
Originally Posted by
vipi
ഒരു കൊലപാതകം മാത്രം ഉള്ള കഥയെ എങ്ങനെ ബുദ്ധിമുട്ടി സീരിയൽ കില്ലിങ് ആക്കാം എന്നതാണ് താഴെ പറയുന്നത്:
സൗബിൻ പറയുന്ന കഥാപ്രകാരം ഡോക്ടർ റോയിയെ പേസ്മേക്കർ ഹാക്ക് ചെയ്യാം പറ്റുമെന്ന് പറഞ്ഞ് സൗബിൻ വെല്ലുവിളിക്കുന്നു. പറ്റില്ലെന്ന് ഡോക്ടർ റോയ് ഉറപ്പിച്ചു പറയുന്നു..ശേഷം സൗബിൻ ഒറ്റയ്ക്കാണ് ഇതിന്റെ ഹാക്കിങ് ടെക്നോളജി കണ്ടുപിടിക്കുന്നത്.. അതായത് ഡോക്ടറോട് ഇക്കാര്യം പറയുന്നത്കൊണ്ട് സാങ്കേതികമായോ അല്ലാതെയോ യാതൊരു സഹായവും ഡോക്ടറിൽ നിന്ന് സൗബിന് കിട്ടുന്നില്ല.. മാത്രമല്ല സൗബിന് ഹാക്ക് ചെയ്യാൻ അറിയുകയും ചെയ്യാം... എന്നിട്ടും എന്തിനാണ്* ഇക്കാര്യം ഡോക്ടറോട് പോയി പറയുന്നത് എന്ന് ചോദിച്ചാൽ ഇങ്ങനെയൊക്കെ ചെയ്താൽ അല്ലേ ബാസ്കറ്റ് കില്ലിങ് ആക്കാൻ പറ്റൂ😌😌😌
ഇനി ആ പോലീസ് ഓഫീസറെ കൊല്ലുന്നതിനും കാരണം ഐജിയും സാമും ഒരുമിച്ച് നിൽക്കുന്നത് അയാൾ കണ്ടു എന്നതാണ്.. ഐജിയുടെ വീട് പണിക്ക് മണലും മറ്റുമൊക്കെ ഇറക്കുന്നത് സാമാണ്.. അതുകൊണ്ട് അക്കാര്യം സംസാരിക്കാൻ ആണെന്ന് പറഞ്ഞ് ഒഴിയാവുന്ന കേസിനാണ് ഒരു പൊലീസുകാരനെ കൊല്ലുന്നത്🙄🙄🙏
ബാസ്കെറ്റ് ആക്കിയെടുക്കാൻ പെടുന്ന ഓരോ പെടാപ്പാടുകൾ❤️❤️