കലക്ഷനിലും അമ്പരിപ്പിക്കുന്ന നേട്ടവുമായി കുതിക്കുകയാണ് മിന്നൽ സർവീസ് എന്നാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ. സർവീസ് തുടങ്ങി മൂന്നാഴ്*ച്ച കൊണ്ട് 24 ലക്ഷം രൂപയുടെ വരുമാനം മിന്നൽ സർവീസ് ഉണ്ടാക്കിയെന്ന് കെഎസ്ആർടിസി അധികാരികൾ നേരത്തെ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇത് വസ്തുകൾക്ക് നിരക്കുന്നതല്ലെന്നാണ് ലഭിക്കുന്ന വിവരം.
കോർപ്പറേഷന്റെ വരുമാനം കൂട്ടാൻ ഉതകുമെന്ന് കരുതിയ മിന്നൽ സർവീസ് നഷ്ടത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം. സർവ്വീസുകൾ വൻ ലാഭത്തിലാണെന്ന അവകാശവാദം തെറ്റെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൾ. രണ്ടു ദിവസത്തൈ കളക്ഷൻ ഒരു ദിവസത്തെയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വൻ ലാഭമെന്ന കള്ള പ്രചരണം നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ചില സർവീസുകൾക്ക് മികച്ച കലക്ഷൻ ഉണ്ടെങ്കിൽും മറ്റ് സർവീസുകളുടെ കാര്യം അവതാളത്തിലാണെന്നാണ് അറിയുന്നത്.
തിരുവനന്തപുരം- പാലക്കാട,് തിരുവനന്തപുരം- കട്ടപ്പനയും സർവീസുകൾ മികച്ച കലക്ഷൻ നേടുന്നുണ്ട്. ഈ ഓഗസ്റ്റ് ഒന്നിന് കെഎസ്ആർടിസി എംഡി രാജമാണിക്യം ജീവനക്കാർക്കയച്ച കത്തിൽ കെഎസ്ആർടിസി പ്രതിദിനം 16 ലക്ഷം കിലോമീറ്റർ ഓടുമ്പോൾ 5.76 കോടി രൂപ വരുമാനവും 11.91 കോടി രൂപ ചിലവും വരുന്നുണ്ടെന്നാണ് അറിയിച്ചത്. അതിനനുവദിച്ച കെഎസ്ആർടിസിയുടെ കിലോമീറ്റർ വരുമാനം 36 രൂപയും ഒരു കിലോമീറ്റർ ഓടുന്നതിനുള്ള ചെലവ് 74. 44 രൂപയും ഓടുന്ന ഓരോ കിലോമീറ്ററിന്റെ നഷ്ടം 38. 44 രൂപയാണ്.
2017 ജനുവരി മാസത്തിലെ കണക്കെടുത്താൽ കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ കിലോമീറ്റർ വരുമാനം 31. 46 രൂപയും ഫാസ്റ്റിന്റേത് 35. 12 രൂപയായിരുന്നു. മിന്നലിലെ ഏറ്റവും വിജയകരമെന്നു കെഎസ്ആർടിസി ചൂണ്ടിക്കാണിക്കുന്ന തിരുവനന്തപുരം കാസർകോട് ബസിന്റെ 2 ദിവസത്തെ ശരാശരി കളക്ഷൻ 31700 രൂപ മാത്രമാണ്. പ്രതിദിനം ലഭിക്കുന്നത് 15850 രൂപ മാത്രം. പ്രതിദിനം ഓടുന്നത് 631 കിലോമീറ്റർ ആണെന്നിരിക്കെ ഈ മിന്നലിന്റെ കിലോമീറ്റർ വരുമാനം 25. 14 രൂപ മാത്രം.
