pashu star![]()
Yes, he will definitely become a star
No, he won't reach in those height
Can't say right now/Need more movies to judge him
Sponsored Links ::::::::::::::::::::Remove adverts | |
മമ്മൂക്കയുടെ സ്വന്തം ആസിഫ്**
സോള്‍*ട്ട്* ആന്റ്* പെപ്പറിന്റെ വിജയം ആസിഫ്* അലിക്ക്* നല്ല അസല്‍* പാല്*പ്പായസം കഴിച്ചതുപോലെയാണ്*. മലയാളികളുടെ നാവില്‍* കാഴ്*ചയിലൂടെ കൊതിയൂറുന്ന സ്വാദ്* നിറച്ച സോള്‍*ട്ട്* ആന്റ്* പെപ്പര്‍* ആസിഫിന്* സമ്മാനിച്ചത്* മനസുനിറഞ്ഞ കഥാപാത്രമാണ്*. വില്ലനായും നായകനായും തിളങ്ങുന്നതോടൊപ്പം ഹാസ്യവും അനായാസം കൈകാര്യം ചെയ്യാനാകുമെന്ന്* തെളിയിച്ചിരിക്കുകയാണ്* ഈ യുവ നടന്*. നാളെയുടെ ഹീറോ, യുവതാരങ്ങളില്‍* മിടുക്കന്*, ഭാഗ്യമുള്ള നടന്*, കഠിനാധ്വാനി എന്നിങ്ങനെ ആസിഫിന്* വിശേഷണങ്ങള്‍* ഏറെയാണ്*. എന്നാല്‍* ഈ വിശേഷണങ്ങളെക്കുറിച്ച്* ഇദ്ദേഹത്തോട്* പറഞ്ഞാല്‍* മറുപടി 'ഈ പറഞ്ഞതൊക്കെ ഞാന്‍* തന്നെയാണോ' എന്ന ചോദ്യമായിരിക്കും .അതാണ്* ആസിഫ്*.
സോള്‍*ട്ട്* ആന്റ്* പെപ്പറിലെ മനുവിന്* യഥാര്*ഥത്തില്* എന്റെ സ്വഭാവം തന്നെയാണ്*. അല്‍*പ്പസ്വല്*പ്പം തല്ലിപ്പൊളി സ്വഭാവം . അതെന്റെ കൂടപ്പിറപ്പാണ്*. 'അഴകിയ രാവണന്* ചിത്രത്തിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനരംഗത്തില്‍* കാവ്യാ മാധവന്* മരത്തിലിരിക്കുന്ന കുരങ്ങന്റെ ചിത്രം വരയ്*ക്കുന്നില്ലേ ആ കുരങ്ങന്*മാരില്‍* ഇങ്ങേയറ്റത്തിരിക്കുന്ന കുരങ്ങനുണ്ടല്ലോ അതു ഞാനാ' എന്ന്* മൈഥിലിയുടെ കഥാപാത്രത്തോടു പറയുന്നില്ലേ ശരിക്കും എന്റെ സ്വഭാവം അങ്ങനെതന്നാ. അങ്ങനെയാണെങ്കിലും തീര്*ത്തും കഥയില്ലാത്ത സ്വഭാവവുമല്ല. സീരിയസാകേണ്ടയിടത്ത്* ഗൗരവക്കാരനുമാണ്* . വാപ്പയും ഉമ്മയും അടക്കം എല്ലാവരും പറയാറുണ്ട്* എടാ ആസിഫെ നിന്റെ കുട്ടിക്കളിയൊക്കെ മാറ്റാറായില്ലേയെന്ന്*. ഈ കുട്ടിക്കളിയൊക്കെ വീട്ടുകാരുടേയും കൂട്ടുകാരുടേയും അടുത്ത്* മാത്രമേയുള്ളൂ. സിനിമ സെറ്റിലെത്തിയാല്‍* പിന്നെ അഭിനയം മാത്രമേ ശ്രദ്ധിക്കൂ. ചിലരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്* എനിക്കല്*പ്പം തലക്കനമൊക്കെ വച്ചിട്ടുണ്ടെന്ന്* . അതിന്റെ കാരണവും ഇതൊക്കെത്തന്നെയാണ്*. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍* ബുദ്ധിമുട്ടുണ്ടാക്കിയാല്‍* ആരായാലും എനിക്ക്* ഇഷ്*ടപ്പെടില്ല. ആ ഒരു കാര്യത്തില്‍* മാത്രമേ അല്‍*പ്പം വാശിയുള്ളൂ. അങ്ങനെയൊരു തെറ്റിധാരണകൊണ്ടായിരിക്കും എനിക്ക്* ജാഡയാണെന്ന്* ചിലരൊക്കെ പറയുന്നത്*. അതു വെറും തെറ്റിദ്ധാരണയാണ്*. എത്രയൊക്കെയായാലും ഞാനും ഒരു മനുഷ്യനല്ലേ, എപ്പോഴും ഒരുപോലിരിക്കാനാവില്ലല്ലോ.
