View Poll Results: DO YOU THINK MAMMOOTTY WILL GET ANOTHER NATIONAL AWARD FOR THIS MOVIE?

Voters
84. You may not vote on this poll
  • YES

    46 54.76%
  • NO

    38 45.24%
Page 140 of 1249 FirstFirst ... 40901301381391401411421501902406401140 ... LastLast
Results 1,391 to 1,400 of 12483

Thread: ★★ BALYAKALASAKHI- Maranamillaatha Pranayathinte Drisyasakshatkaram★★Xcellent Reports

  1. #1391
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default


    എന്റെ ബാല്യകാലസഖിമാര്*


    ബാല്യകാലസഖി സിനിമയുടെ ലൊക്കേഷന്* എനിക്ക് വികാരപരമായ ഒരനുഭവമാണ് സമ്മാനിച്ചത്. എനിക്ക് രക്തബന്ധമുള്ള കഥാപാത്രങ്ങളുടെ നേരിട്ടുള്ള കാഴ്ച എന്നെ അഗാധമായി സ്പര്*ശിച്ചു. കുട്ടിക്കാലം മുതല്* എന്നോടൊപ്പമുള്ള, എന്നാല്* ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത, എന്റെ കൂടപ്പിറപ്പുകളുടെ കഥ. എനിക്കവര്* ആരായിരുന്നു? അറിയില്ല.

    മജീദിനെ വീട്ടില്*നിന്നും ഇറക്കിവിടുമ്പോള്* നോവലില്* ബാപ്പ എഴുതുന്നുണ്ട്: 'പോ!! പോയി ലോകത്തിന്റെ അറ്റംവരെ പോയി ലോകം കണ്ടുവാ.' ഉപ്പയോട് പിണങ്ങി വീട്*വിട്ടിറങ്ങിയ ബഷീറിനും അതേ അനുഭവം തന്നെയായിരുന്നു. കോഴിക്കോട്ടെത്തി മുഹമ്മദ് അബ്ദുറഹിമാന്* സാഹിബിന്റെ കൂടെ സ്വാതന്ത്ര്യസമരത്തില്* പങ്കെടുക്കുകയും പിന്നീട് ലോകം മുഴുവന്* കറങ്ങി വീട്ടില്* തിരിച്ചെത്തുകയും ചെയ്ത ബഷീറിന്റെ തുടക്കം! അങ്ങനെയെങ്കില്* കഥ പാതിവരെ മജീദും ബഷീറും ഒന്നുതന്നെ. സംശയമില്ല.

    അപ്പോള്* സുഹ്*റ? രഹസ്യമായി ഞാനെന്റെ അബു എളാപ്പയോട് ചോദിച്ചു. ''സുഹ്*റ ശരിക്കുമുണ്ടായിരുന്നോ?'' എളാപ്പ കുസൃതിയോടെ പറഞ്ഞു. 'സുഹ്*റയല്ല, സുഹ്*റയെപ്പോലെ ഒരുവള്* ഉണ്ടായിരുന്നു.'
    സത്യത്തില്* അച്ഛനോട് എനിക്കപ്പോള്* തോന്നിയത് അസൂയയാണ്.

    മലയാളം ലോകസാഹിത്യത്തിന് സംഭാവന ചെയ്ത റോമിയോ ആന്റ് ജൂലിയറ്റ് ആണ് ബാല്യകാലസഖി. ഭാഷയിലെ എക്കാലത്തേയും മികച്ച ഒരു പ്രണയകഥ. ആര്*തര്* ബ്രൂക്കിന്റെ 'ദി ട്രാജിക്കല്* ഹിസ്റ്ററി ഓഫ് റോമിയസ് ആന്റ് ജൂലിയറ്റയ്ത്തിനെ അടിസ്ഥാനമാക്കിയാണ് ഷെയ്ക്*സ്പിയര്* തന്റെ പ്രണയകാവ്യം രചിച്ചതെങ്കില്* ബാല്യകാലസഖി ബഷീറിന്റെ ആത്മാംശം ഉള്ള കൃതിയാണ്. ബാല്യകാലസഖി അതേ പേരില്* സിനിമയാക്കുമ്പോള്* സംവിധായകന്* പ്രമോദ് പയ്യന്നൂര്* നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ. ലക്ഷക്കണക്കിനു മലയാളികളും മറ്റു ഭാഷക്കാരും വായിച്ച് അവരുടെ മനസ്സില്* സൃഷ്ടിച്ച മജീദിനും സുഹ്*റയ്ക്കും ദൃശ്യരൂപം നല്കുക എന്ന കടുത്ത വെല്ലുവിളി.