2017 ജനുവരിയിൽ തന്നെ കാസർകോഡ് ഡിപ്പോയിലെ ഓർഡിനറി ബുസുകളുടെ കിലോമീറ്റർ വരുമാനം 34. 90 രൂപയായിരുന്നെങ്കിൽ ഫാസ്റ്റിന്റെ കിലോമീറ്റർ വരുമാനം 33. 95 രൂപയായിരുന്നു. ഓർഡിനറിയേക്കാൾ 10 രൂപ കിലോമീറ്റർ വരുമാനത്തിൽ കുറവാണ് മിന്നലുകൾക്ക്. 1 കിലോമീറ്റർ മിന്നലോടിക്കാൻ 74. 44 രൂപ ചെലവാകുമ്പോൾ മിന്നലിൽ നിന്നും ലഭിക്കുന്നത്. 25. 14 രൂപ മാത്രം പുതുതായി നടത്തിയ ഓരോ മിന്നൽ കിലോമീറ്ററിന്റെ നഷ്ടം 49. 30 രൂപ. ഒരു തിരുവനന്തപുരം കാസർകോഡ് മിന്നൽ ഓടിയെത്തുമ്പോൾ (2 ദിവസം) കെഎസ്ആർടിസിയുടെ പുതിയ നഷ്ടം 62167 രൂപ. പിന്നെങ്ങനെ കെഎസ്ആർടിസി നന്നാകും.
മറ്റു മിന്നൽ സർവ്വീസുകളും വൻ നഷ്ടത്തിലാണെന്നും തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1026 കിലോമീറ്റർ രണ്ടു ദിവസമായി ഓടുന്ന തിരുവനന്തപുരം മാനന്തവാടി മിന്നലിന്റെ ദിവസ വരുമാനം 14500 രൂപയും കിലോമീറ്റർ വരുമാനം 28. 25 രൂപയും മാത്രമാണ്. മാനന്തവാടിയിലെ ഓർഡിനറി കിലോമീറ്റർ വരുമാനം 42. 72 രൂപയും ഫാസ്റ്റിന്റേത് 30. 50 രൂപയുമാണെന്ന വസ്തുത കൂടി പരിശോധിക്കണം.
കണ്ണൂർ -തിരുവനന്തപുരം മിന്നലിന്റെ പ്രതിദിന കളക്ഷൻ 14300 രൂപയാണെന്നാണ് വ്യക്തമാകുന്നത്. കിലോമീറ്റർ വരുമാനം വെറും 27 രൂപ! കണ്ണൂരിലെ മറ്റു ഓർഡിനറി 34. 16 രൂപയും ഫാസ്റ്റിന്റേത് 34. 88 രൂപയുമാണ്. സുൽത്താൻ ബത്തേരി മിന്നലിന്റെ കിലോമീറ്റർ വരുമാനം കേവലം 29. 37 രൂപ മാത്രമാണെന്നാണ് വ്യക്തമാകുന്നത്. ബത്തേരിയിൽ നിന്നുള്ള ഓർഡിനറി ബസുകളുടെ കിലോമീറ്റർ വരുമാനം 31. 46 രൂപയാണെങ്കിൽ ഫാസ്റ്റിന്റെ കിലോമീറ്റർ വുരമാനം 35. 12 രൂപയാണ്.
തിരുവനന്തപുരം - കട്ടപ്പന മിന്നലിന് കിലോമീറ്ററിന് 35. 49 രൂപ കിട്ടുന്നു. എന്നാൽ മിന്നൽ തുടങ്ങിയതിനു ശേഷം കഴിഞ്ഞ 20 വർഷങ്ങളായി ഓടിക്കൊണ്ടിരുന്ന തിരുവനന്തുപുരം കട്ടപ്പന സൂപ്പർ ഫാസ്റ്റിന്റെ കളക്ഷൻ കുത്തനെ കുറഞ്ഞു. കട്ടപ്പന യൂണിയനിലെ ഓർഡിനറി ബസുകളുടെ ഗതാഗത കിലോമീറ്റർ വരുമാനം 31. 86 രൂപയാണെങ്കിൽ ഫാസ്റ്റിന്റെ വരുമാനം 35. 86 രൂപയാണ്. പാലക്കാട് യൂണിയനിലെ സാദാ ഫാസ്റ്റ് ഓടിയാൽ കിട്ടുന്നത് 40. 75 രൂപയാണെങ്കിൽ തിരുവനന്തപുരം മിന്നലിന്റെ കിലോമീറ്റർ വരുമാനം 37. 90 രൂപ മാത്രമാണ്. പ്രതിദിനം ഓടുന്ന കിലോമീറ്റർ ഓടുമ്പോഴാണ് അതിലും കുറഞ്ഞ കിലോമീറ്റർ ഓട്ടവുമായി മിന്നൽ.