ഉപ്പും മുളകും പാകത്തിന്*
സോള്‍*ട്ട്* ആന്റ്* പെപ്പര്‍* എന്നും എന്റെ കരിയറിലെ മികച്ച ചിത്രം തന്നെയായിരിക്കും . അതില്‍* അഭിനയിക്കാന്‍* ചെന്നപ്പോള്‍* സംവിധായകന്* ആഷിക്* അബു പറഞ്ഞു നീ യഥാര്*ഥ ജീവിതത്തില്‍* എങ്ങനെയാണോ അതുപോലെ തന്നെ ചിത്രത്തിലും ആയാല്‍* മതി. അഭിനയിക്കേണ്ടി വന്നിട്ടില്ല ഈ ചിത്രത്തില്‍*. പിന്നെ മുഴുനീള കോമഡി ചിത്രമാണെന്നതും ശ്രദ്ധേയമാണ്*. വളരെ സിംപിളായ തിരക്കഥയിലൂടെ നല്ലൊരു സിനിമ ജനിച്ചു. എല്ലാത്തിലും ഉപരി മാനസികമായി ഒരുപാട്* സംത്യപ്*തി നല്*കിയെന്നതും വലിയ കാര്യം തന്നെ.
വീട്ടുകാരുടെ എതിര്*പ്പ്*
'സിനിമയോ ? അഭിനയിക്കാനോ ? നീയോ? അതൊന്നും വേണ്ട'. കുടുംബത്തില്‍* പിറന്ന ആരും ചെയ്യുന്ന പ്രവര്*ത്തിയല്ല അത്*' . ഇതായിരുന്നു ആദ്യം സിനിമയില്‍* അഭിനയിച്ചെന്നറിഞ്ഞപ്പോള്* വീട്ടുകാരുടെ പ്രതികരണം. ഇപ്പോള്‍* അതൊക്കെ മാറി. എതിര്*പ്പുണ്ടായിരുന്നെങ്കിലും സിനിമയോടുള്ള എന്റെ ഇഷ്*ടം മനസിലാക്കിയിരുന്ന വാപ്പ വൈകുന്നേരങ്ങളില്‍* ജോലികഴിഞ്ഞ്* വരുമ്പോള്‍* ധാരാളം കാസറ്റുകളൊക്കെ വാങ്ങിക്കൊണ്ടുവന്നുതരുമായിരുന്നു. അതുമാത്രമായിരുന്നു അഭിനയത്തിലെ ആകെയുള്ള അറിവ്*. രാഷ്*ട്രീയ പശ്*ചാത്തലമുള്ള കുടുംബമാണ്* എന്റേത്*. വാപ്പ മുന്‍*സിപ്പല്* ചെയര്‍*മാനായിരുന്നു.
കോളജും പ്രേമങ്ങളും
ബി.ബി.എ പഠനത്തിന്* ശേഷമാണ്* സിനിമയിലേക്കെത്തുന്നത്*. ആ സമയത്തെ ജീവിതം ശരിക്കും തല്ലിപ്പൊളി തന്നെയായിരുന്നു. പ്രേമകാര്യങ്ങളിലും ഒട്ടും മോശമായിരുന്നില്ല. മൊഞ്ചുള്ള പെണ്*പിള്ളേരെ എവിടെ കണ്ടാലും നോക്കും. പഠിക്കാന്‍* പിറകോട്ടായിരുന്നെങ്കിലും ബാക്കി കാര്യങ്ങളിലൊക്കെ മുന്‍*പന്തിയില്‍* തന്നെയുണ്ടായിരുന്നു. ഒറ്റ സ്*റ്റേജിലും ഇന്നേവരെ കയറിയിട്ടില്ല എന്ന ഒരു സത്യവും ബാക്കിയുണ്ട്*. അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ്* പഠനം ഇവിടംകൊണ്ട്* നിര്*ത്തിയത്*.
