പല വട്ടം ആലോചിച്ചു ഇങ്ങനെയൊരു പോസ്റ്റ്* വേണമോ എന്ന് . പക്ഷെ എന്*റെ മനസ്സ് ശാന്തമാകണമെങ്കില്* പറയാനുള്ളത് പറഞ്ഞെ മതിയാവൂ . എന്തിനാണ് ബാല്യകാല സഖി എന്ന നല്ല ചിത്രം അച്ചാപ്പു എന്നാ കഴിവ് കെട്ടവര്* വിതരണത്തിന് എടുത്തത് ....! ഒരു നല്ല സിനിമയെ നശിപ്പിക്കുവാനോ ...? അതോ സ്വയം കഴിവില്ലാത്തവര്* മമ്മൂട്ടി ചിത്രങ്ങളെ നശിപ്പിച്ച് കൊണ്ടാണെങ്കിലും ഉയര്*ച്ചയുടെ ചവിട്ട് പടി കേറുവാനോ....? മമ്മൂട്ടി ചിത്രങ്ങളുടെ വിതരത്തില്* താളപ്പിഴകള്* ഉണ്ടാകാന്* തുടങ്ങിയത് പ്ലേ ഹൌസ് എന്ന വിതരണ കമ്പനി മമ്മൂട്ടി തുടങ്ങിയതോടെയാണ് . തന്*റെ കൂടെ നില്*ക്കുന്നവര്*ക്ക് ജീവിക്കാനുള്ള ഒരു തൊഴില്* അല്ലെങ്കില്* ഒരു സഹായം അതിലൂടെ കിട്ടുകയാണെങ്കില്* കിട്ടിക്കോട്ടേ എന്ന് ആ മഹാ നടന്* ചിന്തിച്ചു പോയി എന്ന ഒരു മഹാ അപരാധം മാത്രമേ അദ്ദേഹം ചെയ്തുള്ളൂ ..അതിനുള്ള ശിക്ഷ നല്*കിയത് പോരെ ....? പ്ലേ ഹൌസ് എന്ന മാറണം ഒരു തലക്കെ നില്*ക്കുമ്പോള്* മറു തലക്കെ മമ്മൂക്കയുടെ കൂടെ നിന്ന് മണിയടിച്ച് മറ്റൊരെണ്ണം പിറവിയെടുത്തു . ''അച്ചാപ്പു മൂവീസ് ''. കടിച്ചതിലും വലുതാണ്* മടയിലിരിക്കുന്നത് എന്ന് പറഞ്ഞത് പോലെയായിരുന്നു പിന്നെയുണ്ടായത് . മമ്മൂക്ക ഫാനെന്ന പേരും പറഞ്ഞു അസോസിയേഷനുള്ളവരെ കയ്യിലെടുത്ത് അച്ചാപ്പു ആദ്യ വിതരണം ഏറ്റെടുത്തു ദൈവത്തിന്*റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രം . മമ്മൂട്ടി ആരാധകന്* മമ്മൂട്ടി ചിത്രം വിതരണം ചെയ്യുന്നു . മമ്മൂട്ടിയുടെ ആരാധകര്* സന്തോഷത്തിലായി . കാരണം നല്ലൊരു പുബ്ലിസിറ്റിക്ക് പുറമേ ഒരു ആരാധകന്*റെ നിറ മനസ്സും സപ്പോര്*ട്ടും ആ ചിത്രത്തിന് ഉണ്ടാകുമെന്ന് ഞങ്ങള്* ആരാധര്* മനസ്സില്* കണക്ക് കൂട്ടി . പ്ലേ ഹൌസിനു പറ്റിയത് അച്ചാപ്പുവിനു പറ്റില്ലെന്നുള്ള മമ്മൂട്ടി ആരാധകന്*റെ വാക്കും കൂടിയായപ്പോള്* പ്രതീക്ഷകള്* വാനോളമായി. പക്ഷെ പിന്നീട് നടന്നത് നേരെ വിപരീതമായിരുന്നു . ചിത്രം മുപ്പത് ദിവസം പിന്നിട്ടപ്പോള്* അന്പതിന്റെ പോസ്റ്ററും പതിപ്പിച്ചിട്ട് വിതരക്കാരന്* ദുബായിലെ പട്ടു മെത്തയില്* സുഖിക്കാന്* പോയി . തൊടുപുഴ ന്യൂ പോലെയുള്ള തീയറ്റര്* ഉടമകള്* എഴുപത്തി അഞ്ചു ദിവസത്തെ പോസ്റ്റര്* ചോതിച്ചിട്ട് പോലും നല്*കാന്* തയ്യാറായില്ല ആ മഹാ ആരാധകനായ വിതരണക്കാരന്* . പക്ഷെ ഇതൊന്നും ഓരോ മാസവും നാരങ്ങാ വെള്ളം കുടിക്കാന്* ചേരുന്ന മമ്മൂട്ടി ഫാന്*സ്* അസോസിയേഷനില്* വലിയ ചര്*ച്ചാ വിഷയമായില്ല . വാ തുറന്നവരെയെല്ലാം പലരും തിന്ന ചൊറിന്*റെ നന്ദി സൂചകമായി ഒറ്റപ്പെടുത്തുകയും ഇന്റര്*നാഷണല്* യൂണിറ്റിന്*റെ ഒഫിഷ്യല്* പേജിന്*റെ അഡ്മിന്* സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു . കാര്യങ്ങള്* ഇവിടെ നിന്നില്ല . ചുട്ട കോഴിയും ചപ്പാത്തിയും വിളബി നല്*കിയപ്പോള്* വാ തുറന്നവര്* പോലും വാ അടച്ച് വച്ച് ആ മഹാ വിതരനക്കാരനെന്ന ആരാധകനെ അസോസിയേഷന്*റെ തല തൊട്ടപ്പന്*മാറില്* ഒരാളായി വാഴിക്കുകയും ചെയ്തു . കാര്യങ്ങളെല്ലാം തന്*റെ വഴിക്ക് നീങ്ങുന്നു എന്ന് മനസ്സിലാക്കിയ മഹാനായ വിതരക്കാരന്* തനിക്കെതിരെ വാ തുറന്ന ഒരാളെ എങ്ങനെയെങ്കിലും ഒഴിവാക്കനമെന്നുള്ള ചിന്തയിലായി . ഇരുപത് വര്*ഷത്തിനു മുകളിലായി മമ്മൂട്ടിയും മമ്മൂക്ക സിനിമകളെയും സ്നേഹിച്ചു പോന്ന ആ മനുഷ്യനെ വെറും എട്ടായിരം രൂപയുടെ ക്രമക്കേട് പറഞ്ഞു മനപ്പൂര്*വം സംഘടനയില്* നിന്നും ഒഴിവാക്കി . അദ്ദേഹം നല്ലവനോ ചീത്തയോ ആയിക്കോട്ടെ പക്ഷെ എനിക്കൊന്നറിയാം അദ്ദേഹം മമ്മൂട്ടി എന്നാ വെക്തിയെയും , മമ്മൂക്ക എന്ന മഹാ നടനെയും മനസ്സ് കൊണ്ട് സ്നേഹിച്ഛവനായിരുന്നു. കാരണം അദ്ദേഹം നില നിന്നിരുന്ന കാലത്ത് മമ്മൂട്ടി ഫാന്*സ്* മെമ്പേഴ്സില്* ചേരി തിരിവ് ഇല്ലായിരുന്നു . രാത്രി പന്ത്രണ്ട് മണിക്ക് വരെ മമ്മൂക്ക സിനിമ റിലീസ് ചെയ്യാനുള്ള മനസ്സുറപ്പ് ഉള്ളവനായിരുന്നു . കാര്യങ്ങളെല്ലാം മുന്പോട്ട് ഉദ്ധേശ ലബ്ദിപോലെ നീങ്ങിയപ്പോള്* മലയാള പ്രേക്ഷകര്* ആകാംഷയോടെ കാത്തിരുന്ന പതിനെട്ട് ഭാഷകളില്* വിവര്*ത്തനം ചെയ്ത ബാല്യകാല സഖിയുടെ വിതരണവും അച്ചാപ്പു ആരാധകന്* വിതരനത്തിനെടുത്തു . ചിത്രമെടുത്തപ്പോള്* ആ മാഹാ ആരാധകന്* പറഞ്ഞ കാര്യങ്ങള്* എന്*റെ ചെവിയില്* ഇപ്പോഴുമുണ്ട് ഞാന്* ബാല്യകാല സഖിയെന്ന നോവലിന്*റെ ഒരു ആരാധകനാണ് , സൈലന്*സ് എന്ന ചിത്രത്തിന് പറ്റിയത് പോലെ വിതരണത്തില്* ഒരു പാളിച്ച പോലും ബാല്യകാല സഖ്ക്ക് ഉണ്ടാവില്ല . ക്ലീട്ടസിന്*റെ കാര്യത്തില്* അങ്ങനെ പറ്റിപ്പോയി . പക്ഷെ ബാല്യകാല സഖിയുടെ ദ്ര്ശ്യാവിഷ്കാരത്തിന് പിറവി എടുക്കാന്* വെറും കാലിത്തോഴുത്തുകലാണ് അദ്ദേഹം ഒരുക്കിയതെന്ന് ചിത്രം റിലീസ് ചെയ്യുന്നതിന്*റെ തലേ ദിവസമാണ് മനസ്സിലായത് . ഒരു ക്ലാസ് ചിത്രത്തിന് മാസ്സ് ചിത്രങ്ങളെപ്പോലെ തീയറ്റര്* ലഭികില്ലെന്നു ചിലപ്പോള്* ആ മഹാന്* പറഞ്ഞേക്കാം . അത് ഒരു പരിധി വരെ നമുക്ക് അങ്കീകരിക്കാം പക്ഷെ കിട്ടിയ തീയട്ടരുകളില്* പത്ത് ദിവസം പോലും ചിത്രം പ്രതര്ഷിപ്പിക്കാന്* കഴിയാത്തത് ആരുടെ കുഴപ്പമാണ് . നിലവാരം കുറഞ്ഞ ചിത്രമാണോ ബാല്യകാല സഖി ...? ഇന്നലെ വരെ 60% സീട്ടിങ്ങില്* പ്രദര്*ശനം നടത്തിയ കാലിക്കറ്റ് നിന്നും ചിത്രം മാറിയത് ആരുടെ കുഴപ്പം കൊണ്ടാണ് ....? ആലുവയില്* നിന്നും ചിത്രം മാറിയത് എന്ത് കൊണ്ട് . പെരുമ്പാവൂര്* ഉള്*പ്പെടെ പല സ്ഥലങ്ങളിലും ചിത്രം റിലീസ് ചെയ്തില്ല . ശനിയാഴ്ച മുതല്* പ്രദര്ശിപ്പിക്കാമെന്ന് പറഞ്ഞ തൊടുപുഴയിലെ ഒരു തീയറ്ററില്* എന്ത് കൊണ്ട് ചിത്രം നല്*കിയില്ല ...? ഇത്രയും ദിവസം ഷോര്*ണൂരില്* റിലീസ് ചെയ്യാതിരുന്ന ചിത്രം ഇന്നത്തെ റിമൂവലിന് മറയിടാന്* ശവപ്പറബെന്ന് സ്വയം വിളിക്കുന്ന കുളപ്പിള്ളി ലീലയില്* റിലീസ് ചെയ്തു . ഇതൊക്കെ ആരെക്കാണിക്കാന്*....? അടുത്ത ചിത്രത്തില്* ഇങ്ങനെയുണ്ടാവില്ലെന്ന് എന്നാ സ്ഥിരം പല്ലവി ഇനി ഞങ്ങള്*ക്ക് കേള്*ക്കണ്ട . സഹായിച്ചില്ലെങ്കിലും പ്ലീസ് മംമ്മൂക്കയെ നിങ്ങള്* ഇങ്ങനെ സ്നേഹിക്കരുത്. നീ നശിപ്പിച്ചത് വെറുമൊരു മലയാള ചിത്രമല്ല നാനാ ഭാഷക്കാര്* നെഞ്ചിലേറ്റിയ ഒരു മഹാ കാവ്യത്തിന്*റെ ദ്രിശ്യാവിഷ്കാരത്തെ ആണ് . പ്രേക്ഷകര്* നിന്നോട് ചിലപ്പോള്* ക്ഷമിച്ചേക്കാം ..പക്ഷെ ബഷീര്* എന്ന മഹാ വെക്തിയുടെ ആത്മാവ് നിന്നോടും നിനക്ക് കൂട്ട് നില്*ക്കുന്നവരോടും ഒരിക്കലും ക്ഷമിക്കില്ല . വേദനയോടെ ഒരു മമ്മൂക്ക ഭക്തന്* .