വൈറ്റ്* ഐഫോണ്* പുറത്തിറക്കി
മൊബൈല്*ഫോണ്* പ്രേമികള്* ഏറെ നാളായി കാത്തിരുന്ന ഐഫോണ്*-4ന്റെ വൈറ്റ്* പതിപ്പ്* ആപ്പിള്* പുറത്തിറക്കി. വൈറ്റ്* ഐഫോണിന്റെ പ്രഖ്യാപനത്തിന്* ശേഷം ഏകദേശം ഒരുവര്*ഷം കഴിഞ്ഞാണ്* പുറത്തിറക്കുന്നത്*. ആപ്പിള്* ഓണ്*ലൈന്* സ്*റ്റോര്*, ആപ്പിള്* സ്*റ്റോറുകള്*, അംഗീകൃത ഡീലര്*മാര്* വഴി വൈറ്റ്* ഐഫോണ്* ഏപ്രില്* 28 മുതല്* വില്*ക്കുമെന്ന്* ആപ്പിള്* വ്യക്*താവ്* അറിയിച്ചു. കഴിഞ്ഞ ജൂണില്* പുറത്തിറക്കുമെന്ന്* പ്രഖ്യാപിച്ച വൈറ്റ്* ഐഫോണ്* നിര്*മ്മാണത്തിലെ സാങ്കേതിക പോരായ്*മകള്* പരിഹരിക്കുന്നതിനായി ലോഞ്ചിംഗ്* നീട്ടിവെയ്*ക്കുകയായിരുന്നു. ആപ്പിള്* ഐഫോണിന്റെ അതേ സവിശേഷതകള്* തന്നെയാണ്* വൈറ്റ്* ഐഫോണിനുമുള്ളത്*. ചൈന, ജപ്പാന്*, ദക്ഷിണകൊറിയ, തായ്*ലന്*ഡ്* തുടങ്ങിയ ഏഷ്യന്* രാജ്യങ്ങളിലും യൂറോപ്പ്*, അമേരിക്ക, ഓസ്*ട്രേലിയ എന്നിവിടങ്ങളിലും വൈറ്റ്* ഐഫോണ്* ലഭ്യമാകും. ഒന്നോ രണ്ടോ മാസങ്ങള്*ക്കുള്ളില്* ഇന്ത്യയിലും വൈറ്റ്* ഐഫോണ്* ലഭിക്കുമെന്ന്* ആപ്പിള്* വ്യക്*താവ്* അറിയിച്ചു. ലോകത്തിലെ തന്നെ അതിവേഗം വളരുന്ന മൊബൈല്*ഫോണ്* വിപണിയാണ്* ഇന്ത്യയിലേത്*. എന്നാല്* ചില സാങ്കേതിക പ്രശ്*നങ്ങള്* കാരണമാണ്* ഇന്ത്യയില്* തുടക്കത്തിലേ ഫോണ്* പുറത്തിറക്കാന്* സാധിക്കാത്തത്*. എന്നാല്* അടുത്ത ഐഫോണ്* ആദ്യം മുതല്* ഇന്ത്യയില്* ലഭ്യമാക്കാനുള്ള നടപടികള്* സ്വീകരിക്കുമെന്ന്* ഐഫോണ്* വ്യക്*താവ്* അറിയിച്ചു. കാഴ്*ചയില്* കൂടുതല്* മനോഹരമാണെന്നതാണ്* വൈറ്റ്* ഐഫോണിന്റെ മുഖ്യ സവിശേഷത. വിലയില്* സാദാ ഐഫോണുമായി വലിയ വ്യത്യാസമില്ലെന്നും വിദഗ്*ദ്ധര്* പറയുന്നു.