എന്റെ പെണ്* സുഹൃത്തുക്കള്‍*
ധാരാളം പെണ്* സുഹൃത്തുക്കളെക്കൊണ്ട്* അനുഗൃഹീതനാണ്* ഞാന്‍*. ആണ്*കുട്ടികള്‍* മാത്രം സുഹൃത്തുക്കളാകണമെന്ന്* ഒട്ടും ആഗ്രഹവുമില്ല. എന്റെ ഏറ്റവും നല്ല പെണ്* സുഹൃത്ത്* റിമയാണ്*. എന്ത്* കാര്യവും പരസ്*പരം പങ്കുവയ്*ക്കാവുന്ന ഒരാള്‍*. പിന്നെയുള്ളത്* അര്*ച്ചനയാണ്*. പിന്നെ ഇപ്പോള്‍* സംവൃതയും. പുതിയ ചിത്രത്തില്‍* ഞങ്ങള്‍* ഒന്നിച്ചാണ്* അഭിനയിക്കുന്നത്*. അര്*ച്ചനയുമായുള്ള സൗഹൃദമാണ്* ഇപ്പോള്‍* എന്നെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളില്‍* പ്രധാനം. അതിന്* മറുപടി പറഞ്ഞു മടുത്തു. ഇപ്പോ എന്നോടു സംസാരിക്കുന്നവരില്‍* നിന്ന്* ദിവസവും കേള്*ക്കുന്ന ചോദ്യമെന്ന നിലയില്‍* അതിന്* ചെവികൊടുക്കാറില്ല. ആരെയും തിരുത്താനും പോവാറില്ല. ഒരു ആണിനും പെണ്ണിനും നല്ല സുഹൃത്തുക്കളായിരിക്കാനും കഴിയും. നിങ്ങള്‍* ചോദിച്ചതുപോലെ രാത്രി വൈകിയുള്ള ചടങ്ങുകള്‍*ക്ക്* അര്*ച്ചനയും ആസിഫും ഒന്നിച്ചു വന്നിട്ടുണ്ടല്ലോ എന്ന്*. അതില്‍* എന്താണിത്ര തെറ്റ്* ഒരേ സ്*ഥലത്തേക്ക്* പോകുന്ന രണ്ടുപേര്‍* ഒന്നിച്ച്* യാത്രചെയ്*തതില്‍* എന്താണ്* ഒരു തെറ്റ്*. അര്*ച്ചനയുടെ വീട്ടുകാര്‍*ക്ക്* അതില്‍* എതിര്*പ്പില്ലല്ലോ? വളരെ നാളുകളായി അടുത്തറിയാവുന്നവരാണ്* ഞങ്ങളുടെ വീട്ടുകാര്‍*. സിനിമയില്‍* വരുന്നതിന്* മുന്‍*പുപോലും ഒന്നിച്ച്* ജോലിചെയ്*തിട്ടുള്ളവരാണ്* ഞങ്ങള്‍*.
പ്രതീക്ഷിക്കാത്ത യാത്രകള്‍*
യാത്രകള്‍* ഞാന്‍* ഒരുപാട്* ഇഷ്*ടപ്പെടുന്നു. യാത്രയെന്നു പറയുമ്പോഴേ മനസിലെത്തുന്നത്* ഞങ്ങള്‍* കൂട്ടുകാരെല്ലാവരും കൂടി ഹൈദ്രാബാദിലേക്ക്* പോയതാണ്*. പ്രതീക്ഷിക്കാതെയുള്ള യാത്രയായിരുന്നു അത്*. ഒരു ദിവസം വണ്ടിയുമെടുത്ത്* ഞങ്ങള്‍* അങ്ങ്* പോയി. പോകാന്‍* ഏറ്റവും ഇഷ്*ടമുള്ള സ്*ഥലം കണ്ണൂരാണ്*. അവിടുത്തെ ആളുകളുടെ സംസാരവും പാരമ്പര്യവും ഒക്കെ എനിക്ക്* ഇഷ്*ടമാണ്*. പിന്നെ അവിടുത്തുകാരുടെ കൈപ്പുണ്യം അത്* പറയാതിരിക്കാനാവില്ല. ഒരിക്കല്‍* കഴിച്ചാല്‍* മറക്കാത്ത രുചിയാണ്*. കണ്ണൂര്‍* ഇഷ്*ടപ്പെടാന്‍* മറ്റൊരു കാരണവുമുണ്ട്*. നല്ല മൊഞ്ചുള്ള പെണ്*കുട്ടികളുള്ള സ്*ഥലവുമാണത്*.
