Page 452 of 452 FirstFirst ... 352402442450451452
Results 4,511 to 4,515 of 4515

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4511
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,910

    Default


    പാട്ടുംപാടി പോകാം! വരുകയായി, 503 കുട്ടി ബസുകള്*, ഊടുവഴികളിലും ഓടും, 2,000 പേര്*ക്ക് പണിയുമായി



    ഗ്രാമപ്രദേശങ്ങളിൽ ഫസ്റ്റ്, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുളള മിനി ബസുകള്* ഉടന്* അവതരിപ്പിക്കാനുളള തയാറെടുപ്പുകളില്* മോട്ടോര്* വാഹന വകുപ്പ്. ഏതൊക്കെ റൂട്ടുകളിലാണ് മിനി ബസുകള്* സര്*വീസ് നടത്തേണ്ടതെന്ന് എം.വി.ഡി കഴിഞ്ഞ മാസങ്ങളിലായി നടത്തിയ പരിശോധനയില്* കണ്ടെത്തിയിട്ടുണ്ട്.

    ഗ്രാമപ്രദേശങ്ങളിലെയും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെയും ആളുകൾക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി ബസുകള്* അവതരിപ്പിക്കുന്നത്.

    തിരഞ്ഞെടുത്ത ഓരോ റൂട്ടിലും സർവീസ് നടത്തുന്നതിന് കുറഞ്ഞത് രണ്ട് ബസുകൾക്കെങ്കിലും "ലൈസൻസ്" നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും ഈ റൂട്ടുകളില്* സർവീസുകൾ നടത്തും. മത്സരം ഒഴിവാക്കുന്നതിനും ഓപ്പറേറ്റർമാർക്ക് റൂട്ടുകൾ ലാഭകരമാണെന്ന് ഉറപ്പാക്കുന്നതിനും അധിക പെർമിറ്റുകൾ അനുവദിക്കില്ല.

    ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുക

    പരമാവധി 25 ലക്ഷം രൂപ വിലയുള്ളതും ഹെവി വെഹിക്കിൾ ലൈസൻസ് ആവശ്യമില്ലാത്തതുമായ ചെറിയ ബസുകൾക്കാണ് പെർമിറ്റ് നൽകാന്* ഉദ്ദേശിക്കുന്നത്. കൂടുതല്* യാത്രക്കാര്* ഉള്*ക്കൊളളാന്* സാധിക്കാത്ത മിനി ബസുകള്* അവതരിപ്പിക്കുന്നതിലൂടെ താരതമ്യേന തിരക്ക് കുറഞ്ഞ ഗ്രാമപ്രദേശങ്ങളിലെ റൂട്ടുകളില്* ആവശ്യത്തിന് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാന്* സാധിക്കുമെന്നാണ് അധികൃതര്* കരുതുന്നത്.
    കൂടാതെ ഇത്തരം ബസുകളിലൂടെ ഓപ്പറേറ്റര്*മാര്*ക്ക് വലിയ നഷ്ടം കൂടാതെ സര്*വീസുകള്* മുന്നോട്ടു കൊണ്ടുപോകാന്* സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെ കുറഞ്ഞത് 2,000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ ലഭിക്കുന്നതായിരിക്കും നടപടി.

    ഡബിൾ ഡെക്കർ സർവീസ് ലാഭത്തില്*

    ഏപ്രിൽ മുതൽ കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ പുറത്തിറക്കും. അന്തർസംസ്ഥാന റൂട്ടുകളിൽ 36 ആഡംബര സ്ലീപ്പർ എ.സി ബസുകളും മിനി ബസുകളും ഇതില്* ഉൾപ്പെടും. മൂന്നാറിലെ ഡബിൾ ഡെക്കർ സർവീസ് ഒരു മാസം കൊണ്ട് 13.3 ലക്ഷം രൂപയുടെ വരുമാനമാണ് നേടിയത്. പ്രതിദിനം 40,000 രൂപ ലാഭമാണ് സര്*വീസിന് ലഭിക്കുന്നതെന്നും ഗണേഷ് കുമാര്* പറഞ്ഞു.
    ലോക്കൽ ബസുകളിലും മ്യൂസിക് സിസ്റ്റം പോലുള്ള സൗകര്യങ്ങൾ താമസിയാതെ സ്ഥാപിക്കും. ഇരുചക്ര വാഹനങ്ങളും കാറുകളും ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തി കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4512
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,910