    കാല്പനികതയും യാഥാര്*ഥ്യവും ഇഴപിരിക്കാനാവാത്ത വിധത്തില്* എഴുതപ്പെട്ട ഈ കഥ സിനിമയാകുമ്പോള്* എന്റെ ആകാംക്ഷ ഇതായിരുന്നു. ആരാവും എന്റെ സങ്കല്*പ്പത്തിലെ സുന്ദരനായ മജീദ്? മുന്*പ് അടൂര്* ഗോപാലകൃഷ്ണന്* 'മതിലുകള്*' സിനിമയാക്കിയപ്പോള്* ബഷീറായി വന്ന മമ്മൂട്ടിക്കു തന്നെയായിരുന്നു അതിനും നിയോഗം. മതിലുകള്* കണ്ട ബഷീര്* തമാശയായി പറഞ്ഞത് ''മമ്മൂട്ടിയുടെ അഭിനയമൊക്കെ കൊള്ളാം. പക്ഷേ, എന്റെയത്ര സൗന്ദര്യം ഇല്ല'' എന്നായിരുന്നു! ബഷീര്* കഥാപാത്രങ്ങളെ ഉള്*ക്കൊള്ളാന്* മമ്മൂട്ടിക്കുള്ള കഴിവ് ഒന്നു വേറെ തന്നെ. ലൊക്കേഷനില്* മമ്മൂട്ടിയെ കണ്ടപ്പോള്* ഞാന്* അതിശയിച്ചു. മജീദിന് ഇത്ര സൗന്ദര്യമുണ്ടായിരുന്നോ ആവോ!
    ഫ്രതട്ടത്തിന്*മറയത്തിയ്ത്തല്* ഐഷയായി വന്ന് മലയാളിയുടെ മനംകവര്*ന്ന ഇഷാ തല്*വാറാണ് സുഹ്*റയായത്. പട്ടണം റഷീദ് ഇഷയെ സുഹ്*റയാക്കി മാറ്റിയപ്പോള്* ഞാന്* ശരിക്കും അമ്പരന്നു. സങ്കല്പത്തിലുള്ള സുഹ്*റയേക്കാള്* സുന്ദരി!

    തര്*ജമ ചെയ്യപ്പെട്ട ബഷീര്*കൃതികള്* മുന്*പ് വായിച്ചിട്ടുള്ള ഇഷയ്ക്ക് സുഹ്*റയെ ഉള്*ക്കൊള്ളാന്* തീരെ പ്രയാസം വന്നില്ല. സുഹ്*റയായി അവര്* ശരിക്കും മാറിക്കഴിഞ്ഞു. ഒരിടവേളയ്ക്കു ശേഷം മീന മലയാളത്തിലേക്ക് തിരിച്ചുവരുന്നതും ബാല്യകാലസഖിയിലൂടെയാണ്. സുഹറയ്ക്കും മജീദിനുമൊപ്പം ബഷീറിന്റെ കഥകളിലുള്ള മറ്റു കഥാപാത്രങ്ങള്*കൂടി ബാല്യകാലസഖിയില്* വരുന്നുണ്ട്. ചെറുപ്പത്തില്* എനിക്കൊപ്പമുണ്ടായിരുന്നവര്*. എന്നാല്* ഒരിക്കലും കാണാന്* കഴിഞ്ഞിട്ടില്ലാത്തവര്*. അവര്*ക്കൊപ്പം ചിലവിടുന്ന ഈ ദിവസങ്ങള്* തീര്*ച്ചയായും വൈകാരികമായ അനുഭവം തന്നെ.

