തിരുവനന്തപുരം - കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിന് കേന്ദ്രാനുമതി
86.56 കിലോമീറ്റര്* പാതയാണ് ഇരട്ടിപ്പിക്കുന്നത്. 15552.94 കോടി ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നടത്തുന്നത്.
![]()
ന്യൂഡല്*ഹി: തിരുവനന്തപുരം - കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്* ചേര്*ന്ന മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
86.56 കിലോമീറ്റര്* പാതയാണ് ഇരട്ടിപ്പിക്കുന്നത്. 15552.94 കോടി ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നടത്തുന്നത്. നാല് വര്*ഷംകൊണ്ട് ഇരട്ടിപ്പിക്കല്* പൂര്*ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2020 - 21 ഓടെ ഇരട്ടിപ്പിക്കല്* പൂര്*ത്തിയാകും. 20.77 ലക്ഷം തൊഴില്* ദിനങ്ങള്* നിര്*മ്മാണ പ്രവര്*ത്തനംമൂലം സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്രസര്*ക്കാര്* വ്യക്തമാക്കിയിട്ടുണ്ട്.
തീവണ്ടികളുടെ വേഗം വര്*ധിപ്പിക്കാനും പുതിയ തീവണ്ടികള്* ഓടിക്കാനും ഇതുമൂലം കഴിയും. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്*മ്മാണം 2019 ല്* പൂര്*ത്തിയാകുന്നതോടെ ചരക്ക് ഗതാഗതത്തില്* 30 ശതമാനത്തോളം വര്*ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതടക്കമുള്ള വസ്തുതകള്* പരിഗണിച്ചാണ് പാത ഇരട്ടിപ്പിക്കാനൊരുങ്ങുന്നത്.