കൊല്ലുന്നത് പെന്*ഷനോ രാഷ്ട്രീയമോ?
നിലവില്* അമ്പത്തഞ്ചോളം ഡിപ്പോകള്* വിവിധ ബാങ്കുകളില്* പണയത്തിലാണ്. കഴിഞ്ഞ സര്*ക്കാരിന്റെ കാലത്ത് തുടങ്ങിയ പ്രവണത ഇപ്പോഴും തുടരുന്നു. ഇനിയൊരു ബാങ്കും കടം തരാത്ത സ്ഥിതിയാണിപ്പോള്*.
കേരളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടി സ്വന്തം നാടാണ്. മലയാളികളെ ഏറ്റവും കൂടുതല്* ബാധിക്കുന്നതും ഒരു പൊതുമേഖല സ്ഥാപനമാണ്. കെ.എസ്.ആര്*.ടി.സി. നാടിന്റെ നട്ടെല്ലായ യാത്രാസൗകര്യം ഒരുക്കുമ്പോഴും കേരള സ്റ്റേറ്റ് റോഡ് ട്രാന്*സ്*പോര്*ട്ട് കോര്*പ്പറേഷനെന്ന ഈ വെള്ളാന അനുദിനം കിതച്ചു കൊണ്ടിരിക്കുകയാണ്. ആരൊക്കെ ശ്രമിച്ചിട്ടും നന്നാകാത്ത ഈ വെള്ളാനയെ എങ്ങനെ രക്ഷിച്ചെടുക്കാം?
കുതിക്കാന്* കൊതിച്ച് കെ.എസ്.ആര്*.ടി.സി.
ഭാഗം 01
നിലവിലുള്ള ജോലിക്കാരേക്കാള്* പെന്*ഷന്* പറ്റി പിരിഞ്ഞവരുടെ എണ്ണം കൂടുതലുള്ള വിചിത്രമായ സാഹചര്യത്തിലാണ് കെ.എസ്.ആര്*.ടി.സി. തെഴിലാളിക്ഷേമം പേരിനു പറയാമെങ്കിലും അവിടെയും ഈ പൊതുമേഖല സ്ഥാപനത്തിന് കാലിടറുകയാണ്. പെന്*ഷന്* സമ്പ്രദായം കെ.എസ്.ആര്*.ടി.സിയില്* മാത്രമല്ല ഉള്ളത്. മുപ്പത്തിനാലോളം പൊതുമേഖല സ്ഥാപനങ്ങള്* കേരളത്തിലുണ്ട്. അവിടെയെല്ലാം പെന്*ഷന്* കൊടുക്കുന്നുണ്ട്. അതും കൃത്യമായി. ഇതില്*നിന്നു വിഭിന്നമാണ് കെ.എസ്.ആര്*.ടി.സിയിലെ അവസ്ഥ. 140 കോടിയാണ് ഇപ്പോഴത്തെ നഷ്ടം. നിലവില്* മൂന്നര മാസത്തോളമുള്ള കുടിശ്ശികയും നേരത്തെ കൊടുത്ത പെന്*ഷന്റെ ബാക്കിയുമാണ് നല്*കാനുള്ളത്. ഒക്ടോബറില്* 15,000 രൂപ വരെ പെന്*ഷനുള്ളവര്*ക്ക് തുക നല്*കിക്കഴിഞ്ഞു. ബാക്കി ഉടന്* കൊടുക്കുമെന്നാണ് കെ.എസ്.ആര്*.ടി.സി. എം.ഡി പറയുന്നത്.
നിലവില്* അമ്പത്തഞ്ചോളം ഡിപ്പോകള്* വിവിധ ബാങ്കുകളില്* പണയത്തിലാണ്. കഴിഞ്ഞ സര്*ക്കാരിന്റെ കാലത്ത് തുടങ്ങിയ പ്രവണത ഇപ്പോഴും തുടരുന്നു. ഇനിയൊരു ബാങ്കും കടം തരാത്ത സ്ഥിതിയാണിപ്പോള്*. അതുകൊണ്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ധനമന്ത്രി എന്നിവര്* നടത്തിയ ചര്*ച്ചയുടെ ഫലമായി 1922 കോടി രൂപ 2017 നവംബര്* മുതല്* രണ്ട് വര്*ഷക്കാലം പെന്*ഷന്* തരാമെന്നുള്ള വ്യവസ്ഥയില്* അവര്* ഒപ്പിട്ടിരിക്കുകയാണ്. ഒക്ടോബര്* 31 നുള്ളില്* കുടിശ്ശിക തീര്*ത്തു തരാമെന്നാണ് പറഞ്ഞിരുന്നത്. വരും നാളുകളില്* പെന്*ഷന്* പ്രശ്*നം പരിഹരിക്കപ്പെടുമെന്നാണ് ഇവര്* കരുതുന്നത്.
