Ente Ona Sammanam ..!
3 Ona Pattukal..
aadyam lyrics kidakkatte..songs oru week inakam idam ..
Song 1
തുളസി കതിര്* ചൂടി
വാലിട്ടു കണ്ണെഴുതി
പൂക്കളം തീര്*ക്കുന്ന തിരുവോണമേ
എന്* മനതാരില്* നീ
ഊഞ്ഞാലിലാടുമ്പോള്*
ഓര്*മയില്* ഞാന്* നിന്*റെ പാട്ടെഴുതും
പാട്ടിന്*റെ താളത്തില്* നീ ചിരിക്കും..
തൊടിയിലെ മുക്കുറ്റി
പൂവിന്*റെ കവിളില്* നീ
ചാര്*ത്തുന്ന വര്*ണ്ണങ്ങള്* ഞാനറിഞ്ഞു
രാവിന്*റെ മുറ്റത്ത്
നന്*മകള്* പൂക്കുമ്പോള്*
ഓണനിലാവെന്*റെ പ്രിയ തോഴി
ഓര്*മയിലോണം കളിയാടി
പുഴയിലെ ഓളങ്ങള്*
തംബുരു മീട്ടുമ്പോള്*
കരയിലെ തുമ്പകള്* ശ്രുതിമീട്ടും
കരയുമെനിടനെഞ്ചിന്*
ഓര്*മകളെ നിങ്ങള്*
ഒരിക്കല്* കൂടിയെന്നെ ചേര്*ത്തു നിര്*ത്തു
ആ നല്ല കാലത്തെ തിരികെ നല്*കൂ..
Song 2
ആദ്യമായി നാം കണ്ടൊരോണ നാള്*
ഓര്*ത്തു ഞാന്* നിന്നെ കാത്തിരുന്നു
പൂക്കളം തീര്*ക്കുവാന്* പൂവിറുത്തു അത്
വാടുവാനധികം നേരമില്ല
ഓണമിങ്ങെത്തി നീ അറിഞ്ഞതില്ലെ
എന്നിട്ടും എന്തേ നീ വരാത്തു..
അന്നു നാം കണ്ടൊരാ വഴിയരികില്*
തുമ്പകള്* പിന്നെയും വിരിഞ്ഞു നിന്നു
അരികിലെ മാവിന്*റെ കൊമ്പിലെ
പൈങ്കിളി പാടുന്ന പാട്ടുകേള്*ക്കാന്*
നീ വരുമെന്നോര്*ത്തു കാത്തിരിക്കും
ഓണനിലാവെന്*റെ പ്രിയതോഴി..
ഓളങ്ങള്* പാടുന്ന കുളപടവില്* വെച്ച്
ആദ്യമായി നീ തന്ന ചുംബനങ്ങള്*
ഊഞ്ഞാലിലാടുന്ന നേരത്തു നീയെന്*റെ
കവിളത്തു വരച്ചിട്ട നഖചിത്രങ്ങള്*
ഓര്*മകളോരോന്നായി തന്നെനിക്ക് നീ
ഓര്*മയില്ലെങ്കിലും തിരികെ വരൂ..
Song 3
മലയാളനാടിന്*റെ തിരുവോണമേ
നീ മനതാരില്* നല്*കിയ കുളിരോര്*മകള്*
ചേതോഹരം നീ വിടരുന്ന നാളുകള്*
അറിയുന്നു ഞാന്* നീയെന്* വസന്തഗീതം
ചെറുവാലന്* കിളിപാടും വയലേലയില്*
കതിരാടുമ്പോള്* ഒണം നിറഞ്ഞാടുന്നു
വഞ്ചിപ്പാട്ടുണരുന്ന കായലിന്*ത്തീരത്ത്
വരവേല്*ക്കുവാന്* പൂക്കള്* ഒരുങ്ങി നില്*പൂ..
കനല്*മാത്രം നിറയുന്ന വറുതിയിലവസാനം
ഇലയിട്ടു നീയെന്* മനം നിറച്ചു
മാവേലി മന്നന്*റെ മുടിയിലെ തുമ്പയായി
ഒരുപാട് നാള്* ഞാനും ഓര്*മകളും..



