മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
ദീര്*ഘദൂര യാത്ര സുഖകരമാക്കാന്* കെ.എസ്.ആര്*.ടി.സി.യുടെ സ്ലീപ്പര്* വോള്*വോ
ദീര്*ഘദൂര സര്*വീസുകള്* നടത്തുന്നതിനായി കെഎസ്ആര്*ടിസി സിഫ്റ്റിനുവേണ്ടി വാങ്ങിയ എ.സി. വോള്*വോ ബസുകളില്* ആദ്യ ബസ് തലസ്ഥാനത്ത് എത്തി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എട്ട് എ.സി. സ്ലീപ്പര്* ബസുകളില്* ആദ്യത്തെ ബസാണ് ആനയറയിലെ കെ.എസ്.ആര്*.ടി.സി സിഫ്റ്റ് ആസ്ഥാനത്തെത്തിയത്. സര്*ക്കാര്* പ്ലാന്* ഫണ്ടില്* നിന്നും ആധുനിക ശ്രേണിയില്*പ്പെട്ട ബസുകള്* വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയില്* നിന്ന് 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയില്*പ്പെട്ട 100 ബസുകളിലെ ആദ്യ ബസാണ് എത്തിയത്.
ബംഗളൂരു ആസ്ഥാനമായ വി.ഇ കൊമേഴ്*സ്യല്* വെഹിക്കിള്* പ്രൈവറ്റ് ലിമിറ്റഡ് (വോള്*വോ) ബിഎസ്6 ശ്രേണിയില്* ഉള്ള ഷാസിയില്* സ്വന്തം ഫാക്ടറിയില്* നിര്*മിക്കുന്ന ആദ്യത്തെ സ്ലീപ്പര്* ബസാണ് തലസ്ഥാനത്ത് എത്തിയത്. ഇന്ധനക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്* സംവിധാനം. സുരക്ഷയ്ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാര്*ഡറും എബിഎസ് ആന്*ഡ് ഇബിഡി, ഇഎസ്പി സംവിധാനങ്ങളും സുഖയാത്ര ഉറപ്പാക്കുന്നതിന് എട്ട് എയര്* ബെല്ലോയോടുകൂടിയ സസ്*പെന്*ഷന്* സിസ്റ്റം ട്യൂബ് ലെസ് ടയറുകള്* തുടങ്ങിയവ ബസിലുണ്ട്.
ഒരു ബസിന് 1,38,50,000 രൂപയാണു വില വരുന്നത്. 40 യാത്രക്കാര്*ക്കു സുഖകരമായി കിടന്നു യാത്ര ചെയ്യുന്ന രീതിയില്* സംയോജിപ്പിച്ചിരിക്കുന്ന ബെര്*ത്തുകള്* ബസിലുണ്ട്. ദീര്*ഘദൂര യാത്രക്കാര്*ക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്രപ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകള്* സര്*വ്വീസ് നടത്തുന്നതോടെ കെഎസ്ആര്*ടിസി സിഫ്റ്റ് ലക്ഷ്യമിടുന്നത്.
കെഎസ്ആര്*ടിസി ബസ് എവിടെയെത്തിയെന്ന് ഇനി സ്മാര്*ട്*ഫോണിലൂടെ അറിയാം; ചലോ ആപ്പ് ഉടന്*
ട്രെയിന്* എവിടെയെത്തിയെന്ന് നോക്കി വീട്ടില്* നിന്നിറങ്ങുന്ന ശീലമാണ് ഒട്ടുമിക്കവര്*ക്കും. അതുപോലെ ഇനി കെഎസ്ആര്*ടിസി ബസ്സും എവിടെയെത്തിയെന്ന് നോക്കാം.
