
Originally Posted by
maryland
കൊച്ചു കൊച്ചു തമാശകൾ ഉള്ള കൊച്ചു ചിത്രം
എന്റെ ആദ്യത്തെ റിവ്യു ആണ്. കൊച്ചു കൊച്ചു തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ചെറുതായി ക്ഷമിക്കുക.
ഇന്നലെ (ഫെബ്രുവരി 18, 1 9 8 8 ) ഞാൻ ഒരു സി ബി ഐ ഡയറി കുറിപ്പ് എന്ന ഒരു കൊച്ചു ചിത്രം കാണാൻ എർണാകുളത്ത് പോയി.
പടം 6 മണിക്ക് ആയിരുന്നു. പക്ഷെ 5:3 0 ആയിട്ടും ആ കൊച്ചു തീയേറ്ററിൽ ആരെയും കണ്ടില്ല.
ആറു മണിക്ക് തന്നെ പടം തുടങ്ങി.
മുകേഷ്, ജഗതി, സുകുമാരൻ, സുരേഷ് ഗോപി, പിന്നെ ആ പ്ലാസ്റ്റിക്* അഭിനയക്കാരനായ പുതുമുഖം മമ്മുട്ടി.
പടത്തിൽ സൂപ്പര്‍ താരങ്ങൾ ആരും തന്നെ ഇല്ലാതിരുന്നതു കൊണ്ട് കൊച്ചു ബജറ്റിൽ ഇങ്ങനെ ഒരു പടം തട്ടിക്കൂട്ടാൻ കഴിഞ്ഞു.
പടം മൊത്തത്തിൽ കൊച്ചു കൊച്ചു തമാശകൾ നിറഞ്ഞതായിരുന്നു.
റെരസിന്റെ മുകളില നിന്നും ഡമ്മി ഇടുന്നതൊക്കെ നര്‍മരസം തുളുമ്പുന്നതായിരുന്നു.
മൊത്തത്തിൽ ഒരു അവിഞ്ഞ പടം.
കൊച്ചു കൊച്ചു തമാശകൾ ഉണ്ട്: പക്ഷെ തമാശ പടം അല്ല.
സി ബി ഐ കാരെ കൊണ്ട് തരം താണ തമാശ കാണിച്ച എസ് എൻ സ്വാമി-കെ മധു കൂട്ടുകെട്ട് ഇത്തരത്തിൽ ഉള്ള പടങ്ങൾ നിർമ്മിക്കുന്നതിൽ നിന്നും പിന്മാറണമെന്ന് താഴ്മയായി അപേക്ഷിച്ച് കൊണ്ട്, മലയാളം സിനിമയുടെ ഒരു കൊച്ചു ആരാധകാൻ...