ഒളിച്ചുവയ്*ക്കാത്ത വിവാഹം
എന്റെ വിവാഹം ഒളിച്ചുവച്ച്* നടത്തേണ്ടി വരരുത്* എന്നൊരു ആഗ്രഹമുണ്ട്*. എല്ലാവരേയും അറിയിച്ചുകൊണ്ടുതന്നെയാകും. എന്തുതന്നെയായാലും ഒളിച്ചോടേണ്ട അവസരമാണെങ്കില്‍* പറഞ്ഞിട്ട്* ഓടാന്‍* പറ്റില്ലല്ലോ? ഒരാളുടെ വിവാഹം എല്ലാവരും അറിഞ്ഞു നടക്കേണ്ട ഒന്നാണ്*. അതിലെന്തിനാണ്* മറ. അവരവരുടെ ഇഷ്*ടങ്ങള്‍*ക്കനുസരിച്ചായിരിക്കും അതൊക്കെ. പ്രണയിച്ചു വിവാഹം കഴിക്കുമോ എന്നൊന്നും ഇപ്പോള്‍* പറയാന്‍* കഴിയില്ല. എല്ലാവരുടേയും അനുഗ്രഹത്തോടെ നടക്കണമെന്നാണ്* ആഗ്രഹം. ആചാരങ്ങളും ചടങ്ങുകളും ഒന്നും തെറ്റാതെതന്നെയാവണം അത്*. ഇപ്പോള്‍* അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. സിനിമ തന്നെയാണ്* വലുത്*.
പൃഥ്വിരാജിനെതിരെ വിമര്*ശനം
യുവനടന്*മാര്‍* അഭിനയത്തോട്* തീരെ സീരിയസല്ല എന്ന്* പൃഥ്വിരാജ്* പറഞ്ഞതിനെതിരെ ഞാന്‍* രൂക്ഷ വിമര്*ശനമൊന്നും നടത്തിയിട്ടില്ല. എന്നോട്* ആരെങ്കിലും എന്തെങ്കിലും ചോദിച്ചതിന്റെ മറുപടി മാത്രമേ ഞാന്‍* പറഞ്ഞിട്ടുണ്ടാകൂ. മലയാള സിനിമയിലെ പുതുമുഖങ്ങള്‍* അഭിനയം ഗൗരവമായിട്ടല്ല കാണുന്നതെന്ന്* എന്നതിനോട്* ഞാന്‍* യോജിക്കുന്നില്ല. അഭിനയത്തോട്* തികഞ്ഞ ആത്മാര്*ഥത പുലര്*ത്തുന്ന ധാരാളം പുതുമുഖങ്ങളുമുണ്ട്*. ഒരാള്‍* പറയുന്നത്* പലരും പല രീതിയിലായിരിക്കും എടുക്കുന്നത്*. അത്തരത്തില്‍* ഞാന്‍* പറഞ്ഞതും മറ്റുള്ളവര്‍* തെറ്റിധരിച്ചതാവാം. അല്ലാതെ പൃഥ്വിരാജിനോട്* എനിക്ക്* എന്ത്* വിരോധം ഉണ്ടാവാന്‍*.
