THE ONE AND ONLY BOB SIRസ്വന്തമായി ഒരു ഹിറ്റ്* പോലുമില്ലാത്ത ഒരു നടന്* ടെലിവിഷനില്* കാണിച്ച ജാഡ കണ്ടപ്പോള്* മലയാള ഭാഷയില്* ഹീറോ ആയിരുന്ന ഒരു നടന്* ജീവിതത്തില്* ഹീറോ ആയ സംഭവം ഓര്*ത്തുപോയി.
പത്തു വര്*ഷങ്ങള്*ക്കു മുന്*പ് ഒരു ഹ്രസ്വ സന്ദര്*ശനത്തിനായി ദുബായില്* എത്തിയതായിരുന്നു അദ്ദേഹം.എയര്*പോര്*ട്ടില്* വച്ച്ആരാധകനായ ഒരു തൂപ്പുകാരന് അദ്ദേഹം തന്*റെ മൊബൈല്* നമ്പര്* കൊടുത്തു.
രാത്രി റൂമില്* എത്തിയ അവന്* ഭക്ഷണംപോലും പോലും കഴിക്കാതെ ക്യാമ്പ്* മുഴുവനും ഓടിനടന്ന് ഈ സംഭവം കൊട്ടിഘോഷിച്ചു,പക്ഷേ ആരും അത് വിശ്വസിച്ചില്ല,എന്നുമാത്രമല്ല എല്ലാവരും അവനെ പരിഹസിക്കുകയും ചെയ്തു.
ഉറക്കം വരാതെ ആ പാവം ബൂത്തില്* പോയി താരത്തിന് ഫോണ്* ചെയ്തു.തെളിവിനായി കുറച്ചാളുകളേയും കൂട്ടി.അവന്* അദ്ദേഹത്തോട് ഇത്രമാത്രമേ ആവശ്യപ്പെട്ടുള്ളൂ;''ചേട്ടാ,ഇവരോടൊന്നു സംസാരിക്കണം,ആരും എന്നെ വിശ്വസിക്കുന്നില്ല.''
അതിന് അദ്ദേഹം ഇങ്ങനെ ഒരു മറുപിടിയാണ് കൊടുത്തത്;''എടാ,എന്*റെ ശബ്ദം കേട്ടാലും ഒരുപക്ഷെ അവര്* വിശ്വസിക്കണമെന്നില്ല,പറയൂ,നീ എവിടെയാണ് താമസിക്കുന്നത്?.
ദുബായിലെ നക്ഷത്രഹോട്ടലിലെ ശീതീകരിച്ച മുറിയില്* നിന്നും പാതിരാത്രി കഴിഞ്ഞ സമയമായിട്ടു പോലും മലയാളത്തിന്*റെ തലയെടുപ്പുള്ള ആ താരം പുറത്തിറങ്ങി. ( പകുതിയിലധികം ഇന്ത്യന്* ഭാഷകളില്* അദേഹം പടയോട്ടം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത് എന്ന് കൂടി ഓര്*ക്കണം!!!). ഓഗസ്റ്റ്* മാസത്തെ ആ കൊടുംചൂടില്* സ്വന്തം ഡ്രൈവറെ ഉപദ്രവിക്കാതെ അദ്ദേഹം ടാക്സിക്കുവേണ്ടി വഴിവക്കിലൂടെ നടന്നു.
വഴി അറിയാത്തത് കാരണം ക്യാമ്പില്* എത്തിയതിന് ശേഷവും അദ്ദേഹം കുറെ കറങ്ങി...
ഒടുവില്* 18 ആളുകള്* തിങ്ങിപ്പാര്*ക്കുന്ന ആ ചെറിയ റൂമില്* പാതിരാത്രി കഴിഞ്ഞനേരം ലൈറ്റ് തെളിഞ്ഞു.എല്ലാവരും കണ്ണുതുറന്ന് എഴുന്നേറ്റുവെങ്കിലും ആര്*ക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാന്* കഴിഞ്ഞില്ല!!!!!.....ആറരയടി പൊക്കത്തില്*,വിയര്*പ്പില്* മുങ്ങിക്കുളിച്ച് നില്*ക്കുന്നു;മലയാളത്തിന്*റെ എക്കാലത്തേയും ആക്ഷന്* ഹീറോ "ബാബു ആന്റണി"!!!!!!!................
ആരാധകന്*റെ അഭിമാനം വ്രണപ്പെടുന്നു എന്ന് മനസ്സിലാക്കിയപ്പോള്* വലിയവനെന്നോ,ചെറിയവനെന്നോ
നോക്കാതെ,സ്വന്തം സുരക്ഷ പോലും വകവയ്ക്കാതെ ,മന്ത്രിമാരും സാംസ്കാരിക നായകന്മ്മാരുംഒരിക്കല്* പോലും തിരിഞ്ഞുനോക്കിയിട്ടില്ലാത്ത സാധാരണക്കാരില്* സാധാരണക്കാര്* തിങ്ങിപ്പാര്*ക്കുന്ന ആ ലേബര്*ക്യാമ്പില്* പാതിരാത്രിയില്* ഒറ്റയ്ക്ക് കയറിച്ചെന്ന ആ മനുഷ്യനാണ് യഥാര്*ത്ഥ ഹീറോ എന്ന് ഞാന്* പറയുന്നു.മനസ്സില്* നന്മ്മയുള്ള ആ യാഗാശ്വത്തെ തളയ്ക്കാന്* ഒരു അഭ്യൂഹത്തിനും കഴിയതെപോയതും അതുകൊണ്ടായിരിക്കണം.![]()