നാല്*പ്പതിനായിരത്തോളം പെന്*ഷന്*കാരാണ് കേരളത്തിലുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളില്* ഏറ്റവും കുറച്ച് പെന്*ഷന്* വാങ്ങുന്നത് കെ.എസ്.ആര്*.ടി.സിയിലാണ് എന്നതാണ് യാഥാര്*ത്ഥ്യം. 4300 രൂപയാണ് കുടുംബ പെന്*ഷന്*കാര്*ക്ക് കിട്ടുന്നത്. ഏറ്റവും ഉയര്*ന്ന പെന്*ഷനാകട്ടെ 46,000 രൂപയും. ഇതര സംസ്ഥാനങ്ങള്* വെച്ച് നോക്കുകയാണെങ്കില്* വളരെ കുറവാണ് ഈ സംഖ്യ. 24 മണിക്കൂര്* പ്രവര്*ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം എന്ന നിലയില്* ഒരു സേവന മേഖല എന്ന രീതിയില്*ത്തന്നെ കെ.എസ്.ആര്*.ടി.സിയെ കാണണം. അങ്ങനെയാണെങ്കില്* കെ.എസ്.ആര്*.ടി.സി. ഇപ്പോള്* ലഭിക്കുന്ന പരിഗണനയേക്കാള്* കൂടുതല്* അര്*ഹിക്കുന്നുണ്ട്.
ലാഭം നോക്കാതെ സര്*വീസ് നടത്തുന്നത് സേവനം തന്നെയാണ്. ഇവിടെത്തന്നെയാണ് പ്രശ്*നത്തിന്റെ കാതലെന്നും ഈ മേഖലയിലുള്ളവര്* വിലയിരുത്തുന്നു. ഇതിനു പുറമെയാണ് രാഷ്ട്രീയക്കാരുടെ താല്*പ്പര്യങ്ങള്* കെ.എസ്.ആര്*.ടി.സിയുടെ കഴുത്തിനു പിടിക്കുന്നത്. എം.പിമാരുടേയും എം.എല്*.എമാരുടേയും നിര്*ദേശപ്രകാരം ഓടിക്കുന്നതില്* ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് പെന്*ഷനേഴ്*സ് ഓര്*ഗനൈസേഷന്* ചൂണ്ടിക്കാട്ടുന്നു.
റെയില്*വേ കടന്നു ചെല്ലാത്ത ഇടുക്കി, വയനാട് ജില്ലകളിലെ വിഹിതവും കേന്ദ്രസര്*ക്കാരിന്റെ വിഹിതവും ഈ മേഖലയ്ക്ക് കിട്ടുന്നില്ല. കിട്ടിയിരുന്നെങ്കില്* കെ.എസ്.ആര്*.ടി.സി അഭിമാനകരമായ നേട്ടം കൈവരിച്ചേനെ. ഇത് വാങ്ങിയെടുക്കാന്* അതാത് കാലങ്ങളിലെ സര്*ക്കാരുകളും മാനേജ്*മെന്റുകളും താല്*പ്പര്യം പ്രകടിപ്പിച്ചില്ല എന്നത് പെന്*ഷന്*കാര്* ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന് മാത്രം. അറിയുക: തമിഴ്*നാട്ടില്* ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2360 കോടി രൂപയാണ് ഗതാഗതവകുപ്പിന്റെ പ്രവര്*ത്തനങ്ങള്*ക്കായി കൊടുത്തത്.
അഞ്ചേ മുക്കാല്* കോടി രൂപയാണ് കെ.എസ്.ആര്*.ടി.സിയുടെ ഇപ്പോഴത്തെ ശരാശരി വരുമാനം. അത് എട്ടു കോടിയാക്കിയാല്* പെന്*ഷനും ശമ്പളവും കൃത്യമായി കൊടുക്കാനാവും എന്ന് മുന്*വര്*ഷങ്ങളില്* അധികൃതര്* പറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി എല്ലാവര്*ഷവും 1000 ബസുകള്* വീതം ഇറക്കാനാണ് തീരുമാനം. റെയില്*വേ പോലുള്ള സ്ഥാപനങ്ങള്* നാല് ശതമാനം നികുതി കൊടുക്കുമ്പോള്* കെ.എസ്.ആര്*.ടി.സി. നല്*കുന്നത് 24%. ഇതു നാല് ശതമാനത്തിലേക്കെത്തിച്ചാല്* കോടിക്കണക്കിന് രൂപയാണ് കോര്*പ്പറേഷന് ലാഭിക്കാനാവുക. സ്വാഭാവികമായും പെന്*ഷനും കൃത്യമാവും. ഒരു മാസം 60 കോടി രൂപയാണ് പെന്*ഷനു വേണ്ടത്. ഘട്ടം ഘട്ടമായി കൂടുതല്* ബസുകള്* നിരത്തിലിറക്കി സര്*വീസ് മെച്ചപ്പെടുത്തുകയാണെങ്കില്* കെ.എസ്.ആര്*.ടിസിയെ ലാഭത്തിലാക്കാന്* സാധിക്കുമെന്ന് ഇടത് അനുകൂല പെന്*ഷന്* സംഘടനകള്* പറയുന്നു.