അന്**വര്* റഷീദ് ചിത്രം - ഉസ്താദ് ഹോട്ടല്*!
Wall Photos
അന്**വര്* റഷീദ് ചിത്രം - ഉസ്താദ് ഹോട്ടല്*!
രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്* തമ്പി, ബ്രിഡ്ജ്(കേരളാ കഫെയിലെ ലഘുചിത്രം) എന്നീ ചിത്രങ്ങള്*ക്ക് ശേഷം അന്**വര്* റഷീദ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘ഉസ്താദ് ഹോട്ടല്*‘ എന്ന് പേരിട്ടു. മമ്മൂട്ടിയുടെ മകന്* ദുല്**ക്കര്* സല്**മാന്* നായകനാകുന്ന ചിത്രത്തില്* നിത്യാ മേനോനാണ് നായിക. തിലകന്* സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സ്വിറ്റ്*സര്*ലന്*ഡ്, രാജസ്ഥാന്*, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിലായി ഉസ്താദ് ഹോട്ടലിന്*റെ ചിത്രീകരണം പൂര്*ത്തിയാകും. ഡിസംബറില്* ഷൂട്ടിംഗ് ആരംഭിക്കും. അഞ്ജലി മേനോന്* തിരക്കഥയെഴുതുന്ന ചിത്രം ട്രാഫിക്, ചാപ്പാ കുരിശ് എന്നീ സിനിമകളുടെ നിര്*മ്മാതാവായ ലിസ്റ്റിന്* സ്റ്റീഫനാണ് നിര്*മ്മിക്കുന്നത്. വ്യത്യസ്തമായ ഒരു ത്രില്ലറായിരിക്കും ഉസ്താദ് ഹോട്ടല്*.
രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്* തമ്പി എന്നീ മെഗാഹിറ്റുകള്* സംവിധാനം ചെയ്തിട്ടുള്ള അന്**വര്* റഷീദ് തന്നെയാണോ ‘ബ്രിഡ്ജ്’ ചെയ്തതെന്ന് ഏവരും സംശയിക്കത്തക്ക വിധത്തില്* ഗംഭീരമായിരുന്നു അന്**വര്* റഷീദിന്*റെ ചുവടുമാറ്റം. അതിന്*റെ തുടര്*ച്ചയെന്നോണമാണ് അന്**വര്* റഷീദ് ഉസ്താദ് ഹോട്ടലുമായി എത്തുന്നത്.
താന്* ചെയ്യാന്* പോകുന്ന ചിത്രത്തില്* മമ്മൂട്ടിയോ മോഹന്*ലാലോ വേണ്ട എന്ന തീരുമാനിച്ച് പരീക്ഷണ സിനിമ എടുക്കാനൊരുങ്ങുന്ന അന്**വറിന് ട്രാഫിക്, സോള്*ട്ട് ആന്*റ് പെപ്പര്*, ചാപ്പാ കുരിശ് തുടങ്ങിയ സിനിമകളോട് പ്രേക്ഷകര്* സ്വീകരിച്ച നിലപാടാണ് ധൈര്യം പകരുന്നത്