    Default

    ഇനി 'ചില്*' യാത്ര! സ്വിഫ്റ്റ് സൂപ്പര്* ഫാസ്റ്റ് ബസുകള്* എ.സിയിലേക്ക്, മൈലേജും കുറയില്ല, പുത്തന്* ടെക്*നിക് ഇങ്ങനെ



    കെ.എസ്.ആര്*.ടി.സി സ്വിഫ്റ്റ് സൂപ്പര്* ഫാസ്റ്റ് ബസുകളില്* ഇനി എ.സിയുടെ തണുപ്പിലിരുന്ന് യാത്ര ചെയ്യാം. നിലവിലുള്ള നോണ്* എ.സി സൂപ്പര്* ഫാസ്റ്റ് ബസുകളിലാണ് എ.സി ഘടിപ്പിക്കുന്നത്. പദ്ധതി പ്രകാരമുള്ള ആദ്യബസ് ഉടന്* പുറത്തിറങ്ങും. പദ്ധതി വിജയകരമായാല്* കൂടുതല്* ബസുകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആര്*.ടി.സി.

    മൈലേജ് കുറയില്ല

    ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനമാണ് ബസില്* എ.സി ഘടിപ്പിക്കുന്നത്. എഞ്ചിനുമായി നേരിട്ട് ബന്ധിപ്പിക്കാതെ നാല് ബാറ്ററിയും അതിനെ ചാര്*ജ് ചെയ്യാനുള്ള ഓള്*ട്ടര്*നേറ്ററും ഉപയോഗിച്ചാണ് ഇവിടെ എ.സി പ്രവര്*ത്തിക്കുന്നത്. വണ്ടി സ്റ്റാര്*ട്ട് ചെയ്യുമ്പോള്* ഓള്*ട്ടര്*നേറ്റര്* പ്രവര്*ത്തിച്ച് ബാറ്ററി ചാര്*ജാകും. വാഹനം സ്റ്റാര്*ട്ടില്* അല്ലെങ്കിലും എ.സി പ്രവര്*ത്തിപ്പിക്കാമെന്നതാണ് പ്രത്യേകത. എഞ്ചിനുമായി കാര്യമായ ബന്ധമില്ലാത്തതിനാല്* മൈലൈജിലും കുറവുണ്ടാകില്ലെന്ന് സാരം. ഒരു ബസില്* എ.സി പിടിപ്പിക്കാന്* ആറ് ലക്ഷം രൂപയോളമാണ് ചെലവാകുന്നത്.

    ഇനി ചില്* യാത്ര

    നിലവിലെ ബസിന്റെ ഇന്റീരിയറില്* വേണ്ട മാറ്റങ്ങള്* വരുത്തിയാണ് എ.സി സ്ഥാപിക്കുന്നത്. എല്ലാ യാത്രക്കാര്*ക്കും സൗകര്യപ്രദമായ രീതിയില്* എയര്* ഡക്ടുകളും ക്രമീകരിച്ചു. നേരത്തെ ദീര്*ഘദൂര യാത്രകള്*ക്ക് കെ.എസ്.ആര്*.ടി.സിയുടെ നിലവിലുള്ള ലോഫ്*ളോര്* വോള്*വോ ബസുകള്* ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. തുടര്*ന്ന് ടാറ്റ മാര്*ക്കോപോളോ സീരിസില്* എ.സി സൂപ്പര്* ഫാസ്റ്റ് ബസുകളും നിരത്തിലിറക്കി. എന്നാല്* ഈ ബസിലെ അസൗകര്യം പല യാത്രക്കാരും ചൂണ്ടിക്കാട്ടിയതോടെയാണ് സ്വിഫ്റ്റ് സൂപ്പര്* ഫാസ്റ്റ് ബസുകളില്* എ.സി ഘടിപ്പിക്കാന്* തീരുമാനിച്ചത്. എയര്* സസ്*പെന്*ഷനോടെയുള്ള അശോക് ലെയ്*ലാന്*ഡിന്റെ ബസില്* മികച്ച സീറ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏത് റൂട്ടിലാണ് ബസ് സര്*വീസ് നടത്തുകയെന്ന കാര്യത്തില്* വ്യക്തത വന്നിട്ടില്ല.

  4. #4513
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,910

    Default

    കുത്തക റൂട്ടുകളില്* ഉള്*പ്പെടെ പ്രൈവറ്റ് ബസ് കയറും; ആകെയുള്ള വരുമാനം മുട്ടുമെന്ന ഭീതിയില്* KSRTC



    ദീര്*ഘദൂരപാതകള്* കെഎസ്ആര്*ടിസിക്ക് കുത്തക നല്*കിയ സര്*ക്കാര്* തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്* ബെഞ്ച് വിധി സ്ഥാപനത്തിന്റെ നിലനില്*പ്പിന് ഭീഷണിയാകും. കോര്*പ്പറേഷന്റെ പ്രധാന വരുമാനസ്രോതസ്സായ 95 ശതമാനം സൂപ്പര്*ക്ലാസ് ബസുകളും ഈ 31 സംരക്ഷിത പാതകളിലാണ്.

    പൊതുമേഖലയ്ക്ക് മുന്*ഗണന നല്*കാന്* സര്*ക്കാരിന് വിവേചനാധികാരമുണ്ടെന്നത് സുപ്രീംകോടതിവരെ ശരിവെച്ചതാണ്. എന്നാല്*, അതിനനുസരിച്ചുള്ള സ്*കീം ഇറക്കാന്* 15 വര്*ഷം കഴിഞ്ഞിട്ടും ഗതാഗതവകുപ്പിന് കഴിയുന്നില്ല. ആദ്യ സ്*കീമിലെ അപാകത പരിഹരിച്ചപ്പോള്* പോലും പിഴവുണ്ടായിട്ടുണ്ടെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. കോവിഡ് ലോക്ഡൗണ്* കാലത്ത് പരാതിക്കാരായ സ്വകാര്യ ബസുകാരെ കേട്ടശേഷം ഒരോരുത്തര്*ക്കും മറുപടി നല്*കിയില്ലെന്നതാണ് വീഴ്ചയായത്.

    ഒരുവര്*ഷത്തിനുള്ളില്* നടപടിക്രമങ്ങള്* പൂര്*ത്തിയാക്കണമെന്ന് നിര്*ദേശഴും പാലിച്ചിരുന്നില്ല. സാങ്കേതികമായ ഇത്തരം വീഴ്ചകളാണ് സ്വകാര്യബസുകാര്* മുതലെടുക്കുന്നത്. നടപടിക്രമങ്ങളില്* ഗതാഗതവകുപ്പും കേസ് നടത്തിപ്പില്* കെഎസ്ആര്*ടിസി മാനേജ്മെന്റും വീഴ്ചവരുത്തുന്നതായി തൊഴിലാളി സംഘടനകള്* ആരോപിക്കുന്നു. മന്ത്രിമാര്* മാറുന്നത് അനുസരിച്ച് കോടതിയിലെ നിലപാട് മാറിയതും അഭിഭാഷകരെ മാറ്റിയതും തിരിച്ചടിയായെന്നാണ് വിമര്*ശനം. കോര്*പറേഷന്റെ വാദം ഫലപ്രദമായി കോടതിയില്* അവതരിപ്പിക്കാനും കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.

    സ്*കീം റദ്ദായ സാഹചര്യത്തില്* ദേശസാത്കൃതപാതകളിലെ ഓര്*ഡിനറി ബസുകള്*, ലിമിറ്റഡ് സ്റ്റോപ്പാക്കി ഉയര്*ത്താനും കൂടുതല്*ദൂരം സര്*വീസ് നടത്താനും സ്വകാര്യബസുകാര്*ക്ക് കഴിയും. സുപ്രീംകോടതി ഉത്തരവിനെത്തുടര്*ന്ന് നേരത്തേ കെഎസ്ആര്*ടിസി ഏറ്റെടുത്ത 241 റൂട്ടുകള്* തിരിച്ചെടുക്കാനുമാകും. ഇതോടെ, കെഎസ്ആര്*ടിസിയുടെ വരുമാനം ഇടിയും. 31 പാതകളിലൂടെയുള്ള 1700 സൂപ്പര്*ക്ലാസ് സര്*വീസുകളില്*നിന്നുള്ള വരുമാനമാണ് സ്ഥാപനത്തെ നിലനിര്*ത്തുന്നത്.