ഭാഗ്യമുള്ള നടന്*
ഭാഗ്യമുള്ള നടനെന്നൊക്കെ പറയുമ്പോള്‍* സന്തോഷം തോന്നുന്നു. ദൈവത്തിനു നന്ദി. ദൈവാനുഗ്രഹം കൊണ്ടാണ്* ഇവിടെവരെ എത്താന്‍* സാധിച്ചത്*. ഇതുവരേയ്*ക്കും പത്ത്* സിനിമകളേ ചെയ്*തിട്ടുള്ളൂ. അതെല്ലാം ഒന്നല്ലങ്കില്‍* മറ്റൊരു തരത്തില്‍* ശ്രദ്ധിക്കപ്പെട്ടു. ആദ്യമായി എന്റെയുള്ളിലെ നടനെ തിരിച്ചറിഞ്ഞത്* ശ്യാമപ്രസാദ്* സാറാണ്*. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരോടൊപ്പം പ്രവര്*ത്തിക്കാന്* അവസരം ലഭിച്ചതും വലിയ ഒരു ഭാഗ്യമാണ്*. സിബി മലയില്‍*, സത്യന്* അന്തിക്കാട്* ഇവരൊക്കെ ഗുരുക്കന്‍*മാരുടെ സ്*ഥാനത്താണ്* . എല്ലാവരും പ്രോത്സാഹിപ്പിക്കുകമാത്രമേ ചെയ്*തിട്ടുള്ളൂ. അഭിനയം ചെറുപ്പം മുതലേ ഭ്രാന്താണ്* എനിക്ക്* . അങ്ങനെയൊരു മോഹം എവിടെനിന്ന്* വന്നുവെന്ന്* പലപ്പോഴും ചിന്തിച്ചിട്ടുണ്ട്*. നടന്*മാരെയും നടിമാരെയും അടുത്തുകാണുമ്പോഴുള്ള കൗതുകവും, സിനിമയുണ്ടാകുന്നതിനെക്കുറിച്ചുള്ള ആകാംഷയുമെല്ലാം മനസില്‍* സൂക്ഷിച്ചയാളുതന്നെയാണ്* ഞാനും. കുറച്ചുകാലം ഒരു ചാനലില്‍* അവതാരകനായി ജോലിചെയ്*തതുകൊണ്ടാവണം ക്യാമറയെ അഭിമുഖീകരിക്കാന്‍* പേടിതോന്നിയില്ല. ഇപ്പോള്‍* എന്നെ തേടിവന്ന ഈ ഭാഗ്യങ്ങളെല്ലാം ദൈവാനുഗ്രഹമെന്നേ പറയാനുള്ളൂ.
മമ്മൂക്കയുടെ സ്വന്തം ആസിഫ്*
എന്റെ എല്ലാ സിനിമകളും കണ്ട്* ആദ്യം അഭിനന്ദിക്കാറ്* മമ്മൂക്കയാണ്*. ആദ്യമൊക്കെ കുറേ തെറ്റുകുറ്റങ്ങള്‍* പറഞ്ഞു തന്നിരുന്നു. പിന്നീട്* പുതിയ ചിത്രങ്ങള്‍* ഇറങ്ങുമ്പോള്‍* കുറച്ചുകൂടി മെച്ചപ്പെട്ടു, ഇനി പിന്നിലേക്ക്* പോകരുത്* എന്നുപറയും. ഒരു നല്ല നടനാകാനുള്ള ഗുണങ്ങള്‍* നിന്നിലുണ്ട്*. അതിനെ വികസിപ്പിച്ചെടുക്കണം എന്നൊക്കെ അദ്ദേഹം പറയുമ്പോള്‍* ശരിക്കും ഒരു പ്രയോജനം തന്നെയാണ്*. ഡബ്ബിങ്ങിലുള്ള ചെറിയ ചെറിയ പ്രശ്*നങ്ങളാണ്* ആദ്യം അദ്ദേഹം എടുത്തുപറഞ്ഞിരുന്നത്*. സോള്‍*ട്ട്* ആന്റ്* പെപ്പറിലെ അഭിനയത്തെക്കുറിച്ച്* വളരെ നല്ല അഭിപ്രായമാണ്* മമ്മൂക്ക പറഞ്ഞത്*. സിനിമാ രംഗത്ത്* അടുപ്പമുള്ള മറ്റൊരാള്‍* കുഞ്ചാക്കോ ബോബനാണ്*. എന്റെ ജ്യേഷ്*ഠ സഹോദരനെപ്പോലെയാണ്*. സീനിയറായ നടന്റേതായ ഒരു ജാഡയുമില്ല. നമ്മളിലൊരാളെപ്പോലെതന്നെ തമാശയിലും കളിയിലും ചിരിയിലും ഒക്കെ പങ്കുകൊള്ളുന്നയാളാണ്* ചാക്കോച്ചന്*. സിനിമയോട്* അദ്ദേഹത്തിനുള്ള ആത്മാര്*ഥത മറ്റുള്ളവരും കണ്ടുപഠിക്കണം.