    നിരവധി തവണ സംസ്ഥാന സര്*ക്കാര്* നാടക പുരസ്*കാരം ലഭിച്ച പ്രമോദ് പയ്യന്നൂരിന്റെ ആദ്യ സംവിധാനസംരംഭമാണിത്. മുന്*പ് ലെനിന്* രാജേന്ദ്രന്*, ശ്യാമപ്രസാദ്, രഞ്ജിത്ത് എന്നിവര്*ക്കു കീഴില്* സംവിധാനസഹായിയായി പ്രവര്*ത്തിച്ചയാളാണ് പ്രമോദ്. രാജ്യത്തിനകത്തും പുറത്തും നിന്നു തിരഞ്ഞെടുത്ത 105 പുതുമുഖങ്ങള്*ക്ക് അഭിനയകളരി നടത്തിയാണ് പ്രമോദ് ക്യാമറയ്ക്ക് മുന്*പില്* കൊണ്ടുവരുന്നത്. തീര്*ത്തും അപ്രധാനമെന്നു തോന്നുന്ന കഥാപാത്രങ്ങളെപ്പോലും സൂക്ഷ്മമായി പരിശീലിപ്പിച്ച് സമ്പൂര്*ണത വരുത്തുന്ന പ്രമോദിന് ഇതൊരു ക്ലാസിക് സിനിമയാക്കി മാറ്റണമെന്നാണ് വാശി.

    ഒരു ദിവസം ഷൂട്ടിങ് ലൊക്കേഷനില്* ചെന്നപ്പോള്* ഹരിനായര്*ക്കും സന്തോഷ്*രാമനുമൊപ്പം ഒരു പരിചയവുമില്ലാത്ത വിദേശവനിതയെ കണ്ടു. സംശയനിവൃത്തിക്കായി ഞാന്* പ്രമോദിനോട് ചോദിച്ചു. ഇതാരുടെ ബാല്യകാലസഖി? ഹരിനായരെ ക്യാമറയില്* സഹായിക്കുന്ന അവര്* സ്വീഡനില്*നിന്നാണ്. പരിചയപ്പെട്ടപ്പോള്* പേരു ചോദിച്ചു. നമ്മുടെ വായില്*കൊള്ളാത്ത പേര്. ഉടന്*തന്നെ അവര്* പറഞ്ഞു. നിങ്ങളെന്നെ ജമീലയെന്ന് വിളിച്ചാല്*മതി!

    ഞാന്* അമ്പരന്നു. പൂവമ്പഴത്തിലെ ജമീല; ഇതെന്തു കഥ. ബഷീര്* കഥ സിനിമയാക്കാന്* കഥാപാത്രങ്ങള്* തന്നെ നേരിട്ടു വന്നിരിക്കുന്നോ!
    സ്വീഡനില്* സിനിമ പഠിച്ചുകൊണ്ടിരിക്കുന്ന ഫ്രജമീലയ്ത്ത അവിടെ ജര്*ണലിലും മാഗസിനിലും പലരും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ബഷീര്* കഥകള്* വായിച്ചിട്ടുണ്ട്.

    അങ്ങനെ തന്റെ പേര് ജമീലയെന്ന് അവര്* തന്നെ തീരുമാനിച്ചു. കേരളത്തില്* യാദൃച്ഛികമായി വന്നപ്പോഴാണ് ഇങ്ങനെയൊരു സിനിമ ഇറങ്ങാന്* പോകുന്നുവെന്ന് കേട്ടത്. നേരെ വന്ന് 'ബാല്യകാലസഖി' സംഘത്തില്* കൂടി! സ്വന്തം വീട്ടുകാര്*പോലും ഇതറിഞ്ഞിട്ടില്ല.
    അങ്ങിനെ എത്രയെത്ര അനുഭവങ്ങള്*.