    ഭാവിയില്* കെഎസ്ആര്*ടിസിക്ക് ദോഷകരമാകാനിടയുള്ള പരാമര്*ശങ്ങള്* ഹൈക്കോടതി ഉത്തരവിലുണ്ടെങ്കിലും സുപ്രീംകോടതിയില്* അപ്പീല്* നല്*കേണ്ടതില്ലെന്ന നിലപാടാണ് കെഎസ്ആര്*ടിസിയിലെ ചില ഉദ്യോഗസ്ഥര്*ക്കുള്ളതെന്നും ആരോപണം ഉയര്*ന്നിട്ടുണ്ട്. ആദ്യ സ്*കീം ഇറക്കിയതില്* വീഴ്ച വരുത്തിയതിന്റെ പേരില്* നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലുള്ളത്. പുതിയ സ്*കീമിന്റെ മറവില്* സ്വകാര്യബസുകള്*ക്ക് അനുകൂല വ്യവസ്ഥകള്* ഉള്*പ്പെടുത്താനുള്ള നീക്കമാണെന്നും കുറ്റപ്പെടുത്തലുകളുണ്ട്.

  5. #4514
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,910

    Default

    നിയമപ്രകാരം ഓടാവുന്ന KSRTC ബസുകള്* കട്ടപ്പുറത്ത്; നിരത്തിലുള്ളതില്* പലതും കാലാവധി കഴിഞ്ഞതും




    കൊല്ലം: 15 വര്*ഷം പഴക്കമുള്ള ഡീസല്* വാഹനങ്ങള്* നിരത്തിലോടിക്കരുതെന്ന കേന്ദ്രസര്*ക്കാരിന്റെ കര്*ശനനിയമം ഒട്ടുമിക്ക സംസ്ഥാനങ്ങളും നടപ്പാക്കിയെങ്കിലും കേരളത്തില്* സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ പ്രത്യേക ഓര്*ഡറിലൂടെ നിരത്തില്* സര്*വീസ് നടത്തുന്നത് ആയിരത്തില്* അധികം കെഎസ്ആര്*ടിസി ബസുകള്*. എന്നാല്*, കാലാവധി അവസാനിച്ചിട്ടില്ലാത്ത നിരവധി ബസുകള്* പല ഡിപ്പോകളിലായി കട്ടപ്പുറത്ത് ഇരിക്കുന്നുണ്ട്. 178 കെഎസ്ആര്*ടിസി ബസുകളാണ് ഫിറ്റ്*നസ് ടെസ്റ്റ് പോലും നടത്താതെ കട്ടപ്പുറത്തിരിക്കുന്നത്.


    വാര്*ഷിക ഫിറ്റ്*നസ് ടെസ്റ്റിന് ഹാജരാക്കാതെ ഡിപ്പോകളില്* കയറ്റിയിട്ടിരിക്കുന്ന ബസുകളില്* പലതും 15 വര്*ഷം പൂര്*ത്തിയാക്കാത്തവയാണെന്നാണ് റിപ്പോര്*ട്ട്. അതേസമയം, കാലാവധി അവസാനിച്ച് പരിവാഹനില്* രജിസ്റ്റര്* ചെയ്യാന്* പോലും സാധിക്കാത്ത 1261 ബസുകള്* നിരത്തുകളില്* സര്*വീസ് നടത്തുന്നുണ്ടെന്നാണ് വിവരം. കാലപ്പഴക്കത്തെ തുടര്*ന്നുള്ള പ്രശ്*നങ്ങളും ഈ ബസുകള്*ക്കുണ്ട്. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് സമ്പാദിച്ചാണ് ഈ ബസുകള്* സര്*വീസ് നടത്തുന്നത്.

    മോട്ടോര്* വാഹന വകുപ്പില്* മാനുവലായി ഈ ബസുകളുടെ രജിസ്*ട്രേഷന്* സൂക്ഷിക്കുന്നുണ്ടെങ്കിലും ഡിജിറ്റല്* സംവിധാനത്തില്* ഉള്*പ്പെടുത്തിയിട്ടില്ല. പരിവാഹനില്* രജിസ്റ്റര്* ചെയ്യാത്തതിനാല്* ഈ ബസുകള്*ക്ക് ഇന്*ഷുറന്*സ് എടുക്കാന്* കഴിയില്ല. ഈ സാഹചര്യം നിലനില്*ക്കുമ്പോഴാണ് കാലാവധി അവസാനിക്കാത്ത ബസുകള്* കട്ടപ്പുറത്ത് തുടരുന്നത്. നിലവിലെ കണക്ക് അനുസരിച്ച് 4500 ബസുകളും പ്രതിദിനം 3400 സര്*വീസുകളുമാണ് കെഎസ്ആര്*ടിസിക്കുള്ളത്. പ്രതിദിനം 18.5 ലക്ഷം യാത്രക്കാരാണ് കെഎസ്ആര്*ടിസിക്കുള്ളത്.

