Sponsored Links ::::::::::::::::::::Remove adverts | |
iyal ichiri onnumalla orupaadu Over aanallo
‘മുംബൈ പൊലീസ്’ നല്ലതാണെന്ന് 10 പേര്* പറഞ്ഞാല്* മതി!
ബുധന്*, 13 മാര്*ച്ച് 2013( 15:59 IST )
![]()
PRO
നല്ല സിനിമകള്* സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് റോഷന്* ആന്*ഡ്രൂസ്. അദ്ദേഹം സംവിധാനം ചെയ്ത ആദ്യചിത്രം ‘ഉദയനാണ് താരം’ മലയാള സിനിമയെ ഇളക്കിമറിച്ച ചിത്രമായിരുന്നു. അതിന് ശേഷം എത്തിയ നോട്ടുബുക്കും പ്രേക്ഷകരെ വശീകരിച്ചു. ‘ഇവിടം സ്വര്*ഗമാണ്’ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും നല്ല സിനിമയായിരുന്നു. അതേസമയം ‘കാസനോവ’ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി.
റോഷന്* ആന്*ഡ്രൂസിന്*റെ പുതിയ സിനിമ ‘മുംബൈ പൊലീസ്’ ചിത്രീകരണം പുരോഗമിക്കുകയാണ്. പൃഥ്വിരാജ്, റഹ്*മാന്*, ജയസൂര്യ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്* മൂവരും സുഹൃത്തുക്കളായ പൊലീസ് ഉദ്യോഗസ്ഥരായാണ് വേഷമിടുന്നത്. എല്ലാവരെയും രസിപ്പിക്കുന്ന സിനിമയാകണം മുംബൈ പൊലീസ് എന്ന നിര്*ബന്ധം തനിക്കില്ലെന്ന് റോഷന്* ആന്*ഡ്രൂസ് വ്യക്തമാക്കുന്നു.
“ഞാന്* എന്*റെ ജോലി ആസ്വദിക്കുന്നു. എന്നാല്* ഞാന്* സൃഷ്ടിക്കുന്ന സിനിമകള്* ഇഷ്ടപ്പെടുന്നവര്* ഇഷ്ടപ്പെടട്ടെ. മുംബൈ പൊലീസ് കണ്ട് പത്തുപേര്* അത് നല്ലതാണെന്ന് പറഞ്ഞാല്* എനിക്ക് അതുമതി. എന്*റെ സിനിമയുടെ തിരക്കഥാകൃത്തുക്കള്* സിനിമ കണ്ടതിന് ശേഷം അത് നല്ലതാണെന്ന് പറയുന്നതാണ് എന്*റെ ഏറ്റവും വലിയ പുരസ്കാരം” - റോഷന്* ആന്*ഡ്രൂസ് പറയുന്നു.
“സംവിധായകര്*ക്ക് തന്*റെ സിനിമകളിലൂടെ എല്ലാവരെയും രസിപ്പിക്കാന്* കഴിഞ്ഞെന്നുവരില്ല. എന്*റെ സിനിമകള്* എല്ലാവരെയും രസിപ്പിക്കണമെന്ന നിര്*ബന്ധവും എനിക്കില്ല. സിനിമ കണ്ട് കുറേപ്പേര്* നല്ലതുപറയും. ചിലര്* മോശം പറയും. ഞാന്* ഇതൊന്നും ശ്രദ്ധിക്കാറില്ല” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്* റോഷന്* ആന്*ഡ്രൂസ് വ്യക്തമാക്കി.
“ഞാന്* കാണാന്* ഇഷ്ടപ്പെടുന്ന സിനിമകളാണ് ഞാന്* സംവിധാനം ചെയ്യുന്നത്. ഒരു വ്യക്തിക്കും നൂറ്* ദിവസം ഓടുമെന്ന ഉറപ്പില്* സിനിമ ചെയ്യാന്* കഴിയില്ല. എന്*റെ സിനിമകള്* നൂറുദിവസം ഓടുമെന്ന് എനിക്കുറപ്പുണ്ടെങ്കില്* പിന്നെ ആ സിനിമകളെല്ലാം ഞാന്* തന്നെ നിര്*മ്മിച്ചാല്* പോരേ? മൂന്ന് നല്ല സിനിമകള്* സംവിധാനം ചെയ്ത് അവ വന്* വിജയമായ ശേഷം നാലാമത്തേത് പരാജയമായാല്* ആ സിനിമയെ വിലയിരുത്തിക്കൊണ്ട് അയാള്* മോശം സംവിധായകനാണ് എന്ന് പറയുന്നത് ശരിയല്ല” - റോഷന്* പറയുന്നു.