മൊബൈല്‍*ഫോണ്‍* അലര്*ജി
മൊബൈല്‍*ഫോണിനോട്* ഒട്ടും താല്*പര്യമില്ലാത്തയാളാണ്* ഞാന്‍*. ഫോണ്‍* ഉപയോഗിക്കാത്തത്* വലിയ കാര്യമായി കണ്ട്* പറയുകയല്ല. നമ്മുടെ ക്രീയേറ്റിവിറ്റി നശിപ്പിക്കുന്നതില്‍* മൊബൈല്‍*ഫോണ്‍* വഹിക്കുന്ന പങ്ക്* ചില്ലറയൊന്നുമല്ല. വല്ലപ്പോഴും ഫോണ്‍* എടുക്കുമ്പോള്‍* കാണാം ധാരാളം മിസ്*ഡ്കോളും മെസേജുകളും. ചിലപ്പോള്‍* ഒരു നമ്പറില്‍* നിന്നുതന്നെ പത്തും മുപ്പത്തഞ്ചും മിസ്*ഡ്കോളായിരിക്കും. പെണ്*കുട്ടികളാണ്* അധികവും. ഫോണ്‍* എടുത്തുകഴിഞ്ഞാല്‍* ചിലരൊക്കെ ഭയങ്കരമായി ദേഷ്യപ്പെടും. എത്ര തവണയായി വിളിക്കുന്നു തനിക്കൊന്ന്* ഫോണ്‍* എടുത്തുകൂടെ എന്നായിരിക്കും ആദ്യത്തെ ചോദ്യം. പിന്നെ ധാരാളം വഴക്കും. ആളുകള്‍* സ്*നേഹം കൊണ്ട്* വിളിക്കുന്നതാണ്*്. പക്ഷെ ജോലിത്തിരക്കിനിടയില്‍* പലപ്പോഴും ഫോണിന്റെ ഉപയോഗം കുറയ്*ക്കും. സിനിമയിലെത്തിക്കഴിഞ്ഞുള്ള ജാഡയാണെന്ന്* കരുതരുതേ. ഇതിനു മുന്‍*പും ഞാന്‍* ഇങ്ങനെയൊക്കെത്തന്നെയാണ്*.
ഹോബീസ്* ആന്റ്* ഫുഡ്*
ഏറ്റവും വലിയ വിനോദം യാത്രയും ഡ്രൈവിങ്ങുമാണ്*. എത്രദൂരം വേണെമങ്കിലും ഡ്രൈവ്* ചെയ്യാനും യാത്ര ചെയ്യാനും ഒരു മടിയുമില്ല. ഫ്രണ്ട്*സിന്റെയൊപ്പമുള്ള യാത്രകളാണ്* ഭയങ്കര ത്രില്ലിങ്ങ്* . ചെറിയ ക്ലാസു മുതല്‍* ബോര്*ഡിങ്ങിലെ ജീവിതമായതുകൊണ്ട്* വീട്ടുകാരേക്കാള്‍* അടുപ്പം കൂട്ടുകാരോടാണ്*. സ്*ഥലങ്ങള്‍* കാണുന്നതോടൊപ്പം പോകുന്ന സ്*ഥലങ്ങളിലെ വിഭവങ്ങള്‍* പരീക്ഷിക്കുന്നതും മറ്റൊരു വിനോദമാണ്*. നേരുപറഞാല്* ഒരു ഭക്ഷണപ്രിയനാണ്* ഞാന്‍*്*. കേരളത്തിലെ മിക്ക സ്*ഥലങ്ങളിലേയും രുചിയുള്ള ഭക്ഷണം കിട്ടുന്ന ഹോട്ടലുകളെല്ലാം എനിക്ക്* സുപരിചിതമാണ്*. ഹാ! പറയുമ്പോള്‍* തന്നെ നാവില്‍*നിന്ന്* വെള്ളം വരുന്നു. ഇഷ്*ടപ്പെട്ട ഭക്ഷണം ഉമ്മ ഉണ്ടാക്കിത്തരുന്ന നെയ്*ച്ചോറ്* തന്നെയാണ്*. അതിന്റെയത്ര സ്വാദ്* മറ്റൊന്നിനും ഉണ്ടാവില്ല.