    കേടുപാടുകളെ തുടര്*ന്ന് സര്*വീസ് നടത്താത്ത ബസുകളുടെ എണ്ണത്തില്* ഒന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്. 15 ബസുകളാണ് ഇവിടെ കട്ടപ്പുറത്തുള്ളത്. കോഴിക്കോട് പത്ത് ബസുകളും പാറശ്ശാലയില്* എട്ടും ബസുകളാണ് ഇത്തരത്തില്* കട്ടപ്പുറത്തുള്ളത്. മെക്കാനിക്കല്* ജീവനക്കാരുടെ കുറവും സ്*പെയര്* പാര്*ട്*സുകള്* ലഭിക്കാത്തതുമാണ് ബസുകളുടെ കേടുപടുകള്* പരിഹരിക്കാന്* കഴിയാത്തതിന് കാരണമായി പറയുന്നത്.

    കാലാവധി കഴിഞ്ഞിട്ടില്ലാത്തതും നിരത്തുകളില്* ഇറക്കാന്* പര്യാപ്തമായതുമായ ബസുകള്* അറ്റകുറ്റപ്പണികള്* പൂര്*ത്തിയാക്കി സിഎഫ് ടെസ്റ്റിന് അയയ്ക്കണമെന്ന് കഴിഞ്ഞ ഡിസംബര്* 17-ന് അധികൃതര്* ഉത്തരവിറക്കിയിരുന്നു. എന്നാല്*, 178 ബസുകള്* ഇപ്പോഴും കട്ടപ്പുറത്ത് തുടരുകയാണ്. ഈ ബസുകള്* വെള്ളിയാഴ്ചക്കകം അറ്റകുറ്റപണികള്* പൂര്*ത്തിയാക്കി സിഎഫ് ടെസ്റ്റ് നടത്തണമെന്നാണ് ടെക്*നിക്കല്* വിഭാഗം എക്*സിക്യൂട്ടീവ് ഡയറക്ടര്* നല്*കിയിട്ടുള്ള നിര്*ദേശം.

  6. #4515
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,910

    Default

    100 രൂപ ട്രാവൽ കാർഡുമായി വീണ്ടും കെ.എസ്.ആർ.ടി.സി



    തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ട്രാവൽകാർഡ് വീണ്ടുമെത്തുന്നു. എല്ലാത്തരം ഓൺലൈൻ ഇടപാടുകളും സാദ്ധ്യമായ ടിക്കറ്റ് മെഷീനുകൾ ഇതിനായി ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ആദ്യം നടപ്പാക്കുക. 100 രൂപയാണ് കാർഡിന്റെ വില. ഡിപ്പോകളിൽനിന്നും കണ്ടക്ടർമാരിൽനിന്നും വാങ്ങാം.

    50 രൂപമുതൽ 2000 രൂപവരെ ചാർജ്ജ് ചെയ്ത് ഉപയോഗിക്കാം. ഉടമതന്നെ ഉപയോഗിക്കണമെന്നില്ല. കൈമാറി ഉപയോഗിക്കാം. യാത്രക്കാർക്ക് ഇതുകൊണ്ടുള്ള സാമ്പത്തികമെച്ചം എന്താണെന്ന് പ്രഖ്യാപിച്ചിട്ടില്ല. സാങ്കേതിക തകരാർ കാരണം കാർഡ് പ്രവർത്തനക്ഷമമല്ലെങ്കിൽ അപേക്ഷ നൽകിയാൽ രണ്ടുദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. പൊട്ടുകയോ ഒടിയുകയോ ചെയ്താൽ മാറ്റി നൽകില്ല. ഒരു കാർഡ് വിറ്റാൽ 10 രൂപ കണ്ടക്ടർക്ക് കമ്മിഷൻ ലഭിക്കും. ബസിനുള്ളിൽ കാർഡ് റീ ചാർജ്ജ് ചെയ്യാം.

    പുതിയ ടിക്കറ്റ് മെഷീനുകൾ ആറു ജില്ലകളിൽ വിതരണം ചെയ്തിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്ത് വിതരണം പൂർത്തിയാകും. നേരത്തേ കൊണ്ടുവന്ന കാർഡ് സംവിധാനം സാങ്കേതിക പോരായ്മകളും പ്രായോഗിക ബുദ്ധിമുട്ടും കാരണം പിൻവലിക്കേണ്ടിവന്നു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •