ആദ്യം മേടിച്ചത് ഒന്നൊഴിയാതെ പൊളിച്ചുവിറ്റു; വീണ്ടും 305 മിനി ബസ് വാങ്ങാന്* കെ.എസ്.ആര്*.ടി.സി.
2001-ല്* മിനി ബസുകള്* വാങ്ങിയപ്പോള്* ബസുകളുടെ പരിപാലനച്ചെലവ് കോര്*പ്പറേഷന് ബാധ്യതയായി മാറിയിരുന്നു.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്*കുമാർ പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസിനായി എത്തിയ മിനി ബസ് ഓടിച്ചുനോക്കുന്നു. |
മുമ്പൊരിക്കല്* മിനി ബസുകള്* വാങ്ങി കൈപൊള്ളിയ കെ.എസ്.ആര്*.ടി.സി. വീണ്ടും പുതിയ മിനി ബസുകള്*ക്കായി ടെന്*ഡര്* കൊടുത്തു. യാത്രാദുരിതമുള്ള ഗ്രാമീണറൂട്ടുകളില്* സര്*വീസ് നടത്താനായി രണ്ട് വാതിലുള്ള 305 മിനി ബസുകളാണ് വാങ്ങുന്നത്. ടാറ്റ, അശോക് ലൈലാന്*ഡ്, ഐഷര്* എന്നീ മൂന്നു കമ്പനികള്*ക്കാണ് ടെന്*ഡര്* കൊടുത്തിരിക്കുന്നത്. ഒക്ടോബറില്* ബസുകള്* എത്തും.
2001-ല്* മിനി ബസുകള്* വാങ്ങിയപ്പോള്* ബസുകളുടെ പരിപാലനച്ചെലവ് കോര്*പ്പറേഷന് ബാധ്യതയായി മാറിയിരുന്നു. സ്പെയര്* പാര്*ട്സ് കിട്ടാതെ വന്നതാണ് പ്രതിസന്ധിയായത്. എട്ടുവര്*ഷം കഴിഞ്ഞപ്പോള്* ബസ്സുകള്* പിന്*വലിച്ചു. ആ ബസുകളെല്ലാം പൊളിച്ചുമാറ്റുകയായിരുന്നു. കൂടുതല്* മൈലേജ് കിട്ടുമെന്നതിനാല്* ഡീസല്* ചെലവ് കുറവാണെന്നതാണ് മിനി ബസുകളുടെ മേന്മ.
അതേസമയം, ഇത് പലവിധത്തിലും നഷ്ടത്തിനിടയാക്കുമെന്നാണ് മുമ്പത്തെ അനുഭവം. വേണ്ടത്ര പഠനം നടത്താതെയാണ് വീണ്ടും മിനി ബസുകള്* വാങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. 33 സീറ്റുള്ള ബസുകളാണ് ടാറ്റയില്*നിന്ന് വാങ്ങുന്നത്. അശോക് ലൈലാന്*ഡില്*നിന്ന് 36 സീറ്റുള്ള ബസും ഐഷറില്*നിന്ന് 28 സീറ്റുള്ള ബസുമാണ് വാങ്ങുന്നത്. നിലവിലുള്ള റൂട്ടുകളിലും പുതിയ റൂട്ടുകളിലും ബസ് ഓടിക്കും.
പഞ്ചായത്തുകളില്* വലിയ ബസുകള്*ക്ക് ഓടാന്* കഴിയാത്തയിടങ്ങള്*ക്കാണ് മുന്*ഗണന. ഇത്തരം റൂട്ടുകള്* കണ്ടെത്താന്* ഡിപ്പോകള്*ക്ക് നിര്*ദ്ദേശമുണ്ട്. നിലവില്* ഉയര്*ന്ന ക്ലാസില്*നിന്ന് തരം മാറ്റിയ ബസുകളാണ് ഓര്*ഡിനറി സര്*വീസുകളായി ഓടിക്കുന്നത്. ഡീസല്* ചെലവേറിയ ഇവ മിനി ബസ് വരുന്നതോടെ മാറ്റും.