    ഗാനങ്ങളാണ് ഈ സിനിമയെ കൂടുതല്* മനോഹരമാക്കുന്നത്. ബഷീര്* എഴുതിത്തുടങ്ങി കെ.ടി.മുഹമ്മദ് മുഴുമിപ്പിച്ച ഫ്രതാമരപൂങ്കാവനത്തില്*...യ്ത്ത എന്ന് തുടങ്ങുന്ന മനോഹരഗാനം രാഘവന്* മാസ്റ്ററുടെ ഈണത്തില്* അവതരിപ്പിക്കുന്നുണ്ട്. പി.ഭാസ്*കരന്റെ ഫ്രഎന്റെ തൂലികയ്ത്ത എന്ന കവിത, ഒ.എന്*.വി.യുടെ ഫ്രകറുത്തപക്ഷിയുടെ പാട്ട്*യ്ത്ത ബംഗാളിലേക്ക് തര്*ജമ ചെയ്തതിന്റെ എട്ടു വരികള്*, ബഷീര്* പദാവലികള്* ഉപയോഗിച്ച് കാവാലം നാരായണപ്പണിക്കര്* രചിച്ച നാടന്*പാട്ട്, ശ്രീകുമാരന്*തമ്പി രചിച്ച പ്രണയമധുരമാര്*ന്ന ഗാനം, സംവിധായകന്* പ്രമോദ്തന്നെ രചിച്ച് രാഘവന്* മാസ്റ്റര്* ഈണം നല്*കി വി.ടി. മുരളി ആലപിച്ച ഗാനം, ബഷീര്* ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഉറുദു ബംഗാളി വരികള്* ചേര്*ത്ത് ഉസ്താദ് ഫയാസ്ഖാന്* ആലപിക്കുന്ന മറ്റൊരു ഗാനം... ബാല്യകാലസഖി സംഗീതസമ്പന്നം. പാടുന്നവര്* യേശുദാസ്, ചിത്ര, വിജയ്*യേശുദാസ്. സംഗീതസംവിധാനം രാഘവന്* മാസ്റ്റര്*, ഷഹബാസ് അമന്*. ഇത്രയും പ്രഗല്ഭര്* ഒന്നിച്ചുചേരുന്ന സിനിമ സമീപകാലത്തുണ്ടായി കാണില്ല.

    ലിവിന്* ആര്*ട്ട് ഫാക്ടറിയുടെ ബാനറില്* നവാഗതരായ എം.ബി.മുഹ്*സിന്*, സജീബ് ഹാഷിം എന്നിവര്* ചേര്*ന്നു നിര്*മിക്കുന്ന ബാല്യകാലസഖിയെ പ്രമോദ് പയ്യന്നൂര്* സംഗീതസാന്ദ്രമായ ഒരു പ്രണയാനുഭവമാക്കുമെന്നാണ് എന്റെ വിശ്വാസം. ബഷീര്* കൃതികളെ സ്*നേഹിക്കുന്ന എല്ലാവരുടെയും പ്രതീക്ഷ അതുതന്നെയാണ്.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1392
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,379

    Default

    ...

  4. #1393

    Default

    Quote Originally Posted by Manoj View Post
    Aathmaviswasam kaividaruthu.
    naheeeeeeeeeeeeeeeeeeeeee
    MAMMOOKKA

  5. #1394
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,379

    Default

    ...

  6. #1395

    Default

    Calcutta schedule over.
    Mammookka Calcuttayil ninnum thirichu.
    Crew will be back after 2 days, completing the dubbing of Bengali actors.

  7. #1396
    FK Citizen pammuty's Avatar
    Join Date
    Dec 2010
    Location
    kerala kannur thalassery
    Posts
    16,358

    Default

    Quote Originally Posted by Lakkooran View Post
    Calcutta schedule over. Mammookka Calcuttayil ninnum thirichu.Crew will be back after 2 days, completing the dubbing of Bengali actors.
    ake motham oru drthiyilulla shooting anallo....... entho oru preshnamund
    HALF MAN HALF LION

  8. #1397
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    Quote Originally Posted by pammuty View Post
    ake motham oru drthiyilulla shooting anallo....... entho oru preshnamund
    Nalla pole plan cheythu edukkumbozhum shooting vegam Theeran chance undu..
    angine vishwasikku thalkkaaalam..

  9. #1398

    Default

    Quote Originally Posted by pammuty View Post
    ake motham oru drthiyilulla shooting anallo....... entho oru preshnamund
    Pammuty, thaan Raviyekkal valiya pescimist aanallo .
    Aathmavishwasamillatha kure Mam fans!!
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  10. #1399

  11. #1400

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •