തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്*വേ ലൈനുകള്* (railway lines)ഉടന്* തന്നെ യാഥാര്*ത്ഥ്യമായേക്കുമെന്ന് കേന്ദ്ര റെയില്*വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്*വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്*, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി എക്*സിലൂടെ അറിയിച്ചതാണിത്.
'വടക്ക് നിന്ന് തെക്കന്* കേരളത്തിലേക്കുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകള്* കേന്ദ്ര റെയില്*വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ഇതുവഴി യാത്രക്കാര്*ക്കും ചരക്കുകള്*ക്കും റെയില്* മാര്*ഗം കൂടുതല്* ഉപയോഗിക്കാന്* കഴിയും.' കേന്ദ്ര റെയില്*വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്*സില്* കുറിച്ചു.
Honble PM @narendramodi Ji has increased Keralas railway budget from average ₹372 Cr (200914) to ₹3,042 Cr in FY 2025-26.
We are working on 3rd and 4th line from North to South Kerala, so that both passengers and cargo can move by rail.
Discussed key projects with
pic.twitter.com/zYy5THcc2E
Ashwini Vaishnaw (@AshwiniVaishnaw) June 3, 2025
പുതിയ റെയില്*വേ മേല്*പ്പാലങ്ങളുടെയും അണ്ടര്* ബ്രിഡ്ജുകളുടെയും നിര്*മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രിയും അശ്വിനി വൈഷ്ണവും തമ്മിലുള്ള കൂടിക്കാഴ്ചയില്* ചര്*ച്ചയായി. മുന്* യുപിഎ സര്*ക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപയായിരുന്ന കേരളത്തിന്റെ റെയില്*വേ ബജറ്റ് 2025-26 സാമ്പത്തിക വര്*ഷത്തില്* 3,042 കോടി രൂപയായി വര്*ദ്ധിപ്പിച്ചതായും കേന്ദ്രമന്ത്രി എക്സ് പോസ്റ്റില്* ചൂണ്ടിക്കാട്ടി.
സെമി ഹൈസ്പീഡ് റെയില്* പദ്ധതിയായ സില്*വര്* ലൈനിനായുള്ള സംസ്ഥാന സര്*ക്കാരിന്റെ നിര്*ദ്ദേശത്തില്* താല്*പ്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സാങ്കേതികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്* കെ-റെയില്* കോര്*പ്പറേഷന്* മുന്നോട്ടുവച്ച പദ്ധതി അംഗീകരിക്കാന്* കഴിയില്ലെന്നാണ് കേന്ദ്ര റെയില്*വേ മന്ത്രാലയം വ്യക്തമാക്കിയത്. ഇതേത്തുടര്*ന്ന് ഇ ശ്രീധരന്റെ ബദല്* നിര്*ദ്ദേശം പരിശോധിക്കാന്* സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
''ഇ ശ്രീധരന്റെ നിര്*ദ്ദേശം കഴിഞ്ഞ ഫെബ്രുവരിയില്* കേന്ദ്രത്തിന് മുന്നില്* സമര്*പ്പിച്ചു. എന്നാല്* അവര്* ഇതുവരെ അത് വിശദമായി പഠിച്ചിട്ടില്ല. പുതിയ പദ്ധതി നിര്*ദേശത്തില്* ഉടന്* തന്നെ അന്തിമ തീരുമാനം മെട്രോമാന്* ഇ ശ്രീധരനെ അറിയിക്കുമെന്ന് കേന്ദ്രസര്*ക്കാര്* വ്യക്തമാക്കിയിട്ടുണ്ട്.'' മുഖ്യമന്ത്രിയോട് ഒപ്പമുണ്ടായിരുന്ന കെ വി തോമസ് പറഞ്ഞു.
തന്റെ നിര്*ദ്ദേശത്തെക്കുറിച്ച് കേന്ദ്രത്തില്* നിന്ന് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇ ശ്രീധരന്* ദി ന്യൂ ഇന്ത്യന്* എക്*സ്പ്രസിനോട് പറഞ്ഞു. ''സില്*വര്* ലൈന്* നിര്*ദ്ദേശത്തിന് കേന്ദ്രം അനുമതി നല്*കിയിട്ടില്ലാത്തതിനാല്*, എന്റെ നിര്*ദ്ദേശവുമായി മുന്നോട്ട് പോകാന്* സംസ്ഥാനം അനുകൂലമാണെന്ന് തോന്നുന്നു,'' എന്നും ഇ ശ്രീധരന്* കൂട്ടിച്ചേര്*ത്തു.