കെ.എസ്.ആര്*.ടി.സി. മിനി ബസ് വാങ്ങാന്* ടെന്*ഡര്* വിളിച്ചത് ബന്ധപ്പെട്ട സമിതിയുടെ പഠനം പൂര്*ത്തിയാക്കാതെയാണെന്ന് റിപ്പോര്*ട്ട് പുറത്തുവന്നിരുന്നു. അംഗീകൃത തൊഴിലാളി സംഘടനകള്* ഉള്*പ്പെടെ എതിര്*ക്കുന്നുണ്ടെങ്കിലും മിനി ബസ് വാങ്ങലുമായി മാനേജ്*മെന്റ് മുന്നോട്ടുപോകുകയാണ്. 2001-ല്* ഇതേരീതിയില്* മിനി ബസുകള്* വാങ്ങിയപ്പോള്* അറ്റകുറ്റപ്പണി കൂടിയ ബസുകളുടെ പരിപാലനച്ചെലവ് വന്* ബാധ്യതയായി മാറിയിരുന്നു. എട്ടുവര്*ഷത്തിനുള്ളില്* ബസുകള്* ഉപേക്ഷിക്കേണ്ടിവന്നു. ചെറിയ ബസുകള്* കെ.എസ്.ആര്*.ടി.സി.യുടെ ഉപയോഗത്തിന് ചേര്*ന്നതല്ലെന്ന റിപ്പോര്*ട്ട് വന്നതോടെ മിനി ബസുകള്* പിന്*വലിച്ചു.
ഇങ്ങനെ പരാജയപ്പെട്ട പദ്ധതിയുമായി വര്*ഷങ്ങള്*ക്കു ശേഷം വീണ്ടുമെത്തുന്നുവെന്നാണ് വിമര്*ശനം. പൊതുവിപണിയില്* സ്വീകാര്യത നേടാത്ത ചില കമ്പനികളുടെ ബസ് മോഡലുകളോടാണ് കെ.എസ്.ആര്*.ടി.സിക്ക്* താത്പര്യമെന്നും ആരോപണമുണ്ട്.
Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ആലുവ പുതിയ കെഎസ്ആർടിസി ബസ് സ്റ്റേഷൻ
അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ട്രാക്ക് നമ്പർ പ്രകാരം വിവിധ റൂട്ടിലേക്കുള്ള ബസുകൾ പിടിക്കുവാനായി 18ഓളം ട്രാക്കുകൾ സജ്ജമാക്കിയിട്ടുണ്ട്
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
കെ.എസ്.ആർ.ടി.സിക്ക് കിട്ടിയത് 5940 കോടി; എന്നിട്ടും ബസ് വാങ്ങാൻ പണമില്ല, പൊളിച്ചുവിറ്റത് 1047 ബസുകൾ
തിരുവനന്തപുരം: മൂന്നുവർഷത്തിനിടെ സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് 5940 കോടിരൂപ നൽകിയെങ്കിലും ബസ് വാങ്ങാൻ ചെലവിട്ടത് 139 കോടി മാത്രം. യാത്രക്കാർക്ക് കിട്ടിയത് 434 പുതിയ ബസുകൾമാത്രമാണ്.
ഇതിനിടെ കാലപ്പഴക്കത്തിൽ 1047 ബസുകൾ പൊളിച്ചുവിറ്റു. 1736 ബസുകളാണ് കോവിഡിനെത്തുടർന്ന് നിർത്തിയിട്ടത്. ഇവയിൽ പകുതിയും ഉപേക്ഷിക്കേണ്ടിവന്നു. പൊതുഗതാഗതത്തിന്റെ ഭാവിവികസനംകൂടി കണക്കിലെടുത്ത് സർക്കാർ സഹായധനം വിനിയോഗിക്കാൻ സ്ഥാപനത്തിന് കഴിയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രതിമാസ പെൻഷനുള്ള 70 കോടിയും ശമ്പളത്തിനുള്ള 50 കോടിയും സർക്കാർ സഹായത്തിൽനിന്നാണ് കണ്ടെത്തുന്നത്. ശമ്പളവും പെൻഷനും ഏറ്റെടുക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ വായ്പയായിട്ടാണ് അനുവദിക്കുന്നത്. തിരിച്ചടയ്ക്കാൻ സാധ്യതയില്ലാത്തതിനാൽ എഴുതിത്തള്ളുകയാണ് പതിവ്. ജൂണിലെ കണക്കുപ്രകാരം നിലവിൽ 12,372 കോടിയാണ് സർക്കാരിനുനൽകേണ്ടത്.