കെഎസ്ആര്*ടിസി ബസിന്റെ സഞ്ചാരപാത അറിയാനും യാത്ര ബുക്കുചെയ്യാനുമുള്ള ചലോ ആപ്പ് ഉടന്* പുറത്തിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്*. കെഎസ്ആര്*ടിസി മൂന്നുമാസത്തിനുള്ളില്* പൂര്*ണമായും ഡിജിറ്റല്*വല്*ക്കരിക്കും. ആന്*ഡ്രോയ്ഡ് ടിക്കറ്റ് മെഷീന്* രണ്ടുമാസത്തിനുള്ളില്* നടപ്പാക്കും. ഭാവിയില്* ബസിനുള്ളില്* ലഘുഭക്ഷണം ഓര്*ഡര്* ചെയ്ത് എത്തിക്കാനുള്ള സൗകര്യവുമൊരുക്കുമെന്നും ഗണേഷ് കുമാര്* പറഞ്ഞു. കേരള ലിറ്ററേച്ചര്* ഫെസ്റ്റിവലില്* 'പൊതുഗതാഗതം: നാം മുന്നേറേണ്ടത് എങ്ങനെ' എന്ന സെഷനില്* സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാംതീയതി തന്നെ ജീവനക്കാര്*ക്ക് ശമ്പളം വിതരണംചെയ്യുന്ന പദ്ധതി തയ്യാറാക്കി. ഒരു ഫയലും അഞ്ചുദിവസത്തില്* കൂടുതല്* പിടിച്ചുവയ്ക്കരുതെന്ന് കെഎസ്ആര്*ടിസി, മോട്ടാര്*വാഹന വകുപ്പുകളോട് നിര്*ദേശിച്ചിട്ടുണ്ട്. മോട്ടോര്*വാഹന ഉദ്യോഗസ്ഥര്*ക്ക് ടാബ് വിതരണംചെയ്യും. ലൈസന്*സ് ഉടന്* ഫോണില്* ലഭ്യമാക്കുന്നതിനാണിത്. ഡ്രൈവിങ് ടെസ്റ്റ് കാമറയില്* ചിത്രീകരിക്കുന്നതും ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
സൂപ്പറാണ്, ഇനി 'കൂളു'മാകും; പഴയ സൂപ്പർഫാസ്റ്റുകൾ AC ബസുകളാക്കാൻ KSRTC
തിരുവനന്തപുരം: പഴയ സൂപ്പർഫാസ്റ്റുകൾ എ.സി. ബസുകളാക്കാനുള്ള സാധ്യതതേടി കെ.എസ്.ആർ.ടി.സി. കാസർകോട് - ബന്തടുക്ക റൂട്ടിലെ സ്വകാര്യബസിൽ ആറുലക്ഷം ചെലവിൽ എ.സി. ഘടിപ്പിച്ചതാണ് പ്രചോദനം. എ.സി. പ്രീമിയം ബസുകൾക്ക് സ്വീകാര്യത കൂടുന്നതും കണക്കിലെടുത്തു. ഇക്കാര്യം പഠിക്കാൻ സാങ്കേതികവിദഗ്ധരെ നിയോഗിച്ചു. കഴിയും വേഗം റിപ്പോർട്ട് നൽകാൻ മന്ത്രി കെ.ബി. ഗണേഷ്*കുമാർ നിർദേശിച്ചു.
പരീക്ഷണാർഥത്തിൽ ഒന്നോ രണ്ടോ ബസുകളിൽ സ്വകാര്യ കമ്പനിയെക്കൊണ്ട് എ.സി. ഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്. വിജയകരമാണെങ്കിൽ സ്വന്തംനിലയിൽ ഇതിനുള്ള സംവിധാനമൊരുക്കും. ഇങ്ങനെയാകുമ്പോൾ എ.സി.യിലേക്ക് മാറ്റാനുള്ള ചെലവ് നാലുലക്ഷം രൂപയായി കുറയ്ക്കാനാകുന്നാണ് കരുതുന്നത്.
എ.സി. കംപ്രസർ പ്രവർത്തിക്കുന്നത് എൻജിനിൽനിന്നുള്ള ഊർജമുയോഗിച്ചായതിനാൽ നിലവിലുള്ള സംവിധാനത്തിൽ ബസിന്റെ ഇന്ധനക്ഷമത കുറയുന്ന പ്രശ്നമുണ്ട്. പകരം ഡൈനാമോ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ബാറ്ററി ചാർജ്ചെയ്യുകയും അതുകൊണ്ട് എ.സി. പ്രവർത്തിക്കുകയും ചെയ്യുന്നരീതിയാണ് സ്വകാര്യസംരംഭകർ വികസിപ്പിച്ചത്.
പുതിയ ആറ്റിങ്ങൽ തെങ്കാശി സർവീസ് ഇന്നുമുതൽ
ATC18 ആറ്റിങ്ങൽ
5.20 ആറ്റിങ്ങൽ തെങ്കാശി
9.45 തെങ്കാശി ആറ്റിങ്ങൽ
14.30 ആറ്റിങ്ങൽ തെങ്കാശി
18.30 തെങ്കാശി ആറ്റിങ്ങൽ
കിളിമാനൂർ മടത്തറ കുളത്തുപ്പുഴ തെന്മല വഴി
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
കെ.എസ്.ആര്*.ടി.സിയുടെ ബാങ്ക് കണ്*സോര്*ഷ്യം; കെ.ടി.ഡി.എഫ്.സിയെ ഒഴിവാക്കി, പകരം കേരള ബാങ്ക്
തിരുവനന്തപുരം: കെ.എസ്.ആര്*.ടി.സിക്ക് വായ്പയ്ക്കായുള്ള ബാങ്ക് കണ്*സോര്*ഷ്യത്തില്* നിന്നു കേരള ട്രാന്*സ്*പോര്*ട്ട് ഡെവലപ്*മെന്റ് ഫിനാന്*സ് കോര്*പറേഷന്* ലിമിറ്റഡിനെ (കെ.ടി.ഡി.എഫ്.സി) ഒഴിവാക്കി. പകരം കേരള ബാങ്കിനെയാണ് കണ്*സോര്*ഷ്യത്തില്* ഉള്*പ്പെടുത്തിയത്. കെ.ടി.ഡി.എഫ്.സി മറ്റ് മെംബര്* ബാങ്കുകളേക്കാള്* കൂടിയ നിരക്കില്* പലിശ ഈടാക്കുന്നതിനാലാണ് കണ്*സോര്*ഷ്യം വ്യവസ്ഥയില്* നിന്നു പൂര്*ണമായും ഒഴിവാക്കിയത്. കെ.ടി.ഡി.എഫ്.സിയുടെ വായ്പാ വിഹിതം പൂര്*ണമായും കേരള ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ നവംബര്* 28ന് ചേര്*ന്ന കെ.എസ്.ആര്*.ടി.സി ഭരണസമിതി യോഗം കണ്*സോര്*ഷ്യത്തില്* നിന്നു കെ.ടി.ഡി.എഫ്.സിയെ ഒഴിവാക്കി പകരം കേരള ബാങ്കിനെ ഉള്*പ്പെടുത്താന്* അനുമതി നല്*കിയിരുന്നു. ഇതിനായുള്ള നടപടികള്* തുടങ്ങിയപ്പോള്* തന്നെ മറ്റ് സര്*ക്കാര്* സ്ഥാപനങ്ങളിലേതുപോലെ കെ.എസ്.ആര്*.ടി.സിയിലും 2025 ജനുവരി മുതല്* എല്ലാമാസവും ഒന്നാം തീയതി ശമ്പളം നല്*കുമെന്ന് മന്ത്രി ഗണേഷ്*കുമാര്* പ്രഖ്യാപിച്ചിരുന്നു.
കണ്*സോര്*ഷ്യത്തില്* കേരള ബാങ്കിനെ ഉള്*പ്പെടുത്തി നൂറുകോടിയുടെ ഓവര്*ഡ്രാഫ്റ്റ് എടുത്ത് ശമ്പളവിതരണം നടത്താനായിരുന്നു മന്ത്രിയുടെ നീക്കം. എന്നാല്*, കണ്*സോര്*ഷ്യത്തില്* അംഗമായ യൂനിയന്* ബാങ്കിന് കെ.ടി.ഡി.എഫ്.സി തിരികെ നൽകാനുള്ള 2.75 കോടി കൈമാറാൻ വൈകിയതോടെ മന്ത്രിയുടെ ഉറപ്പ് പാലിക്കാനായില്ല. കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആര്*.ടി.സി 297.25 കോടിയാണ് നല്*കാനുണ്ടായിരുന്നത്. ഈ കടംവീട്ടാന്* മുന്നോട്ടുവന്ന കേരള ബാങ്ക് ഇതിനായി 300 കോടി കണ്*സോര്*ഷ്യം അംഗമായ യൂനിയന്* ബാങ്കിനു കൈമാറി.
അവര്* ആ തുക കെ.ടി.ഡി.എഫ്.സി.ക്ക് നൽകുകയും ചെയ്തു. അധികമായി നല്*കിയ 2.75 കോടി രൂപ തിരികെ നല്*കണമെന്ന് യൂനിയന്* ബാങ്ക് ആവശ്യപ്പെട്ടെങ്കിലും കെ.ടി.ഡി.എഫ്.സി തയാറായില്ല. ഇതോടെ പണം കിട്ടിയാലേ കണ്*സോര്*ഷ്യത്തില്*നിന്ന് പുറത്തുപോകാനുള്ള എന്*.ഒ.സി (നിരാക്ഷേപ പത്രം) നല്*കൂ എന്ന് യൂനിയന്* ബാങ്ക് നിലപാടെടുത്തു. പ്രശ്*നം വഷളായതോടെ മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെയും കണ്*സോര്*ഷ്യത്തിന്റെയും യോഗം വിളിച്ച് കര്*ശനനിലപാട് അറിയിച്ചതോടെയാണ് കെ.ടി.ഡി.എഫ്.സി പണം നല്*കാന്* സമ്മതം മൂളിയത്.
എന്*.ഒ.സി ലഭ്യമായതായി കെ.എസ്.ആര്*.ടി.സി മാനേജിങ് ഡയറക്ടര്* അറിയിച്ചതിന് പിന്നാലെയാണ് കണ്*സോര്*ഷ്യത്തില്* കേരള ബാങ്കിനെ ഉള്*പ്പെടുത്തിയും കെ.ടി.ഡി.എഫ്.സിയെ ഒഴിവാക്കിയുമുള്ള നടപടിക്ക് അനുമതി നല്*കി കഴിഞ്ഞ ദിവസം സര്*ക്കാര്* ഉത്തരവിറക്കിയത്. കേരള ബാങ്കിന്റെ ഒ.ഡിയും സര്*ക്കാര്* വിവിഹതവും കൃത്യമായി ലഭ്യമാകുക കൂടി ചെയ്താല്* വരുംമാസങ്ങളില്* ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യാന്* കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്*.ടി.സി.
കെ.എസ്.ആർ.ടി.സിക്ക് 178.96 കോടി, പുതിയ ഡീസൽ ബസ്സുകൾ വാങ്ങാൻ 107 കോടി
പഴയ ബസ്സുകൾക്ക് പകരം ആധുനിക ഡീസൽ ബിഎസ്6 ബസ്സുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് 107 കോടി രൂപ അനുവദിച്ചു. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാന സൗകര്യവികസനം, ഡിപ്പോകളുടെയും വർക്ക്ഷോപ്പുകളുടെയും ആധുനിക വൽക്കരണം, ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി 178.96 കോടിയും വകയിരുത്തി.
2011-16 കാലഘട്ടത്തിൽ കെ.എസ്.ആർ.ടി.സിക്ക് 1220.82 കോടി രൂപയാണ് അനുവദിച്ചതെങ്കിൽ ഒന്നാം പിണറായി സർക്കാർ 2016-21 കാലയളവിൽ 4923.58 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 'തുടർഭരണത്തിലൂടെ എത്തിയ ഈ സർക്കാർ ഇതുവരെ 6864.22 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചു. ഇത് 2011-16 കാലയളവിനേക്കാൾ 5.6 മടങ്ങും 2026-21നേക്കാൾ 1.4 മടങ്ങും അധികമാണ്. 2016 മുതൽ രണ്ട് എൽ.ഡി.എഫ് സർക്കാരുടെ കാലത്ത് 11787.8 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്', അദ്ദേഹം പറഞ്ഞു.
ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ ജനപ്രിയമാക്കുന്നതിനും ഹരിത ഗതാഗത സംരംഭങ്ങൾ നിറവേറ്റുന്ന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഈ-മൊബിലിറ്റി പ്രമോഷൻ ഫണ്ടിന് 8.56 കോടിയും അനുവദിച്ചു. ഉൾനാടൻ ജലഗതാഗ വികസനത്തിനായി 133.02 കോടി, ഇന്ധന ക്ഷമതയുള്ള ബോട്ടുകൾ വാങ്ങുന്നതിനും കടത്ത് സർവ്വീസുകൾ വികസിപ്പിക്കുന്നതിനും 25.11 കോടി.
ട്രാൻ. ബസുകളിൽ ഏപ്രിൽ മുതൽ ഓൺലൈൻ ടിക്കറ്റ്
കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റിനായി ചില്ലറ തപ്പി മെനക്കെടേണ്ട. ഏപ്രിൽ മുതൽ എല്ലാ ബസുകളിലും ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം വരും. തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സംവിധാനമാണ് വ്യാപിപ്പിക്കുന്നത്. ഇതിനായി ക്യു.ആർ കോഡ് സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്ര് മെഷീൻ സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ലഭ്യമാക്കും.
ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് കാശ് നൽകാം. ഡെബിറ്റ് കാർഡ് സൗകര്യവും ഉണ്ടാകും. ഇന്റർനെറ്റ് സൗകര്യം കുറവുള്ള മലയോരമേഖലകളിൽ ഓഫ്*ലൈനായും ക്യു.ആർ കോഡ് ഉപയോഗിച്ച് ടിക്കറ്രെടുക്കാം. കെ.എസ്.ആർ.ടി.സി ബസ് എത്തുന്ന സമയം, എവിടെ എത്തി, ഏത് റൂട്ട് എന്നിവ അറിയുന്നതിനായി മുംബയ് ആസ്ഥാനമായി പ്രവ*ർത്തിക്കുന്ന ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വികസിപ്പിച്ച ആപ്ളിക്കേഷനാണ് ഇതിനായി ഉപയോഗിക്കുക. ഈ കമ്പനി തന്നെയാകും ടിക്കറ്റ് മെഷീനുകൾ ലഭ്യമാക്കുക. നിലവിലുള്ള ടിക്കറ്റ് സംവിധാനവും ഇതിനൊപ്പം ഉണ്ടാകും.
ടിക്കറ്റിൽ 13 പൈസ സ്വകാര്യ കമ്പനിക്ക്
ആൻഡ്രോയ്ഡ് ടിക്കറ്ര് മെഷീനുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി പണം കണ്ടെത്തേണ്ടതില്ല. ആവശ്യമായ മെഷീനുകൾ ചലോ മൊബിലിറ്റി കമ്പനി ലഭ്യമാക്കും. ഇതിനായി ചെലവാകുന്ന തുകയ്ക്കായി കമ്പനിക്ക് ഓരോ ടിക്കറ്റിൽ നിന്നും 13 പൈസ വീതം നൽകണം. സിംകാർഡ്, പേപ്പർറോൾ, ഡിപ്പോകളിലേക്ക് കമ്പ്യൂട്ടർ, പ്രിന്റർ, സെർവർ എന്നിവയും കമ്പനി ലഭ്യമാക്കും.
ടിക്കറ്റും ബുക്ക് ചെയ്യാം
ചലോ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കും. ട്രെയിൻ ടിക്കറ്റിന് സമാനമായി കയറുന്ന സ്ഥലവും ഇറങ്ങുന്ന സ്ഥലവും നൽകിയാൽ ടിക്കറ്റ് നിരക്ക് കാണിക്കും. ബസിൽ ജി.പി.എസ് സംവിധാനമുള്ളതിനാൽ സ**ർവീസ് വൈകുന്നുണ്ടോ, കൃത്യത പാലിക്കുന്നുണ്ടോ, എവിടെ എത്തി തുടങ്ങിയ വിവരങ്ങൾ കെ.എസ്.ആർ.ടി.സി ആസ്ഥാനത്തെ കൺട്രോൾ റൂമിന് നിരീക്ഷിക്കാനാകും.
5,420 : ആകെ ബസുകൾ
6,504 : ലഭ്യമാക്കുന്ന ആൻഡ്രോയ്ഡ് ടിക്കറ്റ് മെഷീനുകൾ
15 വര്*ഷം കഴിഞ്ഞത് 1261 ബസുകളെന്ന് കെ.എസ്.ആര്*.ടി.സി; ഇതൊന്നുമല്ല യഥാര്*ഥ കണക്കെന്ന് ജീവനക്കാര്*
കൊല്ലം: പതിനഞ്ചു വര്*ഷത്തിനുമേല്* കാലപ്പഴക്കമുള്ള 1261 ബസുകള്*മാത്രമാണ് നിരത്തുകളില്* ഓടുന്നതെന്ന് കെ.എസ്.ആര്*.ടി.സി. ജീവനക്കാരുടെ സംഘടനയ്ക്ക് വിവരാവകാശനിയമപ്രകാരം നല്*കിയ മറുപടിയിലാണ് ഈ വിശദീകരണം.
14-15 വര്*ഷം പഴക്കമുള്ളത് 698 ബസുകള്*ക്കാണ്. 13-14 വര്*ഷം കഴിഞ്ഞവ 193, 12-13 വര്*ഷം കഴിഞ്ഞത് 519, 11-12 വര്*ഷം കഴിഞ്ഞവ 362, 10-11 വര്*ഷമായത് 154, 9-10 വര്*ഷമായവ 857, 8-9 വര്*ഷമായവ 673 എന്നിങ്ങനെയാണ് ബസുകളുടെ കാലപ്പഴക്കമെന്ന് കോര്*പ്പറേഷന്* വിശദീകരിക്കുന്നു. ആകെ 4717 ബസുകളാണ് കോര്*പ്പറേഷന് ഇപ്പോഴുള്ളത്.
എന്നാല്* കാലപ്പഴക്കമുള്ള രണ്ടായിരത്തിലധികം ബസുകള്* ഇപ്പോള്* ഓടിക്കുന്നുണ്ടെന്നാണ് ജീവനക്കാരുടെ വാദം. നിരന്തരം അപകടത്തില്*പ്പെടുന്നത് കാലപ്പഴക്കമുള്ള ബസുകളാണ്. ഓട്ടത്തിനിടെ ബസുകളില്* തീ പടരുന്നതടക്കമുള്ള പ്രശ്*നങ്ങളുണ്ടാകുകയാണ്. ഒട്ടേറെ ബസുകളില്* ഇതിനകം തീപടര്*ന്നു.
ഇളകിവീഴുന്ന വാതിലുകളും തകരാറുള്ള ബ്രേക്കുമായി ബസുകള്* ഓടിക്കേണ്ടിവരുന്നുണ്ട്. അറ്റകുറ്റപ്പണികള്* തുടരെ നടത്തിയാലും ബസുകള്* വഴിയിലാകുകയാണ്. അന്തസ്സംസ്ഥാന സര്*വീസുകള്*ക്കുപോലും പഴക്കമുള്ള ബസുകളാണ് നല്*കുന്നത്. തകരാറുകള്* എന്തെല്ലാമെന്ന് വര്*ക്ഷോപ്പ് അധികൃതരെ അറിയിച്ചാലും പരിഹാരമുണ്ടാകുന്നില്ലെന്നും ജീവനക്കാര്* പറയുന്നു.