9 മിന്നൽ പ്രതിദിനം 4027 കിലോമീറ്റർ ഓടുമ്പോൾ കിട്ടുന്ന ശരാശരി കിലോമീറ്റർ വുരമാനം 30. 75 രൂപ മാത്രം. 2017 ജനുവരിയിലെ കെഎസ്ആർടിസിയിലെ ഓർഡിനറി ബസുകളുടെ കിലോമീറ്റർ വരുമാനം 31. 46 രൂപയാണെന്നും ഓർക്കണം. ചുരുക്കത്തിൽ കെഎസ്ആർടിസിയുടെ മിന്നൽ സർവീസുകൾ കൊണ്ട് നഷ്ടം മാത്രമേ വരാനുള്ളൂ. കഴിഞ്ഞ ഒരു മാസം മിന്നൽ ഓടിയ വകയിൽ കെഎസ്ആർടിസിക്കുണ്ടായ അധിക നഷ്ടം അരക്കോടിയിലേറെ രൂപയാണ്. പ്രതിദിനം 4027 കിലോമീറ്റർ ഒരു മാസം ഓടിയപ്പോൾ 120810 കിലോമീറ്ററിൽ ആയി ഓടിയ ഓരോ കിലോമീറ്ററും 43. 60 രൂപ നഷ്ടത്തിൽ. ആകെ പ്രതിമാസ നഷ്ടം 52, 78190 രൂപ. ഒരു മിന്നലിന്റെ പ്രതിമാസ നഷ്ടം 5. 86 ലക്ഷം രൂപയും.
അതേസമയം മിന്നൽ ലാഭത്തിലാണെന്ന് നേരത്തെ കെഎസ്ആർടിസി നൽകിയ വിശദീകരണം തെറ്റിദ്ധാരണ കൊണ്ട് മാത്രമാണെന്നാണ് വ്യക്തമാകുന്നത്. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് പിന്നിൽ എക്*സിക്യുട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് അനിൽ കുമാറും അദ്ദേഹത്തെ പിന്തുണക്കുന്ന സിഐടിയു യൂണിയനും ആണെന്നാണ് ആക്ഷേപം.
ദീർഘ ദൂര റൂട്ടുകളിൽ കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാനായി കെഎസ്ആർടിസി ആവിഷ്*കരിച്ചതാണ് മിന്നൽ സർവീസുകൾ. എന്നാൽ, ഈസർവീസുകൾ നിയമം ലംഘിക്കുന്നു എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. സംസ്ഥാന ഗതാഗത അഥോറിറ്റി നിശ്ചയിച്ച വേഗ നിയന്ത്രണ ചട്ടങ്ങൾ അട്ടിമറിക്കുന്നതായാണ് മിന്നലിനെതിരായി ഉയർന്ന പരാതി. വേഗനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന റോഡുകളിൽ പോലും അമിത വേഗത്തിൽ പായുന്ന മിന്നൽ സർവീസുകൾ അപകടങ്ങൾ ഉണ്ടാക്കാൻ സാധ്യതയേറെയാണെന്നും ഇതു മുന്നിൽക്കണ്ട് ഗതാഗത നിയമങ്ങളിൽ വഴി വിട്ട് ഇളവു നൽകിയെന്നുമാണ് ആരോപണം.
നിലവിലെ നിയമപ്രകാരം എട്ടു മണിക്കൂർ 37 മിനിട്ടു കൊണ്ടാണ് വഴിയിലെവിടെയും വിശ്രമിക്കാതെ കെഎസ്ആർടിസി സൂപ്പർ ഡീലക്*സ് ബസ് തിരുവനന്തപുരത്തു നിന്നു പാലക്കാട്ടെത്തുന്നത്. തിരുവനന്തപുരം പാലക്കാട് ദേശീയ പാതയിൽ തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ 165.8 കിലോ മീറ്റർ ദൂരമുണ്ട്. ഇത് ഇരട്ടപ്പാതയാണ്. ഇത്തരം റോഡുകളിൽ മണിക്കൂറിൽ 40 കിലോ മീറ്റർ വേഗത്തിൽ ഈ ദൂരം പിന്നിടാൻ നാലു മണിക്കൂറും ഒൻപതു മിനിട്ടുമാണു സമയം വേണ്ടത്.