കൂടുതൽ ബസുകളിറക്കി വരുമാനം വർധിപ്പിക്കുന്നതിനുപകരം സർക്കാർ സഹായത്തിൽനിന്ന് ശമ്പളവും പെൻഷനും കൊടുത്ത് നീങ്ങുന്നതിനെ ധനവകുപ്പും എതിർത്തിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ മാനേജ്മെന്റിനുമുന്നിൽ മറ്റുവഴികളുമില്ല. വിദഗ്ധസമിതി ശുപാർശപ്രകാരം സ്ഥിരംജീവനക്കാർ 33,000-ൽനിന്നും 22,000 ആക്കി ചെലവുകുറച്ചിട്ടും ബസുകളുടെ എണ്ണം കൂട്ടാത്തതിനാൽ പ്രതിദിനവരുമാനം 7.50 കോടിയിൽനിന്ന്* ഉയർന്നിട്ടില്ല. ഇത് 10 കോടിയാക്കിയാൽ സ്വയംപര്യാപ്തതയിലെത്താം.
10 വർഷം പഴക്കമുള്ള ബസുകൾ പെയിന്റടിച്ച് സൂപ്പർഫാസ്റ്റുകളായി നിരത്തിൽ ഓടിക്കുമ്പോൾ 269 ഡീസൽ ബസുകൾ മാത്രമാണ് പുതിയതായി ഇറങ്ങിയത്. 250 ഇ-ബസുകൾ വാങ്ങാൻ തീരുമാനിച്ചതിൽ 165 എണ്ണമാണ് ലഭിച്ചത്. സിറ്റി ഓർഡിനറി വിഭാഗത്തിന് ഇലക്*ട്രിക്* ബസുകളും, ദീർഘദൂരപാതകളിൽ ഡീസൽ ബസുകളുമാണ് വിദഗ്ധസമതി ശുപാർശചെയ്തിരുന്നത്. എന്നാൽ, മന്ത്രി മാറിയതിനുപിന്നാലെ ഈ നയത്തിൽ മാറ്റംവന്നതോടെ ബസ് വാങ്ങലും വൈകി.
ചെറുതും വലുതുമുൾപ്പെടെ 400 ഡീസൽ ബസുകൾകൂടി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും നേരത്തേ ബസ് നൽകിയ കമ്പനിക്കും കോച്ച് നിർമിച്ച സ്ഥാപനത്തിനും കുടിശ്ശിക തീർക്കേണ്ടതുണ്ട്. ഇന്ധനവിലയിൽ ഒരുരൂപയുടെ വർധനവുണ്ടായാൽപ്പോലും കെ.എസ്.ആർ.ടി.സി.യുടെ നില കൂടുതൽ പരുങ്ങലിലാകുന്ന സ്ഥിതിയിലാണ്.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
രണ്ടാം പിറന്നാൾ നിറവിൽ ഗ്രീൻഫീൽഡ് സൂപ്പർ
തിരുവനന്തപുരം-മാനന്തവാടി ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റ് സർവീസ് വിജയകരമായ രണ്ട് വർഷങ്ങൾ പൂർത്തിയാക്കുന്നു. 2022 സെപ്റ്റംബർ 01 ന് ആരംഭിച്ച പ്രസ്തുത സർവീസ് ആദ്യ ആഴ്ചകളിൽ കൽപ്പറ്റ വരെയായിരുന്നു. തുടർന്ന് മാനന്തവാടി വരെ ദീർഘിപ്പിക്കുകയായിരുന്നു. ജീവനക്കാരുടേയും യാത്രക്കാരുടേയും സഹകരണത്തോടെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന പ്രിയപ്പെട്ട ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റിന് എല്ലാവിധമായ ഭാവുകങ്ങളും നേരുന്നു
സ്ഥിരം യാത്രക്കാർക്കായി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പും പ്രവർത്തിച്ചു വരുന്നു.
തിരുവനന്തപുരം ഡിപ്പോയിൽ നിന്നും നെടുമങ്ങാട്-പാലോട്-കുളത്തൂപ്പുഴ വഴിയുള്ള ആദ്യത്തെ ദീർഘദൂര സൂപ്പർഫാസ്റ്റ് സർവീസ്
നെടുമങ്ങാട് നിന്നും പാലാ, തൊടുപുഴ, ഷൊർണൂർ, മഞ്ചേരി, മുക്കം, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള ഏക സർവീസ്
തിരുവനന്തപുരം-മാനന്തവാടി
(പേരൂർക്കട-കരകുളം-നെടുമങ്ങാട്-പാലോട്-മടത്തറ-കുളത്തൂപ്പുഴ-തെന്മല-പുനലൂർ-പത്തനാപുരം-പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-പാലാ-തൊടുപുഴ-മൂവാറ്റുപുഴ-അങ്കമാലി-തൃശ്ശൂർ-ഷൊർണൂർ-പട്ടാമ്പി-പെരിന്തൽമണ്ണ-അരീക്കോട്-മുക്കം-താമരശ്ശേരി-അടിവാരം-കൽപ്പറ്റ -പടിഞ്ഞാറത്തറ വഴി)
സമയവിവരം:
04.00AM തിരുവനന്തപുരം
04.10AM പേരൂർക്കട
04.20AM കരകുളം
04.35AM നെടുമങ്ങാട്
04.40AM ചുള്ളിമാനൂർ
04.50AM പാലോട്
05.10AM മടത്തറ
05.35AM കുളത്തൂപ്പുഴ
05.55AM തെന്മല
06.20AM പുനലൂർ
06.45AM പത്തനാപുരം
07.05AM കോന്നി
07.15AM പത്തനംതിട്ട
07.40AM റാന്നി
08.05AM എരുമേലി
09.00AM കാഞ്ഞിരപ്പള്ളി
09.25AM ഈരാറ്റുപേട്ട
09.45AM പാലാ
10.30AM തൊടുപുഴ
11.00AM മൂവാറ്റുപുഴ
11.40AM പെരുമ്പാവൂർ
12.05PM അങ്കമാലി
12.30PM ചാലക്കുടി
12.50PM പുതുക്കാട്
01.00PM തൃശ്ശൂർ
01.30PM വടക്കഞ്ചേരി
02.25PM ഷൊർണൂർ
03.00PM പട്ടാമ്പി
03.20PM പെരിന്തൽമണ്ണ
03.50PM മഞ്ചേരി
04.25PM അരീക്കോട്
04.40PM മുക്കം
05.00PM താമരശ്ശേരി
05.20PM അടിവാരം
05.45PM വൈത്തിരി
06.10PM കൽപ്പറ്റ
06.35PM പടിഞ്ഞാറത്തറ
07.05PM മാനന്തവാടി
മടക്കയാത്ര:
മാനന്തവാടി -തിരുവനന്തപുരം
(പടിഞ്ഞാറത്തറ -കൽപ്പറ്റ -അടിവാരം-താമരശ്ശേരി-മുക്കം-അരീക്കോട്-പെരിന്തൽമണ്ണ-പട്ടാമ്പി-ഷൊർണൂർ-തൃശ്ശൂർ-അങ്കമാലി-മൂവാറ്റുപുഴ-തൊടുപുഴ-പാലാ-ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി-എരുമേലി-റാന്നി-പത്തനംതിട്ട-പത്തനാപുരം-പുനലൂർ-തെന്മല- കുളത്തൂപ്പുഴ -പാലോട് -നെടുമങ്ങാട് -പേരൂർക്കട വഴി)
സമയവിവരം
04.50AM മാനന്തവാടി
05.15AM പടിഞ്ഞാറത്തറ
05.40AM കൽപ്പറ്റ
06.05AM വൈത്തിരി
06.25AM അടിവാരം
06.50AM താമരശ്ശേരി
07.10AM മുക്കം
07.25AM അരീക്കോട്
07.50AM മഞ്ചേരി
08.30AM പെരിന്തൽമണ്ണ
08.55AM പട്ടാമ്പി
09.55AM ഷൊർണൂർ
10.20AM വടക്കഞ്ചേരി
10.50AM തൃശ്ശൂർ
11.05AM പുതുക്കാട്
11.25AM ചാലക്കുടി
11.40AM അങ്കമാലി
12.05PM പെരുമ്പാവൂർ
12.50PM മൂവാറ്റുപുഴ
01.20PM തൊടുപുഴ
02.35PM പാലാ
02.55PM ഈരാറ്റുപേട്ട
03.20PM കാഞ്ഞിരപ്പള്ളി
03.45PM എരുമേലി
04.05PM റാന്നി
04.35PM പത്തനംതിട്ട
04.50PM കോന്നി
05.05PM പത്തനാപുരം
05.30PM പുനലൂർ
05.55PM തെന്മല
06.15PM കുളത്തൂപ്പുഴ
06.40PM മടത്തറ
07.00PM പാലോട്
07.10PM ചുള്ളിമാനൂർ
07.20PM നെടുമങ്ങാട്
07.30PM കരകുളം
07.40PM പേരൂർക്കട
07.55PM തിരുവനന്തപുരം
ഈ പറഞ്ഞ സമയത്ത് ബസ് എത്തുന്നത് ചില ദിവസങ്ങളിൽ മാത്രമാണ്... റോഡിലെ സാഹചര്യം അനുസരിച്ച് മിക്കവാറും വൈകിയാണ് എത്തിച്ചേരുന്നത്
ഓൺലൈൻ ബുക്കിംഗ്: onlineksrtcswift.com & enteksrtc neo-oprs mobile app
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........