സിനിമ നിര്*മ്മിക്കാന്* ഉദ്ദേശിക്കുന്നതായി സലിംകുമാര്*
അധികം താമസമില്ലാതെ ഒരു സിനിമ നിര്*മിക്കാന്* ഉദ്ദേശിക്കുന്നതായി സലിംകുമാര്*. പുതുമുഖ സംവിധായകനെക്കൊണ്ട്* കൊമേഴ്*സ്യല്* സിനിമയാണ്* നിര്*മ്മിക്കാന്* താത്*പര്യപ്പെടുന്നതെന്നും മറ്റ്* ഭാഷാചിത്രങ്ങളില്* അഭിനയിക്കാന്* മികച്ച സംവിധായകര്* വിളിക്കുന്നുണ്ടെങ്കിലും തത്*കാലം അഭിനയിക്കാന്* ഉദ്ദേശിക്കുന്നില്ലെന്നും സലിംകുമാര്* വ്യക്തമാക്കി. ചില സംവിധായകര്* മാത്രം സംവിധാനം ചെയ്*താലേ അവാര്*ഡ്* ലഭിക്കൂ എന്ന രീതിക്ക്* ഇത്തവണ മാറ്റം വന്നതിന്* ഏറെ സന്തോഷവാനാണ്*. മികച്ച സിനിമകളില്* ഒരു സീനില്*പോലും ഒരു നടന്* മികച്ച രീതിയില്* അഭിനയിച്ചാല്* ഈ നടനേയും അവാര്*ഡിനായി പരിഗണിക്കണമെന്നാണ്* തന്റെ അഭിപ്രായം. ദേശീയ അവാര്*ഡ്* നേടാന്* കഴിഞ്ഞത്* മലയാളികള്* ജൂറി അംഗങ്ങളായി ഇല്ലാത്തതിനാലായിരുന്നുവെന്ന്* താന്* ഇപ്പോഴും വിശ്വസിക്കുകയാണ്*. തന്റെ വളര്*ച്ചയ്*ക്ക്* മാതാവ്* കൗസല്യയും ഭാര്യ സുനിതയും നല്*കിയിട്ടുള്ള സംഭാവനകള്* നിസ്*തുലമാണണെന്നും അദ്ദേഹം വ്യക്തമാക്കി.